1. പൂർണ്ണമായും ഹരിതോർജത്തിലേക്ക് മാറുക എന്ന ലക്ഷ്യത്തോടെ, 2023 ഏപ്രിലിൽ രാജ്യത്തെ അവസാന ആണവനിലയവും അടച്ചുപൂട്ടിയ രാജ്യം- ജർമ്മനി
- നെക്കാർവെസ്തിം, എംസ്ലൻഡ്, ഐസർ എന്നീ ആണവ നിലയങ്ങളാണ് അടച്ചു പൂട്ടിയത്
2. "ഡാസിലാബ്രിസ് ലെലെജി' എന്ന പുതിയ ഇനം കടന്നലിനെ കണ്ടെത്തിയ സംസ്ഥാനം- മധ്യപ്രദേശ്
3. 2023 ഏപ്രിലിൽ വിക്ഷേപിക്കാനൊരുങ്ങുന്ന ദേവാസാറ്റ്-2 (DEWA-SAT-2) ഏത് രാജ്യത്തിന്റെ നാനോ ഉപഗ്രഹമാണ്- യു.എ.ഇ
4. ഏഴാമത് ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി ഹോക്കി ടൂർണമെന്റിന് ആതിഥേയത്വം വഹിക്കുന്ന നഗരം- ചെന്നൈ
5. ശിശു സംരക്ഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയിക്കാനുള്ള ചൈൽഡ്ലൈൻ ടോൾഫ്രീ നമ്പർ- 1098
- പോലീസിന്റെ അടിയന്തര സഹായത്തിനുള്ള ടോൾഫ്രീ നമ്പർ- 112
6. രാജ്യത്ത് ആദ്യമായി ജല ബജറ്റ് തയ്യാറാക്കിയ സംസ്ഥാനം- കേരളം
- പുഴകളും നദികളും ജലാശയങ്ങളും വീണ്ടെടുക്കുന്നതിനുള്ള കേരള സർക്കാരിന്റെ ക്യാമ്പയിൻ- ‘ഇനി ഞാൻ ഒഴുകട്ടെ'
7. കുടുംബശ്രീ സംസ്ഥാന മിഷൻ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേളയ്ക്ക് വേദിയാകുന്നത്- ആശ്രാമം മൈതാനം, കൊല്ലം
- ഭാഗ്യചിഹ്നം - നീലു എന്ന പെൺകടുവ
8. ഇന്ത്യയുടെ ഏറ്റവും വലിയ വ്യാപാര പങ്കാളിയായ രാജ്യം- അമേരിക്ക
9. ജനസംഖ്യ അടിസ്ഥാനത്തിൽ, ഓസ്ട്രേലിയയിലെ ഏറ്റവും വലിയ നഗരമായി മാറിയത്- മെൽബൺ
- സിഡ്നിയെ പിന്തള്ളിയാണ് മെൽബൺ ഒന്നാമതെത്തിയത്
10. 2023 ഏപ്രിലിൽ അധികാരത്തിനായി സൈന്യവും അർധസൈനിക വിഭാഗങ്ങളും തമ്മിൽ ആഭ്യന്തര യുദ്ധം നടക്കുന്ന രാജ്യം- സുഡാൻ
11. ഐ.പി.എലിൽ രാജസ്ഥാൻ റോയൽസിനായി 3000 റൺസ് തികയ്ക്കുന്ന ആദ്യ താരം- സഞ്ജു സാംസൺ
12. 2023- ൽ ഓസ്ട്രേലിയയുടെ പരമോന്നത ബഹുമതിയായ ഓർഡർ ഓഫ് ഓസ്ട്രേലിയയ്ക്ക് അർഹനായത്- രത്തൻ ടാറ്റ
13. രാജ്യത്തെ ആദ്യത്തെ ഡിജിറ്റൽ സയൻസ് പാർക്ക് നിലവിൽ വരുന്നത്- പള്ളിപ്പുറം ടെക്നോസിറ്റി (തിരുവനന്തപുരം)
14. 2023 ഏപ്രിലിൽ അന്തരിച്ച മുൻ പഞ്ചാബ് മുഖ്യമന്ത്രി- പ്രകാശ് സിങ് ബാദൽ
- 5 തവണയായി 19 വർഷം പഞ്ചാബ് മുഖ്യമന്ത്രി ആയിരുന്നു
15. IT കമ്പനികളുടെ ദേശീയ കൂട്ടായ്മയായ നാസ്കോമിന്റെ 2023-24- ലെ ചെയർപേഴ്സനായി നിയമിതനായത്- ആനന്ദ് മഹേശ്വരി
- മൈക്രോസോഫ്റ്റ് ഇന്ത്യ പ്രസിഡന്റാണ് ആനന്ദ് മഹേശ്വരി
