1. അന്താരാഷ്ട്ര ഇന്റർനെറ്റ് സേവനദാതാക്കളായ 'വൺവെബ്ബി'ന്റെ (One Web) എത്ര ഉപഗ്രഹങ്ങളാണ് അടുത്തിടെ ഇന്ത്യയുടെ ലോഞ്ച് വെഹിക്കിൾ മാർക്ക് ത്രീ (എൽ. വി.എം. 3) റോക്കറ്റ് വിജയകരമായി ഭ്രമണ പഥത്തിലെത്തിച്ചത്- 36
- 2022 ഒക്ടോബറിലെ ആദ്യവിക്ഷേപണത്തിൽ വൺവെബ്ബിന്റെ 36 ഉപഗ്രഹങ്ങളെ ഭ്രമണപഥത്തിലെത്തിച്ചിരുന്നു.
- സ്ഥിരഭ്രമണപഥത്തിൽ ഉപഗ്രഹങ്ങളുടെ ശൃംഖല വിന്യസിച്ച് സർക്കാർ വകുപ്പുകൾക്കും സ്വകാര്യ സംരംഭങ്ങൾക്കും ഇന്റർനെറ്റ് സേവനം ലഭ്യമാക്കാനുള്ള പദ്ധതിയാണ് ലണ്ടൻ ആസ്ഥാനമായുള്ള വൺവെബ്ബിന്റെത്
2. തിരഞ്ഞെടുപ്പ് പ്രസംഗത്തിൽ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ ഏത് കോടതിയാണ് കോൺഗ്രസ് നേതാവും വയനാട് എം.പി.യുമായ രാഹുൽ ഗാന്ധിക്ക് രണ്ടു വർഷം തടവുശിക്ഷ വിധിച്ചത്- ഗുജറാത്തിലെ സൂറത്ത് കോടതി
- സൂറത്ത് വെസ്റ്റ് എം.എൽ.എ.യായ പൂർണേഷ് മോദി നൽകിയ പരാതിയിൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് എച്ച്.എച്ച്. വർമയാണ് വിധി പ്രസ്താവിച്ചത്.
- വിധിക്കുപിന്നാലെ ലോക്സഭാ സെക്രട്ടേറിയറ്റ് രാഹുലിനെ ലോക്സഭാംഗത്വത്തിൽ നിന്ന് (വയനാട്) അയോഗ്യനുമാക്കി.
3. ലോകത്ത് ആദ്യമായി 3ഡി പ്രിന്റിങ് സാങ്കേ തികവിദ്യ ഉപയോഗിച്ച് നിർമിച്ച റോക്കറ്റിന്റെ പേര്- ടെറാൻ 1 (Terran 1)
- യു.എസ്സിലെ ഫ്ലോറിഡയിലെ കേപ് കാനവറിൽനിന്ന് വിക്ഷേപിച്ച റോക്കറ്റിന് ഭ്രമണപഥത്തിലെത്താനായില്ല.
- റിലേറ്റിവിറ്റി സ്പേസ് കമ്പനിയാണ് 85 ശതമാനവും 3ഡി പ്രിന്റിങ്ങിലൂടെ ടെറാൻ നിർമിച്ചത്.
4. 'ആസാദ്: ആൻ ഓട്ടോബയോഗ്രഫി' അടുത്തിടെ പുറത്തിറങ്ങിയ ഈ ആത്മകഥ ഏത് രാഷ്ട്രീയ നേതാവിന്റെതാണ്- ഗുലാം നബി ആസാദ്
- കോൺഗ്രസ് നേതാവും മുൻ ജമ്മു കശ്മീർ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയും കേന്ദ്ര മന്ത്രിയുമായിരുന്ന ഗുലാം നബി 2022- ൽ കോൺഗ്രസ് വിട്ട് ഡെമോക്രാറ്റിക് പ്രോഗ്രസീവ് ആസാദ് പാർട്ടി രൂപവത്കരിച്ചു.
