Sunday, 21 May 2023

Current Affairs- 21-05-2023

1. ഐക്യരാഷ്ട്ര ജനസംഖ്യാനിധി (യു.എൻ. എഫ്.പി.എ.)- യുടെ റിപ്പോർട്ട് പ്രകാരം ഇന്ത്യയുടെ ജനസംഖ്യ എത്രയാണ്- 142.86 കോടി 

  • ചൈനയുടെ 142.57 കോടിയെയാണ് ഇന്ത്യ മറികടന്നത്.
  • ഇന്ത്യൻ ജനസംഖ്യയുടെ മൂന്നിൽ രണ്ട് ഭാഗവും (68%) 15- നും 64- നും ഇടയിൽ പ്രായമുള്ളവരാണ്.
  • 2050- ഓടെ ഇന്ത്യൻ ജനസംഖ്യ 166.8 കോടിയാവും. ചൈനയുടേത് 131.7 കോടിയായി കുറയും.
  • ഇന്ത്യയിൽ പുരുഷന്റെ ശരാശരി ആയുർ ദൈർഘ്യം 71- ഉം സ്ത്രിയുടെത് 74- ഉം ആണ്. 
  • 2011- നു ശേഷം ഇന്ത്യയിൽ സെൻസസ് നടന്നിട്ടില്ലെങ്കിലും 2023 ഏപ്രിൽ 19- ന് പുറത്തിറക്കിയ യു.എൻ.പോപ്പുലേഷൻ ഫണ്ടിന്റെ വാർഷിക ജനസംഖ്യാ റിപ്പോർട്ട് പ്രകാരമാണ് ഈ കണക്ക്.
  • ജനസംഖ്യയിൽ മൂന്നാം സ്ഥാനം യു.എസ്. എക്കാണ് (34 കോടി),

2. രാജ്യത്തെ ഏറ്റവും ഉയരമുള്ള അംബേദ്കർ പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെയാണ്- ഹൈദരാബാദ് (തെലങ്കാന)

  • 125 അടിയാണ് ഈ വെങ്കലപ്രതിമയു ടെ ഉയരം.
  • ഡോ.ബി.ആർ. അംബേദ്കറുടെ 132-ാം ജന്മവാർഷികദിനത്തിലാണ് പ്രതിമ അനാചാദനം ചെയ്തത്.
  • 146.5 കോടി രൂപയാണ് ചെലവ്.
  • 98- കാരനായ റാംവാഞ്ചി സുതവും പുത്രൻ അനിൽ റാം സുതറു (65)- മാണ് ശില്പികൾ. 

3. ജലത്തിനടിയിലൂടെയുള്ള ഇന്ത്യയിലെ ആദ്യത്തെ മെട്രോ ട്രെയിൻ പരീക്ഷണ ഓട്ടം നടത്തിയത് എവിടെയാണ്- കൊൽക്കത്തയിൽ

  • ഹുഗ്ലി നദിക്കടിയിലൂടെയുള്ള ഭൂഗർഭ തുരകത്തിലൂടെ 520 മീറ്റർ ദൂരം 45 സെക്കൻഡുകൾകൊണ്ടാണ് ട്രെയിൻ പിന്നിട്ടത്. 
  • കൊൽക്കത്തയെയും ഹൗറയെയുമാണ് സർവീസ് ബന്ധിപ്പിക്കുന്നത്.
  • വെള്ളത്തിനടിയിൽ 10 നില കെട്ടിടത്തിന് സമാനമായ ആഴത്തിലൂടെയാണ് മെട്രോ ട്രെയിൻ സഞ്ചരിക്കുക.

4. ഇന്റർനാഷണൽ വാച്ച് ഡോഗ് ഫ്രീഡം ഹൗസ് പ്രസിദ്ധീകരിച്ച 2023- ലെ ഫ്രീഡം ഇൻ ദി വേൾഡ് ഇൻഡക്സ് പ്രകാരം ലോക ത്തിലെ ഏറ്റവും സ്വാതന്ത്ര്യം കുറഞ്ഞ രാജ്യമേത്- ടിബറ്റ്

  • ദക്ഷിണ സുഡാൻ, സിറിയ എന്നിവയും ടിബറ്റിനോടൊപ്പം സൂചികയിലുണ്ട്. 
  • തുടർച്ചയായി മൂന്നാം തവണയാണ് ടിബറ്റ് സൂചികയിൽ ഈസ്ഥാനത്ത് ഇടംപിടിക്കുന്നത് 

