1. കെ.ആർ നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്ടറായി നിയമിതനായത്- പി.ആർ ജിജോയ്
2. കർണാടകയിൽ സ്പീക്കർ പദവിയിലെത്തുന്ന ആദ്യ ന്യൂനപക്ഷ വിഭാഗക്കാരൻ- യു.ടി. ഖാദർ (മലയാളി)
3. ഓസ്ട്രേലിയയിലെ ഹാരിസ് പാർക്കിന്റെ പുതിയ പേര്- ലിറ്റിൽ ഇന്ത്യ
4. പുരുഷ-വനിതാ വ്യത്യാസമില്ലാതെ പൊതു വിഭാഗത്തിൽ സംഘടിപ്പിക്കുന്ന ആദ്യ സ്ക്വാഷ് ലോകകപ്പ് വേദി- ചെന്നൈ
5. സിസ്റ്റർ നിവേദിതയുടെ വെങ്കല പ്രതിമ സ്ഥാപിതമാകുന്നത്- വിംബിൾ (ബ്രിട്ടൺ)
6. മുണ്ടൂർ പുരസ്കാരം ജേതാവ്- സാറാ ജോസഫ്
7. രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയ്യാറാക്കുന്ന സംസ്ഥാനം- കേരളം
- ഭൂപടം തയ്യാറാക്കാനായി രൂപം നൽകിയ വെബ് അധിഷ്ഠിത സോഫ്റ്റ് വെയർ- ജലനേത്ര
8. UFMC ഗോവ അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ബാലതാരത്തിനുളള പുരസ്കാരം നേടിയ മലയാളി- ഗൗരിക ദീപുലാൽ
9. 2023- ൽ നവതി ആഘോഷിക്കുന്ന മലയാള ദിനപത്രം- ചന്ദ്രിക
- മുസ്ലീം ലീഗിന്റെ മുഖപത്രമാണ് ചന്ദ്രിക
10. 2023 ഇറ്റാലിയൻ ഓപ്പൺ വനിതാ സിംഗിൾസ് കിരീടം നേടിയത്- എലേന റൈബാകിന (കസാക്കിസ്ഥാൻ)
11. 2023- ൽ 25-ാം വർഷത്തിലേക്ക് കടക്കുന്ന കേരളത്തിലെ വിമാനത്താവളം- കൊച്ചി രാജ്യാന്തര വിമാനത്താവളം വിമാനത്താവളം
- രാഷ്ട്രത്തിന് സമർപ്പിച്ചത്- 1999 മെയ് 25
12. നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസ് ക്യാമ്പസ് നിലവിൽ വരുന്നത്- ദ്വാരക
13. അടിസ്ഥാന സൗകര്യ വികസന വിഭവ സമാഹരണത്തിനായി സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ അവകാശ ഓഹരി സമാഹരണ പദ്ധതി നടപ്പാക്കിയത്- കൊച്ചി രാജ്യാന്തര വിമാനത്താവളം (സിയാൽ)
14. 2022-23 സാമ്പത്തിക വർഷത്തിൽ പഞ്ചസാര ഉൽപ്പാദനത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം- ഉത്തർപ്രദേശ്
15. അസാപ് കേരളയുടെ കീഴിൽ സംസ്ഥാനത്തെ ആദ്യ അംഗീകൃത ഡ്രോൺ പൈലറ്റിങ് പരിശീലന കേന്ദ്രം ആരംഭിക്കുന്നത്- കാസർഗോഡ്
16. ദേശീയപാതയ്ക്ക് ഏറ്റെടുക്കുന്ന ഭൂമിയുടെ നഷ്ടപരിഹാര വിതരണം വേഗത്തിലാക്കുന്നതിനുള്ള കേന്ദ്രത്തിന്റെ പോർട്ടൽ- ഭൂമിരാശി
17. വനിതകളെ ആധുനിക രീതിയിൽ വഴിയോര മത്സ്യക്കച്ചവടം നടത്താൻ സഹായിക്കുന്നതിനുള്ള സംസ്ഥാന ഫിഷറീസ് വകുപ്പിന്റെ പദ്ധതി- മീൻകൂട്
