1. ആഭ്യന്തരയുദ്ധം രൂക്ഷമായ സുഡാനിൽ നിന്ന് ഇന്ത്യക്കാരെ രക്ഷിച്ച് നാട്ടിലെത്തിച്ച കേന്ദ്രദൗത്യത്തിന്റെ പേര്- ഓപ്പറേഷൻ കാവേരി
- നാവികസേനയുടെ കപ്പലുകളും വ്യോമ സേനാ വിമാനങ്ങളുമാണ് ദൗത്യത്തിന്റെ ഭാഗമായത്.
2. കേരളത്തിൽ സർവീസ് തുടങ്ങിയ വന്ദേ ഭാരത് എക്സ്പ്രസിന്റെ ലോഗോയിൽ കാണുന്ന മൃഗം- കുതിച്ചുചാടുന്ന ചീറ്റപ്പുലി
3. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിമാസ റേഡിയോ പ്രക്ഷേപണ പരിപാടിയായ 'മൻ കി ബാത്ത്' (ഹൃദയത്തിൽനിന്ന് സംസാരിക്കുന്നത്) എത്രാമത്തെ പതിപ്പിലേക്കാണ് അടുത്തിടെ എത്തിയത്- 100
4. അന്താരാഷ്ട്ര തലത്തിലെ തർക്കങ്ങൾ പരി ഹരിക്കുന്ന ഹേഗ് ആസ്ഥാനമായ പെർമ നന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ (പി. സി.എ.) നിയമിതനായ മലയാളി കൂടിയായ ന്യായാധിപൻ- കെ.എസ്. രാധാകൃഷ്ണൻ
- സുപ്രീം കോടതിയിലെ മുൻ ജഡ്ഡിയാണ്.
- ഇദ്ദേഹത്തിനുപുറമേ മുൻ ജസ്റ്റിസുമാരായ ഇന്ദു മൽഹോത്ര, ആർ. സുഭാഷ് ജി, കെ.എസ്. ജവേരി എന്നിവരും നിയമിക്കപ്പെട്ടിട്ടുണ്ട്.
- ആറുവർഷത്തേക്കാണ് നിയമനം.
5. രാജ്യത്ത് ആദ്യ മൂന്നാം തലമുറ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്നത് എവിടെയാണ്- പള്ളിപ്പുറം (തിരുവനന്തപുരം) ടെക്നോ സിറ്റിയിൽ
- ടെക്നോസിറ്റിയിലെ ഡിജിറ്റൽ സർവ കലാശാലയോടുചേർന്നുള്ള 14 ഏക്കർ സ്ഥലത്താണ് സയൻസ്പാർക്ക് നിലവിൽ വരുന്നത്.
- 1515 കോടി രൂപയാണ് പദ്ധതി വിഹിതമായി കണക്കാക്കിയിട്ടുള്ളത്.
6. സംസ്ഥാന യുവജന കമ്മിഷൻ ചെയർമാനായി നിയമിക്കപ്പെട്ടത്- എം. ഷാജർ
7. 1959- ൽ പ്രഖ്യാപിച്ച മഗ്സസെ പുരസ്കാരം 64 വർഷങ്ങൾക്കു ശേഷം അടുത്തിടെ ആർക്കാണ് നേരിട്ട് സമ്മാനിച്ചത്- ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയ്ക്ക്
- ഹിമാചൽ പ്രദേശിലെ ധർമശാലയിൽ ദലൈലാമയുടെ വസതിയിലെത്തിയാണ് ഫിലിപ്പീൻസിലെ മഗ്സസെ ഫൗണ്ടേഷൻ അംഗങ്ങൾ ബഹുമതി നേരിട്ട് സമ്മാനിച്ചത്.
- ചൈനീസ് അധിനിവേശത്തെ തുടർന്ന് 1959 മുതൽ ദലൈലാമയും കൂട്ടരും ഇന്ത്യയിലാണ് പാർക്കുന്നത്. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവിടങ്ങളിലായി 80000 ടിബറ്റുകാർ പ്രവാസജീവിതം നയിച്ചുവരുന്നു.
