Saturday, 16 December 2023

Current Affairs- 16-12-2023

1. മറാഠാ സാമ്രാജ്യ സ്ഥാപകനായ ഛത്രപതി ശിവജിയുമായി ബന്ധപ്പെട്ട ഏത് ആയുധമാണ് 200- ഓളം വർഷങ്ങൾക്കുശേഷം ഇന്ത്യയിലേക്ക് കൊണ്ടുവരുന്നത്- വാഗ് നഖ് (പുലിനഖം)

  • ബിജാപൂർ സുൽത്താന്റെ സേനാനായ കനായിരുന്ന അഫ്സൽഖാനെ 1659- ൽ പ്രതാപ്ഗഡ് കോട്ടയുടെ ചുവട്ടിൽ വെച്ച് ശിവജി വധിച്ചത് ഈ ആയുധം ഉപയോഗിച്ചായിരുന്നു.
  • ലോഹനിർമിതമായ Wagli Nakli (Tiger claw dagger) പിന്നീട് ഇംഗ്ലീഷ് ഈസ്റ്റിന്ത്യാകമ്പനി വഴി ലണ്ടനിലെ വിക്ടോറിയ ആൻഡ് ആൽബർട്ട് കാഴ്ചബംഗ്ലാവിലെത്തി. 
  • 1674-ൽ നടന്ന ശിവജിയുടെ കിരീടധാരണത്തിന്റെ 350-ാം വാർഷികത്തോടനുബന്ധിച്ച് പുലിനഖം പ്രദർശിപ്പിക്കും. മൂന്നു വർഷക്കാലം ആയുധം ഇന്ത്യയിലുണ്ടാവും. 

2. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽപാലം ഇന്ത്യയിൽ എവിടെയാണ് നിർമിച്ചിട്ടുള്ളത്- ജമ്മു കശ്മീരിലെ റാസി ജില്ലയിൽ ചെനാബ് നദിക്ക് കുറുകെ

  • ഉരുക്കുകൊണ്ടാണ് പാലം നിർമിച്ചിട്ടുള്ളത്. 
  • ചെനാബ് നദീതടത്തിൽനിന്ന് 359 മീറ്റർ ഉയരത്തിൽ 1.3 കി.മീറ്റർ നീളത്തിലാണ് നിർമാണം. പാരിസിലെ ഈഫൽ ടവറിനെക്കാൾ 35 മീറ്റർ ഉയരമുണ്ട്. 

3. ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവായ ഷെയ്ഖ് മുജീബുർ റഹ്മാന്റെ ജീവിതം ആധാരമാക്കി ശ്യാം ബെനഗൽ സംവിധാനം ചെയ്ത സിനിമ- മുജീബ് ദ മേക്കിങ് ഓഫ് എ നേഷൻ 

  • ബംഗാളി, ഹിന്ദി ഭാഷകളിലായാണ് ചിത്രം നിർമിച്ചിട്ടുള്ളത്.

4. കുടുംബശ്രീ മിഷൻ വിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് ഒക്ടോബർ 1 മുതൽ ഡിസംബർ 10 വരെ നടത്തിവരുന്ന പരിപാടി- തിരികെ സ്കൂളിലേക്ക്

  • വർഷങ്ങൾക്ക് മുൻപ് സ്കൂളുകളിൽനിന്ന് പടിയിറങ്ങിയ 46 ലക്ഷം അയൽക്കൂട്ടം വനിതകളെ അവധി ദിവസങ്ങളിൽ എത്തിക്കുന്ന പരിപാടിയാണിത്.
  • കുടുംബശ്രീ സംവിധാനം ശക്തിപ്പെടുത്തുക, പുതിയ പദവികൾ ഏറ്റെടുക്കാൻ അയൽക്കൂട്ടങ്ങളെ പ്രാപ്തമാക്കുക, ഡിജിറ്റൽ സാങ്കേതിക വിദ്യയെക്കുറിച്ച് അവബോധം സൃഷ്ടിക്കുക എന്നിവയാണ് ലക്ഷ്യങ്ങൾ.

