Monday, 15 May 2023

Current Affairs- 15-05-2023

1. 2023- ൽ ഇന്ത്യയിൽ നടക്കുന്ന ജി-20 ഉച്ച കോടിക്ക് മുന്നോടിയായുള്ള രണ്ടാമത് നയരൂപവത്കരണ ചർച്ചകൾ കേരളത്തിൽ എവിടെയാണ് നടന്നത്- കുമരകം (കോട്ടയം)

  • ജി20 രാജ്യങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഷെർപ്പമാരുടെ സമ്മേളനമാണ് മാർച്ച് 30 മുതൽ ഏപ്രിൽ രണ്ടുവരെ കുമരകത്ത് നടന്നത്.
  • ഇന്ത്യയുടെ ഷെർപ്പ് അമിതാഭ് കാന്ത് അധ്യക്ഷത വഹിച്ചു.
  • പ്രധാനമന്ത്രി നരേന്ദ്ര മോദി ജി20 അധ്യക്ഷ പദവി ഏറ്റെടുത്തതിനുശേഷമുള്ള ആദ്യ ഉച്ചകോടി 2023 സെപ്റ്റംബറിൽ ന്യൂഡൽഹിയിലാണ് നടക്കുക.
  • 'വസുധൈവ കുടുംബകം - ഒരു ഭൂമി ഒരു കുടുംബം, ഒരു ഭാവി' എന്നതാണ് ഉച്ചകോടിയുടെ ആപ്തവാക്യം.
  • ഇന്ത്യയുൾപ്പെടെ 19 രാജ്യങ്ങളും യൂറോപ്യൻ യൂണിയനും അടങ്ങുന്നതാണ് ജി 20 കൂട്ടായ്മ.

2. നീലഗിരിയിലെ ഏത് പലഹാരത്തിനാണ് അടുത്തിടെ ഭൗമസൂചികാപദവി (Geographical Indication) ലഭിച്ചത്- ഊട്ടി വർക്കി (Ooty Varkey)

  • മൈദ, ഡാൽഡ, എണ്ണ, പഞ്ചസാര, ഉപ്പ് തുടങ്ങിയവ ചേർത്ത് പ്രത്യേകാകൃതിയിലാണ് ഇത് നിർമിക്കുന്നത്.

3. വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച്, റിഡ് വൈസ്മൻ, ജെറെമി ഹാൻസൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടത് എവിടത്തേക്കുള്ള യാത്രയാണ്- ചന്ദ്രനിലേക്ക്

  • അര നൂറ്റാണ്ടിനുശേഷമുള്ള ആർട്ടെമിസ് 2 ചാന്ദ്ര ദൗത്യത്തിലെ സഞ്ചാരികളുടെ പേരുകൾ നാസയാണ് വെളിപ്പെടുത്തിയത്. 
  • ആദ്യമായാണ് ഒരു വനിതയും (ക്രിസ്റ്റീന കോച്ച്) ആഫ്രോ-അമേരിക്കൻ വംശജനും (വിക്ടർ ഗ്ലോവർ) ചാന്ദ്രയാത്രയുടെ ഭാഗമാകുന്നത്.
  • നാസയുടെ ഓറിയൺ പേടകത്തിൽ ഇവരെയും വഹിച്ച് സ്പെയ്സ് ലോഞ്ച് സിസ്റ്റം റോക്കറ്റ് അടുത്തവർഷം ചന്ദ്രനിലേക്ക് പോകും.
  • പേടകം ചന്ദ്രന്റെ ഭ്രമണ പഥത്തിൽ കടക്കാതെ ചന്ദ്രനെ ചുറ്റി തിരിച്ച് ഭൂമിയിലേക്ക് പോരും.
  • 1968-1972 കാലത്തുള്ള അപ്പോളോ ദൗത്യത്തിൽ നാസ 24 പേരെ ചന്ദ്രനിൽ അയച്ചിരുന്നു.