16. കൊച്ചി വാട്ടർ മെട്രോ പദ്ധതിയുമായി സഹകരിക്കുന്ന വിദേശ ഏജൻസി- ജർമൻ ഫണ്ടിംഗ് ഏജൻസി (KFW)
17. "ദി ഗോൾഡൻ ഇയേഴ്സ് എന്ന പുസ്തകത്തിന്റെ രചയിതാവ്- റസ്കിൻ ബോണ്ട്
18. ശ്രീനടരാജ സംഗീതസഭാ അവാർഡിന് അർഹനായത്- തിരുവിഴ എസ്.ശിവാനന്ദൻ
19. ഗുരുഗ്രാം മാനേജ്മെന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിലെ സ്ട്രാറ്റജി പ്രൊഫസർ നടത്തിയ പഠനത്തിൽ ഇന്ത്യയിലെ ഏറ്റവും സന്തോഷമുള്ള സംസ്ഥാനം- മിസോറം
20. 'എന്റെ പ്രിയ കഥകൾ' എന്ന പുസ്തകം ആരുടേതാണ്- പി.എസ്.ശ്രീധരൻ പിള്ള
21. രാജിവെച്ച ഡൊമിനിക് റാബ് ഏത് രാജ്യത്തെ ഉപപ്രധാന മന്ത്രിയായിരുന്നു- ബ്രിട്ടൻ
22. അന്തരിച്ച മൂർക്കോത്ത് വേങ്ങക്കണ്ടി ശങ്കരൻ ഏത് മേഖലയിൽ പ്രശസ്തനായിരുന്നു- സർക്കസ്
23. ആദ്യത്തെ ജലാശയ സെൻസസ് പ്രകാരം സംസ്ഥാനങ്ങളിൽ ഒന്നാമത് എത്തിയത്- പശ്ചിമ ബംഗാൾ
24. April 19 (World Liver Day) Theme- Be vigilant, do a regular liver check-up, fatty liver can affect anyone
25. കേരളത്തിന്റെ ആദ്യത്തെ വന്ദേഭാരത് എക്സ്പ്രസ് തീവണ്ടി ബന്ധിപ്പിക്കുന്ന സ്ഥലങ്ങൾ- തിരുവനന്തപുരം-കാസർകോട്
26. ചട്ടമ്പിസ്വാമികളുടെ മഹാസമാധി ശതാബ്ദി ആചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടി- മഹാഗുരുവർഷം 2024
27. ചലച്ചിത്ര ഫിലിം സൊസൈറ്റിയുടെ, 2023 ലെ അരവിന്ദൻ പുരസ്കാര ജേതാവ്- ബിജേഷ് ചന്ദ്ര താങ്കി
- വൈറൽ വേൾഡ് എന്ന തെലുങ്ക് ചിത്രമാണ് ബിജേഷിനെ പുരസ്കാരത്തിന് അർഹനാക്കിയത്
28. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിക്കുന്ന, 2023- ലെ അന്താരാഷ്ട്ര സർഫ് ഓപ്പണിന്റെ വേദി- മഹാബലിപുരം, തമിഴ്നാട്
29. ആപ്പിളിന്റെ ഇന്ത്യയിലെ ആദ്യ റീട്ടെയിൽ സ്റ്റോർ പ്രവർത്തനമാരംഭിച്ച നഗരം- മുംബൈ
30. നിർമിത ബുദ്ധി അടിസ്ഥാനമാക്കി ഇലോൺ മസ്കിന്റെ നേതൃത്വത്തിൽ പുറത്തിറക്കാനൊരുങ്ങുന്ന ചാറ്റ് ബോട്ട്- ടൂത്ത് ജി.പി.ടി
2023- ലെ Goldman Environment Prize ജേതാക്കൾ-
- Alessandra Korap Munduruku- Drilling & Mining
- Tero Mustonen- Climate & Energy
- Delima Silalahi - Forests
- Chilekwa Mumba- Environmental Justice
- Zafar Kizilkaya- Ocean's & Coast's
- Diane Wilson- Pollution & Waste
No comments:
Post a Comment