Tuesday, 2 May 2023

Current Affairs- 02-05-2023

1. 1924 മാർച്ച് 30-ന് ആരംഭിച്ച വൈക്കം സത്യാഗ്രഹം അവസാനിച്ചത് എന്നാണ്- 1925 നവംബർ 23- ന്

  • 603 ദിവസമാണ് സത്യാഗ്രഹം നീണ്ടുനിന്നത് 
  • സത്യാഗ്രഹത്തിന് ആശിർവാദം നൽകാ നായി മഹാത്മാഗാന്ധി, ശ്രീനാരായണ ഗുരു, പെരിയോർ ഇ.വി. രാമസ്വാമി നായർ തുടങ്ങിയവർ എത്തിയിരുന്നു.
  • ടി.കെ. മാധവൻ, കെ. കേളപ്പൻ, കെ.പി. കേശവമേനോൻ, മന്നത്ത് പത്മനാഭൻ തുടങ്ങിയവർ നേതൃത്വം നൽകി.

2. ഇന്തോ പസഫിക് മേഖലയിലെ ആധിപത്യത്തിനായുള്ള ചൈനയുടെ ശ്രമം തടയുക എന്ന ഉദ്ദേശ്യത്തോടെ രൂപം കൊണ്ട ആണവമുങ്ങിക്കപ്പൽ കരാറിന്റെ പേര്- Go (Aukus Pact)

  • ഓസ്ട്രേലിയ, യു.കെ., യു.എസ്.എ. എന്നീ രാജ്യങ്ങളാണ് കരാറിലെ പങ്കാളികൾ 
  • ഇന്ത്യൻ സമുദ്രവും ദക്ഷിണകടൽ ഉൾപ്പെടെ പശ്ചിമ മധ്യപസഫിക് സമുദ്രങ്ങളും ചേർന്നതാണ് ഇന്തോ പസഫിക് മേഖല.
  • തയ് വാൻ, ഫിലിപ്പീൻസ്, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങൾ അവകാശം ഉന്നയിക്കുന്നുണ്ടെങ്കിലും ദക്ഷിണ ചൈനാക്കടൽ പൂർണമായും സ്വന്തമാണെന്നാണ് ചൈന അവകാശപ്പെടുന്നത്.

3. നാവികസേനയുടെ ഭാഗമായ ഐ.എൻ. എസ്. ദ്രോണാചാര്യയ്ക്ക് ലഭിച്ച, രാഷ്ട്രപതിയുടെ ഉയർന്ന ബഹുമതിയുടെ പേര്- പ്രസിഡന്റ്സ് കളർ

  • പുതുക്കിയ നാവികപതാകയുടെ അടി സ്ഥാനത്തിൽ പരിഷ്ക്കരിച്ച് രൂപകല്പന ചെയ്ത 'പ്രസിഡന്റ്സ് കളർ' ആദ്യമായി ലഭിക്കുന്ന സായുധ സൈനിക പരിശീലന കേന്ദ്രം കുടിയാണ് ഐ.എൻ.എസ്. ദ്രോണാചാര്യ 
  • രജതജൂബിലി പൂർത്തിയാക്കിയ കുടുംബ ശ്രീയുടെ ചരിത്രമെഴുതുന്ന 'രചന'- യുടെ ഉദ്ഘാടനവും, ആദ്യ കേരള സന്ദർശനത്തിനെത്തിയ രാഷ്ട്രപതി ദ്രൗപദി മുർമു നിർവഹിച്ചു.

4. കേന്ദ്ര ലളിതകലാ അക്കാദമിയുടെ പുതിയ അധ്യക്ഷനായ മലയാളി- വി. നാഗ്ദാസ്

  • പാലക്കാട്, കിണാശ്ശേരി സ്വദേശിയാണ്. 
  • മൂന്നുവർഷത്തേക്കാണ് നിയമനം.

5. 2023 മാർച്ച് മൂന്നിന് അന്തരിച്ച ജപ്പാൻകാരനായ കെൻ സാബുറോ (88) ഏത് മേഖലയിൽ പ്രശസ്തിനേടിയ വ്യക്തിയാണ്- നൊബേൽ സാഹിത്യസമ്മാന ജേതാവ് 

  • സാഹിത്യ നൊബേൽ നേടിയ(1994) രണ്ടാമത്തെ ജാപ്പനീസ് എഴുത്തുകാരനാണ്. 1968- ൽ നൊബേൽ നേടിയ യാസുനാരി കവാബത്തയാണ് ആദ്യത്തെയാൾ.
  • സമാധാനവാദിയും ആണവ വിരുദ്ധ പ്രവർത്തകനുമായ കെൻ സാബുറോ രണ്ടാംലോക മഹായുദ്ധം ആഴത്തിൽ മുറി വേല്പിച്ച തലമുറയിൽപെട്ട എഴുത്തുകാരനായാണ് സ്വയം വിശേഷിപ്പിച്ചിട്ടുള്ളത്. 