4. 2023 മാർച്ച് 29- ന് അന്തരിച്ച വിവാൻ സുന്ദരം (79) ഏത് മേഖലകളിൽ പ്രശസ്തി നേടിയ വ്യക്തിയാണ്- ചിത്ര കല, ശില്പകല ഫോട്ടോഗ്രഫി, ഇൻസ്റ്റലേഷൻ, വിഡിയോ ആർട്ട്.

  • എൻജിൻ ഓയിൽ, ട്രാഷ് (പരമ്പരകൾ), മെമ്മോറിയൽ (ഇൻസ്റ്റലേഷൻ) തുടങ്ങിയ സൃഷ്ടികൾ പ്രസിദ്ധമാണ്.


5. ഷാങ്ഹായ് സഹകരണ സംഘത്തിൽ (എസ്.സി.ഒ.) അംഗമാകുന്ന പുതിയ രാജ്യം- സൗദി അറേബ്യ

  • ഡയലോഗ് പാർട്ട്ണർ എന്ന പദവിയാ കും സൗദിക്ക് ലഭിക്കുക. പൂർണ അംഗത്വം നൽകുന്നതിനുള്ള ആദ്യപടിയാണിത്.
  • ചൈന, ഇന്ത്യ, പാകിസ്താൻ, റഷ്യ, കാസാഖ്സ്താൻ, കിർഗിസ്താൻ, ഉസ്ബെക്കിസ്താൻ, താജിക്കിസ്താൻ എന്നിവയാണ് 2001 ജൂൺ 15- ന് നിലവിൽ വന്ന Shanghai Cooperation Organisation- ലെ മറ്റ് അംഗങ്ങൾ 

6. നാർമടിപ്പുടവ, ദൈവമക്കൾ, അസ്തമയം തുടങ്ങിയ പ്രസിദ്ധ നോവലുകൾ രചിച്ച എഴുത്തുകാരി അടുത്തിടെ അന്തരിച്ചു. പേര്- സാറാ തോമസ് (88)

  • സ്ത്രീപക്ഷ കഥകൾ, എന്റെ കണ്ണാന്തളിപ്പൂ ക്കൾ, തെളിയാത്ത കൈരേഖകൾ എന്നിവ ചെറുകഥാ സമാഹാരങ്ങളാണ്.

7. ബഹിരാകാശ ദൗത്യത്തിനുശേഷം വിക്ഷേ പണവാഹനം സുരക്ഷിതമായി തിരിച്ചിറ ക്കുന്നതിനുള്ള ഐ.എസ്.ആർ.ഒ.യുടെ പരീക്ഷണം വിജയിച്ചു. എവിടെയാണ് ലാൻഡിങ് പരീക്ഷണം നടത്തിയത്- കർണാടകയിൽ ചിത്രദുർഗ ജില്ലയിലെ ല്ലക്കരെ എയ്റോനോട്ടിക്കൽ ടെസ്റ്റ് റേഞ്ചിൽ (എ.ടി.ആർ.)

  • 1.6 ടൺ ഭാരമുള്ള വിക്ഷേപണ വാഹനം വ്യോമസേനയുടെ ചിനൂക് ഹെലികോപ്റ്ററാണ് 4.5 കിലോമീറ്റർ ഉയർത്തിയത്. 
  • വിക്ഷേപണവാഹനം വീണ്ടും ഉപയോഗിക്കാൻ കഴിയുന്ന പരീക്ഷണം ഭാവിയിൽ ബഹിരാകാശ ദൗത്യങ്ങളുടെ ചെലവ് കുറയ്ക്കുന്നതിന് ഇടയാക്കും.
  • പരീക്ഷണം ലോകത്ത് ആദ്യമായാണെന്ന് ഇറോ അവകാശപ്പെട്ടു.

8. ന്യൂഡൽഹിയിൽ നടന്ന 2023- ലെ ലോക വനിതാ ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് എത്ര സ്വർണം ലഭിച്ചു- നാല്

  • നീതു ഗൻ ഖാസ്, സ്വിറ്റിബൂർ, നിഖാത് സരിൻ, ലവ്ലിന ബോറോഹെയ്ൻ എന്നിവർ ലോകചാമ്പ്യന്മാരായി.
  • നിഖാത് സരിൻ തുടർച്ചയായി രണ്ടാം തവണയാണ് ലോക ചാമ്പ്യനാകുന്നത്. മേരി കോമിനുശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരമാണ്.

9. കേരള കേന്ദ്ര സർവകലാശാലയുടെ പ്രഥമ ഓണററി ഡോക്ടറേറ്റ് ലഭിച്ചത് ആർക്കാണ്- പി.ടി. ഉഷ


10. ട്വന്റി-20 ക്രിക്കറ്റിൽ 300 വിക്കറ്റ് നേടിയ ആദ്യ ഇന്ത്യൻ താരം- യൂവേന്ദ്ര ചഹൽ


11. ലോകത്തെ ഏറ്റവും വലിയ സൈനിക സഖ്യമായ 'നാറ്റോയിൽ ഏറ്റവും ഒടുവിൽ അംഗമായ രാജ്യം- ഫിൻലൻഡ്

  • നാറ്റോ സെക്രട്ടറി ജനറൽ ജെൻസ് സ്റ്റോൾട്ടെൻബെർഗാണ് അംഗത്വം പ്രഖ്യാപിച്ചത്. 
  • ഇതോടെ 31 ആയി. അംഗരാജ്യങ്ങളുടെ എണ്ണം
  • റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന് പിന്നാലെ 2022 മേയിലാണ് ഫിൻലൻഡും അയൽ രാജ്യമായ സ്വീഡനും നാറ്റോയിൽ അംഗമാകാൻ അപേക്ഷിച്ചത്. വൈകാതെ സ്വീഡനും അംഗത്വം ലഭിക്കും. 
  • റഷ്യയുമായി ഏറ്റവും നീണ്ട അതിർത്തി (1340 കിലോമീറ്റർ) പങ്കിടുന്ന യൂറോപ്യൻ രാജ്യമാണ് ഫിൻലൻഡ്
  • നാറ്റോയിൽ അംഗമാകാൻ ശ്രമിക്കുന്നു. എന്നകാരണം കൂടി പറഞ്ഞാണ് റഷ്യ യുക്രൈനെ ആക്രമിച്ചത്.
  • 2020 മാർച്ച് 27- ന് അംഗമായ നോർ ത്തേൺ മാസിഡോണിയയാണ് ഫിൻലൻഡിന് തൊട്ടുമുൻപ് നാറ്റോയിൽ ചേർന്ന രാജ്യം.

12. പ്രോജക്ട് ടൈഗർ പദ്ധതിക്ക് 2023 ഏപ്രിൽ 1- ന് എത്രവർഷം തികഞ്ഞു- 50

  • ഇന്ത്യയിൽ കടുവകൾ അന്യംനിന്നുപോകുന്ന ഘട്ടത്തിലാണ് ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരിക്കെ 1973 ഏപ്രിൽ 1- ന് പ്രോജക്ട് ടൈഗർ ആരംഭിച്ചത്. 
  • ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനത്തിലെ ദിക്കാല റെയ്ഞ്ചിലാ യിരുന്നു തുടക്കം. ഇക്കാലത്ത് രാജ്യത്ത് കടുവകൾ 1827 മാത്രമായിരുന്നു. 
  • ഒടുവിലത്തെ കണക്കുകൾ പ്രകാരം രാജ്യത്ത് 3167 കടുവകളാണുള്ളത്. ലോകത്ത് അവശേഷിക്കുന്നതിൽ 70 ശതമാനം കടുവകളും ഇന്ത്യയിലാണ്.
  • രാജ്യത്ത് നിലവിൽ 54 കടുവസങ്കേതങ്ങളുണ്ട്.
  • പെരിയാർ, പറമ്പിക്കുളം എന്നിവയാണ് കേരളത്തിലെ കടുവസങ്കേതങ്ങൾ. 

