Tuesday, 30 May 2023

Current Affairs- 30-05-2023

1. രാത്രി ലാൻഡിങ് പരീക്ഷണം വിജയകരമായി പൂർത്തീകരിച്ച ഇന്ത്യ തദ്ദേശീയമായി നിർമിച്ച വിമാന വാഹിനി കപ്പൽ- INS വിക്രാന്ത്

  • റഷ്യൻ നിർമ്മിത മിഗ് 29 കെ വിമാനമാണ് വിക്രാന്തിന്റെ റൺവേയിൽ പറന്നിറങ്ങിയത് 

2. മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക ട്രസ്റ്റ് ഏർപ്പെടുത്തിയ 2023- ലെ മുണ്ടൂർ കൃഷ്ണൻകുട്ടി പുരസ്കാരം ലഭിച്ചത്- സാറാ ജോസഫ്


3. 2023 മെയ് മാസത്തിൽ സമ്പൂർണ്ണ ഇ - ഗവേണൻസ് സംസ്ഥാനമായി പ്രഖ്യാപിച്ചത്- കേരളം


4. 2023 മേയിൽ വടക്കൻ ഇംഗ്ലണ്ടിൽ മേയർ ആയി ചുമതലയേറ്റ ഇന്ത്യൻ വംശജൻ- യാക്കൂബ് പട്ടേൽ


5. ഔദ്യോഗിക ഭാഷകൾ എളുപ്പത്തിൽ പഠിക്കാൻ കേന്ദ്ര സർക്കാർ പുറത്തിറക്കിയ മൊബൈൽ ആപ്ലിക്കേഷൻ- ഭാഷാ സംഘം


6. പുതിയ പാർലമെന്റ് ഹൗസിൽ സ്പീക്കറുടെ കസേരയ്ക്ക് സമീപം സ്ഥാപിക്കുന്ന ചെങ്കോൽ ഏത് രാജവംശത്തിന്റെ അധികാര കൈമാറ്റത്തിന്റെ ചിഹ്നമായി വന്നതാണ്- ചോള രാജവംശം 


7. 2023- ലെ അന്താരാഷ്ട്ര ബുക്കർ പ്രൈസിന് ജോർജി ഗോസ്പിഡനോയെ അർഹനാക്കിയ കൃതി- ടൈം ഷെൽട്ടർ


8. ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രങ്ങൾ തകർക്കാൻ ശേഷിയുള്ള ജിബിയു 57 എന്ന ബോംബിന്റെ ചിത്രം പ്രസിദ്ധീകരിച്ച രാജ്യം- യു എസ് എ


9. ജപ്പാനിലെ യോക്കാഹാമയിൽ വെച്ച് നടക്കുന്ന സെസ്കോ ഗോൾഡൻ ഗ്രാൻഡ് പ്രീ ലോക അത്ലറ്റിക്സിൽ ഇന്ത്യക്കായി വെങ്കല മെഡൽ നേടിയ ശൈലി സിംഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ലോങ് ജമ്പ്


10. 2018- ലെ പ്രളയകാലത്ത് മാതൃകാപരമായ രക്ഷാപ്രവർത്തനം നടത്തിയതിന് നീതി ആയോഗിന്റെ ബെസ്റ്റ് പ്രാക്ടീസ് ബഹുമതി ലഭിച്ച ജില്ല ഭരണകൂടം- വയനാട്


11. 2023 മെയിൽ രാജ്യത്ത് ഏറ്റവും വലിയ ലിഥിയം നിക്ഷേപം കണ്ടെത്തിയ സംസ്ഥാനം- രാജസ്ഥാൻ


12. 2022- ലെ മികച്ച പുരുഷ കായികതാരത്തിനുള്ള ലോറസ് പുരസ്കാര ജേതാവ്- ലയണൽ മെസ്സി

  • 2021- ലും മെസ്സിക്കായിരുന്നു പുരസ്കാരം
  • മെസ്സി ഇതുവരെ രണ്ട് തവണ പുരസ്കാരം നേടിയിട്ടുണ്ട്.