5. 2023 സെപ്റ്റംബർ ഒടുവിൽ വിജിലൻസ് സംസ്ഥാനത്തെ ബെവ്കോ ഔട്ട്ലെറ്റുകളിൽ നടത്തിയ മിന്നൽ പരിശോധനയുടെ പേര്- ഓപ്പറേഷൻ മൂൺലൈറ്റ്


6. ഏത് സംസ്ഥാനത്താണ് അടുത്തിടെ മിന്നൽ പ്രളയം മൂലം ദുരന്തം സംഭവിച്ചത്- സിക്കിം 

  • കുറഞ്ഞ സമയത്തിനുള്ളിൽ (ഏകദേശം ആറുമണിക്കൂറിനുള്ളിൽ) ഒരു നിശ്ചിത പ്രദേശത്ത് പെയ്യുന്ന കനത്തമഴ സൃഷ്ടിക്കുന്ന വെള്ളപ്പൊക്കമാണ് മിന്നൽ പ്രളയം.

7. യു.എസ്സിന്റെ ചരിത്രത്തിൽ ആദ്യമായി സ്ഥാനത്തുനിന്ന് പുറത്താക്കപ്പെട്ട ജനപ്രതിനിധിസഭാ സ്പീക്കർ- കെവിൻ മക്കാർത്തി

  • യുക്രൈനുള്ള സഹായം തുടരാൻ പ്രസിഡന്റ് ജോ ബൈഡനുമായി മക്കാർത്തി രഹസ്യ ഉടമ്പടിയിൽ ഏർപ്പെട്ടു എന്ന ആരോപണത്തിന്റെ പേരിലാണ് റിപ്പബ്ലിക്കൻ കക്ഷിക്കാർ സ്വന്തം കക്ഷിയിൽ പെട്ട മക്കാർത്തിയെ വിശ്വാസവോട്ടെടുപ്പിൽ എതിർത്ത് വോട്ടു ചെയ്ത് പുറത്താക്കിയത്. 
  • 2023 ജനുവരിയിലാണ് നാൻസി പലോസിയുടെ പിൻഗാമിയായ മക്കാർത്തി സ്പീക്കറായത്.
  • മൈക്ക് ജോൺസണാണ് പുതിയ സ്പീക്കർ. 

8. ദുബായിൽ താമസിക്കുന്ന നമീറാ സലിം (48) എന്ന പാക് വനിത വാർത്താപ്രാധാന്യം നേടിയത് എങ്ങനെയാണ്- ബഹിരാകാശത്ത് സഞ്ചരിച്ച ആദ്യ പാകിസ്താനി വനിത

  • യു.എസ്സിന്റെ വെർജിൻ ഗാലക്ടിക് സംഘത്തോടൊപ്പമാണ് ഒക്ടോബർ 6- ന് നമീറ ബഹിരാകാശ യാത്ര നടത്തി തിരിച്ചെത്തിയത്.
  • ഭൂമിയുടെ ഇരു ധ്രുവങ്ങളിലേക്ക് സഞ്ചരിക്കുകയും എവറസ്റ്റ് പർവതത്തിന് മുകളിൽ പാരച്യൂട്ടിൽ സഞ്ചരിക്കുകയും ചെയ്തിട്ടുണ്ട്. 

9. സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ ഏർപ്പെടുത്തിയ 2022- ലെ കേരള ശാസ്ത്രപുരസ്കാരം നേടിയത്- പി.കെ. രാമചന്ദ്രൻ നായർ

  • ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന മലയാളി ശാസ്ത്ര സാങ്കേതിക വിദഗ്ധർക്കാണ് ശാസ്ത്രപുരസ്ക്കാരം നൽകുന്നത്.

