Tuesday, 16 May 2023

Current Affairs- 16-05-2023

1. 2023- ലെ ദേശീയ പഞ്ചായത്ത് പുരസ്ക്കാരങ്ങളിൽ എത്രയെണ്ണമാണ് കേരളത്തിന് ലഭിച്ചത്- നാല് 

  • മികച്ച ശിശുസൗഹൃദ ഗ്രാമപ്പഞ്ചായത്ത്- ചെറുതന (ആലപ്പുഴ ജില്ല)
  • മികച്ച സ്വയം പര്യാപ്തമായ അടിസ്ഥാന സൗകര്യ മികവ്- വീയപുരം (ആലപ്പുഴ)
  • ജലപര്യാപ്ത പ്രവർത്തനമികവ് (രണ്ടാം സ്ഥാനം)- പെരുമ്പടപ്പ് (മലപ്പുറം),
  • സദ്ഭരണമികവ് (മൂന്നാം സ്ഥാനം)- അളഗപ്പനഗർ (തൃശ്ശൂർ).

2. ഏത് മലയാളകവിയുടെ 150-ാം ജന്മവാർഷികദിനമായിരുന്നു 2023 ഏപ്രിൽ 12- ന്- മഹാകവി കുമാരനാശാൻ

  • 1873 ഏപ്രിൽ 12- ന് തിരുവനന്തപുരം ജില്ലയിലെ കായിക്കരയിലാണ് ജനനം. 
  • ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ സ്ഥാപക സെക്രട്ടറിയായിരുന്നു (1903).
  • 'വിവേകോദയം മാസികയുടെ പത്രാധിപരായി (1904).
  • 1919- ൽ തിരുവിതാംകൂർ നിയമനിർമാ സഭയിൽ അംഗമായി.
  • 1922- ൽ മദ്രാസ് യൂണിവേഴ്സിറ്റിയിൽ നടന്ന ചടങ്ങിൽ വെയിൽസ് രാജകുമാരൻ പട്ടും വളയും സമ്മാനിച്ചു.
  • വീണപൂവ്, ചണ്ഡാലഭിക്ഷുകി, ലീല, കരുണ, ദുരവസ്ഥ തുടങ്ങിയ പ്രസിദ്ധ കൃതികൾ രചിച്ചു.
  • 1924 ജനുവരി 16- ന് 51-ാം വയസ്സിൽ പല്ലനയാറ്റിലുണ്ടായ റെഡീമർ ബോട്ടപകടത്തിൽ അന്തരിച്ചു.
  • ആശയഗംഭീരൻ സ്നേഹഗായകൻ എന്നിങ്ങനെ വിശേഷിപ്പിക്കപ്പെടുന്നു. 
  • കുമാരനാശാന്റെ ജീവിതം ആധാരമാക്കി കെ.പി. കുമാരൻ സംവിധാനം ചെയ്ത സിനിമയാണ് 'ഗ്രാമവൃക്ഷത്തിലെ കുയിൽ.'

2. 2023 ഏപ്രിൽ മൂന്നിന് അന്തരിച്ച പ്രശസ്ത നർത്തകി കൂടിയായ നാടകപ്രവർത്തക- ജലബാലവൈദ്യ (86)

  • ഡൽഹിയിലെ അക്ഷര തിയേറ്റേഴ്സിന്റെ സഹസ്ഥാപകയാണ്.

3. അടുത്തിടെ ഫ്രാൻസിലെ പരമോന്നത സിവിലിയൻ ബഹുമതിയായ 'നൈറ്റ് ഓഫ് ദ ലെജിയൻ ഓഫ് ഓണർ' ലഭിച്ച ഇന്ത്യാക്കാരി- കിരൺ നാടാർ


4. ഐക്യരാഷ്ട്രസഭയുടെ ഏത് കമ്മിഷനിലേക്കാണ് അടുത്തിടെ ഇന്ത്യ തിരഞ്ഞടുക്കപ്പെട്ടത്- യു.എൻ. സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ 

  • 2024 ജനുവരി ഒന്നുമുതൽ നാല് വർഷത്തേക്കാണ് അംഗത്വം.
  • 1947- ൽ രൂപം കൊണ്ട കമ്മിഷനിൽ ഇന്ത്യ 2004- ലാണ് അവസാനമായി അംഗമായത്. 

