Sunday, 14 May 2023

Current Affairs- 14-05-2023

1. 2018- ലെ പ്രളയവും ഉരുൾപൊട്ടലും മാതൃകാപരമായി കൈകാര്യം ചെയ്തതിന് നീതി ആയോഗിന്റെ അംഗീകാരം നേടിയ ജില്ല- വയനാട്


2. പ്രതിരോധ സേനകളുടെ ഭാഗമായ ആംഡ് ഫോഴ്സസ് ഹോസ്പിറ്റൽ സർവീസ് ഡയറക്ടർ ജനറലായി ചുമതലയേറ്റ മലയാളി- ലഫ്. ജനറൽ അജിത് നീലകണ്ഠൻ


3. ഗ്ലോബൽ മീഡിയ വാച്ച്ഡോഗ് റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്.) പുറത്തിറക്കിയ ലോക മാധ്യമ സ്വാതന്ത്ര്യ സൂചിക 2023- ൽ ഇന്ത്യയുടെ സ്ഥാനം- 161 (ഒന്നാം സ്ഥാനം- നോർവേ)


4. വ്യവസായ വകുപ്പിനു കീഴിലുള്ള പൊതുമേഖലാ സ്ഥാപനങ്ങളിൽ പി.എസ്.സി.ക്കു വിടാത്ത തസ്തികകളിൽ നിയമനം നടത്തുന്നതിനായി നിലവിൽ വന്ന പ്രത്യേക റിക്രൂട്ട്മെന്റ് ബോർഡ്- കേരള പബ്ലിക് എന്റർപ്രൈസസ് ബോർഡ് 

  • താൽക്കാലിക ചെയർമാൻ- വി.രാജീവൻ


5. 2023- ൽ സാമ്പത്തികമാന്ദ്യം ഉണ്ടാകാൻ സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാമത് ഉള്ളത്- യു.കെ. (75%)

  • ഇന്ത്യയിൽ മാന്ദ്യം ഉണ്ടാകില്ലെന്ന് റിപ്പോർട്ട്
  • ബുംബർഗ് ആണ് പട്ടിക പുറത്തുവിട്ടത്.
  • വേൾഡ് എക്കണോമിക് ഔട്ട്ലുക്ക് റിപ്പോർട്ട് പ്രകാരം 2023- ൽ പ്രതീക്ഷിക്കുന്ന ജി.ഡി.പി. വളർച്ച നിരക്കിലും ഇന്ത്യയ്ക്കാണ് ഒന്നാം സ്ഥാനം (59%).

6. അടുത്തിടെ നവരത്ന പദവി ലഭിച്ച റെയിൽവേ മന്ത്രാലയത്തിന് കീഴിലുള്ള കേന്ദ്ര പൊതുമേഖലാ സ്ഥാപനം- റെയിൽ വികാസ് നിഗം ലിമിറ്റഡ് (ആർ.വി.എൻ.എൽ)


7. കേരള ലളിതകലാ അക്കാദമി പുരസ്കാരം 2022- ലെ മികച്ച കാർട്ടൂണിനുളള പുരസ്കാരം നേടിയത്-കെ.ഉണ്ണികൃഷ്ണൻ


8. അടുത്തിടെ ഗോത്രമേഖലകളിൽ തുടങ്ങിയ കലാപം മണിപ്പുരിലാകെ ആളിപടർന്നതോടെ ഭരണഘടനയുടെ ഏത് വകുപ്പ് പ്രകാരമാണ് മണിപ്പുരിന്റെ സുരക്ഷാ ചുമതല കേന്ദ്രം ഏറ്റെടുത്തത്- 355-ാം വകുപ്പ്

  • മണിപ്പൂർ മുഖ്യമന്ത്രി- എൻ.ബിരേൻ സിങ്
  • ആദിവാസിയിതര മെയ്ത്തി വിഭാഗക്കാർക്ക് പട്ടികപവർഗ പദവി നൽകാനുള്ള നീക്കത്തിനെതിരെയാണ് കലാപം ആരംഭിച്ചത്.
  • ഗോത്ര വിഭാഗത്തെ പ്രതിനിധീകരിക്കുന്ന സംഘടന- ഓൾ ട്രൈബൽ സ്റ്റുഡന്റ്സ് യൂണിയൻ മണിപ്പുർ
  • മെയ്ത്തി വിഭാഗത്തെ അനുകൂലിക്കുന്ന സംഘടന- ഷെഡ്യൂൾഡ് ട്രൈബ് ഡിമാൻഡ് കമ്മിറ്റി മണിപ്പുർ

9. അടുത്തിടെ അന്തരിച്ച പ്രശസ്ത മൃദംഗ വിദ്വാൻ- കാരൈക്കുടി ആർ.മണി


10. രണ്ടാമത്തെ പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്ക്ക് 6000 രൂപ നൽകുന്ന പ്രധാനമന്ത്രി മാതൃവന്ദന യോജന മുൻകാല പ്രാബല്യത്തോടെ ആരംഭിക്കാൻ അടുത്തിടെ ഉത്തരവിട്ട സംസ്ഥാനം- കേരളം


11. ഏത് ഫുട്ബോൾ താരത്തിന്റെ പേരാണ് ബ്രസീലിലെ മിക്കായേലിസ്നി ഓൺലൈൻ പതിപ്പിൽ ഉൾപ്പെടുത്തിയത്- പെലെ

  • സമാനതകളില്ലാത്തത്, അസാധാരണമായത്, താരതമ്വമില്ലാത്തത് എന്നിവയാണ് വാക്കിന് അർത്ഥമായി കൊടുത്തിരിക്കുന്നത്. 
  • പോർച്ചുഗീസ് ഭാഷയിലാണ് നിഘണ്ടു.