5. പത്ത് വർഷങ്ങൾക്കുശേഷം ഏതൊക്കെ രാജ്യങ്ങളാണ് നയതന്ത്ര ബന്ധം പുനഃസ്ഥാപിക്കാൻ അടുത്തിടെ തീരുമാനിച്ചത്- സൗദി അറേബ്യ, സിറിയ

  • 2012- ലാണ് സിറിയയുമായുള്ള നയതന്ത്ര ബന്ധം സൗദി റദ്ദാക്കിയത്. തുടർന്ന് അറബ് ലീഗിൽനിന്ന് സിറിയയെ പുറത്താക്കുകയും ചെയ്തിരുന്നു.

6. സാമൂഹ്യ പരിഷ്ക്കർത്താവായ ജ്യോതിറാവു ഫുലെയുടെ ജന്മദിനം (ഏപ്രിൽ- 11) അടുത്തിടെ പൊതു അവധിയായി പ്രഖ്യാപിച്ച സംസ്ഥാനം- രാജസ്ഥാൻ

  • 1827 ഏപ്രിൽ 11- ന് പുണെയിലാണ് അദ്ദേഹം ജനിച്ചത്. 1890 നവംബർ 28- ന് അന്തരിച്ചു.
  • പത്നി സാവിത്രിബായ് ഫുലെയുമായി ചേർന്ന് ഇന്ത്യയിൽ സ്ത്രീ വിദ്യാഭ്യാസത്തിനായി മുന്നിട്ടിറങ്ങി.
  • 1873- ൽ പുണെയിൽ 'സത്യശോധക് സമാജ്’ (Truth seeker's Society) സ്ഥാപിച്ചു.
  • 'ദളിത്' എന്ന പദം ആദ്യമായി ഉപയോഗിച്ചത് ജ്യോതിറാവു ഫുലെയാണ്. 

7. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളെപ്പറ്റി പഠനം നടത്തുന്നതിനായി യൂറോപ്യൻ സ്പേസ് ഏജൻസി (ESA) വിക്ഷേപിച്ച പര്യവേക്ഷണ പേടകത്തിന്റെ പേര്- ജ്യൂസ് (Juice- Jupiter Icy Moons Explorer)

  • ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്ന് ഏരിയൻ 5 (Ariane) റോക്കറ്റ് ഉപയോഗിച്ചായിരുന്നു വിക്ഷേപണം.
  • വ്യാഴത്തിന്റെ തണുത്തുറഞ്ഞ ഉപഗ്രഹങ്ങളായ ഗ്യാനിമീഡ്, കാലിസ്റ്റോ, യൂറോപ് എന്നിവയിൽ ജീവന്റെ സാന്നിധ്യം തേടുകയാണ് ലക്ഷ്യം.
  • എട്ടുവർഷത്തെ സഞ്ചാരത്തിനുശേഷം 2031- ൽ പേടകം വ്യാഴത്തിന്റെ ഭ്രമണപഥത്തിൽ പ്രവേശിക്കും.

8. സ്ത്രീകളുടെ സ്വയരക്ഷയ്ക്കും ആത്മവിശ്വാസ വർധനയ്ക്കുമായി സംസ്ഥാന സർക്കാർ ആരംഭിച്ച പദ്ധതി- ധീരം 

  • കുടുംബശ്രീ, സ്പോർട്സ് കേരള ഫൗണ്ടഷൻ എന്നിവ ചേർന്നാരംഭിച്ച പദ്ധതിയിൽ ഓരോ ജില്ലയിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന വനിതകൾക്ക് കരാട്ടേ പരിശീലനം നൽകുന്നുണ്ട്.

9. ലോകത്തിലെ ഏറ്റവും കരുത്തുറ്റതെന്ന് അവകാശപ്പെട്ട റോക്കറ്റ് പരീക്ഷണ വിക്ഷേപണത്തിന് പിന്നാലെ പൊട്ടിത്തെറിച്ചു. പേര്- സ്റ്റാർ ഷിപ്പ് 

  • ശതകോടീശ്വരൻ ഇലോൺ മസ്സിന്റെ സ്പേസ് എക്സ് നിർമിച്ച റോക്കറ്റ് ചന്ദ്രനിലേക്കും പിന്നീട് മറ്റ് ഗ്രഹങ്ങളിലേക്കും മനുഷ്യനെ എത്തിക്കുന്നതിനായി രൂപകല്പന ചെയ്തതായിരുന്നു.
  • ടെക്സസിലെ മെക്സിക്കൻ അതിർത്തി പ്രദേശമായ ബോകാചികയിലെ സ്പെയ്സ് എക്സ് കേന്ദ്രത്തിൽനിന്ന് 2023 ഏപ്രിൽ 20- നായിരുന്നു വിക്ഷേപണം. 