5. രാജ്യത്ത് ശേഷിക്കുന്ന മൂന്ന് ആണവോർജ നിലയങ്ങളും അടച്ചു പൂട്ടാൻ തീരുമാനിച്ച രാജ്യം- ജർമനി

  • ആണവോർജത്തെ ആശ്രയിക്കാതെ ഹരിതോർജത്തിൽ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യമാണ് തീരുമാനത്തിന് പിന്നിൽ
  • 2003 മുതൽ 16 ആണവനിലയങ്ങൾ ജർമനി അടച്ചിട്ടുണ്ട്.

6. 2023 ഏപ്രിൽ 12- ന് അന്തരിച്ച ബംഗ്ലാദേശിലെ വിഖ്യാതനായ ജനകീയ ഡോക്ടർ- ഡോ. സഫറുള്ള ചൗധരി (81)

  • ദരിദ്രരായ ഗ്രാമീണരുടെ ആരോഗ്യപ്രശ്നങ്ങൾ പരിഹരിക്കാനായി ജീവിതം ഉഴിഞ്ഞുവെച്ച ഡോ. ചൗധരിയാണ് 1982- ലെ ബംഗ്ലാദേശ് ദേശീയ ഔഷധനയത്തിന് രൂപം നൽകുന്നതിൽ പ്രധാനപങ്കുവഹിച്ചത്. 
  • അദ്ദേഹത്തിന്റെ Politics of Essential Drugs എന്ന കൃതി ആവശ്യമരുന്നുകളുടെ രാഷ്ട്രീയം എന്നപേരിൽ കേരള ശാസ്ത്രസാ ഹിത്യപരിഷത്ത് പരിഭാഷപ്പെടുത്തി പ്രസിദ്ധീകരിച്ചിരുന്നു.
  • 1971- ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തിൽ ഒളിപ്പോർ പോരാളിയായി പ്രവർത്തിച്ച ഡോ. ചൗധരി ചിറ്റഗോങ് ആയുധപ്പുര ആക്രമണത്തിന് (1930) നേതൃത്വം നൽകിയ സൂര്യസെന്നിന്റെ ചെറുമകൻ കൂടിയാണ്.

7. ലോകാരോഗ്യ സംഘടനയുടെ ആഭിമുഖ്യത്തിൽ ലോകാരോഗ്യദിനം (World Health Day) ആചരിച്ചത് എന്നാണ്- ഏപ്രിൽ ഏഴ്

  • 2023 ഏപ്രിൽ ഏഴ് WHO- യുടെ 75-ാം വാർഷികദിനം കൂടിയായിരുന്നു.
  • 1948 ഏപ്രിൽ ഏഴിനാണ് സംഘടന സ്ഥാപിതമായത്.

8. അടുത്തിടെ ദേശീയ പദവി നഷ്ടപ്പെട്ട രാഷ്ട്രീയ കക്ഷികൾ- സി.പി.ഐ., എൻ.സി.പി, തൃണമൂൽ കോൺഗ്രസ്സ് 

  • ഡൽഹി, പഞ്ചാബ് എന്നിവിടങ്ങളിൽ ഭരണത്തിലുള്ള ആം ആദ്മി പാർട്ടിക്ക് ആദ്യമായി ദേശീയപദവി ലഭിച്ചു.
  • രണ്ട് ലോക്സഭാ തിരഞ്ഞെടുപ്പുകളിലും 21 സംസ്ഥാന നിയമസഭാതിരഞ്ഞെടുപ്പുകളിലും ദേശീയപാർട്ടി പദവി നിലനിർത്താ നാവശ്യമായ വ്യവസ്ഥകൾ പാലിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ മൂന്ന് കക്ഷികളുടെ ദേശീയപദവി റദ്ദാക്കിയത്.
  • 1951 മുതലുള്ള ദേശീയപാർട്ടി പദവിയാണ് സിപിഐക്ക് നഷ്ടമായത്.


