Monday, 4 December 2023

Current Affairs- 04-12-2023

1. 2016- ൽ വിക്ഷേപിക്കപ്പെട്ട നാസയുടെ ഛിന്നഗ്രഹദൗത്യം 2023 സെപ്റ്റംബർ 24- ന് തിരിച്ചെത്തി. ദൗത്യത്തിന്റെ പേര്- ഒസിരിസ് റെക്സ് (OSIRIS - REX) 

  • ഭൂമിയിൽ നിന്ന് 8 കോടി കിലോമീറ്റർ അകലെയുള്ള ഛിന്നഗ്രഹമായ ബെന്നു (Bennu)- വിൽ നിന്നുള്ള മണലുമായി യു.എസ്സിലെ യുടാ മരുഭൂമിയിലാണ് പേടകമിറങ്ങിയത്.
  • ഭൂമിയുൾപ്പെടെയുള്ള ഗ്രഹങ്ങളുടെ രൂപവത്കരണം, ഭൂമിക്ക് ഭീഷണിയാകാനിടയുള്ള ഛിന്നഗ്രഹങ്ങൾ, സൗരയൂഥത്തിന്റെ ഉദ്ഭവം എന്നിവയെക്കുറിച്ച് ഈ മണലുപയോഗിച്ചുള്ള പഠനത്തിലൂടെ അറിയാനാകുമെന്ന പ്രതീക്ഷയിലാണ് 'നാസ' 
  • 2020- ലാണ് ഒസിരിസ് റെക്സ് ഛിന്നഗ്രഹത്തിൽ എത്തിയത്.

2. തെരുവുകുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് 2023 സെപ്റ്റംബറിൽ തെരുവുകുട്ടികളുടെ cena lang (Street child Cricket World Cup) മത്സരങ്ങൾ സംഘടിപ്പിച്ചത് എവിടെയാണ്- ചെന്നൈ 

  • രണ്ടാം തവണയാണ് മത്സരം സംഘടിപ്പിച്ചത്.
  • ഇന്ത്യയൊപ്പം 19 രാജ്യങ്ങളിൽനിന്നുള്ള ആൺ/പെൺകുട്ടികൾ പങ്കെടുത്തു.
  • യുഗാൺഡയാണ് ചാമ്പ്യൻഷിപ്പ് നേടിയത്.

3. രാജ്യത്തെ ആദ്യ ഗ്രീൻഹൈഡ്രജൻ ബസ് സർവീസ് ആരംഭിച്ചത് എവിടെയാണ്- ഡൽഹി

  • ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ സഹകരണത്തോടെ ഡൽഹി, ഹരിയാണ, യു.പി. എന്നിവിടങ്ങളിൽ 15 ബസുകൾ ആദ്യഘട്ടമായി സർവിസ് നടത്തുന്നുണ്ട്. -
  • ഹൈഡ്രജൻ ഇന്ധനമായുള്ള വാഹനങ്ങൾ നിലവിലുണ്ടെങ്കിലും പരിസ്ഥിതി സൗഹൃദമായ ഗ്രീൻഹൈഡ്രജൻ ഉപയോഗിച്ചുള്ള ബസ് സർവീസ് രാജ്യത്ത് ആദ്യമായാണ് സർവിസ് നടത്തുന്നത്. 
  • ഭാവിയുടെ ഇന്ധനം എന്നാണ് ഗ്രീൻ ഹൈഡ്രജന്റെ വിശേഷണം.

4. 21 വയസ്സിന് മുകളിലുള്ള അവിവാഹിതകൾക്ക് 1,250 രൂപ പ്രതിമാസ ധനസഹായം അനുവദിച്ച സംസ്ഥാനം- മധ്യപ്രദേശ്


5. 2021- ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം (53-ാമത്) നേടിയത്- വഹീദ റഹ്മാൻ (85)

  • തമിഴ്നാട്ടിലെ ചെങ്കൽപ്പേട്ട് സ്വദേശിനിയാണ്.
  • ത്രിസന്ധ്യ എന്ന മലയാള ചിത്രമുൾപ്പെടെ 90-ഓളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. 
  • ആദ്യ ഫാൽക്കെ പുരസ്ക്കാര ജേതാവ്- ദേവികാറാണി (1969)
  • 2020- ലെ ജേതാവ് ആശാപരേഖ്
  • ഫാൽക്കെ പുരസ്കാരം നേടിയ ഏക മലയാളി അടൂർ ഗോപാലകൃഷ്ണനാണ് (2004)
  • പത്തുലക്ഷം രൂപയാണ് സമ്മാനത്തുക. 

