1. ഏകദിന ലോകകപ്പ് ചരിത്രത്തിൽ 50 സിക്സറുകൾ തികച്ച ആദ്യ താരം- രോഹിത് ശർമ്മ
- ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടിയ താരവും രോഹിത് ശർമ്മയാണ്
2. ഏകദിന ലോകകപ്പിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റ് സ്വന്തമാക്കിയ താരം- മുഹമ്മദ് ഷമി
- ഏകദിനത്തിൽ ഒരു ഇന്ത്യൻ താരത്തിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം (57/7) നടത്തിയതും മുഹമ്മദ് ഷമിയാണ്
- ഏകദിന ലോകകപ്പിൽ ഏറ്റവും കൂടുതൽ തവണ 5 വിക്കറ്റ് നേട്ടം സ്വന്തമാക്കിയ താരം
3. 2-ാമത് നാഷണൽ സ്പൈസ് കോൺഫറൻസിന്റെ വേദി- ദുബായ്
4. 1150 കോടിയിലധികം രൂപയ്ക്ക് വിറ്റുപോയ് ‘Femme a la montre' എന്ന പെയിന്റിംഗ് വരച്ചത്- പാബ്ലോ പിക്കാസോ
5. മാലിദ്വീപിന്റെ എട്ടാമത്തെ പ്രസിഡന്റായി 2023 നവംബറിൽ സ്ഥാനമേറ്റത്- മുഹമ്മദ് മുയിസു
6. ജനങ്ങളുമായി നേരിട്ട് സംവദിച്ച് ഭരണപുരോഗതി വിലയിരുത്താനും ജനാഭിപ്രായം തേടാനും കേരള മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മന്ത്രിസഭ ഒന്നാകെ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടി- നവകേരള സദസ്സ്
7. പ്രധാനമന്ത്രിയുടെ സുരക്ഷാചുമതലയുള്ള സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ (എസ്. പി.ജി) ഡയറക്ടറായി 2023 നവംബറിൽ നിയമിതനായത്- അലോക് ശർമ
8. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത ഇംഗ്ലീഷ് എഴുത്തുകാരിയും ബുക്കർ പുരസ്കാര ജേതാവുമായ വ്യക്തി- എ. എസ്. ബയാറ്റ്
- പ്രധാന കൃതികൾ- പൊസെഷൻ, ദ ഷാഡോ ഓഫ് ദ സൺ
9. 2023 നവംബറിൽ ICC ഹാൾ ഓഫ് ഫെയിമിൽ ഉൾപ്പെട്ട ആദ്യ ഇന്ത്യൻ വനിത ക്രിക്കറ്റ് താരം- ഡയാന എഡുൽജി
10. 800 തവണയോളം തുടർച്ചയായി ഭൂചലനം ഉണ്ടായതിനെ തുടർന്ന് അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഐസ്ലാൻഡ്
11. സംസ്ഥാന സർക്കാരും സാക്ഷരതാ മിഷനും സംയുക്തമായി നടപ്പാക്കുന്ന ലിപി സാക്ഷരത പദ്ധതി- ദീപ്തി
12. 2023 നവംബറിൽ ചുമതലയേറ്റ മാലിദ്വീപിന്റെ 8-ാമത്തെ പ്രസിഡന്റ്- മുഹമ്മദ് മുയിസു
13. ഉത്തരകാശിയിലെ തുരങ്കത്തിൽ അകപ്പെട്ട തൊഴിലാളികളെ പുറത്തെത്തിക്കാനുള്ള ഓപ്പറേഷൻ- ഓപ്പറേഷൻ സുരംഗ്
14. 2023 ആഗസ്റ്റ് വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിൽ ഏറ്റവും കൂടുതൽ പാസ്പോർട്ട് ഉടമകളുള്ള സംസ്ഥാനം- കേരളം
