1. അടുത്തിടെ സുപ്രീംകോടതിയിൽ പ്രവർത്തനമാരംഭിച്ച ഭിന്നശേഷിക്കാരുടെ മേൽനോട്ടത്തിലുളള കഫേ- മിട്ടി കഫേ
2. സംസ്ഥാന പട്ടികവർഗ്ഗ വികസന വകുപ്പ് ഓഫീസുകളിലെ ക്രമക്കേടുകൾ കണ്ടെത്താൻ വിജിലൻസ് നടത്തിയ പരിശോധന- ഓപ്പറേഷൻ വനജ്
3. 2024 അധ്യയന വർഷം മുതൽ സ്കൂളുകളിലെ സാമൂഹികശാസ്ത്ര വിഷയത്തിൽ പോക്സോ നിയമത്തിന്റെ ഉള്ളടക്കങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ച സംസ്ഥാനം- കേരളം
4. 38th ദേശീയ ജൂനിയർ അത്ലറ്റിക്സ് 2023 വേദി- കോയമ്പത്തൂർ
5. 2023- ലെ മികച്ച പുരുഷ അത്ലറ്റിക് താരത്തിനുള്ള ചുരുക്കപ്പട്ടികയിൽ ഇടംനേടിയ ഇന്ത്യൻ താരം- നീരജ് ചോപ്ര
6. ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വഴിതെറ്റിപോകുന്ന ബാല്യങ്ങളെ നേർവഴിയിലേക്ക് നടത്താൻ ലക്ഷ്യമിട്ട് കുട്ടികളുടെ ഉല്ലാസത്തിനായി സ്റ്റാർട്ടപ്പ് കിഡ്സ് ക്യാപിറ്റൽ ഒരുക്കുന്നത്- കൊച്ചി
7. 2023- ലെ രണ്ടാമത് ആഗോള മാധ്യമ സമ്മേളനത്തിന് വേദിയാകുന്നത്- അബുദാബി
8. ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലാദ്യമായി 50 സെഞ്ച്വറികൾ നേടിയ താരം- വിരാട് കോഹ്ലി
9. 'അക്കങ്ങൾ കൊത്തിയ അക്ഷരങ്ങൾ' എന്ന കൃതിയുടെ കർത്താവ്- സേതു
10. ആശുപത്രിയിലെത്താതെ മിനിറ്റുകൾക്കുള്ളിൽ രോഗനിർണയം നടത്തുന്നതിന്, മലയാള സ്റ്റാർട്ടപ്പായ വെർസിക്കിൾ ടെക്നോളജീസ് വികസിപ്പിച്ച ഡിജിറ്റൽ ഹെൽത്ത് കിയോസ്ക്- പാഗ്നോസിസ്
11. 2023 നവംബറിൽ അന്തരിച്ച പി കെ നാരായണൻ നമ്പ്യാർ ഏത് കലയിലാണ് പ്രശസ്തൻ- കൂടിയാട്ടം
12. 2023 നവംബറിൽ അന്തരിച്ച CPM സ്ഥാപക നേതാക്കളിലൊരാളായ വ്യക്തി- എൻ ശങ്കരയ്യ
13. യൂ.പി.ഐ സേഫ്റ്റി അംബാസഡറായി നിയമിതനായ ബോളിവുഡ് താരം- പങ്കജ് ത്രിപാഠി
14. 2024- ലെ പാരീസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അമ്പെയ്ത്ത് താരം- ധിരജ് ബൊമ്മ ദേവര
15. ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റിന്റെ 2023- ലെ മികച്ച പവലിയനുള്ള പുരസ്കാരം ലഭിച്ചത്- കേരള ടൂറിസം
16. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന അഞ്ചാമത് ഹഡിൽ ഗ്ലോബൽ ഉച്ചകോടിക്ക് വേദിയാകുന്നത്- തിരുവനന്തപുരം
17. 2023 നവംബറിൽ തുരങ്ക അപകടം ഉണ്ടായ സ്ഥലം- ഉത്തരാഖണ്ഡ്
18. ഖനന വരുമാനം നടപ്പ് സാമ്പത്തിക വർഷം കൂടുതൽ ലഭിച്ച ജില്ലകൾ- പാലക്കാട്, മലപ്പുറം, എറണാകുളം
19. കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി നിലവിൽ വരുന്നത്- കുറ്റിക്കാട്ടൂർ (കോഴിക്കോട്)
20. രാജ്യത്തെ 4700 നഗരസഭകളെ തമ്മിൽ ബന്ധിപ്പിക്കാൻ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം വികസിപ്പിച്ച പോർട്ടൽ- അയിന
- കന്യാകുമാരി മുതൽ കാശ്മീർ വരെയുള്ള നഗരസഭകൾക്ക് ദൈനംദിനകാര്യങ്ങൾ അപ്ഡേറ്റ് ചെയ്യുന്നതിനായാണ് കണ്ണാടി എന്നർത്ഥം വരുന്ന അയിന പോർട്ടൽ വികസിപ്പിച്ചത്.