6. ഇന്ത്യയിലെ പുതിയ യു.എസ്. സ്ഥാനപതി- എറിക് ഗാർട്ടി 

  • രണ്ടുവർഷമായി തസ്തിക ഒഴിഞ്ഞുകിടക്കുകയായിരുന്നു.

7. അന്താരാഷ്ട്ര ക്രിമിനൽ കോടതി ഏത് രാഷ്ട്രത്തലവനെതിരെയാണ് അടുത്തിടെ അറസ്റ്റുവാറന്റ് പുറപ്പെടുവിച്ചത്- വ്ലാദിമിർ പുതിൻ (റഷ്യൻ പ്രസിഡന്റ്) 

  • യുക്രൈൻ യുദ്ധത്തിനിടെ കുട്ടികളടക്കമുള്ളവരെ നിയമവിരുദ്ധമായി നാടുകടത്തിയെന്നതാണ് കുറ്റം.
  • റഷ്യയിലെ കുട്ടികളുടെ അവകാശങ്ങൾക്കായുള്ള കമ്മിഷണറായ മരിയ അലക്സെയേവനയെതിരെയും കുറ്റത്തിന്റെ പേരിൽ ഐ.സി.സി. അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ട്. 

8. ബ്രഹ്മപുരം മാലിന്യ സംസ്ക്കരണ പ്ലാന്റിലുണ്ടായ തീപ്പിടിത്തത്തിൽ കൊച്ചി കോർപ്പറേഷന് ദേശീയ ഹരിത ട്രിബ്യൂണൽ എത്രകോടി രൂപയാണ് പിഴ ചുമത്തിയത്- 100 കോടി രൂപ

  • ട്രിബ്യൂണലിന്റെ പ്രിൻസിപ്പൽ ബെഞ്ചിന് നേതൃത്വം നൽകുന്ന ചെയർപേഴ്സൺ എ.കെ. ഗോയലാണ് ഉത്തരവ് പുറപ്പെടുപ്പിച്ചത്.

9. 2023 മാർച്ച് 20- ന് ഏത് സംസ്ഥാന നിയമസഭാംഗത്തിന്റെ അംഗത്വമാണ് കേരള ഹൈക്കോടതി അസാധുവാക്കിയത്- എ രാജ (സിപിഎം) 

  • ദേവികുളത്തെ (ഇടുക്കി)- യാണ് സഭയിൽ പ്രതിനിധീകരിച്ചിരുന്നത്.
  • ഡി. കുമാറിന്റെ (യു.ഡി.എഫ്.) ഹർജിയിലാണ് വിധി.
  • സംസ്ഥാനത്ത് ആദ്യമായി കോടതിവിധിയിലൂടെ നിയമസഭാംഗത്വം അസാധുവാക്കപ്പെട്ട മണ്ഡലംകൂടിയാണ് ദേവികുളം. 
  • ദ്വയാംഗമണ്ഡലമായിരുന്ന ദേവികുളത്തെ ജനറൽ സിറ്റിൽ വിജയിച്ച റോസമ്മ പുന്നൂസിന്റെ നിയമസഭാംഗത്വമാണ് കോടതി 1958- ൽ റദ്ദാക്കിയത്. എന്നാൽ 1958-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ റോസമ്മ വിജയിച്ച് വീണ്ടും നിയമസഭയിലെത്തി. 
  • കേരള നിയമസഭയിലെ ആദ്യ പ്രോട്ടെം സ്പീക്കറാണ് റോസമ്മ പുന്നൂസ്. 
  • ഐക്യകേരളത്തിലെ ആദ്യത്തെ നിയമ സഭാ ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലം കൂടിയാണ് ദേവികുളം.

10. ലോക കവിതാദിനം (World Poetry Day) എന്നാണ്- മാർച്ച് 21

  • യുനെസ്കോയുടെ ആഭിമുഖ്യത്തിൽ 1999- ലാണ് മാർച്ച് 21 കവിതാദിനമായി ആചരിക്കാൻ തീരുമാനിച്ചത്. ആദ്യ ദിനാഘോഷം 2000- ൽ നടന്നു.

