Monday, 18 December 2023

Current Affairs- 18-12-2023

1. 35-ാമത് ജിമ്മി ജോർജ് ഫൗണ്ടേഷൻ അവാർഡിന് അർഹനായത്- മുരളി ശ്രീശങ്കർ


2. WISE Prize for Education 2023 ലഭിച്ചത്- സഫീന ഹുസൈൻ


3. Rocketing Through the Skies : An Eventful Life at ISRO എഴുതിയത്- ജി.മാധവൻ നായർ


4. 2030 വേൾഡ് എക്സ്പോയ്ക്ക് വേദിയാകുന്നത്- സൗദി അറേബ്യ


5. 2023 കാലാവസ്ഥാ ഉച്ചകോടി (COP- 28) വേദി- ദുബായ്


6. 13 -ാമത് ദേശീയ സീനിയർ പുരുഷ ഹോക്കി ചാമ്പ്യൻഷിപ്പ് ജേതാക്കൾ- പഞ്ചാബ്


7. ‘Rythu Bandhu Scheme’ ധനസഹായം ഏതു സംസ്ഥാനത്തെ കർഷകർക്കു ധനസഹായം നൽകുന്ന പദ്ധതിയാണ്- തെലങ്കാന 


8. 2023- ൽ കേരള സംഗീത നാടക അക്കാദമിയുടെ അംഗീകാരം നേടിയ കലാരൂപം- മിമിക്രി


9. ദി ലോ ട്രസ്റ്റിന്റെ 2022- ലെ ജസ്റ്റിസ് വി ആർ കൃഷ്ണയ്യർ പുരസ്കാരത്തിന് അർഹനായത്- ഉമ്മൻചാണ്ടി (മരണാനന്തര ബഹുമതി)


10. 2023 നവംബറിൽ അന്തരിച്ച കർണാടക സംഗീതജ്ഞനും വയലിൻ വിദ്വാനുമായ വ്യക്തി- ബി ശശികുമാർ


11. 2023 നവംബറിൽ പാകിസ്ഥാന്റെ പരമോന്നത ബഹുമതിയായ നിഷാൻ -ഇ-പാകിസ്ഥാൻ നേടിയ ഇന്ത്യക്കാരൻ- സൈദ്ന മുദൽ സെയ്ഫുദ്ദീൻ


12. 2023 നവംബറിൽ UN- ന്റെ കീഴിലുള്ള വേൾഡ് ടൂറിസം ഓർഗനൈസേഷന്റെ പട്ടികയിൽ ഇടം നേടിയ കേരള ടൂറിസത്തിന്റെ പദ്ധതി- ഉത്തരവാദിത്ത ടൂറിസം മിഷൻ


13. തോപ്പിൽ ഭാസി ഫൗണ്ടേഷന്റെ 2023- ലെ തോപ്പിൽ ഭാസി പുരസ്കാരത്തിന് അർഹനായത്- മധു


14. 2023 നവംബറിൽ അന്തരിച്ച ചലച്ചിത്ര നടിയും സംഗീതജ്ഞയും തെന്നിന്ത്യയിൽ ഓൾ ഇന്ത്യ റേഡിയോയിലെ ആദ്യ വനിത കമ്പോസറുമായിരുന്ന വ്യക്തി- R സുബ്ബലക്ഷ്മി


15. കേരള കർഷക തൊഴിലാളി യൂണിയന്റെ മുഖമാസികയായ കർഷക തൊഴിലാളി ഏർപ്പെടുത്തിയ പ്രഥമ കേരള പുരസ്കാരം നേടിയത്- വി.എസ് അച്യുതാനന്ദൻ.