5. 2023 മാർച്ച് 24- ന് യു.എസ്സിലെ ഹവായിയിൽ അന്തരിച്ച ഗോർഡൻ മുറിന്റെ (94) പ്രധാന സംഭാവന എന്തായിരുന്നു- ഇന്റഗ്രേറ്റഡ് സർക്യൂട്ടുകളിലെ (ഐ.സി.) ട്രാൻസിസ്റ്ററുകളുടെ പ്രവർത്തനവുമായി ബന്ധപ്പെട്ട് ഇലക്ട്രോണിക്സിൽ മൂർസ് നിയമം (Moores Law, 1965) ആവിഷ്ക്കരിച്ചു.
- ഒരു ഇന്റഗ്രേറ്റഡ് സർക്യൂട്ടിലെ ട്രാൻസിസ്റ്ററുകളുടെ എണ്ണം ഓരോ രണ്ടുവർഷത്തിലും ഇരട്ടിയാകുമെന്നതാണ് 'മൂൾസ് നിയമം’.
- ഡിജിറ്റൽ യുഗത്തിലേക്കുള്ള വളർച്ചയിൽ നിർണായകമായ വഴിത്തിരിവ് സൃഷ്ടിച്ച 'ഇന്റൽ കോർപ്പറേഷൻ 1968- ൽ സ്ഥാപിച്ചത് മൂറും റോബർട്ട് നോയ്സും ചേർന്നാണ്.
- ഐ.സി. ചിപ്പുകൾ കംപ്യൂട്ടറിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതെങ്ങനെ എന്ന മൂറിന്റെ നിരീക്ഷണം ഡിജിറ്റൽ സാങ്കേതിക വിദ്യയുടെ വികാസത്തിൽ നിർണായകമായി.
6. 2023 മാർച്ച് 26- ന് അന്തരിച്ച ചലച്ചിത്ര നടൻ ഇന്നസെന്റിന്റെ (76) ആദ്യസിനിമ- നൃത്തശാല (1972)
- കാൻസർ വാർഡിലെ ചിരി, ചിരിക്കു പിന്നിൽ (ആത്മകഥ), മഴക്കണ്ണാടി, ഞാൻ ഇന്നസെന്റ്, ഇരിങ്ങാലക്കുടയ്ക്ക് ചുറ്റും, കാലന്റെ ഡൽഹിയാത്ര അന്തിക്കാട് വഴി തുടങ്ങിയവ കൃതികളാണ്.
- 2014- ൽ എൽ.ഡി.എഫ്. പിന്തുണയോടെ ചാലക്കുടി മണ്ഡലത്തിൽ നിന്ന് ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
7. ആണവ ഇന്ധനമാക്കാനായി സമ്പുഷ്ടീകരിക്കുന്ന യുറേനിയത്തിന്റെ ഉപോത്പന്നമായ ലോഹം (ഡിപ്ലീറ്റഡ് യുറേനിയം) കൊണ്ട് നിർമിച്ച വെടിയുണ്ടകൾ യുക്രൈന് നൽകുമെന്ന് ബ്രിട്ടൻ അടുത്തിടെ പ്രഖ്യാപിച്ചു. എന്താണിത്- പടച്ചട്ടകളിലും കവചിത വാഹനങ്ങളിലും വേഗത്തിൽ തുളച്ചുകയറാൻ കഴിയുന്ന വെടിയുണ്ടകൾ
- യുറേനിയം അടങ്ങിയതാണെങ്കിലും ഇവ ആണവായുധമായി കണക്കാക്കപ്പെടുന്നില്ല. ചെറിയ തോതിൽ അണുവികിരണം സൃഷ്ടിക്കുന്നതിനാൽ ഡിപ്ലീറ്റഡ് യുറേനിയം വെടിയുണ്ടകളുടെ ഉപയോഗം വിവാദത്തിലാണ്.
