1. ഇന്ത്യൻ മഹാസമുദ്രം വഴി നടത്തുന്ന ലഹരി കടത്ത് തടയുന്നതിനായി എൻ.സി.ബി.യും നേവിയും കോസ്റ്റ് ഗാർഡും സംയുക്തമായി നടപ്പാക്കുന്ന പദ്ധതി- ഓപ്പറേഷൻ സമുദ്രഗുപ്ത
2. അടുത്തിടെ 70 വർഷം തികച്ച രാജ്യത്തെ ഏറ്റവും പഴക്കമേറിയ നാവിക എയർ സ്റ്റേഷൻ- ഐ.എൻ.എസ്. ഗരുഡ
- ഐ.എൻ.എസ്. ഗരുഡ കമ്മീഷൻ ചെയ്തത്- 1953 മെയ് 11- ന്
3. സുദിർമാൻ കപ്പ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ബാഡ്മിന്റൺ (മിക്സഡ് ടീം ചാമ്പ്യൻഷിപ്പ്)
4. ഫുട്ബോൾ പ്ലെയേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ മികച്ച പുരുഷ താരത്തിനുള്ള പുരസ്കാരം നേടിയത്- ലാലിയൻ സുവാല ചാങ്തേക്ക് (മുംബൈ സിറ്റി)
- മികച്ച വനിതാ താരം- ഗ്രേ൦-സ് ദാങ്കേ
- മികച്ച യുവതാരം- ശിവശക്തി നാരായണൻ
5. പ്രവാസികൾക്ക് ഓൺലൈനായി കേരളത്തിലെ റവന്യു സർവേ സേവനങ്ങൾ പൂർത്തിയാക്കുന്നതിനായി തയ്യാറാക്കിയ പോർട്ടൽ- പ്രവാസി മിത്രം പോർട്ടൽ
6. സി.ബി.ഐ. ഡയറക്ടറായി നിയമിതനായത്- പ്രവീൺ സുദ്
7. വാട്ടർ കണക്ഷൻ ലഭിക്കുന്നതിനായി നടപ്പാക്കിയ വെബ് ആപ്ലിക്കേഷൻ- ഇ-ടാപ്പ് (eTapp)
8. അടുത്തിടെ ഇന്ത്യൻ നാവികസേന വിജയകരമായി പരീക്ഷിച്ച ശബ്ദത്തേക്കാൾ 3 മടങ്ങ് വേഗത്തിൽ സഞ്ചരിക്കുന്ന മിസൈൽ- ബ്രഹ്മോസ് സൂപ്പർ സോണിക് ക്രൂയിസ് മിസൈൽ
9. ഫെഡറേഷൻ കപ്പ് ദേശീയ സീനിയർ അത്ലറ്റിക്സ് ചാമ്പ്യൻഷിപ്പ് 2023 വേദി- റാഞ്ചി (ബിർസ മുണ്ട സ്റ്റേഡിയം)
10. വിക്ഷേപണത്തിന് സജ്ജമാകുന്ന ഇന്ത്യയുടെ ഗതിനിർണയ ഉപഗ്രഹം- എൻ.വി.എസ്. - 01
- ഇന്ത്യയുടെ സ്വന്തം ഗതിനിർണയ സംവിധാനമായ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റലേഷൻ (നാവിക്) പദ്ധതിയുടെ ഭാഗമായാണ് വിക്ഷേപണം.
- അമേരിക്കയുടെ ജി.പി.എസിന്റെ ഇന്ത്യൻ പതിപ്പാണ് നാവിക്.