15. 2023 നവംബറിൽ സ്പെയിനിന്റെ പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നത്- പെട്രോ സാഞ്ചസ്
16. ഇന്ത്യയ്ക്ക് പുറത്ത് ശിവഗിരി മഠത്തിന്റെ ആദ്യ കേന്ദ്രം നിലവിൽ വരുന്നത്- ലണ്ടൻ
17. ഗോത്ര മഹാസഭ അധ്യക്ഷയും പ്രമുഖ വനവാസി നേതാവുമായ സി കെ ജാനുവിന്റെ ആത്മകഥ- അടിമമക്ക
18. 2023 നവംബറിൽ മഹാത്മാഗാന്ധിയുടെ പ്രതിമ അനാച്ഛാദനം ചെയ്ത കേരളത്തിലെ സർവകലാശാല- എം. ജി. സർവകലാശാല
19. അന്താരാഷ്ട്ര പുസ്തകോത്സവ സമിതിയുടെ ബാലാമണിയമ്മ പുരസ്കാരം ലഭിച്ചത്- പ്രൊഫ: എം തോമസ് മാത്യു
20. Chardham ടണൽ ദുരന്തം നടന്ന സംസ്ഥാനം- ഉത്തരാഖണ്ഡ്
21. 2023 നവംബറിൽ ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ചുഴലിക്കാറ്റ്- മിഥിലി
22. സംസ്ഥാനങ്ങളുടെ കണക്കെടുക്കുമ്പോൾ രാജ്യത്ത് ജി.എസ്.ടി വരുമാന വർദ്ധനവിൽ ഒന്നാം സ്ഥാനത്ത് എത്തിയ സംസ്ഥാനം- സിക്കിം (29%), കേരളം (5%)
23. വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് സമ്മിറ്റിന്റെ രണ്ടാം പതിപ്പിന് ആതിഥേയത്വം വഹിക്കുന്ന രാജ്യം- ഇന്ത്യ
24. ആളുകൾക്കിടയിലെ സാമൂഹിക അടുപ്പം വർദ്ധിപ്പിക്കുന്നതിനുള്ള വഴികൾക്ക് രൂപം നൽകി, ലോകാരോഗ്യ സംഘടന രൂപീകരിച്ച കമ്മീഷന്റെ അധ്യക്ഷൻ- ഡോ. വിവേക് മൂർത്തി
25. ചാറ്റ് ജി.പി.ടി അടിസ്ഥാനമാക്കി മൈക്രോസോഫ്റ്റ് അവതരിപ്പിച്ച ബിങ് ചാറ്റിന്റെ പുതിയ പേര്- കോ പൈലറ്റ്
26. ലോകപ്രശസ്ത ട്രാവൽ പ്രസിദ്ധീകരണമായ 'കൊനാസ് ട്രാവലർ 2024- ൽ ഏഷ്യയിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാമത്- കൊച്ചി
27. സ്വകാര്യ മേഖലയിലെ ജോലിയിൽ തദ്ദേശീയർക്ക് 75% സംവരണം കൊണ്ടുവന്ന ഹരിയാന സർക്കാർ നടപടി ഭരണഘടന വിരുദ്ധം എന്ന് വിധിച്ചത്- പഞ്ചാബ് - ഹരിയാന ഹൈക്കോടതി
28. മാതാപിതാക്കളിൽ ആരെങ്കിലുമോ ഇരുവരോ മരണപ്പെട്ട സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്കായി സാമൂഹ്യ സുരക്ഷാ മിഷൻ മുഖേനയുള്ള പദ്ധതി- സ്നേഹപൂർവ്വം പദ്ധതി
29. 2023 നവംബറിൽ ലോകത്തിലെ ഏറ്റവും വേഗതയേറിയ ഇന്റർനെറ്റ് അവതരിപ്പിച്ച രാജ്യം- ചൈന
30. 2023- ലെ ബാലാമണിയമ്മ പുരസ്കാരം നേടിയത്- തോമസ് മാത്യു
സംസ്ഥാന ഭിന്നശേഷി പുരസ്കാരം
- മികച്ച ജില്ല പഞ്ചായത്ത്- കോഴിക്കോട്
- മികച്ച ബ്ലോക്ക് പഞ്ചായത്ത്- വടകര
- മികച്ച നഗരസഭ- ഏലൂർ
- മികച്ച ഗ്രാമപഞ്ചായത്തുകൾ- പുന്നയൂർക്കുളം, പുൽപ്പറ്റ
No comments:
Post a Comment