Sunday, 31 December 2023

Current Affairs- 31-12-2023

1. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് 2019- ൽ റദ്ദാക്കിയ കേന്ദ്ര നടപടി ശരിവച്ച സുപ്രീം കോടതി അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റെ അദ്ധ്യക്ഷൻ- ഡി.വൈ. ചന്ദ്രചൂഡ് (സുപ്രീം കോടതി ചീഫ് ജസ്റ്റിസ്) 

വിധി പ്രസ്താവിച്ച 5 അംഗ ബെഞ്ചിലെ മറ്റ് അംഗങ്ങൾ

  • ജസ്റ്റിസ്. ബി.ആർ.ഗവായ്
  • ജസ്റ്റിസ് സൂര്യകാന്ത്
  • ജസ്റ്റിസ് സഞ്ജീവ് ഖന്ന
  • ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ

2. 370- അനുഛേദം റദ്ദാക്കിയത് കോടതി ശരിവെച്ചത്- 2023 ഡിസംബർ 11


3. കാശ്മീരിൽ ഭരണകൂടവും അല്ലാത്തവരും ചെയ്ത മനുഷ്യാവകാശ ലംഘനങ്ങളുടെ സത്യാവസ്ഥ പരിശോധിച്ച് അനുരഞ്ജനമുണ്ടാക്കാൻ, Truth and Reconciliation' കമ്മീഷനെ നിയോഗിക്കണമെന്ന് ശിപാർശ ചെയ്തത്- ജസ്റ്റിസ്. എസ്. കെ. കൗൾ


4. ജമ്മുകാശ്മീരിന് പ്രത്യേക പദവി നൽകിയ 370-ാം അനുഛേദം കേന്ദ്രം റദ്ദാക്കിയത്- 2019 ഓഗസ്റ്റ് 05- ന്


5. രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (GPAI) ഉച്ചകോടി 2023 വേദി- ന്യൂഡൽഹി


6. സ്പോർട്സ് ബിസിനസ് ലീഡർ അവാർഡ് 2023 ജേതാവ്- ജയ് ഷാ (ബിസിസിഐ സെക്രട്ടറി)


7. 'സ്റ്റോപ്പ് ക്ലോക്ക് നിയമം' ഏതു മത്സരയിനവുമായി ബന്ധപ്പെട്ടിരിക്കുന്നു- ക്രിക്കറ്റ്

  • ബൗളിങ് ട്രീമിന് 2 ഓവറുകൾക്കിടയിൽ എടുക്കാവുന്ന പരമാവധി സമയം 1 മിനിറ്റായി കുറയ്ക്കാനുള്ള നിയമമാണ് ‘സ്റ്റോപ് ക്ലോക്ക്’

8. 2023 ഡിസംബറിൽ യൂനിസെഫിന്റെ കണ്ടന്റ് ക്രിയേറ്ററായി കേരളത്തിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥിനി- എസ് ഉമ


9. ഇതുവരെ നിരീക്ഷിച്ചിട്ടുള്ളതിൽ ഏറ്റവും പഴക്കം ചെന്ന തമോഗർത്തം കണ്ടെത്തിയ നാസയുടെ ബഹിരാകാശ ദൂരദർശിനി- ജെയിംസ് വെബ്

  • പ്രപഞ്ചോൽപത്തി സമയത്തുണ്ടായതെന്ന് കരുതുന്ന 1300 കോടി വർഷം പഴക്കമുളള തമോഗർത്തമാണ് കണ്ടെത്തിയത്.

10. സുഗതകുമാരിയുടെ നവതി ആഘോഷങ്ങളുടെ ഭാഗമായി 'സുഗതവനം' എന്ന പദ്ധതി നടപ്പാക്കുന്നത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തെ രാജ്ഭവന്റെ നേതൃത്വത്തിലാണ്- പശ്ചിമബംഗാൾ


11. സ്പെയിനിൽ നടന്ന എലോ ബിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി- എസ് എൽ നാരായണൻ


12. വികസനത്തിന്റെ ഭാഗമായി സമഗ്ര ആസൂത്രണത്തിന് ജില്ലയുടെ കൃത്യമായ വിവരങ്ങൾ ലഭ്യമാക്കാൻ ജില്ല ,ബ്ലോക്ക്, ഗ്രാമപഞ്ചായത്തുകൾ സംയുക്തമായി നടത്തുന്ന വിവരസഞ്ചയിക പദ്ധതി നടപ്പിലാക്കുന്ന ജില്ല- കണ്ണൂർ


13. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ (IMA) 98-ാമത് ദേശീയ മീറ്റ്- തരംഗ് (വേദി- കോവളം (തിരുവനന്തപുരം)


14. മലയാളികളുടെ സ്വന്തം ഫുഡ് ഡെലിവറി ആപ്പ് 'ലൈലോ'- ക്ക് പിന്നിൽ പ്രവർത്തിച്ച മലയാളി- ജോയ്സ് സെബാസ്റ്റ്യൻ


