Wednesday, 10 May 2023

Current Affairs- 10-05-2023

1. മൻ കി ബാത്ത് നൂറാം പതിപ്പിനോട് അനുബന്ധിച്ച് പുറത്തിറക്കുന്ന നാണയം- 100 രൂപ നാണയം

  • മൻ കീ ബാത്ത് പരിപാടി ആരംഭിച്ചത്- 2014 ഒക്ടോബർ 3 

2. ധിരതയ്ക്കുള്ള പുരസ്കാരം നേടുന്ന ആദ്യ IAF വനിത ഓഫീസർ- ദീപിക മിശ്ര


3. ലണ്ടൻ ആസ്ഥാനമായുള്ള കൺസൾട്ടൻസി ഹെൻലി ആൻഡ് പാർട്ണേഴ്സിന്റെ സമീപകാല റിപ്പോർട്ട് അനുസരിച്ച് ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമായി 2023- ൽ തിരഞ്ഞെടുക്കപ്പെട്ടത്-  ന്യൂയോർക്ക് സിറ്റി

  • രണ്ടാം സ്ഥാനം- ടോക്കിയോ 
  • മൂന്നാം സ്ഥാനം- ബേ ഏരിയ

4. ഇന്ത്യയിലെ ആദ്യത്തെ മൂന്നാം തലമുറ (3G) ഡിജിറ്റൽ സയൻസ് പാർക്ക് സ്ഥാപിതമാകുന്നത്- തിരുവനന്തപുരം (പള്ളിപ്പുറം ടെക്നോസിറ്റി)


5. രാജ്യത്തെ ആദ്യ വാട്ടർ മെട്രോ നിലവിൽ വന്നത്- കൊച്ചി


6. തീരപ്രദേശത്തിന്റെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കുന്നതിനുമായി സംസ്ഥാനത്തെ 47 തീരദേശ നിയോജക മണ്ഡലങ്ങളിൽ സംഘടിപ്പിക്കുന്ന പരിപാടി- തീരസദസ്


7. ഗ്രാമീണ മേഖലയിലെ സൂക്ഷ്മസംരംഭങ്ങളുടെ വളർച്ച ലക്ഷ്യമിട്ടുകൊണ്ട് കേന്ദ്ര-സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതി- സ്റ്റാർട്ടപ്പ് വില്ലേജ് എൻട്രപ്രണർഷിപ്പ് പദ്ധതി (SVEP)

  • സ്റ്റാർട്ടപ്പ് വില്ലേജ് എൻട്രപ്രണർഷിപ്പ് പദ്ധതിയുടെ നടത്തിപ്പിന് നേതൃത്വം നൽകുന്നത് കുടുംബശ്രീ

8. അഞ്ചുവർഷം കൊണ്ട് സംസ്ഥാനത്തെ അതിദാരിദ്ര്യം തുടച്ചു നീക്കുന്നതിനായി സംസ്ഥാന സർക്കാർ നടപ്പിലാക്കാന്ന പദ്ധതി- അതിദാരിദ്ര്യമുക്ത കേരളം


9. 2023- ലെ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 38 

  • ലോകബാങ്ക് റിപ്പോർട്ട് പ്രകാരം, 2023-ൽ രാജ്യാന്തര കയറ്റുമതിയിൽ ഇന്ത്യയുടെ സ്ഥാനം- 22

10. സുഡാനിൽ കുടുങ്ങിയ ഇന്ത്യക്കാരുടെ രക്ഷാദൗത്യത്തിന് ഉപയോഗിക്കുന്ന നാവികസേനയുടെ പടക്കപ്പൽ- ഐ.എൻ.എസ്. സുമേധ


11. 2023 ഏപ്രിലിൽ കണ്ടെത്തിയ, രണ്ടാം ലോകമഹായുദ്ധ കാലത്ത് കടലിൽ മുങ്ങിയ ജാപ്പനീസ് കപ്പൽ- മൊണ്ടെവിഡിയോ മാരു


12. ഏഷ്യയിൽ വെള്ളത്തിനടിയിലൂടെ ഏറ്റവും നീളം കൂടിയ ഹൈഡ്രോ കാർബൺ പൈപ്പ് ലൈൻ (ബ്രഹ്മപുത്ര നദിയിൽ) ബന്ധിപ്പിക്കുന്നത്- ജോർഹാട്ടി- മജുലി (ആസാം)


13. 2022- ലെ അന്താരാഷ്ട്ര ബുക്കർ പുരസ്കാരത്തിന് അർഹമായ ഗീതാജ്ഞലി ശ്രീയുടെ "രേത് സമാധി' എന്ന പുസ്തകത്തിന്റെ മലയാളം പരിഭാഷ- മണൽ സമാധി


14. ഗീതാഞ്ജലി ശ്രീയുടെ രേത് സമാധി, "മണൽ സമാധി' എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയത്- ഡോ. കെ. വനജ


15. യു.എസ് ഡിഫൻസ് ഡെപ്യൂട്ടി അണ്ടർ സെക്രട്ടറിയായി നിയമിതയാകുന്ന ഇന്ത്യൻ വംശജ- രാധ അയ്യങ്കാർ