8. 2023- ലെ ആബേൽ (Abel) പുരസ്കാരം നേടിയത്- ലൂയിസ് എ. കഫറലി (74)
- ഗണിതശാസ്ത്രത്തിലെ സമഗ്ര സംഭാവനയ്ക്കായി നോർവിജിയൻ അക്കാദമി ഓഫ് സയൻസ് ആൻഡ് ലെറ്റേഴ്സ് നൽകുന്ന പുരസ്ക്കാരമാണിത്.
9. പ്രഥമ വനിതാ പ്രീമിയർ ലീഗ് (WPL) ക്രിക്കറ്റ് ജേതാക്കൾ- മുംബൈ ഇന്ത്യൻസ്
- ഫൈനലിൽ ഡൽഹി ക്യാപിറ്റൽസിനെ ഏഴ് വിക്കറ്റിനാണ് തോൽപ്പിച്ചത്.
- ഹർമൻ പ്രീത് കൗർ ആയിരുന്നു ജേതാക്കളുടെ ക്യാപ്റ്റൻ.
10. 2023 മാർച്ച് 27- ന് അന്തരിച്ച മുസെ മൂല (Mosie Moola, 88) ഏത് രാജ്യത്തെ സ്വാതന്ത്ര്യസമര സേനാനിയായ ഇന്ത്യൻ വംശജനാണ്- ദക്ഷിണാഫ്രിക്ക
- വർണവിവേചനത്തിനെതിരായ കറുത്ത വർഗത്തിന്റെ തീക്ഷ്ണമായ ചുവരെഴുത്തുകളിലൂടെ ശ്രദ്ധനേടിയ 'പിക്കാസോ ക്ലബ്ബി'ന്റെ (Picasso Club) മുൻനിര പ്രവർത്തകനായിരുന്നു.
- നെൽസൺ മണ്ടേല പ്രസിഡന്റായതോ ടെ ഇറാൻ, പാകിസ്താൻ എന്നീ രാജ്യങ്ങളു ടെ ദക്ഷിണാഫ്രിക്കൻ സ്ഥാനപതിയായും പ്രവർത്തിച്ചിരുന്നു.
11. അടുത്തിടെ ആണവായുധശേഷിയുള്ള വെള്ളത്തിനടിയിലൂടെ കടന്നുപോകുന്ന anyons (Underwater nuclear drone) പരീക്ഷണം വിജയകരമായി നടത്തിയെന്ന് അവകാശവാദമുന്നയിച്ച രാജ്യം- ഉത്തര കൊറിയ
- കൊറിയൻ ഭാഷയിൽ സുനാമി എന്നർഥമുള്ള ഹായിൽ (Haeil) എന്ന പേരാണ് ഡ്രോണിന് നൽകിയിട്ടുള്ളത്.
12. ആദിവാസിമേഖലയിലെ വിദ്യാർഥികൾക്ക് പഠനസൗകര്യാർഥം വിദ്യാലയങ്ങളിലെത്താനുള്ള സംസ്ഥാന സർക്കാരിന്റെ പദ്ധതിയായ 'ഗോത്രസാരഥി'യുടെ പുതിയ പേര്- വിദ്യാവാഹിനി
13. 2020 ഡിസംബറിൽ അന്തരിച്ച പ്രശസ്ത കവയിത്രി സുഗതകുമാരിയുടെ വസതിയുടെ പേര്- വരദ
14. ലോക ചെസ് ചാമ്പ്യൻഷിപ്പ് ഫൈനലിന് വേദിയായ നഗരം- അസ്താന, കസാഖ്സ്താൻ
15. ത്രിപുരയിലെ ആദ്യ വനിത സംഗീത ബാൻഡിന്റെ പേര്- മേഘബാലിക
16. വിഴിഞ്ഞം ഇന്റർനാഷണൽ സിപോർട്ട് തുറമുഖത്തിന് കേരള സംസ്ഥാന സർക്കാർ നൽകിയ പുതിയ പേര്- വിഴിഞ്ഞം ഇന്റർ നാഷണൽ സീപോർട്ട് (പി. പി.പി. വെഞ്ച്വർ ഓഫ് ഗവൺമെന്റ് ഓഫ് കേരള ആൻഡ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്)
17. തമിഴ്നാട്ടിലെ തേനി ജില്ലയിലെ കമ്പത്തെ ഏത് ഉത്പന്നത്തിനാണ് ഭൗമസൂചികാ പദവി ലഭിച്ചത്- കറുത്ത മുന്തിരി
18. ഏഷ്യ പസഫിക് മേഖലയിൽ നിന്ന് ഐക്യ രാഷ്ട്ര സഭയുടെ സ്റ്റാറ്റിസ്റ്റിക്കൽ കമ്മിഷൻ അംഗമായി തിരഞ്ഞെടുക്കപ്പെട്ട രാജ്യം- ഇന്ത്യ
19. ഏഷ്യൻ ഫുട്ബോൾ കോൺഫെഡറേഷൻ ചാമ്പ്യൻസ് ലീഗിൽ പങ്കെടുക്കാൻ യോഗ്യത നേടിയ ക്ലബ്ബ്- മുംബൈ സിറ്റി എഫ്.സി.