21. മലിനീകരണം തടയാൻ ഇന്ത്യയിൽ ആദ്യമായി കൃത്രിമ മഴ പെയ്യിക്കുവാൻ തീരുമാനിച്ച നഗരം- ഡൽഹി
22. എം എസ് സ്വാമിനാഥന്റെ പേര് നൽകാനൊരുങ്ങുന്ന കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള നെല്ല് ഗവേഷണ കേന്ദ്രം സ്ഥിതി ചെയ്യുന്നത് എവിടെയാണ്- മങ്കൊമ്പ്
23. കേരള സ്റ്റാർട്ടപ്പ് മിഷൻ സംഘടിപ്പിക്കുന്ന 5-ാമത് ഹഡിൽ ഗ്ലോബൽ ഉച്ചകോടിക്ക് വേദിയാകുന്ന നഗരം- തിരുവനന്തപുരം
- ഇന്ത്യയിലെ ഏറ്റവും വലിയ ബീച്ച് സൈഡ് സ്റ്റാർട്ടപ്പ് ഉച്ചകോടിയാണിത്.
24. ഗ്രാഫീൻ, മറ്റ് നാനോ വസ്തുക്കൾ എന്നിവ അടിസ്ഥാനപ്പെടുത്തി ഉത്പന്നങ്ങൾ നിർമ്മിക്കാനുള്ള വ്യാവസായിക യൂണിറ്റുകൾ ഉൾക്കൊള്ളുന്ന മെറ്റീരിയൽ ടെക്നോളജി പാർക്ക് നിലവിൽ വരുന്നത്- ഒറ്റപ്പാലം
25. അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ അംഗീകാരമായ ഐ.സി.സി. ഹാൾ ഓഫ് ഫെയിമിൽ ഇന്ത്യയിൽ നിന്ന് ഇടംപിടിച്ചത്- വീരേന്ദർ സെവാഗ്, ഡയാന എഡുൽജി
- ഹാൾ ഓഫ് ഫെയിമിലെത്തുന്ന ആദ്യ ഇന്ത്യൻ വനിതാ താരമാണ് ഡയാന.
26. കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ അംഗീകൃത ഗവേഷണ കേന്ദ്രമായതാണ്- കേരള കിഴങ്ങുവിള ഗവേഷണ കേന്ദ്രം, ശ്രീകാര്യം
27. 2023 വർഷത്തെ ലതാ മങ്കേഷ്കർ അവാർഡിന് അർഹനായത്- സുരേഷ് വാഡ്കർ
28. ഏകദിന ലോകകപ്പ് മത്സരത്തിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറി നേടിയ ഇന്ത്യൻ താരം- കെ എൽ രാഹുൽ (നെതർലാൻഡ്സിനെതിരെ 62 പന്തിലാണ് സെഞ്ച്വറി നേടിയത്)
29. തെലുങ്കാനയിലെ മാഡികറാലിയിൽ പങ്കെടുക്കുന്ന ആദ്യ ഇന്ത്യൻ പ്രധാനമന്ത്രി- നരേന്ദ്രമോദി
30. ലണ്ടനിലെ വേൾഡ് ട്രാവൽ മാർക്കറ്റിന്റെ 2023- ലെ മികച്ച പവലിയനുള്ള പുരസ്കാരം ലഭിച്ചത്- കേരള ടൂറിസം
No comments:
Post a Comment