15. കണ്ണൂർ സെൻട്രൽ ജയിലിൽ തുടർ വിദ്യാഭ്യാസ പദ്ധതിയായ സമന്വയക്ക് തുടക്കം കുറിച്ച സർവകലാശാല- ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി


16. യു.എസ് ആസ്ഥാനമായ മോണിംഗ് കൺസൾട്ട് നടത്തിയ സർവ്വേയിൽ ജനപ്രിയ ലോക നേതാവ്- നരേന്ദ്ര മോദി


17. 2023 ഡിസംബറിൽ മധ്യപ്രദേശ് മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടത്- മോഹൻ യാദവ് 


18. വനിത ഐപിഎല്ലിൽ (ഡബ്ല്യു.പി.എൽ) മുംബൈ ഇന്ത്യൻസ് സ്വന്തമാക്കിയ മലയാളി താരം- സജ്ന സജീവ്


19. കേരളം ആദ്യമായി സന്തോഷ് ട്രോഫി ഫുട്ബോൾ കിരീടം നേടിയതിന്റെ എത്രാമത്തെ വാർഷികമാണ് 2023- ൽ ആഘോഷിക്കുന്നത്- 50


20. മികച്ച സ്പോർട്സ് ബിസിനസ് ലീഡറിനുള്ള 'സ്പോർട്സ് ബിസിനസ് ലീഡർ ഓഫ് ദ ഇയർ' സ്വന്തമാക്കിയത്- ജയ് ഷാ


21. ന്യൂയോർക്കിൽ നടന്ന അന്താരാഷ്ട്ര നിർമിതബുദ്ധി സമ്മേളനം ഏർപ്പെടുത്തിയ 2023- ലെ സൊല്യൂഷൻസ് ഇംപ്ലിമെന്റർ പുരസ്കാരത്തിന് അർഹയായ മലയാളി- ശ്രേയ ഫ്രാൻസിസ്


22. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത അമേരിക്കൻ നടൻ- റയാൻ നിൽ


23. 2023 ഡിസംബറിൽ വിരമിച്ച ഇന്ത്യൻ ഫുട്ബോൾ താരം- സബ്രതപാൽ


24. ലോകത്തിലെ ഏറ്റവും സമ്പന്നമായ ക്രിക്കറ്റ് ബോർഡ്- BCCI


25. 2023 ഡിസംബറിൽ ഭൗമസൂചിക പദവി ലഭിച്ച 'ലക്കഡോംഗ്' മഞ്ഞൾ ഏതു സംസ്ഥാനത്തെ ഉൽപ്പന്നമാണ്- മേഘാലയ


26. വിവിധ മേഖലകളിൽ രാജ്യത്തിനും വളർച്ച നേടാൻ നിശ്ചയിച്ചിരിക്കുന്ന കാലഘട്ടം- അമൃത് കാൽ 2047 (സുവർണ്ണ കാലഘട്ടം- 2023-2047)


27. 2023 ഡിസംബറിൽ അന്തരിച്ച, ചൈനീസ് ഗ്രാമങ്ങളിൽ എയ്ഡ്സ് രോഗം പടരുന്നത് പുറം ലോകത്തെ അറിയിച്ച ഡോക്ടർ- ഡോ ഗാവോ യാവോജി


28. 52-മത് സംസ്ഥാന സ്കൂൾ നീന്തൽ മത്സരത്തിൽ ഓവറോൾ ചാമ്പ്യന്മാരായത്- തിരുവനന്തപുരം


29. 2023 ഡിസംബറിൽ പുനഃപ്രകാശനം ചെയ്ത 'ആനപ്പക' എന്ന നോവലിന്റെ രചയിതാവ്- ഉണ്ണികൃഷ്ണൻ പുതൂർ


30. രാജ്യാന്തര ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉച്ചകോടി 2023- ന്റെ വേദി- ന്യൂഡൽഹി


അത്ലറ്റ് ഓഫ് ദി ഇയർ പുരസ്കാരം 2023 ജേതാക്കൾ 

  • ട്രാക്ക് അത്ലറ്റ് വിഭാഗത്തിലെ മികച്ച പുരുഷ താരം- നോഹ ലൈൽസ് (യു.എസ്)
  • ട്രാക്ക് അത്ലറ്റ് വിഭാഗത്തിലെ മികച്ച വനിതാ താരം- ഫെയ്ത് കിഗൻ (കെനിയ)
  • ഫീൽഡ് ഇനങ്ങളിലെ മികച്ച പുരുഷ താരം- അർമാൻഡ് മോണ്ടോ ഡുപ്ലന്റിസ് (സ്വീഡൻ) 
  • ഫീൽഡ് ഇനങ്ങളിലെ മികച്ച വനിതാ താരം- കുളിമർ റോഹാസ് (വെനസ്വേല)
  • മാരത്തൺ വിഭാഗത്തിലെ മികച്ച പുരുഷതാരം- കെൽവിൻ കിപ്റ്റം (കെനിയ)
  • മാരത്തൺ വിഭാഗത്തിലെ മികച്ച വനിതാ താരം- ടിഗിസ്റ്റ് അസഫ (എത്യോപ്യ)

No comments:

Post a Comment