12. അടുത്തിടെ ഗുഗിളിൽ നിന്നും രാജിവെച്ച നിർമിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിച്ച വ്യക്തി- ജഫ്രി ഹിന്റൺ


13. 2023- ലെ ആഗോള മാധ്യമ സ്വാതന്ത്ര്യ സൂചിക പ്രകാരം ഇന്ത്യയുടെ സ്ഥാനം- 161

  • 2022- ൽ ഇന്ത്യയുടെ സ്ഥാനം- 150

14. ഐക്യരാഷ്ട്ര സംഘടനയുടെ സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിനുള്ള അവാർഡ് നേടിയ ഇറാനിയൻ വനിതകൾ- നിലോഫർ ഹമദി, ഇലാഹി മുഹമ്മദി, നർഗീസ് മുഹമ്മദി


15. നീതി ആയോഗിന്റെ സാമൂഹിക രംഗത്തെ മികച്ച 75 മാതൃകകളുടെ ലിസ്റ്റിൽ കേരളത്തിൽ നിന്നും ഇടം നേടിയത്- വയനാട് മോഡൽ

  • 2018- ലെ പ്രളയവും ഉരുൾപൊട്ടലും മാതൃകാ പരമായി കൈകാര്യം ചെയ്തതിനാണ് അംഗീകാരം.

16. 2023 മെയിൽ ലോകബാങ്ക് പ്രസിഡന്റായി നിയമിതനായ ഇന്ത്യൻ വംശജൻ- അജയ് ബംഗ 


17. Made in India: 75 years of Business and Enterprise എന്ന പുസ്തകത്തിന്റെ രചയിതാവ്- അമിതാഭ് കാന്ത്


18. 2023- ൽ ലോകത്തിലെ ഏറ്റവും വലിയ കോർപറേറ്റ് കെട്ടിട സമുച്ചയം നിലവിൽ വരുന്ന നഗരം- സൂററ്റ്


19. 2023 മെയിൽ ഷാങ്ഹായ് സഹകരണ സംഘം സമ്മേളനത്തിന് വേദിയായത്- ഗോവ


20. ഫോർബ്സ് മാസികയുടെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്ത് ഏറ്റവുമധികം വരുമാനം നേടുന്ന കായിക താരം- ക്രിസ്റ്റ്യാനോ റൊണാൾഡോ

  • രണ്ടാം സ്ഥാനം- ലയണൽ മെസ്സി

21. 2024- ഓടെ ഇന്ത്യയുടെ ജപ്പാനും സംയുക്തമായി വിക്ഷേപിക്കുന്ന ചാന്ദ്ര ദൗത്യം- LUPEX (Lunar Polar Exploration Mission)


22. 2023 മെയിൽ അന്തരിച്ച പ്രശസ്തനായ മൃദംഗ വിദ്വാൻ- കാരൈക്കുടി ആർ മണി


23. 2023 മെയ് മാസത്തെ ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം സൗദി അറേബ്യയെ മറികടന്ന് യൂറോപ്പിലേക്ക് ഏറ്റവും കൂടുതൽ ശുദ്ധീകരിച്ച ഇന്ധനം വിതരണം ചെയ്യുന്ന രാജ്യം- ഇന്ത്യ


24. മറാത്താ ഭരണാധികാരിയായിരുന്ന ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത വിദേശ രാജ്യം- മൗറീഷ്യസ്


25. ഏഷ്യൻ പവർ ലിഫ്റ്റിംഗ് ചാമ്പ്യൻഷിപ്പ് വേദി- ആലപ്പുഴ


26. 'മെയ്ഡ് ഇൻ ഇന്ത്യ; 15 ഇയർ ഓഫ് ബിസിനസ്സ് ആൻഡ് എന്റർപ്രൈസ്' പുസ്തകത്തിന്റെ രചയിതാവ്- അമിതാഭ് കാന്ത്


27. സർക്കാർ ഓഫീസുകളിൽ ജോലി ചെയ്യുന്ന വനിതകൾക്ക് വെള്ളിയാഴ്ചകളിൽ 2 മണിക്കൂർ ഇളവ് അനുവദിച്ചത്- പുതുച്ചേരി സർക്കാർ


28. ട്വിറ്റർ സഹസ്ഥാപകനും മുൻ സി.ഇ.ഒ യുമായ ജാക്ക് ഡോർസി സ്ഥാപിച്ച പുതിയ സോഷ്യൽ മീഡിയാ ആപ്പ്- ബ്ലൂ സ്കൈ 


29. അന്തരിച്ച വിഖ്യാത ചരിത്രകാരൻ രണജിത് ഗുഹയുടെ പ്രശസ്ത കൃതി- കൊളോണിയൽ ഇന്ത്യയിലെ കർഷക കലാപത്തിന്റെ പ്രാഥമിക വശങ്ങൾ 


30. 2023 ഏഷ്യ ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ പുരുഷ ഡബിൾസ് വിഭാഗത്തിൽ കിരീടം നേടിയത്- സാത്വിക സായാൽ, ചിരാൾ ഷെട്ടി (ഇന്ത്യ)

  • 1965- ലാണ് ഇന്ത്യ അവസാനമായി സ്വർണം നേടിയത് 
  • ഫൈനലിൽ ഇന്ത്യ തോൽപ്പിച്ചത്- മലേഷ്യ

No comments:

Post a Comment