20. അടുത്തിടെ നാവികസേന വിജയകരമായി പരീക്ഷിച്ച ശത്രുസേനയുടെ ബാലിസ്റ്റിക് മിസൈൽ തകർക്കാൻ കെൽപ്പുളള മിസൈൽ- ഇന്റർസെപ്റ്റർ മിസൈൽ
21. കേരള ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്- എസ്.വി.ഭട്ടി
22. ഹേഗ് ആസ്ഥാനമായ പെർമനെന്റ് കോർട്ട് ഓഫ് ആർബിട്രേഷനിൽ (പി.സി.എ.) ന്യായാധിപൻ ആയി നിയമിതനായ മലയാളി- കെ.എസ്.രാധാകൃഷ്ണൻ
23. സിംഗപ്പൂരിന്റെ ഉപഗ്രഹങ്ങളായ ടെലിയോസ് 2, യുമിലൈറ്റ്-4 എന്നിവയെ വിജയകരമായി ഭ്രമണപഥത്തിലെത്തിച്ച ദൗത്യം- പി.എസ്.എൽ.വി.സി-55-ടെലിയോസ് 2
24. ലോകബാങ്കിന്റെ ലോജിസ്റ്റിക് പെർഫോമൻസ് സൂചികയിൽ ഇന്ത്യയുടെ സ്ഥാനം- 38
25. 2023- ലെ ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരങ്ങളുടെ പട്ടികയിൽ ഒന്നാമത്- ന്യൂയോർക്ക്
26. കാനഡയിലെ ഗ്ലോബൽ ടൂറിസം ചലച്ചിത്രമേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ ഇന്ത്യൻ (മലയാളം) ചലച്ചിത്രം- കുമാരി (സംവിധാനം- നിർമൽ സഹദേവ്)
27. ബ്രിട്ടീഷ് ഉപപ്രധാനമന്ത്രിയായി നിയമിതനായത്- ഒലിവർ ഡൗഡൻ
28. കാഴ്ചപരിമിതർക്കായുള്ള ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമിൽ അംഗമായ ആദ്യ മലയാളി- സാന്ദ്ര ഡേവിഡ്
- ഇന്ത്യൻ ടീമിന്റെ ബാൻഡ് അംബാസിഡർ- പാർമൻപ്രീത് കൗർ
29. തായ്ലൻഡ് ഓപ്പൺ നീന്തലിൽ 200 മീറ്റർ ബട്ടർഫ്ളൈ വിഭാഗത്തിൽ സ്വർണം നേടിയ മലയാളി താരം- സാജൻ പ്രകാശ്
30. 2013 ഏപ്രിലിൽ അന്തരിച്ച, നരേഷ് ഗുപ്ത ഏത് സംസ്ഥാനത്തെ മുൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറായിരുന്നു- തമിഴ്നാട്
No comments:
Post a Comment