9. സാഹസിക സമുദ്ര പര്യടനമായ ഗോൾഡൻ ഗ്ലോബ് റേസ് പായ്വഞ്ചി യോട്ട മത്സരം പൂർത്തിയാക്കുന്ന ആദ്യ ഏഷ്യക്കാരൻ- അഭിലാഷ് ടോമി

  • 2022 സെപ്റ്റംബർ നാലിന് ആരംഭിച്ച പായ് വഞ്ചിയോട്ടത്തിന്റെ 236-ാം ദിവസമായ 2023 ഏപ്രിൽ 29- നാണ് അദ്ദേഹത്തിന്റെ ബയാനത്' എന്ന പായ് വഞ്ചി തീരത്തോട് അടുത്തത്. 
  • ദക്ഷിണാഫ്രിക്കൻ വനിതയായ കിർസ്റ്റൻ ന്യൂഷാഫറാണ് റേസിൽ ഒന്നാമതെത്തിയത്. പായ് വഞ്ചിയോട്ട മത്സരത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ്
  • ഫ്രാൻസിലെലെ സാബ്ലൈ ദെലോനിലിൽനിന്ന് ആരംഭിച്ച അഭിലാഷിന്റെ പായ് വഞ്ചി അറ്റ്ലാന്റിക്, പസിഫിക്, ഇന്ത്യൻ മഹാസമുദ്രങ്ങളിലൂടെ 48,000 കിലോമീറ്ററോളം പിന്നിട്ടാണ് തിരികെയെത്തിയത്.
  • രണ്ടാം തവണയാണ് റേസിൽ അഭിലാഷ് ടോമി പങ്കെടുക്കുന്നത്. 2018- ൽ ഇന്ത്യൻ സമുദ്രത്തിലുണ്ടായ കടൽക്ഷോഭത്തിൽ പായ് വഞ്ചി തകർന്ന് അഭിലാഷിന് പരിക്കേറ്റിരുന്നു. 
  • 1968- ൽ സംഘടിപ്പിച്ച, പായ് വഞ്ചിയിൽ ഒറ്റയ്ക്ക് ഒരിടത്തും നിർത്താതെ കടൽ ചുറ്റി വരാനുള്ള മത്സരമായിരുന്നു ഗോൾഡൻ ഗ്ലോബ് റേസ്. ഇതിന്റെ ഓർമയ്ക്കായി 2018- ൽ ആരംഭിച്ച മത്സരത്തിന്റെ രണ്ടാം പതിപ്പാണ് ഈയിടെ കഴിഞ്ഞത്.

10. 2023- ലെ അന്താരാഷ്ട്ര സ്റ്റാറ്റിസ്റ്റിക്സ് പുരസ്‌കാരം ലഭിച്ചത്- സി.ആർ. റാവു

  • സ്റ്റാറ്റിസ്റ്റിക്സ് മേഖലയിലെ നൊബേൽ എന്നാണ് ഈ പുരസ്കാരം അറിയപ്പെടുന്നത്  
  • സ്ഥിതിവിവര ശാസ്ത്രത്തിൽ ഏഴര പതിറ്റാണ്ടായി നൽകിവരുന്ന നൂതന ആശയങ്ങൾ പരിഗണിച്ചാണ് 102-ാം വയസ്സിൽ പുരസ്കാരം റാവുവിനെ തേടിയെത്തിയത്. 
  • കർണാടകയിലെ ഹഡാഗളി സ്വദേശിയായ റാവുവിന് ഏകദേശം 6.56 ലക്ഷം രൂപ സമ്മാനത്തുകയായി ലഭിക്കും. 