11. 2023- ലെ ഇന്ത്യൻ സൂപ്പർലിഗ് (ഐ.എസ്. എൽ.) ഫുട്ബോൾ ജേതാക്കളായത്- എ.ടി.കെ. മോഹൻ ബഗാൻ

  • ഫൈനലിൽ ബെംഗളൂരു എഫ്.സി.യെ ഷൂട്ടൗട്ടിൽ തോല്പിച്ചാണ് കിരീടം നേടിയത്. 

12. ആഗോള ഫുട്ബോൾ സംഘടനയായ 'ഫിഫയുടെ മേധാവിയായി മൂന്നാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- ജിയാനി ഇൻഫാന്റിനോ

  • നാല് വർഷത്തേക്കാണ് നിയമനം 
  • 2016- ലാണ് സ്വിറ്റ്സർലൻഡുകാരനായ ഇൻഫാന്റിനോ (52) ഫിഫയുടെ തലപ്പത്ത് എത്തിയത്.

13. 2023- ലെ സന്തോഷാഫി ഫുട്ബോൾ കിരീടം നേടിയത്- കർണാടക

  • റിയാദിലെ കിങ്ഫഹദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേഘാലയയെയാണ് തോല്പിച്ചത്.
  • പഞ്ചാബിനെ തോല്പിച്ച സർവീസസ് മൂന്നാം സ്ഥാനം നേടി.

14. ഇന്ത്യൻ ഹോക്കി ടീം പരിശീലകനായി നിയമിക്കപ്പെട്ടത്- ക്രെയ്ഗ് ഫുൾട്ടൻ (ദക്ഷിണാഫ്രിക്ക)


15. ഗർഭച്ഛിദ്രം വഴി നശിപ്പിക്കപ്പെട്ട ജീവനുകളുടെ ഓർമ്മയായി സ്മാരകം (Monument to the unborn) നിർമിക്കുന്നത് എവിടെയാണ്- അർക്കൻസാസ് (യു.എസ്.എ.) 

  • 2022- ലാണ് യു.എസിൽ ഗർഭച്ഛിദ്ര നിരോധന നിയമം നടപ്പിലാക്കിയത്. അതുവരെ 1973- ലെ സുപ്രീം കോടതി വിധിപ്രകാരം ഗർഭച്ഛിദ്രം പൗരാവകാശ മായിരുന്നു.
  • സ്വകാര്യഫണ്ടുപയോഗിച്ചാണ് സ്മാരക നിർമാണം.

16. 2022- ലെ സരസ്വതി സമ്മാനം നേടിയത്- ശിവശങ്കരി (തമിഴ്)

  • 2019- ൽ പ്രസിദ്ധീകരിച്ച 'സൂര്യവംശം എന്ന ഓർമക്കുറിപ്പുകൾക്കാണ് ശിവശ കരിക്ക് (80) കെ.കെ. ബിർള ഫൗണ്ടേഷൻ നൽകുന്ന പുരസ്കാരം ലഭിച്ചത്. 15 ലക്ഷം രൂപയാണ് സമ്മാനത്തുക.

17. രാജ്യത്തെ ആദ്യ വിദേശ സർവകലാശാലാ കാമ്പസ് നിലവിൽ വന്നത് എവിടെ- ഗുജറാത്തിലെ ഗാന്ധിനഗർ ഗിഫ്റ്റ് സിറ്റിയിൽ

  • ഓസ്ട്രേലിയയിലെ ഡീക്കിൻ (Deakin) യൂണിവേഴ്സിറ്റിയുടെ കാമ്പസാണ് ആരംഭിക്കുന്നത്

18. ബോർഡർ-ഗാവസ്തർ ടെസ്റ്റ് ക്രിക്കറ്റ് പരമ്പര നേടിയത്- ഇന്ത്യ

  • തുടർച്ചയായി നാലാം തവണയാണ് ഇന്ത്യ പരമ്പര നേടിയത്.

19. ബിഹാറിലെ പട്ന ഹൈക്കോടതി ചീഫ് ജസ്റ്റിസായി ചുമതലയേറ്റ മലയാളി- ജഡ്ജി ജസ്റ്റിസ് കെ. വിനോദ് ചന്ദ്രൻ


20, നമീബിയയിൽ നിന്ന് ഇന്ത്യയിലേക്ക് എത്തിച്ച ചീറ്റകളിൽ ഒന്ന് അടുത്തിടെ നാല് കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. ഇതിന്റെ പേര്- സിയ 