16. പ്രബോധന ട്രസ്റ്റിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന സ്വാമി ആനന്ദതീർത്ഥൻ സാംസ്കാരിക കേന്ദ്രത്തിന്റെ ആനന്ദതീർത്ഥൻ പുരസ്കാരം ലഭിച്ചത്- പെരുമാൾ മുരുകൻ


17. 2023 കേരള അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ (IFFK) ആദരിക്കുന്ന ഇന്ത്യൻ ചലച്ചിത്ര സംവിധായകൻ- മൃണാൾ സെൻ


18. അടുത്തിടെ അങ്കണവാടി കുട്ടികൾക്കായി 'hot cooked meal' പദ്ധതി ആരംഭിച്ച സംസ്ഥാനം- ഉത്തർപ്രദേശ്


19. പുതുതലമുറയെ രാഷ്ട്രീയത്തിലേക്ക് ആകർഷിക്കാനായി ഫെലോഷിപ്പ് പ്രഖ്യാപിച്ച രാജ്യത്തെ ആദ്യ രാഷ്ട്രീയ പാർട്ടി- ആം ആദ്മി പാർട്ടി


20. ടെലികോം മന്ത്രാലയം പുറത്തിറക്കിയ പുതിയ സിം കാർഡ് നിയമം പ്രാബല്യത്തിൽ വരുന്നത്- 2023 ഡിസംബർ 1 മുതൽ


21. ലോകത്തിലെ ആദ്യത്തെ 100 സുസ്ഥിര വ്യോമയാന ഇന്ധന വിമാനം- ബോയിങ് 787, വിർജിൻ അറ്റ്ലാന്റിക് 


22. അടുത്തിടെ ഗവേഷകർ കണ്ണൂരിൽനിന്നും കണ്ടെത്തിയ പുതിയയിനം സസ്യം- ഫിബ്രിസ്റ്റൈലിസ് ജലീലിയാന


23. ഒരു തദ്ദേശസ്ഥാപനം, ഒരു കായിക പദ്ധതി എന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടത്തുന്ന കാമ്പയിൻ- പ്രോജക്ട് 1000


24. അക്കിത്തത്തിന്റെ സ്മരണക്കായി തപസ്യ കലാ സാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്കാരം ലഭിച്ച സാഹിത്യ നിരൂപകൻ- കെ. പി. ശങ്കരൻ


25. ഇന്ത്യയുടെ ആദ്യ സൗണ്ട് റോക്കറ്റ് വിക്ഷേപണത്തിൻറെ അറുപതാം വാർഷികത്തോടനുബന്ധിച്ച് നിക് അപ്പാച്ചെയുടെ ഓർമ്മക്കായി വിക്ഷേപിച്ച റോക്കറ്റ്- RH 200


26. കേരളത്തിന്റെ അന്താരാഷ്ട്ര ചലച്ചിത്രമേളയുടെയും മലയാള സിനിമയുടെയും വിദേശരാജ്യങ്ങളുടെ പ്രചാരണത്തിനും ചലച്ചിത്രമേളയിൽ ക്യൂറേറ്ററായി നിയമിതയായത്- ഗോൾഡാ സെല്ല


27. 2023 നവംബർ 30, ഡിസംബർ 1 തിയതികളിലായി നടക്കുന്ന UN കാലാവസ്ഥ ഉച്ചക്കോടി വേദി- ദുബായ്


28. രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തിൽ ആദ്യമായി ഒരു ജില്ലാതല സർക്കാർ ആശുപത്രിയിൽ വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടന്നതെവിടെ- എറണാകുളം ജനറൽ ആശുപത്രി


29. തപസ്യ കലാസാഹിത്യവേദിയുടെ 2023ലെ മഹാകവി അക്കിത്തം പുരസ്കാരത്തിന് അർഹനായത്- കെ പി ശങ്കരൻ


30. 2023 നവംബറിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മാനേജിങ് ഡയറക്ടറായി നിയമിതനായത്- വിനയ് എം തോൺസെ


പോൾ ലിൻജ്

  • 2023 ബുക്കർ പ്രൈസ് ജേതാവ്
  • 'പ്രൊഫറ്റ് സോങ് ' എന്ന നോവലാണ് പുരസ്കാരത്തിനർഹമായത്
  • സമ്മാന തുക- 50000 പൗണ്ട്
  • ബുക്കർ സമ്മാനം നേടുന്ന Prophet അഞ്ചാമത്തെ ഐറിഷ് എഴുത്തുകാരൻ

No comments:

Post a Comment