10. 2022- ലെ മാതൃഭൂമി സാഹിത്യപുരസ്സാരം ലഭിച്ചത് ആർക്കാണ്- സേതു (എ. സേതുമാധവൻ)

  • മൂന്നുലക്ഷം രൂപയും പ്രശസ്തി പത്രവും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം 
  • പാണ്ഡവപുരം, കിരാതം, നിയോഗം, ഞങ്ങൾ അടിമകൾ, വനവാസം, വിളയാട്ടം, മറുപിറവി തുടങ്ങിയവ പ്രശസ്ത നോവലുകളാണ്.

11. ചാറ്റ് ജി.പി.ടി.യെ നിരോധിച്ച ആദ്യ പാശ്ചാത്യരാജ്യം- ഇറ്റലി

  • ചാറ്റ് ജി.പി.ടിക്ക് സമാനമായി നിർമിത ബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കി ഇലോൺ മസ്സ് പുറത്തിറക്കുന്ന ചാറ്റ്ബോട്ടാണ് ടുത്ത് ജി.പി.ടി.

12. പുതുതായി കേരളത്തിൽ ഓടിത്തുടങ്ങിയ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടിയുടെ റൂട്ട്- തിരുവനന്തപുരം - കാസർകോട്


13. ബംഗ്ലാദേശിന്റെ 22-ാമത് പ്രസിഡന്റായി 2023 ഏപ്രിൽ 25- ന് ചുമതലയേറ്റത്- മൊഹമ്മദ് ഷഹാബുദീൻ (73)


14. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്തെ ഏത് ഉത്പന്നത്തിനാണ് അടുത്തിടെ ഭൗമ സൂചികാ പദവി (GI Tag) ലഭിച്ചത്- കറുത്ത മുന്തിരി


15. ഗതാഗത നിയമലംഘനങ്ങൾ തടയുന്നതിനായി സംസ്ഥാനത്ത് എത്ര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ക്യാമറകളാണ് സ്ഥാപിച്ചത്- 726

  • 236 കോടി രൂപയാണ് ചെലവ്. 
  • കെൽട്രോണാണ് പദ്ധതിയുടെ കരാർ ഏറ്റെടുത്ത് നടപ്പാക്കിയത്.

16. ആഗോള ബുദ്ധമത ഉച്ചകോടി നടന്നത് എവിടെയാണ്- ന്യൂഡൽഹി

  • 2023 ഏപ്രിൽ 20- ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടി ഉദ്ഘാടനം ചെയ്തു. 

17. നമീബിയ, ദക്ഷിണാഫ്രിക്ക എന്നീ രാജ്യങ്ങളിൽനിന്ന് എത്തിച്ച ചിറ്റകൾക്ക് കേന്ദ്ര സർക്കാർ നൽകിയ പുതിയ പേരുകൾ- (പഴയ പേരുകൾ ബ്രാക്കറ്റിൽ)

  • പവൻ (ബൻ), നാഭ (സാവന്ന), ജ്വാല (സി), ഗൗരവ് (എൽട്ടൻ), ശൗര്യ (ഫ്രെഡി), ധാത്രി (തബ്ലിസി), ആശ (അ). 
  • സംസ്കാരവും പാരമ്പര്യവും പ്രതിഫലിപ്പിക്കുന്ന പേര് നിർദേശിക്കാനായി ദേശീയ തലത്തിൽ നടത്തിയ മത്സരത്തിൽ നിന്നാണ് പേരുകൾ തിരഞ്ഞെടുത്തത്.
  • നമീബിയയിൽ നിന്നും ദക്ഷിണാഫ്രിക്കയിൽനിന്നുമായി 20 ചീറ്റകളെയാണ് കൊണ്ടുവന്നത്. ഇതിൽ ചിലത് പിന്നീട് മരിച്ചുപോയി.

18. കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ സ്ഥാപിതമായത് എവിടെയാണ്- പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രം (തൃശ്ശൂർ) 

  • 55 അടി ഉയരമുണ്ട്.

19. ലോകപുസ്തക-പകർപ്പവകാശദിനം (World Book and Copyright Day) എന്നാണ്- ഏപ്രിൽ 23

  • വിഖ്യാത എഴുത്തുകാരായ വില്യം ഷേക്സ്പിയർ, മിഗൈൽ ഡി.സെർവാന്റസ്, ഗാർസി ലാസോഡേ ലാഗാ എന്നിവരുടെ ചരമദിനമാണ് ഏപ്രിൽ 23.
  • ഈ എഴുത്തുകാരോടുള്ള ആദരസൂചകമായി 1995- ൽ പാരീസിൽ ചേർന്ന യുനെസ്റ്റോ സമ്മേളനമാണ് ഏപ്രിൽ 23 ലോക പുസ്തകദിനമായി ആചരിക്കാൻ തീരുമാനിച്ചത്.
  • ഷേക്സ്പിയറുടെ ജന്മദിനവും ചരമദിനവും ഏപ്രിൽ 23- നാണ്.

20. എയ്ഡ്സിന് കാരണമായ എച്ച്.ഐ.വി. വൈറസ് കണ്ടുപിടിച്ച അമേരിക്കയിലെ ബാൾട്ടിമോറിലെ ലോക പ്രശസ്ത ഹ്യൂമൻ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിന്റെ തലവനായി നിയമിതനായ മലയാളി ഡോക്ടർ- ഡോ. ശ്യാം സുന്ദർ കൊട്ടിലിൽ


21. കറുപ്പ് (ഒപ്പിയം) കച്ചവടത്തെക്കുറിച്ച് ജ്ഞാനപീഠജേതാവ് അമിതാവ് ഘോഷ് എഴുതിയ പുതിയ നോവൽ- സ്മോക്ക് ആൻഡ് ആഷസ്: എ റൈറ്റേഴ്സ് ജേണി ത്രൂ ഒപ്പിയംസ് ഹിഡൻ ഹിസ്റ്ററീസ് 


22. ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ മലയാളി എയർ മാർഷൽ- ബി. മണികണ്ഠൻ


23. ഏത് വിഖ്യാത ഇന്ത്യൻ ചിത്രകാരന്റെ 175-ാം ജന്മശതാബ്ദിയാണ് ഏപ്രിൽ 29- ന് ആചരിച്ചത്- രാജാ രവിവർമ


24. രാജാ രവിവർമയുടെ അവസാനത്തേതും പൂർത്തിയാകാത്തതുമായ ചിത്രം അദ്ദേഹത്തിന്റെ 175-ാം ജന്മശതാബ്ദിയുടെ ഭാഗമായി പുറംലോകത്തിനുമുന്നിൽ പ്രദർശിപ്പിക്കാൻ തീരുമാനിച്ചു. ചിത്രത്തിന്റെ പേര്- പാഴ്സി ലേഡി


25. ലോകത്തെ ഏറ്റവും പഴയ ദിനപത്രങ്ങളിലൊന്നായ ഏത് ഓസ്ട്രിയൻ മാധ്യമമാണ് അച്ചടി നിർത്തി ഓൺലൈൻ പ്രസിദ്ധീകരണത്തിലേക്ക് മാറുന്നത്- വീനർ സെങ്ട്യുങ് 


26. 2023 മെയിൽ 25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യയുടെ ശാസ്ത്ര നേട്ടം- ഇന്ത്യയുടെ 2-ാം ആണവപരീക്ഷണം (ബുദ്ധൻ ചിരിക്കുന്നു)


27. സ്ത്രീകൾക്കു മാത്രമായി പിങ്ക് പാർക്കുകൾ ഒരുക്കുന്ന ഇന്ത്യൻ നഗരം- ഡൽഹി


28. ദ്രൗപതി മുർമു ഫ്രം ട്രൈബൽ ഹിയർ ലാൻഡ് ടു റെയ്സി ഹിൽസ്' എന്ന പുസ്തകത്തിന്റെ രചയിതാവ്- കസ്തൂരി റേ


29. 2023 മെയിൽ ഇന്ത്യൻ നേവി ഡീകമ്മീഷൻ ചെയ്യുന്ന ആംഫിബിയസ് യുദ്ധക്കപ്പൽ- INS മഗർ


30. ജയ് വിഭാഗത്തിൽപ്പെട്ടവരെ പട്ടികവർഗ സംവരണ ലിസ്റ്റിൽ ഉൾപ്പെടുത്തുന്നതുമായി ബന്ധ പ്പെട്ട് സംഘർഷം നടക്കുന്ന സംസ്ഥാനം- മണിപൂർ

No comments:

Post a Comment