Wednesday, 27 December 2023

Current Affairs- 27-12-2023

1. 2023 ഡിസംബറിൽ മ്യൂസിയം ഓഫ് ദ മുൺ പ്രദർശനം നടന്ന കേരളത്തിലെ ജില്ല- തിരുവനന്തപുരം


2. സിയാച്ചിനിൽ നിയമിക്കപ്പെട്ട ഇന്ത്യൻ കരസേനയിലെ ആദ്യ വനിത മെഡിക്കൽ ഓഫീസർ- ക്യാപ്റ്റൻ ഗീതിക കൗൾ


3. ഫോർബ്സ് പുറത്തുവിട്ട ലോകത്തെ ശക്തരായ വനിതകളുടെ പട്ടികയിൽ ഇടം നേടിയ ഇന്ത്യൻ വനിതകൾ- 

  • നിർമ്മലാ സീതാരാമൻ
  • റോഷ്നി നാടാർ മൽഹോത്ര
  • സോമ മൊണ്ടൽ
  • കിരൺ മജുംദാർ ഷാ

4. ചൊവ്വയിൽ റോവർ പ്രവർത്തിപ്പിച്ച ആദ്യ ഇന്ത്യക്കാരി- അക്ഷത കൃഷ്ണമൂർത്തി


5. 2023 വേൾഡ് ടെക്സ്ബോൾ (Teqball ) ചാമ്പ്യൻഷിപ്പ് വേദി- തായ്ലൻഡ്


6. തിരുവനന്തപുരം കനകക്കുന്നിൽ നടന്ന കൂറ്റൻ ചാന്ദ്രമാതൃകയുടെ കലാപ്രദർശനം- മ്യൂസിയം ഓഫ് ദ് മൂൺ

  • ഇൻസ്റ്റലേഷൻ ഒരുക്കിയത് ബ്രിട്ടീഷ് കലാകാരനായ ലുക്ക് ജെറാം ആണ്  

7. ജനിച്ച് 24 മണിക്കൂറിനുള്ളിൽ നവജാതശിശുക്കളിൽ പരിശോധനകൾ നടത്തി വൈകല്യങ്ങൾ കത്തൊൻ ലക്ഷ്യമിട്ടുള്ള സംസ്ഥാന സർക്കാർ പദ്ധതി- ശലഭം


8. നാഷണൽ മെഡിക്കൽ കമ്മീഷന്റെ പുതുക്കിയ ലോഗോയിൽ ദേശീയ ചിഹ്നമായ അശോക സ്തംഭത്തിന് പകരം ഇടംപിടിച്ച ചിത്രം- ധന്വന്തരിയുടെ ചിത്രം


9. നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂപോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും സുരക്ഷിത നഗരം- കൊൽക്കത്ത


10. ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് 2023 വേദി- ബംഗളൂരു


11. 28 -ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ ഉദ്ഘാടന ചിത്രം- ഗുഡ്ബൈ ജൂലിയ (സംവിധാനം- മുഹമ്മദ് കൊർദേഫാനി) 


12. ടൈം മാഗസിന്റെ അത്ലറ്റ് ഓഫ് ദ ഇയർ പുരസ്കാരം നേടിയ ഫുട്ബോൾ താരം- ലയണൽ മെസ്സി


13. 54-ാമത് IFFI അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ സത്യജിത് റേ ലൈഫ് ടൈം പുരസ്കാരം നേടിയ സംവിധായകൻ- മൈക്കൽ ഡഗ്ലസ്


14. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പുതിയ വൈസ് ചാൻസിലറായി നിയമിതനായത്- ബിജോയ് നന്ദൻ


15. ഇന്ത്യയുടെ ആദ്യത്തെ എക്സ്റേ പൊളാരി മീറ്റർ സാറ്റലൈറ്റ്- എക്സ്പോസാറ്റ്


16. വംശനാശം സംഭവിച്ച ഡോഡോ പക്ഷിയെ ജീൻ എഡിറ്റിങ്ങിലൂടെ പുനഃസൃഷ്ടിക്കാൻ ഒരുങ്ങുന്ന രാജ്യം- മൗറീഷ്യസ്