11. ഏത് ആഫ്രിക്കൻ രാജ്യത്താണ് സേനകൾ തമ്മിലുള്ള ഏറ്റുമുട്ടൽ ആഭ്യന്തരയുദ്ധമായി തുടരുന്നത്- സുഡാൻ

  • സൈനിക മേധാവി ജനറൽ അബ്ദുൽ ഫത്താബുർഹാനും അർധസൈനികവിഭാഗമായ റാപ്പിഡ് സപ്പോർട്ട് ഫോഴ്സ് (ആർ. എസ്.എഫ്.) തലവൻ ജനറൽ മുഹമ്മദ് ഹംദാൻ ഡഗോളിയും തമ്മിലുള്ള അസ്വാരസ്യങ്ങളാണ് ആഭ്യന്തര യുദ്ധത്തിന് വഴിതെളിച്ചത്.
  • 2021 ഒക്ടോബറിലാണ് പ്രധാനമന്ത്രി അബ്ദുല്ല ഹം ഡോക്കിന്റെ ജനാധിപത്യ സർക്കാരിനെ അട്ടിമറിച്ച് സൈന്യവും ആർ.എസ്.എഫും ചേർന്ന് അധികാരം പിടിച്ചെടുത്തത്. പിന്നീടാണ് ഇരു സേനകളും തമ്മിൽ അധികാരം പങ്കിടുന്നത് സംബന്ധിച്ച ഭിന്നതകളുണ്ടായത്.

12. 2023 ഏപ്രിൽ 10- ന് അന്തരിച്ച പ്രശസ്ത ബാലസാഹിത്യകാരൻ- കെ.വി. രാമനാഥൻ (90)

  • അദ്ഭുത വാനരന്മാർ, അദ്ഭുത നീരാളി, ആമയും മുയലും, ഒരിക്കൽ കൂടി തുടങ്ങിയവ കൃതികളാണ്.


13. ഏത് നവോത്ഥാന നായകന്റെ സമാധി ശതാബ്ദി ആചരണത്തിനാണ് 2023 ഏപ്രിൽ 19- ന് തുടക്കം കുറിച്ചത്- ചട്ടമ്പിസ്വാമികൾ

  • 'മഹാഗുരുവർഷം 2024' എന്ന പേരിലുള്ള ആചരണം സമാധിദിനമായ മേയ് അഞ്ച് വരെ നീളും.
  • 1853 ഓഗസ്റ്റ് 25- ന് ജനിച്ച ചട്ടമ്പിസ്വാമികൾ 1924 മേയ് അഞ്ചിന് കൊല്ലം ജില്ലയിലെ പന്മനയിൽ വെച്ചാണ് സമാധിയായത്.

14. ഡൊമിനിക് റാബിന്റെ രാജിക്കുപിന്നാലെ ബ്രിട്ടന്റെ ഉപ പ്രധാനമന്ത്രിയായി നിയമിതനായത്- ഒലിവർ ഡൗഡൻ


15. ഇന്ത്യയുടെ പാർലമെന്റിന് ഭരണഘടനാഭേ ദഗതിയാവാം. എന്നാൽ, അത് ഭരണഘടനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റിമറിച്ചു കൊണ്ടാവരുത് എന്ന ചരിത്രപ്രധാനമായ വിധിയുടെ 50-ാംവാർഷികം സുപ്രീംകോടതി 2023 ഏപ്രിൽ 24- ന് ആചരിച്ചു. ഈ കേസ് ഏത് പേരിലാണ് അറിയപ്പെടുന്നത്- കേശവാനന്ദ ഭാരതി കേസ്


16. 60 വയസ്സ് കഴിഞ്ഞ മുതിർന്ന പൗരരുടെ സന്തോഷത്തിന്റെ രഹസ്യങ്ങളടങ്ങിയ പുസ്തകം എന്ന വിശേഷണത്തോടെ റസ്കിൻ ബോണ്ട് രചിച്ച പുതിയ പുസ്തകം- ദി ഗോൾഡൻ ഇയേഴ്സ്


17. 2023- ലെ ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോൾ കിരീടം നേടിയത്- ഒഡിഷ എഫ്.സി.