13. 2022- ലെ മികച്ച വനിതാ താരത്തിനുള്ള ലോറസ് പുരസ്കാരം നേടിയത്- ഷെല്ലി ആൻസർ

  • 2022- ൽ യു.എസിൽ നടന്ന ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിലെ വനിതകളുടെ 100 മീറ്ററിൽ സ്വർണ്ണജേതാവാണ് ഷെല്ലി.
  • ലോക അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത ഇനത്തിൽ അഞ്ചുസ്വർണ്ണം നേടുന്ന ആദ്യ താരം- ഷെല്ലി ആൻഫ്രേസർ

14. രാജ്യത്തെ ആദ്യ വ്യോമസേന പൈതൃക കേന്ദ്രം- ചണ്ഡീഗഡ്


15. നീതി ആയോഗ് സി.ഇ.ഒ ആയി നിയമിതനായത്- ബി.വി.ആർ. സുബ്രഹ്മണ്യം


16. ചാറ്റ് ജി.പി.ടി. ഉപയോഗിച്ചുള്ള കുറ്റകൃത്യവുമായി ബന്ധപ്പെട്ട് ആദ്യ അറസ്റ്റ് രേഖപ്പെടുത്തിയ രാജ്യം- ചൈന


17. പ്രസവാനന്തര രക്തസ്രാവത്തിന്റെ തോത് മനസ്സിലാക്കി കൃത്യമായി ചികിത്സ നൽകുന്നതിനുള്ള ലോകാരോഗ്യ സംഘടനയുടെ പുതിയ ചികിത്സ സംവിധാനം- E-MOTIVE


18. "എന്റെ പ്രിയ കഥകൾ' എന്ന പുസ്തകം രചിച്ചത്- പി.എസ്. ശ്രീധരൻ പിള്ള (ഗോവ ഗവർണർ)


19. മികച്ച നഴ്സിനുള്ള സിസ്റ്റർ ലിനി പുതുശ്ശേരി പുരസ്കാരത്തിന് അർഹരായവർ 

  • പി. ശ്രീദേവി- ആരോഗ്യ വകുപ്പ് ജനറൽ നഴ്സിംഗ് വിഭാഗം
  • വി. സിന്ധുമോൾ- ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജനറൽ നഴ്സിംഗ് വിഭാഗം 
  • എം.സി. ചന്ദ്രിക- പബ്ലിക് ഹെൽത്ത് നഴ്സിംഗ് വിഭാഗം

20. ബഹ്റൈനിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായ മലയാളി- വിനോദ് കെ. ജേക്കബ്


21. നോർവേയിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി നിയമിതനായ മലയാളി- ഡോ. അക്വിനോ വിമൽ


22. ഗതാഗത തടസ്സമുള്ള വൻനഗരങ്ങളിലും ഭൂമിശാസ്ത്രപരമായ വെല്ലുവിളികളുള്ള മേഖലകളിലും അടിയന്തര ഘട്ടങ്ങളിൽ ബ്ലഡ് ബാഗുകൾ ഡോൺ വഴി എത്തിക്കുന്ന തിനുള്ള പദ്ധതി- ഐഡ്രോൺ


23. ഐ.എസ്.ആർ.ഒ യുടെ ആദ്യ സെമി ക്രയോജനിക് എൻജിൻ വിജയകരമായി പരീക്ഷിച്ചത്- മഹേന്ദ്രഗിരി (തമിഴ്നാട്)


24. അധ്യാപകരുടെ പങ്കാളിത്തത്തോടെ വിദ്യാലയങ്ങളെ ലഹരി വിമുക്തമാക്കുന്നതിനുള്ള എക്സൈസ് വകുപ്പിന്റെ പദ്ധതി- നേർവഴി


25. ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റുകൾ നേടിയ താരം- യുവേന്ദ്ര ചഹൽ


26. ഐ.പി.എൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അർദ്ധ സെഞ്ച്വറി നേടിയ താരം- യശ്വസി ജയ്സാൾ (13 പന്തുകൾ)


27. 5-ാംമത് ഗ്ലോബൽ ആയുർവേദ ഫെസ്റ്റിവലിന് വേദിയാകുന്നത്- തിരുവനന്തപുരം

  • കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഫെസ്റ്റിവൽ നടക്കുക. 

28. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കായി ക്ഷേമനിധി ആരംഭിക്കുന്ന സംസ്ഥാനം- കേരളം


29. ലോകത്തെ മികച്ച പബ്ലിക് ബിസിനസ് ഇൻക്യുബേറ്ററായി തിരഞ്ഞെടുക്കപ്പെട്ട കേരള സർക്കാർ സംരംഭം- കേരള സ്റ്റാർട്ടപ്പ് മിഷൻ

  • കേരള സ്റ്റാർട്ടപ്പ് മിഷൻ സി.ഇ.ഒ- അനൂപ് അംബിക

30. സ്ത്രീകൾക്ക് മാത്രമായി പിങ്ക് പാർക്കുകൾ ഒരുക്കുന്ന ഇന്ത്യൻ നഗരം- ഡൽഹി

No comments:

Post a Comment