Sunday, 3 December 2023

Current Affairs- 03-12-2023

1. ലോക്സഭയിലും സംസ്ഥാന നിയമ സഭകളിലും 33% സീറ്റ് വനിതകൾക്കായി സംവരണം ചെയ്യുന്ന ബില്ല് രാഷ്ട്രപതിയു ടെ അംഗീകാരം ലഭിച്ചതോടെ നിയമമായി. ഇതിന്റെ പേര്- നാരീശക്തി വന്ദൻ അധിനിയം (Nari Shakti Vandan Adhiniyam)
  • ഇന്ത്യൻ ഭരണ ഘടനയുടെ 106-ാം ഭേദഗതി പ്രകാരമുള്ള ഈ നിയമം വിജ്ഞാപനം ചെയ്യപ്പെട്ടു.
  • 15 വർഷത്തേക്കാണ് സംവരണം.
  • പട്ടികജാതി-വർഗ വിഭാഗങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളുടെ മൂന്നിലൊന്നും വനിതകൾക്കായി സംവരണം ചെയ്തിട്ടുണ്ട്.
  • 2024- ലെ പൊതു തിരഞ്ഞെടുപ്പിൽ വനിതാ സംവരണം നടപ്പിലാകില്ല. 2029- ൽ യാഥാർഥ്യമായേക്കും.

2. യുണെസ്കോയുടെ ലോക പൈതൃക പട്ടികയിൽ അടുത്തിടെ ഇടം പിടിച്ച ഇന്ത്യയിലെ വിഖ്യാത സാംസ്ക്കാരിക കേന്ദ്രം- ശാന്തിനികേതൻ

  • സൗദി അറേബ്യയിലെ റിയാദിൽ ചേർന്ന യുണെസ്കോ ലോക പൈതൃക കമ്മിറ്റിയുടെ 45-ാം സെഷനിലാണ് തീരുമാനമെടുത്തത്. 
  • മഹാകവി രവീന്ദ്രനാഥ ടാഗോർ 1901- ൽ സ്ഥാപിച്ച വിദ്യാകേന്ദ്രമാണിത്.
  • ഇന്ത്യയിലെ ലോക പൈതൃക പട്ടികയിലെ 41-ാമത്തെ സാംസ്കാരിക കേന്ദ്രമാണ് ശാന്തിനികേതൻ
  • 12, 13 നൂറ്റാണ്ടുകളിൽ ഹൊയ്സാല രാജാക്കന്മാർ നിർമിച്ച കർണാടകയിലെ ഹൊയ്സാലക്ഷേത്രങ്ങൾ ഉൾപ്പെടെ ഇന്ത്യയിൽ 42 ലോക പൈതൃക കേന്ദ്രങ്ങളുണ്ട്.

3. ഏഷ്യാകപ്പ് ക്രിക്കറ്റ് (2023) കിരീടം നേടിയത്- ഇന്ത്യ

  • കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ശ്രീലങ്കയെയാണ് തോൽപ്പിച്ചത്.
  • 5 വർഷത്തിനുശേഷമാണ് ഇന്ത്യ ഒരു ക്രിക്കറ്റ് ടൂർണമെന്റിൽ കിരീടം നേടുന്നത്. 2018- ൽ ഏഷ്യാകപ്പിലായിരുന്നു അവസാന വിജയം.
  • 1984- ൽ യു.എ.ഇ.യിൽ നടന്ന ആദ്യ ഏഷ്യാകപ്പിൽ വിജയം നേടിയ ഇന്ത്യയുടെ എട്ടാം കിരീടമാണിത്.

4. പരമ്പരാഗത കരകൗശല വിദഗ്ധർക്കും ശില്പികൾക്കും സാമ്പത്തിക സഹായം ഉറപ്പാക്കുന്നതിനും വിപണി കണ്ടെത്തുന്നതിനുമായി രൂപം കൊടുത്ത കേന്ദ്ര പദ്ധതി- പി.എം. വിശ്വകർമ യോജന


5. ലോകമുളദിനം (Bamboo Day) എന്നാണ്- സെപ്റ്റംബർ 18


6. ഇന്ത്യൻ ചിത്രരചയിതാക്കളിൽ ഏറ്റവും വിലയേറിയ ചിത്രം വരച്ച വ്യക്തിയെന്ന റെക്കോഡ് സ്വന്തമാക്കിയത്- അമൃത ഷെർഗിൽ

