Saturday, 20 May 2023

Current Affairs- 20-05-2023

1. ഐ.ടി. നിയമം 2000- ന് ബദലായി കേന്ദ്ര സർക്കാർ കൊണ്ടുവരുന്ന പുതിയ നിയമം- ഡിജിറ്റൽ ഇന്ത്യ നിയമം- 2023


2. പ്രഥമ ഗ്ലോബൽ ചെസ് ലീഗ് വേദി- ദുബായ്


3. കേരളത്തിലെ ആദ്യത്തെ സിനി ടൂറിസം പദ്ധതിക്കായി തെരഞ്ഞെടുത്ത സ്ഥലം- വെള്ളായണി


4. പ്രസിദ്ധീകരണത്തിന് ഒരുങ്ങുന്ന കുമാരനാശാന്റെ നളിനി, വിശുദ്ധാനുരാഗത്തിൽ തെളിയുന്ന ദിവ്യദീപ്തി എന്ന പുസ്തകത്തിന്റെ രചയിതാവ്- എം.കെ.സാനു


5. 74-ാംമത് റിപ്പബ്ലിക് ദിനപരേഡിൽ കേരളം, കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര, ത്രിപുര എന്നീ സംസ്ഥാനങ്ങളുടെ ടാബ്ലോ വിഷയമായിരുന്നത്- നാരീശക്തി


6. ക്രിപ്റ്റോ മൈനിംഗ് കമ്പനിയായ ബിറ്റിൽ ടെക്നോളജീസുമായി ചേർന്ന് ക്രിപ്റ്റോ കറൻസി വികസിപ്പിക്കാൻ ഒരുങ്ങുന്ന ഇന്ത്യയുടെ അയൽ രാജ്യം- ഭൂട്ടാൻ


7. 11 വർഷത്തെ സസ്പെൻഷനുശേഷം, 2023 മെയിൽ അറബ് ലീഗിലേക്ക് തിരിച്ചെടുക്കപ്പെട്ട രാജ്യം- സിറിയ


8. രാഷ്ട്രപതി ഭവൻ മുതൽ ഇന്ത്യ ഗേറ്റ് വരെയുള്ള രാജ്പഥിന്റെ പുതിയ പേര്- കർത്തവ്യപഥ്


9. 2023 മെയിൽ അസർബൈജാനിലെ ബാകുവിൽ വച്ച് നടക്കുന്ന ലോകകപ്പ് ഷൂട്ടിംഗിൽ പങ്കെടുക്കുന്ന മലയാളി- ഋഷി ഗിരീഷ്

  • പുരുഷന്മാരുടെ 50 മീറ്റർ റൈഫിൾ ത്രി പൊസിഷനിലാണ് മത്സരിക്കുന്നു.

10. ഇന്ത്യൻ പ്രീമിയർ ലീഗിൽ 7000 റൺസ് തികയ്ക്കുന്ന ആദ്യ ബാറ്റർ- വിരാട് കോഹ്ലി


11. 2023- ലെ മഡ്രിഡ് ഓപ്പൺ വനിത ടെന്നീസ് കിരീടം നേടിയത്- അര്യാന സബലേങ്ക് (ബെലറൂസ്)

  • ഫൈനലിൽ ലോക ഒന്നാം നമ്പർ താരം ഇഗ സ്വിയാടെകിനെ പരാജയപ്പെടുത്തിയാണ് അര്യാന സബലേങ്ക കിരീടം നേടിയത്.

12. 37-ാമത് ദേശീയ ഗെയിംസിന്റെ വേദി- ഗോവ


13. ദക്ഷിണ വ്യോമസേനാ മേധാവിയായി ചുമതലയേറ്റ വ്യക്തി- എയർ മാർഷൽ ബി. മണികണ്ഠൻ


14. ലോക ബാങ്കിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ വംശജൻ- അജയ് ബംഗ


15. 2023- ൽ 25-ാം വാർഷികം ആഘോഷിക്കുന്ന ഇന്ത്യൻ റെയിൽവേ സർവീസ്- കൊങ്കൺ റെയിൽവേ


16. 2023- ൽ ആഗോള പത്ര മാധ്യമ സ്വാത്രന്ത്യത്തിൽ ഇന്ത്യയുടെ സ്ഥാനം- 161 (2022-150th)