21. ഉപയോക്താക്കളുമായുള്ള സംഭാഷണത്തിലെ സ്വകാര്യതാലംഘനം, ഓൺലൈൻ പണമിടപാടുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർത്തൽ തുടങ്ങിയ ആരോപണങ്ങളെ തുടർന്ന് ചാറ്റ് ജി.പി.ടി.യെ നിരോധിച്ച രാഷ്ട്രം- ഇറ്റലി


22. ഇന്ത്യൻ നേവൽ സ്റ്റാഫ് വൈസ് ചീഫായി നിയമിതനായത്- വൈസ് അഡ്മിറൽ സഞ്ജയ് ജസ്ജിത് സിങ്


23. ലോകത്തെ ഏറ്റവും വലിയ സൈനിക സഖ്യമായ നോർത്ത് അറ്റ്ലാന്റിക് ട്രീറ്റി ഓർഗനൈസേഷനിൽ (നാറ്റോ) 31-ാമത് അംഗമായ രാജ്യം- ഫിൻലൻഡ്


24. 2023 ഏപ്രിലിൽ അന്തരിച്ച ആധുനിക ഇന്ത്യൻ സർക്കസിന്റെ കുലപതിയും, ജംബോ, ഗ്രേറ്റ് റോയൽ സർക്കസുകളുടെ ഉടമയും ആയ വ്യക്തി- ജെമിനി ശങ്കരൻ (മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ)


25. 2023- ൽ ലോക ബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 38


26. ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായി ചുമതലയേറ്റത്- ഒലിവർ ഡൗഡൺ


27. 2023 ഏപ്രിലിൽ ക്യൂബയുടെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- മിഗ്വൽ ഡയസ് - കാനൽ


28. രാജ്യത്തെ ആദ്യ 3-ാം തലമുറ സയൻസ് പാർക്ക് നിലവിൽ വരുന്നത്- തിരുവനന്തപുരം


29. 2023 ൽ കാനഡയിൽ വച്ച് നടക്കുന്ന ഗ്ലോബൽ ടൂറിസം ചലച്ചിത്ര മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ ചലച്ചിത്രം- കുമാരി


30. 2023 ഏപ്രിലിൽ, ഏത് രാജ്യത്തെ മാധ്യമമാണ് ആർട്ടിഫിഷ്യൽ ഇന്റലിജൻസിലൂടെ 'ഫെദ' എന്ന അവതാരകയെ സൃഷ്ടിച്ചത്- കുവൈത്ത്‌ 

ഫുട്ബോൾ ലോകകപ്പ്

  • ഖത്തർ 22-ാമത് ഫിഫ ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്ക് വേദിയായ രാജ്യമേത്- ഖത്തർ
  • ഫുട്ബോൾ ലോകകപ്പിന് ആതിഥ്യം വഹിച്ച ആദ്യത്തെ അറബ് രാജ്യമേത്- ഖത്തർ
  • ഖത്തർ ലോകകപ്പിന്റെ ഒഫീഷ്യൽ മാസ്ക്കറ്റ് എന്തായിരുന്നു- ലാ ഈബ്
  • ഖത്തർ ലോകകപ്പിലെ ജേതാക്കളാര്- അർജന്റീന (ഫ്രാൻസ്- റണ്ണറപ്പ്)
  • ഖത്തർ ലോകകപ്പിൽ മൂന്ന്, നാല് സ്ഥാനങ്ങൾ നേടിയ ടീമുകളേവ- യഥാക്രമം ക്രൊയേഷ്യ, മൊറോക്കോ എന്നിവ
  • ലോകകപ്പിലെ മികച്ച താരത്തിനുള്ള ഗോൾഡൻ ബോൾ പുരസ്കാരം നേടിയതാര്- ലയണൽ മെസ്സി
  • കൂടുതൽ ഗോളുകൾ നേടിയതിനുള്ള ഗോൾഡൻ ബൂട്ട് നേടിയതാര്- കിലിയൻ എംബാപ്പെ
  • മികച്ച ഗോൾകീപ്പർക്കുള്ള ഗോൾഡൻ ഗ്ലൗ നേടിയതാര്- എമിലിയാനോ മാർട്ടിനെസ്
  • ഫിഫ ഫെയർ പ്ലേ ട്രോഫി നേടിയ രാജ്യമേത്- ഇംഗ്ലണ്ട്
  • അടുത്ത ഫുട്ബോൾ ലോകകപ്പ് ഏത് വർഷമാണ് നടക്കുക- 2026
  • 2026 ലോകകപ്പ് എവിടെ വെച്ചാണ് നടക്കുക- അമേരിക്ക, മെക്സിക്കോ, കാനഡ

No comments:

Post a Comment