1. സുഗതകുമാരിയുടെ 90-ാം ജന്മവാർഷികത്തിന്റെ ഭാഗമായി ജനുവരി 22- ന് സംഘടിപ്പിക്കുന്ന ജന്മവാർഷികാഘോഷം- സുഗതനവതി
2. മിസ്സോറാമിന്റെ പുതിയ മുഖ്യമന്ത്രി- ലാൽദുഹോമ
3. 2023- ൽ ടൈം മാഗസിനിന്റെ സിഇഒ ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- സാം ആൾട്ട്മാൻ
4. 2023- ൽ ടൈം മാഗസിനിന്റെ ബ്രേക്ക് ഓഫ് ദ ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടത്- അലക്സ് ന്യൂവൽ
5. പ്രഥമ Indian Art, Architecture & Design Biennale 2023- ന്റെ വേദി- ചെങ്കോട്ട (ന്യൂഡൽഹി)
6. വേൾഡ് റേഡിയോ കമ്മ്യൂണിക്കേഷൻ കോൺഫറൻസ് 2025 ന്റെ- വേദി ദുബായ്
7. ലോക്സഭ അംഗമായ മഹുവ മൊയ്ത്രയെ സഭയിൽ നിന്നും പുറത്താക്കിയത് ഏത് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്- എത്തിക്സ് കമ്മിറ്റി
- എത്തിക്സ് കമ്മിറ്റി ചെയർമാൻ- വിനോദ് സോൻകർ
8. ബാങ്കുകൾക്ക് ആർ.ബി.ഐ നൽകുന്ന വായ്പയുടെ പലിശയായ റിപ്പോ നിരക്ക് എത്ര ശതമാനത്തിൽ നിലനിർത്താനാണ് പണനയസമിതിയിലെ അംഗങ്ങൾ പിന്തുണച്ചത്- 6.5 %
9. 2023 ഡിസംബറിൽ വിജ്ഞാപനമായ രാജ്യത്താദ്യമായി പൂർണ്ണമായും സ്ത്രീലിംഗത്തിൽ എഴുതിയ ആദ്യ നിയമം- പൊതുജനാരോഗ്യ നിയമം 2023
10. ഉത്തരാഖണ്ഡിൽ വെച്ച് നടന്ന ആഗോള നിക്ഷേപക ഉച്ചകോടി 2023 ഉദ്ഘാടനം ചെയ്തത്- നരേന്ദ്രമോദി
11. പഞ്ചായത്തീരാജ് മന്ത്രാലയം അടുത്തിടെ അവതരിപ്പിച്ച GIS (Geographical Information System) ആപ്ലിക്കേഷൻ- Gram Manchitra
12. 2022- ലെ ആഗോള കാർബൺ ബഹിർഗമനത്തിൽ ഒന്നാമതെത്തിയ രാജ്യം- ചൈന
13. 2023 ഡിസംബറിൽ അന്തരിച്ച CPI സംസ്ഥാന സെക്രട്ടറി- കാനം രാജേന്ദ്രൻ
14. ഫിനാൻഷ്യൽ ടൈംസ് ഉടമസ്ഥതയിലുളള പ്രസിദ്ധീകരണമായ ദി ബാങ്കറിന്റെ 2023- ലെ ബാങ്ക് ഓഫ് ദി ഇയർ പുരസ്കാരം നേടിയത്- ഫെഡറൽ ബാങ്ക്
15. യുനെസ്കോയുടെ പൈതൃക കലാരൂപങ്ങളുടെ പട്ടികയിൽ ഇടം നേടിയ ഗുജറാത്തിലെ പാരമ്പര്യ നൃത്തരൂപം- ഗർബ
16. കേരളത്തിലെ മൃഗാശുപത്രികളിൽ വിജിലൻസ് നടത്തിയ മിന്നൽ പരിശോധന- ഓപ്പറേഷൻ വൈറ്റ് സ്കാൻ
17. രാജ്യാന്തര ബെസ്റ്റ് സെല്ലറായി മാറിയ നോവൽ 'ദി കവനന്റ് ഓഫ് വാട്ടറി'ന്റെ രചയിതാവായ മലയാളി- ഡോ. എബ്രഹാം വർഗീസ്
18. 2023 ഡിസംബറിൽ ബ്രിട്ടനിൽ രാജിവെച്ച് കുടിയേറ്റ് മന്ത്രി- റോബർട്ട് ജെൻറിക്
19. 28 ആമത് കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തിന്റെ (IFFK) മുഖ്യ അതിഥി- നാന പടക്കർ
20. ഗൂഗിളിന്റെ AI സംവിധാനം- ജെമിനി
21. UAE- യിലെ ആദ്യ എമിറേറ്റ്സ് ലേബർ മാർക്കറ്റ് അവാർഡിനർഹയായ (ഏകദേശം 22.69 ലക്ഷം രൂപ) ശുചീകരണ തൊഴിലാളിയായ മലയാളി വനിത- പ്രമീള
22. 2023 ഡിസംബറിൽ ജയിൽ മോചിതനായ പെറുവിന്റെ മുൻ പ്രസിഡന്റ്- ആൽബർട്ടോ ഫുജിമോറി
23. ഇരുപത്തിയെട്ടാമത് കേരള രാജ്യന്തര ചലച്ചിത്രമേളയിൽ സ്പിരിറ്റ് പുരസ്കാരം കൊടുക്കുന്നതാർക്ക്- വനൂരി കഹിയും (കെനിയൻ സംവിധായിക)
24. കേരള ചരിത്ര ഗവേഷണ കൗൺസിൽ ഡയറക്ടറായി നിയമിതനായത്- പ്രഫ. ദിനേശ് വടക്കിനി
25. സാമൂഹിക സേവന രംഗത്തെ മികവിനുള്ള ജംനാലാൽ ബജാജ് പുരസ്കാരതിനർഹരായ മലയാളികൾ- റെജി ജോർജ്,ലളിത റെജി, സുധ വർഗീസ്
26. സാക്ഷരതാ മിഷന്റെ മികവുത്സവത്തിന്റെ ഭാഗമാകുന്ന 105 വയസുകാരി- കുഞ്ഞിപ്പെണ്ണ്
27. സ്പെയിനിൽ നടന്ന എലോബ്രിഗേറ്റ് രാജ്യാന്തര ഓപ്പൺ ചെസ് ചാമ്പ്യൻഷിപ്പിൽ കിരീടം നേടിയ മലയാളി ഗ്രാൻഡ് മാസ്റ്റർ- എസ്. എൽ.നാരായണൻ
28. 'പ്രണബ്, മൈ ഫാദർ : എ ഡോട്ടർ റിമംബേഴ്സ്' എന്ന പുസ്തകം രചിച്ചത്- ശർമിഷ്ഠ മുഖർജി
29. ലോകത്തിലെ ഏറ്റവും വലിയ കോൺസൻട്രേറ്റഡ് സോളാർ പവർ പ്രൊജക്ട് നിലവിൽവരുന്ന നഗരം- ദുബായ്
30. 2023 ഡിസംബറിൽ അന്തരിച്ച പ്രശസ്ത ബ്രിട്ടീഷ് കവിയും എഴുത്തുകാരനും നടനുമായ വ്യക്തി- ബെഞ്ചമിൻ സെഫാനിയ
No comments:
Post a Comment