18. 2024- ലെ ക്വാഡ് ഉച്ചകോടി വേദി- ഇന്ത്യ
19. ഭക്ഷ്യ സുരക്ഷാ വകുപ്പ് ടോൾ ഫ്രീ നമ്പർ- 1800 425 1125
20. ഇന്ത്യയുടെ പുതിയ പാർലമെന്റ് മന്ദിരം- സെൻട്രൽ വിസ്‌ത
- ത്രികോണആകൃതി
- ശില സ്ഥാപനം- 2022 ഡിസംബർ 10
- ഉദ്ഘാടനം- 2023 മെയ് 28- ന് പ്രധാനമന്ത്രി നരേന്ദ്രമോദി
- ആകെ വിസ്തൃതി- 65000 ചതുരശ്ര മീറ്റർ
- രൂപകൽപന- ബിമൽ ഹഖ് പട്ടേൽ
- നിർമാണം- ടാറ്റ പ്രോജക്ട്സ് ലിമിറ്റഡ്
- രാജ്യസഭാ ഹാൾ മാതൃക- ദേശീയ പുഷ്പമായ താമരയുടെ (384 അംഗങ്ങൾക്ക് ഇരിപ്പിടം)
- ലോക്സഭാ ഹാൾ മാതൃക- ദേശീയ പക്ഷിയായ മയിലിനെ പ്രമേയമാക്കിയുള്ള ചേംബർ (888 അംഗങ്ങൾക്ക് ഇരിപ്പിടം)
- സംയുക്ത സമ്മേളനം നടക്കുന്നത് ലോക്സഭാ ചേംബറിൽ (1280 എം.പി.മാർക്ക് വരെ പങ്കെടുക്കാനാകും)
- പ്രധാന കവാടങ്ങൾ- ജ്ഞാന ദ്വാർ, ശക്തി ദ്വാർ, കർമ ദ്വാർ
21. വീര ജവാന്മാരുടെ സ്മരണ നിലനിർത്തുന്നതിന് യുദ്ധസ്മാരകം നിലവിൽ വരുന്നത്- ചെറുവയ്ക്കൽ വില്ലേജ് (തിരുവനന്തപുരം)
22. 2023 മെയിൽ ഇന്ത്യയുമായി കുടിയേറ്റ ഉടമ്പടി ഒപ്പിട്ട് വിദേശ രാജ്യം- ഓസ്ട്രേലിയ
23. 2023- ൽ പ്രവർത്തനം അവസാനിപ്പിക്കാൻ തീരുമാനിച്ച ഉപഗ്രഹ വിക്ഷേപണ കമ്പനി- വെർജിൻ ഓർബിറ്റ്
- സ്ഥാപകൻ- റിച്ചാർഡ് ബ്രാൻസൺ
24. ആമചാടി തേവൻ ഏത് സത്യാഗ്രഹവുമായി ബന്ധപ്പെട്ടിരിക്കുന്നു- വൈക്കം സത്യാഗ്രഹം
25. 2023 മെയ് മാസം 29- ന് വിക്ഷേപിക്കുമെന്ന ഇന്ത്യയുടെ ഗതി നിർണയ ഉപഗ്രഹം- എൻ.വി.എസ്.01
26. ഇന്ത്യയും ഏത് രാജ്യവും തമ്മിലുള്ള നാവികാഭ്യാസമാണ് 'അൽമൊഹെദ് അൽഹിന്ദി 2023- സൗദി അറേബ്യ
27. അമിത് ഷാ മെയ് 20- ന് തറക്കല്ലിട്ട നാഷണൽ അക്കാദമി ഓഫ് കോസ്റ്റൽ പോലീസ് (NACP)- യുടെ സ്ഥിരം ക്യാമ്പസ്- ഗുജറാത്ത്
28. രാജ്യത്തെ വ്യാപാരസംഘടനകളുടെ കൂട്ടായ്മയായ കോൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ ട്രേഡേഴ്സ് (CAIT) തുടക്കം കുറിക്കുന്ന ഇ-കൊമേഴ്സ് സംവിധാനം- ഭാരത് - ഇ-മാർട്ട്
29. തൊഴിൽ വകുപ്പും ആസൂത്രണ ബോർഡും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര തൊഴിൽ കോൺക്ലേവ് ആരംഭിച്ചത്- കേരളം
30. ത്രിപുര ടൂറിസത്തിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ- സൗരവ് ഗാംഗുലി
No comments:
Post a Comment