8. രാജാരവിവർമയുടെ എത്രാമത് ജന്മവാർഷികമാണ് 2023 ഏപ്രിൽ 29- ന് ആഘോഷിച്ചത്- 175
- 1848 ഏപ്രിൽ 29- നാണ് തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ കൊട്ടാരത്തിൽ രാജാരവിവർമ ജനിച്ചത്.
- പ്രകൃതിദത്തമായ ചായങ്ങൾ ഉപയോഗിച്ചിരുന്ന പരമ്പരാഗത ശൈലിയിൽ നിന്നുമാറി എണ്ണച്ചായം (Oil Painting) എന്ന പാശ്ചാത്യരീതി ഇന്ത്യയിൽ അവതരിപ്പിച്ച ചിത്രകാരനാണ് രവിവർമ.
- 'രാജാക്കന്മാർക്കിടയിലെ ചിത്രകാരനും ചിത്രകാരന്മാർക്കിടയിലെ രാജാവും' എന്നറിയപ്പെട്ടു. 'വരയുടെ തമ്പുരാൻ' എന്നും വിശേഷിപ്പിക്കപ്പെടുന്നു.
- മുല്ലപ്പൂ ചൂടിയ നായർ സ്ത്രീ, ശകുന്തളയുടെ പ്രേമവീക്ഷണം, ഹംസദമയന്തി, സരസ്വതി, ദ്രൗപദി വിരാടസദസ്സിൽ, ശ്രീരാമപട്ടാഭിഷേ കം, കാദംബരി, മലബാർ മനോഹരി തുടങ്ങിയവ രവിവർമയുടെ പ്രശസ്ത ചിത്രങ്ങളാണ്.
- അവസാനമായി വരച്ച ചിത്രം (പാഴ്സി ലേഡി) പൂർത്തിയാക്കാനായില്ല.
- ആധുനിക ഭാരതീയ ചിത്രകലയുടെ പിതാവുകൂടിയായ രാജാരവിവർമ 1906 ഒക്ടോബർ രണ്ടിന് ആറ്റിങ്ങലിൽ അന്തരിച്ചു.
9. 2023 ഏപ്രിൽ 23- ന് അന്തരിച്ച പ്രസിദ്ധ സർക്കസ് കലാകാരൻ- ജെമിനി ശങ്കരൻ (99)
- 1924 ജനുവരി 13-ന് തലശ്ശേരി കൊള രിയിൽ ജനനം. മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ എന്ന് പൂർണനാമം.
- സർക്കസ് കുലപതിയായ കീലേരി കുഞ്ഞി ക്കണ്ണന്റെ ശിഷ്യനായിരുന്നു.
- ജെമിനി, ജംബോസർക്കസ് കമ്പനികളുടെ സ്ഥാപകനാണ്.
- മലക്കം മറിയുന്ന ജീവിതം' ജീവചരിത്രമാണ്. രചയിതാവ് താഹ മാടായി.
- സർക്കസ് രംഗത്ത് നൽകിയ സംഭാവനകൾ മാനിച്ചുള്ള കേന്ദ്രസർക്കാരിന്റെ ലൈം അച്ചീവ്മെന്റ് അവാർഡ് നേടിയിട്ടുണ്ട്.
10. 2023 ഏപ്രിൽ 25- ന് അന്തരിച്ച പ്രകാശ് സിങ് ബാദൽ (95) ഏത് സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രിയായിരുന്നു- പഞ്ചാബ്
- അഞ്ചുതവണയായി 19 വർഷം സംസ്ഥാന മുഖ്യമന്ത്രി പദവി വഹിച്ചു.
- ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവായിരുന്നു.
- മൊറാർജി ദേശായിയുടെ ജനതാപാർട്ടി മന്ത്രിസഭയിൽ 84 ദിവസം കേന്ദ്ര കൃഷിമന്ത്രി യായും പ്രവർത്തിച്ചു (1977)
- കേന്ദ്രസർക്കാരിന്റെ കാർഷിക നയങ്ങളിൽ പ്രതിഷേധിച്ച്, 2015- ൽ ലഭിച്ച പദ്മവി ഭൂഷൺ ബഹുമതി 2020- ൽ തിരികെ നൽകി.