  • 4 ഒന്നാമത്- നോർവേ, രണ്ടാമത്- അയർലൻഡ്

17. അടുത്തിടെ അന്തരിച്ച മഹാത്മാഗാന്ധിജിയുടെ ചെറുമകനും പ്രഭാക്ഷകൻ, മാധ്യമപ്രവർത്തകൻ, സാമൂഹിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധേയമായ വ്യക്തി- അരുൺഗാന്ധി

  • പ്രധാന കൃതികൾ- ഗാർഡ്ഫാദർ ഗാന്ധി, ദ അൺടോൾഡ് സ്റ്റോറി ഓഫ് കസ്തൂർ 
  • 1991 - ൽ ഏ.കെ. ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ നോൺവയലൻസ് സ്ഥാപിച്ചു. 

18. പ്രായപൂർത്തിയാകാത്തവരുടെ പാസ്പോർട്ടിൽ പിതാവിന്റെ പേര് നിർബന്ധമില്ലെന്ന ഉത്തരവിറക്കിയ കോടതി- ഡൽഹി ഹൈക്കോടതി


19. സ്വന്തം കഴിവും നൈപുണ്യവും ഉപയോഗപ്പെടുത്തി സ്വയംതൊഴിൽ സംരങ്ങളിലൂടെ പരാശ്രയമില്ലാതെ ജീവിക്കാൻ സ്ത്രീകളെ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- ശരണ്യ


20. ബ്രസീലിലെ മിക്കലിസ് നിഘണ്ടുവിന്റെ ഓൺലൈൻ പതിപ്പിൽ പേര് ഉൾപ്പെടുത്തിയ ഫുട്ബോൾ താരം- പെലെ


21. ബഹ്റൈൻ കേരളീയ സമാജം കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കായി ഏർപ്പെടുത്തിയ പ്രഥമ 'വിശ്വകലാരത്ന' പുരസ്കാരം ലഭിച്ചത്- സൂര്യ കൃഷ്ണമൂർത്തി


22. യു.എസിൽ വച്ച് നടന്ന ഹൈ പെർഫോമൻസ് അത്ലറ്റിക് മീറ്റിൽ സ്വർണ്ണം നേടിയ മലയാളി താരം- എം. ശ്രീശങ്കർ

  • 8.29 മീറ്റർ ലോങ്ജംപിലാണ് ഈ നേട്ടം കൈവരിച്ചത്

23. മുംബൈ നഗരത്തിലെ ലോക്കൽ ട്രെയിനുകളുടെ യാത്ര വിവരങ്ങൾ അറിയാൻ പശ്ചിമ റെയിൽവേ പുറത്തിറക്കുന്ന ആപ്പ്- യാത്രി 


24. കേരളത്തിലെ ആദ്യ ഗ്രാമഭവൻ ആരംഭിച്ച പഞ്ചായത്ത്- ആര്യനാട്


25. സംസ്ഥാന സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി മന്ത്രിമാരുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന താലൂക്ക് തല പരാതിപരിഹാര അദാലത്ത്- കരുതലും കൈത്താങ്ങും


26. ലോകത്തിലെ ഏറ്റവും വലിയ കോർപ്പറേറ്റ് കെട്ടിട സമുച്ചയം നിലവിൽ വരുന്ന നഗരം- സൂററ്റ് 


27. കേന്ദ്ര സർവകലാശാലകളിലെ നിയമനത്തിനായി UGC പുറത്തിറക്കിയ ഏകീകൃത പോർട്ടൽ- CU Chayan


28. കേന്ദ്ര സർക്കാരിന്റെ സ്വച്ച് ഭാരത് മിഷൻ ഗ്രാമീൺ പ്രവർത്തനങ്ങളുടെ ഭാഗമായി നടക്കുന്ന ODF Plus Ranking- ൽ തീ സ്റ്റാർ വിഭാഗത്തിൽ ഇന്ത്യയിൽ ഒന്നാമതെത്തിയ ജില്ല- വയനാട്


29. സുകുമാർ അഴീക്കോട് തത്വമസി പുരസ്കാരം നേടിയത്- ഡോ.എൻ. ജയരാജ

  • കൃതി- സാമാജികൾ സാക്ഷി'

30. ഇന്ത്യ തദ്ദേശീയമായി നിർമ്മിക്കുന്ന ആദ്യ ഹൈഡ്രജൻ ട്രെയിൻ- വന്ദേ മെട്രോ

No comments:

Post a Comment