13. യുദ്ധവിമാനത്തിൽ പറന്ന എത്രാമത്തെ രാഷ്ട്രപതിയാണ് ദ്രൗപതി മുർമു- മൂന്നാമത്തെ

  • ഡോ. എ.പി.ജെ. അബ്ദുൾകലാം, പ്രതി ഭാപാട്ടിൽ എന്നിവരാണ് മുൻഗാമികൾ 
  • അസമിലെ സോഹിത്പുരിയിലുള്ള വ്യോമസേനാവിമാനത്താവളത്തിൽ നിന്ന് സുഖോയ് 30 എം.കെ.ഐ. യുദ്ധവിമാനത്തിൽ അരമണിക്കൂറാണ് രാഷ്ട്രപതി പറന്നത്.

14. മൊബൈൽ ഫോണിന് 50 വയസ്സ് തികഞ്ഞത് എന്നായിരുന്നു- 2023 ഏപ്രിൽ മൂന്നിന്

  • 1973 ഏപ്രിൽ മൂന്നിനാണ് യു.എസ്. എൻജിനിയറായ മാർട്ടിൻ കൂപ്പർ ആദ്യമായി മൊബൈൽ ഫോൺ അവതരിപ്പിച്ചത്.
  • 1973- ൽ അവതരിപ്പിച്ച മോട്ടറോളയുടെ 'ഡൈനാടാക്' (DynaTAC ഡൈനാമിക് അഡാപ്റ്റീവ് ടോട്ടൽ ഏരിയ കവറേജ്) എന്ന ആദ്യ സെൽഫോൺ പുറത്തിറങ്ങി 10 വർഷങ്ങൾക്കുശേഷം 1983- ലാണ് വ്യാവസായികാടിസ്ഥാനത്തിലുള്ള സെൽഫോൺ (ഡൈനാ ടാക് 8000 X) വിപണിയിലെത്തിയത്. ഇന്നത്തെ 3.28 ലക്ഷം രൂപയോളമായിരുന്നു അന്നത്തെ വില.
  • 1995 ജൂലായ് 31- നാണ് മൊബൈൽ ഫോൺ ഇന്ത്യയിലെത്തിയത്. അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്ര വാർത്താ വിനിമയ മന്ത്രി സുഖ്റാമിനെ ഫോൺ വിളിച്ചു കൊണ്ടായിരുന്നു തുടക്കം.
  • 1996 സെപ്റ്റംബർ 17- ന് തകഴി ശിവശങ്കരപ്പിള്ള വൈസ് അഡ്മിറൽ എ.ആർ. തണ്ഡനുമായി സംസാരിച്ചു കൊണ്ടാണ് കേരളത്തിൽ തുടക്കം കുറിച്ചത്.

15. ഏത് കേന്ദ്ര അന്വേഷണ ഏജൻസിയുടെ വജ്രജൂബിലിയാണ് അടുത്തിടെ ആഘോഷിച്ചത്- സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ

  • 1963 ഏപ്രിൽ 1- നാണ് സി.ബി.ഐ. സ്ഥാപിതമായത്. സുബോധ്കുമാർ ജെയ്സ്വാ ആണ് ഇപ്പോഴത്തെ മേധാവി.

16. ഇന്ത്യയിൽ ആദ്യമായി ക്ലോണിങ്ങിലൂടെ വികസിപ്പിച്ച ഗിർ പശുവിന്റെ പേര്- ഗംഗ 

  • നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടാണ് പശുവിനെ വികസിപ്പിച്ചത്.

17. 100 ശതമാനം വൈദ്യുതീകരിച്ച റെയിൽവേ ശൃംഖലയുള്ള ആദ്യസംസ്ഥാനം എന്ന നേട്ടം സ്വന്തമാക്കിയത്- ഹരിയാണ

  • 1701 കിലോമീറ്റർ ദൈർഘ്യമുള്ള ബ്രോഡ്ഗേജ് റെയിൽ ശൃംഖലയാണ് വൈദുതീകരിക്കപ്പെട്ടത്.