11. 2023 ഏപ്രിൽ 26- ന് അന്തരിച്ച നടൻ മാമുക്കോയ (76) യുടെ ആദ്യ സിനിമ- അന്യരുടെ ഭൂമി (1979)
12. 2023- ലെ ഫെമിന മിസ് ഇന്ത്യ കിരീടം നേടിയത്- നന്ദിനി ഗുപ്ത
- രാജസ്ഥാനിലെ കോട്ട സ്വദേശിനിയാണ് 19- കാരിയായ നന്ദിനി ഗുപ്ത.
13. രാജ്യത്തെ 30 മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ ആര്- വൈ.എസ്. ജഗ് മോഹൻ റെഡ്ഡി (ആന്ധ്രാ പ്രദേശ്)
14. ഇന്ത്യയിലെ എത്രാമത്തെ വാട്ടർ മെട്രോയാണ് കൊച്ചിയിൽ 2023 ഏപ്രിൽ 26- ന് പ്രവർത്തനം ആരംഭിച്ചത്- ആദ്യത്തെ
- കൊച്ചി നഗരത്തോട് ചേർന്നുകിടക്കുന്ന 10 ദ്വീപുകളെ ബന്ധിപ്പിച്ചുകൊണ്ടുള്ളതാണ് സർവീസ്.
- കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ (കെ.എം.ആർ.എൽ.) നേതൃത്വത്തിലുള്ള പദ്ധതിയിൽ കൊച്ചി വാട്ടർ മെട്രോ ലിമിറ്റഡാണ് സർവീസ് നിയന്ത്രിക്കുന്നത്.
- ജർമൻ ഫണ്ടിങ് ഏജൻസിയായ കെ.എഫ്.ഡബ്ല്യു.വിന്റെ വായ്പയാണ് മൂലധനം.
- 78 ബോട്ടുകളാണ് ഉണ്ടാവുക.
- 1136.83 കോടി രൂപയാണ് ഏഷ്യയിലെ ആദ്യത്തെ സംയോജിത ജലഗതാഗത സംവിധാനമായ കൊച്ചി വാട്ടർ മെട്രോയുടെ ചെലവ്.
- സംസ്ഥാന സർക്കാരിന് 74 ശതമാനവും കെ.എം.ആർ.എല്ലിന് 26 ശതമാനവുമാണ് ഓഹരി പങ്കാളിത്തം.
- കുറഞ്ഞ ടിക്കറ്റ് നിരക്ക് മിനിമം 20 രൂപയും പരമാവധി 40 രൂപയുമാണ്.