10. 'ഓപ്പറേഷൻ അൽ അഖ്സ് ഫ്ലഡ് (Operation Al Aqsa Flood) എന്താണ്- ഗാസയിൽ അധികാരം കയ്യാളുന്ന ഹമാസ് ഇസ്രയേലിൽ നടത്തിയ സൈനിക നടപടി 

  • ഇസ്രയേൽ ഹമാസിനെതിരേ ഗാസയിൽ നടത്തുന്ന സൈനിക നടപടിയാണ് Operation Iron Swords.
  • 2021- ൽ നടന്ന 11 ദിവസം നീണ്ട ഇസ്രായേൽ ഹമാസ് യുദ്ധത്തിന് ശേഷമുള്ള ഗുരുതരമായ സംഘർഷാവസ്ഥയാണിത്. 
  • ഇസ്രയേലിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരികെയെത്തിക്കുന്നതിനായി ഇന്ത്യ നടത്തിയ ദൗത്യമാണ് 'ഓപ്പറേഷൻ അജയ്'. 

11. ഇന്ത്യയുടെ ഏത് സേനയുടെ പതാകയാണ് അടുത്തിടെ പുതുക്കിയത്- വ്യോ മസേന

  • 2023 ഒക്ടോബർ എട്ടിന് യു.പി.യിലെ പ്രയാഗ് രാജിൽ നടന്ന 91-ാം വ്യോമസേനാ ദിനാഘോഷ ചടങ്ങിൽ വെച്ചാണ് വ്യോമസേനാ മേധാവി വി.ആർ. ചൗധരി പുതിയ പതാക അവതരിപ്പിച്ചത്.
  • 72 വർഷങ്ങൾക്ക് ശേഷമാണ് പതാക പുതുക്കിയത്.
  • അശോകസ്തംഭവും ഹിമാലയൻ പരുന്തും ഉൾപ്പെട്ട ചിഹ്നമുള്ളതാണ് പുതിയ പതാക. 
  • 2022- ൽ നാവികസേനയുടെ പതാകയും പരിഷ്ക്കരിച്ചിരുന്നു.

12. കോട്ടയം സ്വദേശിനിയായ സാറാസണ്ണി (25) എന്ന അഭിഭാഷക അടുത്തിടെ ദേശീയ ശ്രദ്ധനേടിയത് എങ്ങനെയാണ്- രാജ്യത്തെ ബധിരയും മൂകയുമായ ആദ്യ അഭിഭാഷക എന്ന നിലയിൽ

  • 2023 സെപ്റ്റംബർ 22- ന് ആംഗ്യഭാഷാ വ്യാഖ്യാതാവിന്റെ സഹായത്തോടെ സാറ സുപ്രീംകോടതിയിൽ സ്വന്തം പേരിൽ കേസ് വാദിച്ചു.

13. ഏത് സംസ്ഥാന സർക്കാരാണ് ജാതി സർവെ റിപ്പോർട്ട് അടുത്തിടെ പുറത്തുവിട്ടത്- ബിഹാർ

  • സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായാണ് ഒരു സർക്കാർ ജാതി തിരിച്ചുള്ള കണക്ക് പ്രസിദ്ധീകരിച്ചത്.
  • 1931- ൽ ബ്രിട്ടീഷ് സർക്കാരാണ് അവസാനമായി ജാതി തിരിച്ചുള്ള സെൻസസ് നടത്തിയത്.

14. കേരളപ്പിറവി ആഘോഷത്തിന്റെ ഭാഗമായി വികസനത്തിന്റെ കേരള മാതൃകയെ ലോക ശ്രദ്ധയിലെത്തിക്കുന്നതിനായി സംസ്ഥാന സർക്കാർ സംഘടിപ്പിച്ച പരിപാടി- കേരളീയം

  • നവംബർ 1 മുതൽ 7 വരെ തിരുവനന്തപുരത്ത് 40- ലധികം വേദികളിലായാണ് പരിപാടി നടന്നത്.