18. നമീബിയയിൽ നിന്ന് ഇന്ത്യയിലെത്തിച്ച ചീറ്റകളിലൊന്ന് അടുത്തിടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതിന്റെ പേര്-സിയായ (Siyaya)

  • 70 വർഷത്തിനിടെ ഇന്ത്യയിൽ ജനിച്ച ആദ്യ ചീറ്റയാണിത്.

19. ഏപ്രിൽ 12- ന് ഏത് മലയാള കവിയും സാമൂഹിക പരിഷ്ക്കർത്താവുമായിരുന്ന വ്യക്തിയുടെ 150-ാമത് ജന്മവാർഷികമാണ് കേരളം ആചരിച്ചത്- മഹാകവി കുമാരനാശാൻ


20. കോട്ടയം ജില്ലയിൽ സ്ഥിതി ചെയ്യുന്ന ഏത് സ്ഥാപനമാണ് ഈ വർഷം 75-ാം വാർഷികം ആഘോഷിക്കുന്നത്- റബ്ബർ ബോർഡ്


21. ഏത് ആഫ്രിക്കൻ രാജ്യത്താണ് സൈന്യവും അർധസൈനിക വിഭാഗവും തമ്മിൽ രൂക്ഷമായ അഭ്യന്തരയുദ്ധം നടക്കുന്നത്- സുഡാൻ


22. ചാറ്റ് ജി.പി.ടി. പോലെ നിർമിതബുദ്ധി (എ.ഐ.) അടിസ്ഥാനമാക്കിയുള്ള ചാറ്റ് ബോട്ട് വികസിപ്പിക്കുമെന്ന് ഇലോൺ മസ്ക് അടുത്തിടെ പ്രഖ്യാപിച്ചു. ഈ ചാറ്റ് ബോട്ടിന് നൽകിയിരിക്കുന്ന പേര്- ട്രൂത്ത് ജി.പി.ടി.


23. കുടുംബശ്രീയുടെ ഓൺലൈൻ റേഡിയോ- റേഡിയോ ശ്രീ


24. ദോഹ ഡയമണ്ട് ലീഗ് ജാവലിൻ ത്രോ ജേതാവ്- നീരജ് ചോപ്ര (88.67 മീറ്റർ)


25. ബംഗാൾ ഉൾക്കടലിൽ ഈ വർഷം രൂപപ്പെടുന്ന ആദ്യ ചുഴലിക്കാറ്റ്- മോക്ക

  • ചുഴലിക്കാറ്റിന് ‘മോക്ക' എന്ന പേര് നിർദേശിച്ചത്- യെമെൻ 
  • യെമെനിലെ ഒരു തുറമുഖ നഗരമാണ് മോക്ക

26. ഷാങ്ഹായ് സഹകരണ സഖ്യം (എസ്.സി.ഒ.) വിദേശ രാജ്യ മന്ത്രിമാരുടെ സമ്മേളന വേദി- ഗോവ


27. ഏകദിനത്തിൽ അതിവേഗം  5000 റൺസ് തികയ്ക്കുന്ന താരം- ബാബർ അസം (പാകിസ്ഥാൻ)


28.  ബ്രിട്ടീഷ് രാജാവായി 2023 മെയിൽ ചുമതലയേറ്റത്- ചാൾസ് മൂന്നാമൻ


29. ആദ്യമായി ഗർഭസ്ഥ ശിശുവിൽ മസ്തിഷ്ക ശസ്ത്രക്രിയ നടത്തി വിജയിച്ച രാജ്യം- അമേരിക്ക


30. ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പ്രയോജനപ്പെടുത്തി പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ സർവകലാശാല നിലവിൽ വന്നത്- മഹാരാഷ്ട്ര

No comments:

Post a Comment