11. 2023- ലെ UN റിപ്പോർട്ട് പ്രകാരം ഏറ്റവും കൂടുതൽ മാതൃ-ശിശു മരണങ്ങൾ നടക്കുന്ന രാജ്യം- ഇന്ത്യ
12. 2023- ൽ നടക്കുന്ന 42-മത് ആസിയാൻ ഉച്ചകോടി വേദി- ഇന്തോനേഷ്യ
13. ISRO- യുടെ ആദ്യ സെമി-ക്രയോജനിക് എഞ്ചിൻ വിജയകരമായി പരീക്ഷിച്ച സ്ഥലം- മഹേന്ദ്രഗിരി
14. വിദ്യാർത്ഥികൾക്ക് ബഹിരാകാശ ശാസ്ത്രത്തിന്റെയും സാങ്കേതികവിദ്യയുടെയും വിവിധ വശങ്ങളെക്കുറിച്ച് അവബോധം നൽകാൻ ISRO ആരംഭിച്ച സംരംഭം- START (Space Science and Technology Awareness Training)
15. 2023 മെയിൽ രജത ജൂബിലി ആഘോഷിക്കുന്ന കേരളത്തിലെ പദ്ധതി- കുടുംബശ്രീ
16. കേരളത്തിൽ ആശുപത്രികളിലെ ആക്രമണങ്ങൾക്കുള്ള ഭേദഗതി ചെയ്ത പുതിയ ശിക്ഷ- 5 വർഷം തടവ്
- മുൻ നിയമത്തിൽ- 3 വർഷം തടവും, 50,000 രൂപ പിഴയുമാണ് പരമാവധി ശിക്ഷ
17. അറബ് രാജ്യത്ത് നിന്നുള്ള ആദ്യ വനിതാ ബഹിരാകാശ സഞ്ചാരി- സ്നാനത്ത് ബർനാവി
18. 2023- ൽ റീഡിങ് ലോഞ്ചുള്ള ഇന്ത്യയിലെ ആദ്യ വിമാനത്താവളം ആയി മാറിയത് ഏത്- ലാൽ ബഹദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളം
19. 2023 മെയിൽ വ്യോമസേന ഉപമേധാവിയായി നിയമിതനായത്- എയർ മാർഷൽ അശുതോഷ് ദീക്ഷിത്
20. രാജ്യത്ത് ആദ്യമായി തൊഴിലുറപ്പ് തൊഴിലാളികൾക്കുള്ള ക്ഷേമനിധി നിലവിൽ വരുന്ന സംസ്ഥാനം- കേരളം
21. 2023 മെയിൽ ഇന്ത്യയും തായ്ലന്റും തമ്മിൽ നടന്ന നാവികാഭ്യാസം- CORPAT
22. ഇതുവരെ കണ്ടെത്തിയതിൽവച്ച് ഏറ്റവും വലിയ കോസ്മിക് സ്ഫോടനത്തിന്റെ പേര്- എ.ടി. 2021 എൽ.ഡബ്ല്യു.എക്സ്
23. ട്വിറ്ററിന്റെ പുതിയ സി.ഇ.ഒ. ആയി നിയമിതയാകുന്നത്- ലിൻഡ യക്കാരിനോ
24. രാജ്യത്താദ്യമായി കുട്ടികൾക്ക് ഡിജിറ്റൽ ഹെൽത്ത് കാർഡുകൾ ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്
25. അന്താരാഷ്ട്ര നഴ്സസ് ദിനം (മെയ് 12) 2023 Theme- Our Nurses, Our Future
26. ഇന്ത്യൻ ബഹിരാകാശ സംഘടനയുടെ (ISRO) ആദ്യ സെമി ക്രയോജനിക് എൻജിൻ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയത് എവിടെവച്ച്- തമിഴ്നാട്ടിലെ മഹേന്ദ്രഗിരിയിലെ ISRO പ്രൊപ്പൽഷൻ കോംപ്ലക്സിൽ
- സംശുദ്ധീകരിച്ച മണ്ണെണ്ണയിൽ നിന്നും ISRO രൂപപ്പെടുത്തിയ റോക്കറ്റ് ഇന്ധനം- ഇസാസിൻ
27. ബഹ്റൈനിലെ പുതിയ ഇന്ത്യൻ അംബാസഡർ- വിനോദ് കെ.ജേക്കബ്
- നോർവെയിലെ പുതിയ അംബാസഡർ- ഡോ.അക്വിനോ വിമൽ
28. അണ്ടർ 20 ഫുട്ബോൾ ലോകകപ്പിൽ ന്യൂസിലൻഡ് ടീമിൽ ഇടം നേടിയ ഇന്ത്യൻ വംശജൻ- ആര്യൻ രാജ്
29. ഷൂട്ടിങ് ലോകകപ്പിൽ 10 മീറ്റർ എയർ പിസ്റ്റൽ വിഭാഗത്തിൽ സ്വർണം നേടിയ ഇന്ത്യൻ താരങ്ങൾ- സരാത് സിങ്, ദിവ്യ സുബ്ബരാജ
No comments:
Post a Comment