15. 2023 മേയ്മാസം നടന്ന ഷാങ്ഹായ് സഹക രണസഖ്യം (എസ്.സി.ഒ.) വിദേശകാര്യമന്ത്രിമാരുടെ സമ്മേളനത്തിന് വേദിയായ നഗരം- ബെനോലിം, ഗോവ
16. ദോഹയിൽ നടന്ന ഡയമണ്ട് ലീഗ് കായിക മത്സരത്തിൽ 88.67 മീറ്റർ ജാവലിൻ എറിഞ്ഞ് ഒന്നാംസ്ഥാനം നേടിയ ഇന്ത്യക്കാരൻ- നീരജ് ചോപ്ര
17. ഒ.എൻ.വി. കൾച്ചറൽ അക്കാദമി ഏർപ്പെടുത്തിയ 2023- ലെ ഒ.എൻ.വി. സാഹിത്യപുരസ്കാരം നേടിയത്- സി. രാധാകൃഷ്ണൻ
18. സ്പാനിഷ് ആഭ്യന്തര ഫുട്ബോൾ ടൂർണമെന്റായ കോപ്പ റയൽ ഡെൽ റേ കിരീടം നേടിയ ടീം- മഡ്രിഡ്
19. മാധ്യമനിരീക്ഷണസംഘടനയായ റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് പുറത്തുവിട്ട 2023- ലെ ആഗോള മാധ്യമ സ്വാതന്ത്ര്യസൂചി കയിൽ ഇന്ത്യയുടെ സ്ഥാനമെത്ര- 161
20. ഡീസൽ എൻജിനുകളിലെ പുകനിയന്ത്രണവുമായി ബന്ധപ്പെട്ട പരീക്ഷണ ഗവേഷണ പ്രബന്ധത്തിന് സൊസൈറ്റി ഓഫ് ഓട്ടോ മോട്ടീവ് എൻജിനീയേഴ്സിന്റെ (എസ്.എ.ഇ. ഇന്റർനാഷണൽ) ജോൺ ജോൺസൺ അവാർഡിന് അർഹനായ മലയാളി- ഡോ. ആനന്ദ് ആലമ്പത്ത്
21. ഇന്ത്യൻ വനിതാ ലീഗ് ഫുട്ബോൾ കിരീട ജേതാക്കൾ- ഗോകുലം കേരള
- ഫൈനലിൽ കിക് സ്റ്റാർട്ട് എഫ്.സി. കർണാടകയെ പരാജയപ്പെടുത്തി.
- ഗോകുലം കേരളയുടെ ഹാട്രിക് കിരീടം
- ഫൈനലിലെ മികച്ച താരം- സബിത്ര ഭണ്ഡാരി
22. അടുത്തിടെ വയനാട് ലക്കിടിയിൽ കണ്ടെത്തിയ അപൂർവയിനം ശലഭം- പൊട്ടുവെള്ളാംബരി
- ശാസ്ത്രീയ നാമം- തജുരിയ മാക്കുലേറ്റ
23. മോഖ ചുഴലിക്കാറ്റിൽ നാശം വിതച്ച മ്യാന്മറിൽ ഇന്ത്യ നടത്തുന്ന രക്ഷാ ദൗത്യം- ഓപ്പറേഷൻ കരുണ
24. ജി-20 രാഷ്ട്ര കൂട്ടായ്മയുടെ വിനോദ സഞ്ചാര സമ്മേളന വേദി- ശ്രീനഗർ (ജമ്മു കാശ്മീർ)
25. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കാനുള്ള നാസയുടെ വാഹനത്തിന്റെ നിർമാണക്കരാർ നേടിയ സ്വകാര്യ ബഹിരാകാശ കമ്പനി- ബ്ലൂ ഒറിജിൻ
- ഉടമ- ജെഫ് ബേസോസ് (ആമസോൺ)
26. രണ്ടാം ലോകയുദ്ധത്തിന്റെ ഹിരോഷിമയിലെ ചരിത്രസ്മാരകമായ ‘എ ബോംബ് ഡോമിനു സമീപമുള്ള മൊട്ടൊയാസ് നദിക്കരയിൽ സ്ഥാപിച്ച അർധകായ പ്രതിമ ആരുടെ- മഹാത്മാ ഗാന്ധി
- അനാച്ഛാദനം- നരേന്ദ്രമോദി
27. ചൈനയിൽ നടക്കുന്ന അമ്പെയ്ത്ത് ലോകകപ്പ് പുരുഷന്മാരുടെ വ്യക്തിഗത കോമ്പൗണ്ട് ഇനത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരം- പ്രഥമേഷ് ജവ്കർ
28. അന്താരാഷ്ട്ര ജൈവവൈവിദ്ധ്യ ദിനം (മെയ് 22) Theme- From Agreement to Action: Building Back Biodiversity
29. മുൻ അമേരിക്കൻ പ്രസിഡന്റ് ഒബാമയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ രാജ്യം- റഷ്യ
30. K.R. നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആന്റ് ആർട്സ് ഡയറക്ടറായി നിയമിതനായത്- P.R. ജിജോയ്
- ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ- സയ്യിദ് അക്തർ മിർസ
No comments:
Post a Comment