6. ലോകത്തിലെ രണ്ടാമത്തെ വലിയ ഹിന്ദു ക്ഷേത്രം ആരാധനയ്ക്കായി തുറക്കപ്പെട്ടത്. എവിടെയാണ്- യു.എസ്സിൽ

  • ന്യൂജെഴ്സിയിലെ റോബിൻസൺ വിൽ ടൗൺഷിപ്പിൽ 183 ഏക്കറിലാണ് ബി.എ. പി.എസ്. സ്വാമിനാരായൺ അക്ഷർധാം ക്ഷേത്രം സ്ഥിതിചെയ്യുന്നത്. 
  • യുനെസ്കോയുടെ പൈതൃകപ്പട്ടികയിലിടം നേടിയ കംബോഡിയയിലെ അങ്കോർ വാട്ടാണ് ലോകത്തിലെ ഏറ്റവും വലിയ ഹിന്ദുക്ഷേത്രം. 500 ഏക്കറിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നത്.

7. ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ലോക കോഫി കോൺഫറൻസിന്റെ വേദി- ബെംഗളൂരു

  • സെപ്റ്റംബർ 25 മുതൽ 28 വരെയാണ് ഇന്റർനാഷണൽ കോഫി ഓർഗനൈസേഷൻ കോഫി ബോർഡ് ഓഫ് ഇന്ത്യയുമായി സഹകരിച്ച് അഞ്ചാമത് ലോക കോഫി സമ്മേളനം നടത്തിയത്. 80 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.

8. 2023 സെപ്റ്റംബർ 24- ന് അന്തരിച്ച ചലച്ചിത്ര സംവിധായകൻ കെ.ജി. ജോർജ് (77) സംവിധാനം ചെയ്ത ആദ്യ സിനിമ- സ്വപ്നാടനം (1975)

  • മലയാളത്തിലെ ആദ്യ കാമ്പസ് ചിത്രമായ ഉൾക്കടൽ, മേള, കോലങ്ങൾ, യവനിക, ആദാമിന്റെ വാരിയെല്ല് തുടങ്ങിയവയാണ് മറ്റ് സിനിമകൾ.
  • വേളൂർ കൃഷ്ണൻകുട്ടിയുടെ 'പാലം അപകടത്തിൽ' എന്ന കഥയെ ആധാരമാക്കിയുള്ള സിനിമയാണ് 'പഞ്ചവടിപ്പാലം 
  • 'ഫ്ലാഷ് ബാക്ക്: എന്റെയും സിനിമയുടെയും ആത്മകഥയാണ്.
  • ജെ.സി. ഡാനിയേൽ പുരസ്ക്കാരം (2016) ഉൾപ്പെടെയുള്ള ബഹുമതികൾ നേടിയിട്ടുണ്ട്.

9. സംസ്ഥാന സർക്കാരിന്റെ ആജീവനാന്ത സംഭാവനയ്ക്കുള്ള വയോവന പുരസ്താരം നേടിയവർ- മധു (ചലച്ചിത്ര നടൻ), ചെറുവയൽ രാമൻ (വയനാട്ടിലെ നെൽക്കർഷകൻ)


10. ടൈം മാഗസിന്റെ റിപ്പോർട്ട് പ്രകാരം, 2023- ലെ ലോകത്തെ ഏറ്റവും മികച്ച കമ്പനിയായി തിരഞ്ഞെടുക്കപ്പെട്ടത്- മൈക്രോസോഫ്റ്റ്

  • ആപ്പിൾ, ആൽഫബെറ്റ് എന്നിവയാണ് അടുത്ത രണ്ട് സ്ഥാനങ്ങളിൽ
  • ഇന്ത്യയിൽനിന്ന് പട്ടികയിൽ ഇടം പിടിച്ച ഏക കമ്പനി ഇൻഫോസിസ്. 
  • ലോകത്തെ 750 കമ്പനികളിൽനിന്നാണ് തിരഞ്ഞെടുപ്പ് നടത്തിയത്.

11. ലോകത്തെ ഏറ്റവും സ്വതന്ത്രസമ്പദ് വ്യവസ്ഥയെന്ന പദവി സ്വന്തമാക്കിയ രാജ്യം- സിങ്കപ്പൂർ

  • 53 വർഷമായി ഈ പദവി വഹിച്ചിരുന്ന ഹോങ്കോങ്ങിനെ പിന്തള്ളിയാണ് സിങ്കപ്പൂർ നേട്ടം കൈവരിച്ചത്.
  • കാനഡയിലെ ഫ്രേസർ ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനറിപ്പോർട്ടിലാണ് ഈ കണ്ടെത്തൽ. 