15. 2023- ലെ വയലാർ അവാർഡ് ജേതാവ്- ശ്രീകുമാരൻ തമ്പി

  • 'ജീവിതം ഒരു പെൻഡുലം' എന്ന ആത്മ കഥയ്ക്കാണ് പുരസ്ക്കാരം.
  • ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്പവുമടങ്ങുന്നതാണ് അവാർഡ്.
  • ഗാനരചയിതാവ്, തിരക്കഥാകൃത്ത്, ചലച്ചിത്ര നിർമാതാവ്, സംവിധായകൻ തുടങ്ങിയ നിലകളിൽ പ്രശസ്തനാണ്.
  • ആയിരത്തിലേറെ സിനിമകൾക്ക് ഗാനങ്ങളും 85 തിരക്കഥകളും രചിച്ചിട്ടുണ്ട്. 
  • പ്രഥമ വയലാർ അവാർഡ് ജേതാവ് ലളിതാംബികാ അന്തർജനം (1977, അഗ്നിസാക്ഷി)
  • 2022- ലെ ജേതാവ് എസ്. ഹരിഷ് (മീശ)

16. മധ്യപൂർവ മേഖലയിലെ ആദ്യ ഹൈഡ്രജൻ ഇന്ധന പമ്പ് നിലവിൽ വന്നത്- അബുദാബി


17. ഇന്ത്യയിലെ മികച്ച ക്ഷീരോത്പാദക സഹകരണ സംഘങ്ങൾക്ക് നൽകുന്ന ദേശീയ ഗോപാൽ രത്ന പുരസ്കാരത്തിന് അർഹമായ ക്ഷീരസംഘം- പുൽപ്പള്ളി ക്ഷീരസംഘം


18. വിവരാവകാശ നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയ ഐടി മന്ത്രാലയ ഏജൻസി- CERT-IN

  • രണ്ടാം ഷെഡ്യൂൾ പ്രകാരമാണ് നിയമത്തിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കിയിട്ടുള്ളത്.


19. ഈയിടെ ശാസ്ത്രജ്ഞർ കണ്ടെത്തിയ ക്ഷീരപഥത്തിന് പുറത്തു നിന്നു വരുന്ന ഏറ്റവും ഊർജമുള്ള രണ്ടാമത്തെ കോസ്മിക് കണം- അമാടെറസു

  • ജപ്പാൻ മിത്തോളജിയിൽ സൂര്യദേവതയുടെ പേരാണിത് 


20. സംസ്ഥാനത്തെ ആദ്യ ആന്റിബയോട്ടിക് സ്മാർട്ട് ആശുപത്രി- കക്കോടി കുടുംബാരോഗ്യ കേന്ദ്രം (കോഴിക്കോട്)


21. കേരളത്തിൽ ലൂണാർ ഹാലോ ദൃശ്യം പ്രകടമായത്- 2023 നവംബർ 24


22. അടുത്തിടെ ഗവേഷകർ കണ്ണൂരിൽ നിന്നും കണ്ടെത്തിയ പുതിയ സസ്യം- ഫിബി സ്റ്റൈലിസ് ജലീലിയാന


23. ഇന്ത്യയുടെ ആദ്യ സൗണ്ട് റോക്കറ്റായ നിക് അപ്പാച്ചെയുടെ 60-ാം വാർഷിക ത്തോടനുബന്ധിച്ച് വിക്ഷേപിച്ച റോക്കറ്റ്- ആർ.എച്ച്.200


24. 2023- ൽ മഡഗാസ്കറിന്റെ പ്രസിഡന്റായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്- ആൻഡി രജോലിന


25. 2023- ലെ മൂന്നാമത് ലോക ഹിന്ദു കോൺഗ്രസിന് വേദിയായത്- ബാങ്കോക്ക് (തായ്ലൻഡ്)


26. നാവികസേനയുടെ ചരിത്രത്തിൽ ആദ്യമായി പരിശീലനം പൂർത്തിയാക്കിയ ആദ്യ വിദേശ വനിത- ജുഗ്മ പ്രസിത (മൗറീഷ്യസ്)


27. എൻസിസിയുടെ എത്രാമത് വാർഷികമാണ് 2023- ൽ ആഘോഷിക്കുന്നത്- 75


28. മഹാകവി അക്കിത്തത്തിന്റെ സ്മരണയ്ക്കായി തപസ്യ കലാസാഹിത്യ വേദി ഏർപ്പെടുത്തിയ പുരസ്കാരത്തിന് അർഹനായത്- കെ.പി. ശങ്കരൻ


29. അടുത്തിടെ അന്തരിച്ച നാലുകെട്ട് നോവലിലെ കഥാപാത്രം- യൂസഫ് ഹാജി


30. 2023- ലെ എമ്മി പുരസ്കാരം ലഭിച്ച ഇന്ത്യൻ താരം- വീർദാസ്

  • വീർദാസ് ലാൻഡിങ് എന്ന പരമ്പരയ്ക്കാണ് മികച്ച ഹാസ്യ പരിപാടി വിഭാഗത്തിൽ പുരസ്കാരം ലഭിച്ചത്
  • ആദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ അംഗീകാരം ലഭിക്കുന്നത്.

2023-ലെ നൊബേൽ ജേതാക്കൾ

ഭൗതിക ശാസ്ത്രം: പിയർ ആഗസ്റ്റിനി (യു.എസ്.), ഫെരെൻ ക്രൗസ് (ജർമനി), ആൻലൂയർ (സ്വീഡൻ),

  • ഭൗതികശാസ്ത്ര നൊബേൽ നേടുന്ന അഞ്ചാമത്തെ വനിതയാണ് ആൻലൂയർ

വൈദ്യശാസ്ത്രം: ഡ്രൂവീസ്മാൻ (യു.എസ്.), കാറ്റലിൻ കരിക്കോ (യു.എസ്.).

  • വൈദ്യശാസ്ത്ര നൊബേൽ നേടുന്ന 13-ാമത് വനിതയാണ് കാറ്റലിൻ. 

രസതന്ത്രം: മൗഗി ബവേൻഡ്, ലൂയിസ് ഇ. ബ്രൂസ്, അലക്സി ഐ. ഇക്കിമോവ് (മൂവരും USA)   


സാഹിത്യം: യൂൺ ഫൊസ്സെ (നോർവീജിയൻ എഴുത്തുകാരൻ)


സമാധാനം: നർഗേസ് മൊഹമ്മദി (ഇറാൻ)

  • ഷിരിൻ ഇബാദിക്കുശേഷം (2003) ഒരു ഇറാനിയൻ വനിതയ്ക്ക് നൊബേൽ സമ്മാനം ലഭിക്കുന്നത് ഇപ്പോഴാണ്.
  • സമാധാന പുരസ്കാരം നേടുന്ന 19-ാമത്തെ വനിത കൂടിയാണ് നർഗേസ്
  • 2021 മുതൽ വിചാരണപോലും കൂടാതെ ഇറാനിലെ ജയിലിൽ കഴിയുകയാണ് നർഗേസ് (51)
  • 2022- ൽ ബി.ബി.സി.യുടെ ലോകത്തെ സ്വാധീനിച്ച 100 വനിതകളുടെ പട്ടികയിൽ നർഗേസും സ്ഥാനം പിടിച്ചിരുന്നു. 

സാമ്പത്തികശാസ്ത്രം: ക്ലോഡിയ ഗോൾഡ് (യു.എസ്.)

  • സാമ്പത്തിക നൊബേൽ നേടുന്ന മൂന്നാമത്തെ വനിത കൂടിയാണ് 
  • ആൽഫ്രഡ് നോബേലിന്റെ ചരമവാർഷികദിനമായ ഡിസംബർ 10- നാണ് നൊബേൽ പുരസ്ക്കാരങ്ങൾ നൽകുന്നത്.

No comments:

Post a Comment