17. രാജ്യത്ത് ഏറ്റവും സുരക്ഷിതമായ 10 നഗരങ്ങളിൽ കേരളത്തിൽ നിന്ന് ഇടംപിടിച്ച ഏക നഗരം- കോഴിക്കോട്


18. സമഗ്രമായ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ സൃഷ്ടിക്കാൻ കേരളവുമായി ഇന്നോവേഷൻ ഇടനാഴി ആരംഭിക്കുന്ന രാജ്യം- ഫിൻലൻഡ്


19. 2023 ഡിസംബറിൽ അന്തരിച്ച കേരളത്തിലെ പ്രമുഖ പരിസ്ഥിതി ശാസ്ത്രജ്ഞൻ- പി. എ. രാമചന്ദ്രൻ


20. 2023- ൽ ഓഹരി, കടപ്പത്ര രംഗത്ത് ഏറ്റവും കൂടുതൽ വിദേശനിക്ഷേപം നേടിയ വികസ്വര വിപണിയായിമാറിയ രാജ്യം- ഇന്ത്യ


21. ഗ്രാമപ്രദേശങ്ങളിൽ ഐടി കമ്പനികൾ തുടങ്ങുന്നതിനുള്ള കേരള സ്റ്റേറ്റ് ഇൻഫർമേഷൻ ടെക്നോളജി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിന്റെ പദ്ധതി- ഫോസ്റ്റേറ


22. ട്രാൻസ്ജെൻഡറുകളുടെ ക്ഷേമത്തിനായി കേന്ദ്രം രൂപീകരിച്ച ദേശീയ കൗൺസിലിൽ ദക്ഷിണേന്ത്യയുടെ പ്രധിനിധി- കൽക്കി സുബ്രഹ്മണ്യം


23. ലോക ഡിജിറ്റൽ മത്സരക്ഷമത സൂചിക 2023- ൽ (World Digital Competitiveness Index) ഇന്ത്യയുടെ സ്ഥാനം- 49 (1st- അമേരിക്ക)


24. ജനകീയ പങ്കാളിത്തത്തോടെ ഭൂമിയെ കാർബൺ വിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ 2023- ലെ 28-ാം ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ഇന്ത്യൻ പ്രധാനമന്ത്രി പ്രഖ്യാപിച്ച പദ്ധതി- ഗ്രീൻ ക്രെഡിറ്റ് പദ്ധതി 


25. ഇന്റർനാഷണൽ മാരിടൈം ഓർഗനൈസേഷൻ കൗൺസിലിന്റെ 33-ാമത് അസംബ്ലി നടക്കുന്നത്- നവംബർ 27 - ഡിസംബർ 6, ലണ്ടൻ


26. 2023 ലോക ക്ലബ് വോളിബോൾ ചാമ്പ്യൻഷിപ്പ് വേദി- ഇന്ത്യ (ബംഗളൂരു)


27. 13-ാമത് സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പിൽ ജേതാക്കളായത്- പഞ്ചാബ്


28. 2023- ലെ നാവികസേനാ ദിനത്തിന്റെ വേദി- സിന്ധുദുർഗ് കോട്ട


29. അടുത്തിടെ സ്ഫോടനം നടന്ന ഇന്തോനേഷ്യയിലെ അഗ്നി പർവതം- മൗണ്ട് മറാപി


30. സമഗ്രമായ സ്റ്റാർട്ടപ്പ് ആവാസ വ്യവസ്ഥ സൃഷ്ടിക്കാൻ കേരളവുമായി ഇന്നവേഷൻ ഇടനാഴി ആരംഭിക്കുന്ന രാജ്യം- ഫിൻലൻഡ്

No comments:

Post a Comment