  • ഇന്ത്യൻ വേരുകളുള്ള ആഗോളകമ്പനിയായ സഫ്രോനാർട്ട് ഡൽഹിയിൽ സംഘടിപ്പിച്ച ലേലത്തിൽ അമൃതയുടെ 'ദ സ്റ്റോറി ടെല്ലർ' എന്ന പെയിന്റിങ് 618 കോടി രൂപയാണ് വിറ്റുപോയത്.
  • സയ്യിദ് ഹൈദർ റാസയുടെ 'ജെസ്റ്റേഷൻ’ എന്ന പെയിന്റിങ്ങായിരുന്നു ഏറ്റവും മൂല്യ മേറിയത്. 1989- ൽ എണ്ണച്ചായത്തിൽ വരച്ച ചിത്രം കഴിഞ്ഞമാസം 51.75 കോടി രൂപയ്ക്കാണ് വിൽക്കപ്പെട്ടത്.
  • 1937- ലാണ് അമൃത ഈ ചിത്രം വരച്ചത്. 
  • 1913- ൽ ഹംഗറിയിലെ ബുദാസ്സിൽ ഇന്ത്യക്കാരനായ (സിഖ്) പിതാവിന്റെയും ഹംഗറിക്കാരിയായ മാതാവിന്റെയും പുത്രിയായി ജനിച്ച അമൃത ഷെർഗിൽ 1941- ൽ ലാഹോറിൽ വെച്ച് 28-ാം വയസ്സിൽ അന്തരിച്ചു. 

7. 2023 സെപ്റ്റംബർ 19 മുതൽ പാർലമെന്റ് സമ്മേളനം നടക്കുന്നത് പുതിയ പാർലമെന്റ് മന്ദിരത്തിലാണ്. പഴയപാർലമെന്റ് മന്ദിരത്തിന് നൽകിയിട്ടുള്ള പേര്- സംവിധാൻ സദൻ (ഭരണഘടനാ മന്ദിരം) 

  • പഴയ പാർലമെന്റ് മന്ദിരത്തിന് തറക്കല്ലിട്ടത് 1921 ഫെബ്രുവരി 12- നായിരുന്നു. ആറുവർഷംകൊണ്ട് നിർമാണം പൂർത്തിയായി. നിർമാണച്ചെലവ് 83 ലക്ഷം രൂപ. 
  • എഡ്വിൻ ലുട്ടൻസ്, ഹെർബർട്ട് ബേക്കർ എന്നിവരാണ് രൂപകല്പന ചെയ്തത്. 
  • 1927 ജനുവരി 18- ന് തുറന്ന മന്ദിരത്തിൽ 1947 വരെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ലെജിസ്ലേറ്റിവ് കൗൺസിൽ പ്രവർത്തിച്ചു. 
  • ഭരണഘടനാ നിർമാണസഭ (1946-1950) ചേർന്നത് ഈ മന്ദിരത്തിലാണ്. അതിനാലാണ് ഭരണഘടനാ മന്ദിരം എന്ന പേര് നൽകിയത്.
  • ഭരണഘടന നിലവിൽവന്ന 1950 ജനുവരി 26 മുതൽ മന്ദിരം ഇന്ത്യൻ പാർലമെന്റായി പ്രവർത്തിച്ചു.
  • പുതിയ പാർലമെന്റ് മന്ദിരം 2023 മേയ് 28- ന് ഉദ്ഘാടനം ചെയ്യപ്പെട്ടു. ലോക്സഭാ ഹാളിൽ 888 രാജ്യസഭാഹാളിൽ 384 എന്നിങ്ങനെ ഇരിപ്പിടങ്ങളുണ്ട്. ബിമൽ പട്ടേലാണ് മന്ദിരം രൂപകല്പന ചെയ്തത്. ചെലവ് 836 കോടി രൂപ. വിസ്തീർണം. 64,500 ചതുരശ്ര മീറ്റർ.

8. രാജ്യത്തെ ഏറ്റവും മികച്ച വിനോദ സഞ്ചാര ഗ്രാമമായി (2023) തിരഞ്ഞടുക്കപ്പെട്ടത്- കിരീടേശ്വരി (പശ്ചിമബംഗാൾ) 

  • കേന്ദ്ര വിനോദസഞ്ചാര വകുപ്പാണ് രാജ്യത്തെ 795 ഗ്രാമങ്ങളിൽ നിന്ന് മുർഷിദാബാദ് ജില്ലയിലെ കിരിടേശ്വരിയെ തിരഞ്ഞെടുത്തത്.
  • ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ 51 ശക്തിപീഠക്ഷേത്രങ്ങളിൽ ഒന്നായ കിരീടേശ്വരി ക്ഷേത്രമാണ് ഇവിടത്തെ പ്രധാന ആകർഷണം.