12. അന്താരാഷ്ട്ര ആംഗ്യഭാഷാ ദിനം (International Day of Sign Languages) എന്നാണ്- സെപ്റ്റംബർ 23


13. 2024- ലെ മികച്ച വിദേശ സിനിമയ്ക്കുള്ള ഓസ്കാർ പുരസ്ക്കാരത്തിന് പരിഗണിക്കുന്നതിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എൻട്രിയായി തിരഞ്ഞെടുക്കപ്പെട്ട ചിത്രം- 2018

  • ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യ നിയോഗിച്ച 16 അംഗ ജൂറിയാണ് ജൂഡ് ആന്റണി ജോസഫ് സംവിധാനം ചെയ്ത 2018: എവരി വൺ ഈസ് എ ഹീറോ' എന്ന മലയാളസിനിമ തിരഞ്ഞെടുത്തത്.
  • ഗുരു (1997), ആദാമിന്റെ മകൻ അബു (2011), ജല്ലിക്കട്ട് (2020) എന്നിവയാണ് മുൻപ് ഓസ്കർ എൻട്രിയായി തിരഞ്ഞടുക്കപ്പെട്ട മലയാളസിനിമകൾ.

14. ഏത് ഭൗതികശാസ്ത്രജ്ഞന്റെ കൈയെഴുത്തു പ്രതിയാണ് 107 കോടി രൂപയ്ക്ക് അടുത്തിടെ ലേലത്തിൽ പോയത്- ആൽബർട്ട് ഐൻസ്റ്റൈൻ 

  • ശാസ്ത്രലോകത്തിന് ഐൻസ്റ്റൈൻ നൽകിയ സംഭാവനകളായ വിശിഷ്ട ആപേക്ഷികതാ സിദ്ധാന്തം (1905), സാമാന്യ ആപേക്ഷികതാ സിദ്ധാന്തം (1915) എന്നിവ വിശദീകരിക്കുന്ന കൃതിയുടെ കൈയെഴുത്തുപ്രതിയാണ് ലേലത്തിൽ വിറ്റുപോയത്.
  • ഷാങ്ഹായി(ചൈന)- യിലെ വാൾ  ഡോർഫ് അസ്റ്റോറിയയിൽ സെപ്റ്റംബർ 23- നാണ് ലേലം നടന്നത്.
  • 1929 ഫെബ്രുവരി മൂന്നിന് ന്യൂയോർക്ക് ടൈംസിന്റെ പ്രത്യേക പതിപ്പിൽ ജർമൻ ഭാഷയിലാണ് 14 പേജുള്ള കൈയെഴുത്തു പ്രതി ആദ്യമായി പ്രസിദ്ധീകരിച്ചത്.

15. 2023 സെപ്റ്റംബർ 28- ന് അന്തരിച്ച വിഖ്യാത കൃഷിശാസ്ത്രജ്ഞൻ- ഡോ. എം.എസ്. സ്വാമിനാഥൻ (98) 

  • ഇന്ത്യൻ ഹരിതവിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്നു.
  • 1925 ഓഗസ്റ്റ് ഏഴിന് തമിഴ്നാട്ടിലെ കുംഭകോണത്ത് ജനിച്ചു.
  • ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിൽ മങ്കൊമ്പിലാണ് തറവാട്.
  • മങ്കൊമ്പ് സാംബശിവൻ സ്വാമിനാഥൻ എന്ന് മുഴുവൻ പേര്.
  • നോർമൻ ബോർലോഗുമായി ബന്ധപ്പെട്ട് പ്രവർത്തിച്ചുകൊണ്ട് ഇന്ത്യക്കനുയോജ്യമായ അത്യുത്പാദനശേഷിയുള്ള അരി, ഗോതമ്പ് വിത്തിനങ്ങൾ വികസിപ്പിക്കുകയും കർഷകർക്കിടയിൽ പ്രചരിപ്പിക്കുകയും ചെയ്തു.
  • ഡോ. സ്വാമിനാഥൻ ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറായിരു ന്ന 1966-72 കാലത്താണ് കേന്ദ്രസർക്കാർ ഹരിതവിപ്ലവം' നടപ്പാക്കിയത്.
  • 1971- ൽ ഭക്ഷ്യാത്പാദനത്തിൽ ഇന്ത്യയെ സ്വയംപര്യാപ്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ചത് ഇദ്ദേഹത്തിന്റെ പ്രവർത്തനങ്ങളുടെ ഫലമായിട്ടായിരുന്നു.
  • ആയിരത്തോളം ഗവേഷണപ്രബന്ധങ്ങളും 18 പുസ്തകങ്ങളും രചിച്ചു. 
  • 1999-ൽ ഇരുപതാം നൂറ്റാണ്ടിൽ ലോകത്തെ ഏറ്റവും കൂടുതൽ സ്വാധിനിച്ച ഇരുപത് ഏഷ്യക്കാരിൽ ