Sunday, 24 December 2023

Current Affairs- 24-12-2023

1. ഇന്ത്യൻ സൂപ്പർ കപ്പ് ഫുട്ബോളിന്റെ പുതിയ പേര്- കലിംഗ സൂപ്പർ കപ്പ്


2. ദക്ഷിണാഫ്രിക്കൻ ടി20 ലീഗ് ആയ എസ്എ 20 യുടെ ബ്രാൻഡ് അംബാസഡർ ആയ മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ- എ. ബി. ഡിവില്ലിയേഴ്സ്


3. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കുക, ലിംഗ വിവേചനം അവസാനിപ്പിക്കുക എന്ന ലക്ഷ്യവുമായി വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിലുള്ള ക്യാമ്പയിൻ- ഓറഞ്ച് ദി വേൾഡ് ക്യാമ്പയിൻ.

4. ലോകത്തിലെ ആദ്യ 3D പ്രിന്റഡ് അമ്പലം നിലവിൽ വന്നത്- തെലുങ്കാന


5. ലോക കാലാവസ്ഥ ഉച്ചകോടിയിൽ ഗ്രീൻ ക്രെഡിറ്റ് പദ്ധതി പ്രഖ്യാപിച്ചത്- നരേന്ദ്ര മോദി


6. 2070- ൽ നെറ്റ് സിറോ കാർബൺ എന്ന ലക്ഷ്യം മുന്നോട്ട് വെച്ചത്- ഇന്ത്യ


7. ഇൻസോൾവൻസി ആൻഡ് ബാങ്ക്റപ്റ്റ്സി ബോർഡ് ഓഫ് ഇന്ത്യയുടെ (IBBI) എക്സിക്യൂട്ടീവ് ഡയറക്ടറായി നിയമിതനായത്- ജിതേഷ് ജോൺ


8. 2023 ഡിസംബറിൽ അന്തരിച്ച പ്രമുഖ സാമ്പത്തിക ശാസ്ത്രജ്ഞനും ചിന്തകനുമായ വ്യക്തി- ഡോ. എം. കുഞ്ഞാമൻ

  • ആത്മകഥ- എതിര് 

പ്രധാന കൃതികൾ :

  • Development of Tribal Economy
  • State level planning in India
  • Economic Development and Social Change
  • Globalisation: A Subaltern Perspective

9. 2023 ഡിസംബറിൽ അന്തരിച്ച യു എസ് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി- സാന്ദ്ര ഡേ ഒകോണർ

10. ട്രാൻസ്ജൻഡറുകളുടെ ക്ഷേമത്തിനായി കേന്ദ്രം രൂപീകരിച്ച ദേശീയ കൗൺസിലിൽ ദക്ഷിണേന്ത്യയിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി- കൽക്കി സുബ്രഹ്മണ്യം


11. സൈബർ തട്ടിപ്പുകളെ പ്രതിരോധിക്കാൻ പോലീസിനൊപ്പം, 'സൈബർ അവെയർനസ് പ്രമോട്ടർ' എന്ന പേരിൽ വൊളന്റിയർമാരെ നിയമിക്കുന്ന സംസ്ഥാനം- കേരളം

 

12. പി. ഗോവിന്ദപിള്ളയുടെ സ്മരണാർത്ഥം PG സംസ്കൃതി കേന്ദ്രം ഏർപ്പെടുത്തിയ ദേശീയ പുരസ്കാരം 2023 നേടിയത്- അരുന്ധതി റോയി


13. അണ്ടർ 17 പുരുഷ ഫുട്ബോൾ ലോകകപ്പ് ജേതാക്കൾ- ജർമനി

  • ഫൈനലിൽ ഫ്രാൻസിനെ പരാജയപ്പെടുത്തി
  • ഗോൾഡൻ ബോൾ- പാരിസ് ബ്രണ്ണർ (ജർമനി)
  • ഗോൾഡൻ ബുട്ട്- അഗസ്റ്റിൻ റൂബെർട്ടോ (അർജന്റീന)
  • ഗോൾഡൻ ഗ്ലൗ- പോൾ അഗ് നെ (ഫ്രാൻസ്)

14. ചെസ്സ് ഗ്രാന്റ്മാസ്റ്റർ പദവി നേടിയ രാജ്യത്തെ മൂന്നാമത്തെ വനിത- ആർ. വൈശാലി


15. 2023- ലെ വാക്കായി ഒക്സ്ഫോർഡ് യൂണിവേഴ്സിറ്റി പ്രസ്സ് (ഒ.യു.പി) തെരഞ്ഞെടുത്- Rizz


16. 2023- ലെ 91th ഇന്റർപോൾ ജനറൽ അസംബ്ലിയുടെ വേദിയായത്- വിയന്ന (ഓസ്ട്രിയ) 


17. ഒരു സൈനിക വിഭാഗത്തിന് നൽകുന്ന ഏറ്റവും ഉയർന്ന ബഹുമതിയായ പ്രസിഡന്റ്സ് കാർ പുരസ്കാരം ലഭിച്ച സ്ഥാപനം- പൂനൈ ആംഡ് ഫോഴ്സ് മെഡിക്കൽ കോളേജ്


18. 2023 ഡിസംബാറിൽ പരിശീലന പറക്കലിനിടെ തകർന്നു വീണ വ്യോമസേന വിമാനം- പിലാറ്റസ് പി.സി 7


19. ഐഫോൺ ബാറ്ററി നിർമാതാക്കളായ ടി.ഡി.കെ ഇന്ത്യയിൽ നിർമ്മാണ പ്ലാന്റ്  ആരംഭിക്കുന്നത്- മനേസർ, ഹരിയാന

20. ആർട്ട് റിവ്യൂ മാഗസിൻ തിരഞ്ഞെടുത്ത കലാമേഖലയുമായി ബന്ധപ്പെട്ട് ലോകത്തെ ഏറ്റവും സ്വാധീന ശേഷിയുള്ള നൂറ് വ്യക്തിതങ്ങളുടെ പവർ 100 പട്ടികയിൽ ഇടം നേടിയ മലയാളി- ബോസ് കൃഷ്ണമാചാരി (38-ാം സ്ഥാനം)


21. ഏത് വർഷത്തോടെയാണ് ഇന്ത്യയിൽ കാർബൺ പുറംതള്ളൽ പൂർണ്ണമായും ഇല്ലാതാക്കുമെന്ന് കാലാവസ്ഥാ ഉച്ചകോടിയിൽ പ്രഖ്യാപിച്ചത്- 2070

  • 2030- ഓടെ ഇന്ത്യ കാർബൺ പുറംതള്ളൽ 45 ശതമാനമായി കുറയ്ക്കും

22. അന്തരിച്ച മുൻ കേരള ഫുട്ബോൾ ടീം ക്യാപ്റ്റൻ- ജി. ബാലകൃഷ്ണൻ നായർ


23. അന്തരിച്ച യു.എസ്. സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി- സാന്ദ്ര ഡേ ഒക്ടോണർ


24. നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിതമായ നഗരം എന്ന ബഹുമതി തുടർച്ചയായി മൂന്നാം വർഷവും നേടിയത്- കൊൽക്കത്ത


25. സൂര്യനെ നിരീക്ഷിക്കാൻ അയച്ച ആദിത്യ എൽ 1 പേടകത്തിലെ 2-ാം ഉപകരണം- സ്വിസ് (SWIS- Solar Wind Ion Spectrometre)


26. ഗ്രാമപ്രദേശങ്ങളിൽ ഐ.ടി. കമ്പനികൾ തുടങ്ങുന്നതിനുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാക്ചർ ലിമിറ്റഡിന്റെ പദ്ധതി- ഫോസ്റ്റേറ


27. 2023- ൽ ഓഹരി, കടപ്പത്ര രംഗത്ത് ഏറ്റവും കൂടുതൽ വിദേശ നിക്ഷേപം നേടിയ വികസ്വര വിപണിയായി മാറിയ രാജ്യം- ഇന്ത്യ


28. 2023 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ- പി. എ. രാമചന്ദ്രൻ


29. രക്തലഭൂത ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആശുപത്രികൾക്കും ബ്ലഡ് ബാങ്കുകൾക്കുമായി അവതരിപ്പിക്കപ്പെട്ട ആദ്യത്തെ ഓൺ ഡിമാൻഡ് ബ്ലഡ് ലോജിസ്റ്റിക് പ്ലാറ്റ്ഫോം- ബ്ലഡ് പ്ലസ് 


30. ബി.സി.ഐ ഗ്ലോബൽ നടത്തിയ ഗവേഷണത്തിൽ ഭാവിയിൽ ബിസിനസ് വളർച്ചയും സോഫ്റ്റ്വെയർ വികസനവും ഉണ്ടാകാൻ പോകുന്ന 24 അസാധാരണ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടിയത്- തിരുവനന്തപുരം

No comments:

Post a Comment