9. വേൾഡ് ഫുഡ് പ്രൈസ് ഫൗണ്ടേഷൻ ഏർപ്പെടുത്തിയ നോർമൻ. ഇ. ബോർലോഗ് പുരസ്കാരം (2023) നേടിയത്- ഡോ. സ്വാതിനായക് 

  • ഇൻർനാഷണൽ റൈസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ദക്ഷിണേഷ്യയിലെ സിഡ്സിസ്റ്റം ആൻഡ് പ്രോഡക്ട് മാനേജ്മെന്റ് മേധാവിയാണ് ഒഡിഷ സ്വദേശിനിയായ സ്വാതി.
  • നൊബേൽ ജേതാവും (1970) ഹരിതവിപ്ലവത്തിന്റെ മുഖ്യശില്പിയുമായ അമേരിക്കൻ കാർഷികശാസ്ത്രജ്ഞൻ ഡോ. നോർമൻ ഇ. ബോർലോഗിന്റെ സ്മരണാർഥം റോക്ക്ഫെല്ലർ ഫൗണ്ടേഷനാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.
  • വേൾഡ് ഫുഡ്സ്പ്രസ് ഫൗണ്ടേഷനാണ് പുരസ്ക്കാരം നൽകുന്നത്. സമ്മാനത്തുക 2 കോടിയിലേറെ രൂപയാണ്.

10. ശാസ്ത്ര സാങ്കേതിക, നൂതനാശയ മേഖലകളിലെ പുരസ്ക്കാരങ്ങൾ കേന്ദ്രസർക്കാർ ഏത് പേരിലാണ് അടുത്തിടെ പുനഃസംഘടിപ്പിച്ചത്- രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ 

  • നാലുവിഭാഗങ്ങളിലായാണ് രാഷ്ട്രീയ വിജ്ഞാൻ പുരസ്കാരങ്ങൾ നൽകുക.
  • വിജ്ഞാൻ രത്ന (3 പേർക്ക്), വിജ്ഞാൻ ശ്രീ (25 പേർക്ക്), വിജ്ഞാൻ ടിം (3 ടീമുകൾക്ക്), വിജ്ഞാൻ യുവശാന്തി സ്വരൂപ് ഭട്നാഗർ (25 പേർക്ക്) എന്നിങ്ങനെയാണ് നൽകുന്നത്. 
  • പുരസ്ക്കാരങ്ങൾക്ക് സമ്മാനത്തുകയുണ്ടായിരിക്കില്ല. പ്രശസ്തിപത്രവും മെഡലും മാത്രമേ ഉണ്ടാവൂ.
  • ദേശീയ സാങ്കേതിക വിദ്യാദിനമായ മേയ് 11- ന് പ്രഖ്യാപിക്കുന്ന പുരസ്കാരങ്ങൾ ദേശീയ ബഹിരാകാശദിനമായ ഓഗസ്റ്റ് 23- ന് സമ്മാനിക്കും.

11. മധ്യപ്രദേശിലെ ഖണ്ഡ്യ ജില്ലയിലെ ഓംകാരേശ്വറിൽ ശ്രീങ്കരാചാര്യരുടെ പ്രതിമ അടുത്തിടെ അനാവരണം ചെയ്തു. പേര്- ഏകാത്മതാ കി പ്രതിമ (Ekatmata ki Pratima)

  • കേരളത്തിലെ കാലടിയിൽ ജനിച്ച ആദി ശങ്കരൻ ഭാരതപര്യടനത്തിനിടെ ഓംകാരേശ്വറിൽ എത്തി. ഇവിടെവെച്ചാണ് ഗുരുവായ ഗോവിന്ദ് ഭഗവത്പാദർ സന്ന്യാസദീക്ഷ നൽകിയതെന്നാണ് വിശ്വാസം. 
  • പരമശിവന്റെ 12 ജ്യോതിർലിംഗങ്ങളി ലൊന്നുമായി ബന്ധപ്പെട്ട സ്ഥലം കൂടിയാണ് ഓംകാരേശ്വർ.
  • 108 അടി ഉയരമുള്ള ലോഹപ്രതിമയുടെ ഭാരം 100 ടൺ
  • നർമദാനദിക്കരയിലെ മന്ധാത മലയിലാണ് സംസ്ഥാന സർക്കാർ പ്രതിമ നിർമിച്ചിട്ടുള്ളത്.

12. കൊൽക്കത്ത ആസ്ഥാനമായ സത്യജിതായ് ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രസിഡന്റും ഭരണസമിതി അധ്യക്ഷനുമായി നിയമിതനായ മലയാളി- സുരേഷ് ഗോപി


13. ഒഡിഷയിലെ പ്രമീള മാലിക് അടുത്തിടെ വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- സംസ്ഥാന നിയമസഭയുടെ ആദ്യ വനിതാ സ്പീക്കർ


14. റിക്കാഡോ എലിയേസർ നഫ്താലി റെയ്സ് ബസാൾട്ട് എന്ന നെടുങ്കൻ പേരുകാരനായ ലാറ്റിനമേരിക്കൻ കവിയുടെ 50-ാം വിയോഗവാർഷികദിനം 2023 സെപ്റ്റംബർ 23- ന് ആയിരുന്നു. ഏത് തൂലികാനാമത്തിലാണ് കവി പ്രസിദ്ധിനേടിയത്- പാബ്ലോ നെരൂദ