18. കേരളത്തിലെ ഏറ്റവും വലിയ ഹനുമാൻ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. ഏത് ക്ഷേത്രത്തിലാണ് പ്രതിമ സ്ഥിതി ചെയ്യുന്നത്- തൃശ്ശൂർ പൂങ്കുന്നം പുഷ്പഗിരി സീതാരാമസ്വാമി ക്ഷേത്രത്തിൽ


19. 2023 കേരള ബഡ്ജറ്റ് പ്രഖ്യാപന പ്രകാരം അന്താരാഷ്ട്ര നിലവാരത്തിലുളള സുവോളജിക്കൽ പാർക്ക് നിലവിൽ വരുന്ന ജില്ല- തൃശൂർ


20. 2023 കേരള ബഡ്ജറ്റ് പ്രഖ്യാപന പ്രകാരം സമഗ്ര കൈത്തറി പാർക്ക് നിലവിൽ വരുന്ന ജില്ല- എറണാകുളം


21. ലോകത്തിലെ ആദ്യത്തെ RSV (റെസ്പിറേറ്ററി സിഷ്യൽ വൈറസ്) വാക്സിന് അംഗീകാരം നൽകിയ രാജ്യം- അമേരിക്ക


22. 2023 ലോക ചെസ് ചാമ്പ്യൻഷിപ്പ് വേദി- ഖസാക്കിസ്ഥാൻ


23. അടുത്തിടെ യു.എസ്സിൽ നടന്ന സൗണ്ട് റണ്ണിംഗ് ട്രാക്ക് ഫെസ്റ്റിവലിൽ ഏത് കായിക താരമാണ് 5000 മീറ്റർ ഓട്ടത്തിൽ പുരുഷ വിഭാഗത്തിലെ റെക്കോഡ് തിരുത്തിയത്- അവിനാഷ് സാംബ്ല   


24. 2023- ലെ ഒ.എൻ.വി സാഹിത്യ പുരസ്കാര ജേതാവ്- സി രാധാകൃഷ്ണൻ


25. 2023 മെയിൽ നിരവധി പേരുടെ മരണത്തിന് കാരണമായ ബോട്ടപകടം നടന്നത്- താനൂർ (മലപ്പുറം)

  • അപകടം നടന്ന പുഴ- പൂരപ്പുഴ


26. കാട്ടുതീയെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച കാനഡയിലെ പ്രവശ്യ- ആൽബെർട്ട


27. യു.എസ് പ്രസിഡന്റിന്റെ ആഭ്യന്തര ഉപദേഷ്ടാവായി നിയമിതയായ ഇന്ത്യൻ വംശജ- നീരാണ്ഡൻ


28. പഠനത്തോടൊപ്പം ജോലി ചെയ്യുന്നത് പ്രോത്സാഹിപ്പിക്കാൻ സംസ്ഥാന സർക്കാർ ആരംഭിക്കുന്ന പദ്ധതി- കർമചാരി


29. രാജ്യത്തെ ആദ്യ നിർമിത ബുദ്ധി അധിഷ്ഠിത സർവകലാശാല നിലവിൽ വരുന്ന സംസ്ഥാനം- മഹാരാഷ്ട്ര


30. 'കളക്ടീവ് സ്പിരിറ്റ്, കോൺക്രീറ്റ് ആക്ഷൻ' എന്ന പുസ്തകത്തിന്റെ രചയിതാവ്- ശശി ശേഖർ വെമ്പതി

No comments:

Post a Comment