1. റബ്ബർ ബോർഡിന്റെ എത്രാമത് വാർഷികമാണ് 2023- ൽ ആഘോഷിക്കുന്നത്- 75th
- റബ്ബർ ബോർഡ് രൂപീകരണത്തിന് കാരണമായ റബ്ബർ ആക്ട് നിലവിൽ വന്ന വർഷം- 1947 ഏപ്രിൽ 18
2. ജലനിധി ശുദ്ധജല പദ്ധതിയിലെ, ക്രമക്കേടുകൾ കണ്ടെത്തുന്നതിനായി വിജിലൻസിന്റെ നേതൃത്വത്തിൽ നടത്തിയ സംസ്ഥാനവ്യാപക പരിശോധന- ഓപ്പറേഷൻ ഡെ
3. സംസ്ഥാനത്ത് മിൽ ഉൽപ്പന്നങ്ങൾ ഏകീകൃത ബ്രാൻഡിൽ പുറത്തിറക്കുന്നതിനായുള്ള പദ്ധതി- റീപോസിഷനിങ് മിൽമ- 2023
4. കേരളത്തിലെ ആദ്യ സോളാർ വിൻഡ് മൈക്രോ ഗ്രിഡ് വൈദ്യുത പദ്ധതി നിലവിൽ വരുന്നത്- താഴതുടുക്കി (സൈലന്റ് വാലി)
- സൈലന്റ് വാലിയിലുള്ള ആദിവാസി ഊരാണ് താഴെതുടുക്കി
5. റോഡപകടങ്ങൾ കുറയ്ക്കുന്നതിനും ഗതാഗത നിയമലംഘനം തടയുന്നതിനുമായി ആവിഷ്കരിച്ച പദ്ധതി- സേഫ് കേരള
- സേഫ് കേരള പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് നിർമ്മിത ബുദ്ധിയിൽ (AI) പ്രവർത്തിക്കുന്ന 726 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്.
6. വെള്ളത്തിനടിയിലൂടെയുള്ള രാജ്യത്തെ ആദ്യ മെട്രോ സർവീസ് പരീക്ഷിച്ച നഗരം- കൊൽക്കത്ത
- കൊൽക്കത്ത മുതൽ ഹൗറാ മൈതാൻ വരെയായിരുന്നു പരീക്ഷണ ഓട്ടം
7. വ്യാഴത്തിന്റെ ഉപഗ്രഹങ്ങളിലെ ജീവന്റെ സാന്നിധ്യത്തെക്കുറിച്ച് പഠിക്കാനുള്ള യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ദൗത്യം- ജ്യൂസ് (JUICE)
- ജൂപ്പിറ്റർ ഐസി മൂൺസ് എക്സമാർ എന്നതാണ് ജ്യൂസിന്റെ പൂർണരൂപം
- 2023 ഏപ്രിലിൽ 13- ന് ഫ്രഞ്ച് ഗയാനയിലെ കൗറുവിൽ നിന്നാണ് വിക്ഷേപണം
8. പക്ഷിപ്പനിയുടെ (H3N8) വകഭേദം ബാധിച്ച് മനുഷ്യർക്കിടയിൽ ലോകത്തിലെ ആദ്യ മരണം റിപ്പോർട്ട് ചെയ്ത രാജ്യം- ചൈന
9. 2023 ഏപ്രിലിൽ അന്തരിച്ച ഇന്ത്യയിൽ ഏറ്റവും പ്രായം കൂടിയ ശതകോടീശ്വരനും മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഗ്രൂപ്പിന്റെ ചെയർമാനുമായിരുന്ന വ്യക്തി- കേശുബ് മഹീന്ദ്ര
10. മഹാകവി ഉള്ളൂർ സ്മാരക സമിതിയുടെ ഈ വർഷത്തെ ഉള്ളൂർ പുരസ്കാരത്തിന് അർഹരായത്- രമ ചെപ്പ്, ഷൈജ ശിവറാം
- 'പെണ്ണ് പൂത്തപ്പോൾ' എന്ന കവിത സമാഹാരത്തിനാണ് രമ ചെപ്പിന് പുരസ്കാരം ലഭിച്ചത്
- സമഗ്ര സംഭാവനയ്ക്കാണ് ശിവറാമിന് പുരസ്കാരം ലഭിച്ചത്
11. രാജ്യത്തെ ഭൂമി സംബന്ധമായ എല്ലാ വിവരങ്ങളും ലഭ്യമാക്കുന്നതിനായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ഏകീകൃത പോർട്ടൽ- മാതൃഭൂമി
12. പ്രേംനസീറിന്റെ പേരിൽ സാംസ്കാരിക സമിതി ഏർപ്പെടുത്തിയ പ്രഥമ പംനസീർ പുരസ്കാര ജേതാവ്- മധു
13. ഡിജിറ്റൽ റീസർവേക്കായി, സ്വന്തമായി കോർസ് കൺട്രോൾ സെന്റർ സ്ഥാപിക്കുന്ന ആദ്യ സംസ്ഥാനം- കേരളം
14. 2023 ഏപ്രിലിൽ, ഡോ. ബി.ആർ. അംബേദ്കറുടെ 125 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്യുന്ന നഗരം- ഹൈദരാബാദ്
15. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ അംബേദ്കർ പ്രതിമയാണിത ഓൺലൈൻ സുരക്ഷയെക്കുറിച്ച് ഉപഭോക്താക്കളെ ബോധവത്കരിക്കാൻ സ്റ്റു സേഫ് ക്യാമ്പയിൻ നടത്തുന്ന സാമൂഹിക മാധ്യമം- വാട്സാപ്പ്
16. 2023 ഏപ്രിലിൽ അഫ്ഗാനിസ്ഥാനിലെ ജനങ്ങൾക്ക് 10000 ടൺ ഗോതമ്പ് കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച സംഘടന- വേൾഡ് ഫുഡ് പ്രോഗ്രാം (WEP)
17. മരുന്നുകളിലെ നിരോധിത പദാർത്ഥങ്ങൾ ഒഴിവാക്കി. ശരിയായ മരുന്നുകൾ തിരഞ്ഞെടുക്കാൻ അത്ലറ്റുകളെ സഹായിക്കുന്നതിന് വേണ്ടി കേന്ദ്ര കായിക മന്ത്രാലയം പുറത്തിറക്കിയ ആപ്ലിക്കേഷൻ- Know Your Medicine
18. രാജ്യത്താദ്യമായി, ശസ്ത്രക്രിയ കൂടാതെ പ്രോസ്റ്റേറ്റ് ക്യാൻസർ ചികിത്സിക്കാനുള്ള അതിനൂതന യൂറോ ബാക്കി യൂണിറ്റ് പ്രവർത്തമാരംഭിക്കുന്നത്- റീജണൽ കാൻസർ സെന്റർ (RCC), തിരുവനന്തപുരം
19. കേരളത്തിലെ ആദ്യ ത്രീഡി കണങ്കാൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയ ആശുപത്രി- വി.പി.എസ്. ലേക്ഷോർ ആശുപത്രി, കൊച്ചി
20. ബ്രസീൽ സർക്കാരിന്റെ സിവിലിയൻ പുരസ്കാരമായ "ഓർഡർ ഓഫ് റിയോ ബ്രാൻകോയ്ക്ക് അർഹനായ മലയാളി അഭിഭാഷകൻ- എം.എഫ്. ഫിലിപ്പ്
21. സിഖ് ഹീറോ അവാർഡിന് അർഹനായ യു.എസി ലെ ഇന്ത്യൻ അംബാസിഡർ- തരൺജിത് സിംഗ് സന്ധു
22. വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആദ്യ എയിംസ്' (AIIMS) നിലവിൽ വന്നത്- ഗുവഹത്തി (അസം)
23. 2023 ഏപ്രിലിൽ ഖര ഇന്ധന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലായ ഹസോങ് 18 വിക്ഷേപിച്ച രാജ്യം- ഉത്തര കൊറിയ
24. ഐ.പി.എല്ലിൽ അതിവേഗം 100 വിക്കറ്റ് തികയ്ക്കുന്ന താരമായത്- കഗിസോ റബാഡ
- 64 മത്സരങ്ങളിൽ നിന്നാണ് നേട്ടം കൈവരിച്ചത്
25. ഒളിമ്പിക്സ് ജൂഡോ ജഡ്ജിങ് പാനലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മലയാളി റഫറി- ജെ.ആർ. രാജേഷ്
26. 2023 ഏപ്രിലിൽ അന്തരിച്ച, പ്രമുഖ സ്വാതന്ത്ര്യസമര സേനാനിയും ഗാന്ധിയനും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന വ്യക്തി- എ. ഗോപാലൻകുട്ടി മേനോൻ
27. 2023- ലെ ഗ്ലോബൽ ജീനോം ഇനിഷ്യേറ്റീവ് ഫോർ ഗാർഡൻസ് പുരസ്കാരത്തിന് അർഹമായ കേരളത്തിലെ സ്ഥാപനം- ജവഹർലാൽ നെഹ്റു ട്രോപ്പിക്കൽ ബോട്ടാണിക്കൽ ഗാർഡൻ & റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, പാലോട്
28. മധു കേസിന്റെ വിധി മലയാളത്തിലേക്ക് പരിഭാഷപ്പെടുത്താനായി, കേരള ഹൈക്കോടതി ഉപയോഗിച്ച് എ.ഐ.സി.ടി.ഇയുടെ നിർമിത ബുദ്ധി അധിഷ്ഠിത വിവർത്തനോപകരണം- അനുവാദിനി
29. 2023- ലെ ഫെമിന മിസ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്- നന്ദിനി ഗുപ്ത
- രാജസ്ഥാൻ സ്വദേശിനിയാണ്
30. സ്പേസ് എക്സ് നിർമിച്ച ലോകത്തിലെ ഏറ്റവും കരുത്തുറ്റ റോക്കറ്റ്- സ്റ്റാർഷിപ്പ്
No comments:
Post a Comment