  • സ്പാനിഷ് ഭാഷയിലെ ഏറ്റവും മഹാനായ കവിയായ നെരൂദ 1904 ജൂലായ് 12- ന് ചിലിയിൽ ജനിച്ചു.
  • 1971- ൽ സാഹിത്യ നൊബേൽ നേടി. 
  • 1973 സെപ്റ്റംബർ 23- ന് അന്തരിച്ചു. 
  • റെസിഡൻസ് ഓൺ എർത്ത്, കാന്റോ ജനറൽ, എലമെന്റിൽ ഓഡ്സ് തുടങ്ങിയവ പ്രശസ്ത കൃതികളാണ്

15. സിങ്കപ്പൂരിൽ പ്രസിഡന്റ് പദവിയിലെത്തിയ എത്രാമത്തെ ഇന്ത്യൻ വംശജനാണ് തർമൻ ഷൺമുഖം- മൂന്നാമത്തെ 

  • തലശ്ശേരിയിൽ കുടുംബവേരുകളുള്ള സി.വി. ദേവൻനായർ (1981-85).
  • തമിഴ്വംശജനായ എസ്.ആർ. നാഥൻ (1999-2011) എന്നിവരാണ് മറ്റ് രണ്ടുപേർ.

16. 37-ാമത് ദേശീയ ഗെയിംസ് നടന്നത്‌ എവിടെയാണ്- ഗോവ


17. കല, സാഹിത്യം, സാംസ്കാരികം എന്നീ മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്കാരം ലഭിച്ചതാർക്ക്- എം.ടി. വാസുദേവൻ നായർ (ഒരുലക്ഷം രൂപയും ശില്പവുമടങ്ങുന്നതാണ് പുരസ്കാരം) 


18. നിപ ഗവേഷണത്തിനുള്ള ഏകാരോഗ്യകേന്ദ്രം ആരംഭിക്കുന്നതെവിടെ- കോഴിക്കോട് മെഡിക്കൽ കോളേജിൽ 


19. യു.എസ്. ജനപ്രതിനിധിസഭയുടെ 56-ാം സ്പീക്കറായി തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ പാർട്ടി നേതാവ്- മൈക്ക് ജോൺസൺ


20. യൂണിലിവർ കമ്പനിയുടെ ലീഡർഷിപ്പ് എക്സിക്യൂട്ടീവിലേക്ക് നിയമിതയായ മലയാളി വനിത- പ്രിയാ നായർ


21. ഏഷ്യൻ മൗണ്ടൻ ബൈക്ക് ചാമ്പ്യൻഷിപ്പ് എവിടെയാണ് നടന്നത്- പൊൻമുടി (തിരുവനന്തപുരം)


22. അടുത്തിടെ ഛത്രപതി ശിവജിയുടെ പ്രതിമ അനാച്ഛാദനം ചെയ്യപ്പെട്ടത്- കുപ്വാര (ജമ്മു & കാശ്മീർ)


23. 2023- ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഓസ്ട്രേലിയൻ വനിത താരം- മെഗ് ലാനിങ്


24. മുൻഷി പ്രേംചന്ദിനോടുളള ആദരസൂചകമായി മ്യൂസിയം നിലവിൽ വരുന്നത്- വാരണാസി


25. UPI SAFETY- യുടെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ബോളിവുഡ് നടൻ- പങ്കജ് ത്രിപാഠി


26. ലോകത്തിലെ ആദ്യ സമ്പൂർണ കണ്ണ് മാറ്റി വയ്ക്കൽ ശസ്ത്രക്രിയ നടത്തിയ രാജ്യം- അമേരിക്ക


27. അടുത്തിടെ ഏത് ക്രിക്കറ്റ് ബോർഡിന്റെ അംഗത്വമാണ് ICC സസ്പെൻഡ് ചെയ്തത്- ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്


28. 2023 വനിതാ ജൂനിയർ വേൾഡ് കപ്പ് ഹോക്കിയിൽ ഇന്ത്യൻ ടീമിനെ നയിക്കുന്നത്- പ്രീതി 


29. രാജ്യത്തെ സമ്പൂർണ ഡിജിറ്റൽ സാക്ഷരത നേടുന്ന ആദ്യ ബ്ലോക്ക് പഞ്ചായത്ത്- കിളിമാനൂർ


30. 'ഹിസ്റ്ററി ലിബറേറ്റഡ്: ദി ശ്രീചിത്ര സാഗ' എന്ന പുസ്തകത്തിന്റെ രചയിതാവ്-  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മി ഭായി 

No comments:

Post a Comment