16. 2023- ൽ രാജസ്ഥാനിൽ പ്രഖ്യാപിച്ച കൺസർവേഷൻ റിസർവുകൾ- 

  • സോർസൻ
  • ഖിച്ചാൻ
  • ഹാമിർഗഡ് 

17. 2023- ലെ ലോക ചെസ്സ് ചാമ്പ്യൻഷിപ്പിൽ ജേതാവായത്- Ding Liren


18. ബഹിരാകാശത്ത് നടക്കുന്ന ആദ്യ അറബ് സഞ്ചാരി- സുൽത്താൻ അൽ നെയ്ദി


19. 2023- ൽ ആണവോർജ്ജ കമ്മീഷൻ ചെയർമാനായി നിയമിതനായത്- അജിത് കുമാർ മൊഹന്തി


20. അംബേദ്ക്കറുടെ പേരിൽ സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്ത സംസ്ഥാനം- തെലങ്കാന


21. സ്ട്രൈക്കിംഗ് എ കോഡ്, പ്രൊട്ടക്ട് സോവർനിറ്റി എന്നീ പുസ്തകങ്ങളുടെ രചയിതാവ്- പി. എസ്. ശ്രീധരൻപിളള


22. ഏഷ്യൻ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ സ്വർണം നേടിയ ആദ്യ ഇന്ത്യൻ സഖ്യം- സാത്വിക് സായ്മാജ് രെങ്കി റെഡ്ഡി & ചിരാഗ് ഷെട്ടി


23. എൽ.ഐ.സി യുടെ ചെയർമാനായി നിയമിതനായത്- സിദ്ധാർഥ മൊഹന്തി


24. വിദ്വേഷ പ്രസംഗ വിഷയത്തിൽ സ്വമേധയാ കേസെടുക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട ഇന്ത്യൻ ശിക്ഷാനിയമത്തിലെ കുറ്റങ്ങൾ- 

  • 153 എ : വിശ്വാസം, വംശം, ജൻമസ്ഥലം, താമസസ്ഥലം, ഭാഷ തുടങ്ങിയവയുടെ പേരിൽ വ്യത്യസ്ത വിഭാഗങ്ങൾക്കിടയിൽ ശത്രുത വളർത്തുക, സമാധാനം തകർക്കുക
  • 153 ബി : ദേശീയോദ്ഗ്രഥനത്തിന് ഹാനികരമായ പ്രസ്താവനകൾ നടത്തുക, ആരോപണങ്ങൾ ഉന്നയിക്കുക.
  • 295 എ : മതത്തെയോ, മതവിശ്വാസങ്ങളെയോ അപമാനിച്ച്, മതവികാരം വ്രണപ്പെടുത്താനുള്ള ബോധപൂർവവും മറ്റുള്ളവർക്ക് ഹാനികരമാകുന്നതുമായ ശ്രമം
  • 506 : കൊല്ലുമെന്നോ മുറിവേൽപ്പിക്കുമെന്നോ ഭീഷണിപ്പെടുത്തുക 

25. പുതിയ ഐ.സി.സി. ക്രിക്കറ്റ് ടെസ്റ്റ് റാങ്കിങ്ങ് പ്രകാരം ഒന്നാമത് എത്തിയ രാജ്യം- ഇന്ത്യ


26. പെൻഷൻ പ്രായ വർധനയെ തുടർന്ന് പ്രക്ഷോഭം തുടങ്ങിയ യൂറോപ്യൻ രാജ്യം- ഫ്രാൻസ്


27. 2023 IPL ൽ മോശം പെരുമാറ്റത്തിന് മുഴുവൻ മാച്ച് ഫീയും പിഴയായി മാച്ച് കമ്മിഷണർ ചുമത്തിയ താരങ്ങൾ- ഗംഭീർ, കോലി


28. ഗൂഗിളിൽ നിന്ന് രാജിവെച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപജ്ഞാതാവ്- ജെഫി ഹിൻടൻ


29. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിൽ പിതാവിന്റെ പേര് നിർബന്ധമില്ല എന്ന് ഉത്തരവിട്ട ഹൈക്കോടതി- ഡൽഹി ഹൈക്കോടതി 


30. ഏപ്രിൽ 28 മുതൽ മൂന്ന് ദിവസത്തെ ഗ്രാമം ഏത് സംസ്ഥാനത്താണ് പൈതൃകോത്സവം നടന്ന സാലിഗാവോ ഗ്രാമം ഏത് സംസ്ഥാനത്താണ്-  ഗോവ


68-ാമത് ഫിലിം ഫെയർ അവാർഡ്

  • മികച്ച സിനിമ- ഗംഗുഭായി കത്തിയവാഡി
  • മികച്ച നടൻ- രാജ്കുമാർ റാവു (ബദായ് ദോ)
  • മികച്ച നടി- ആലിയ ഭട്ട് (ഗംഗുഭായി)
  • സംവിധായകൻ- സഞ്ജയ് ലീലാബൻസാലി (ഗംഗുഭായി)

No comments:

Post a Comment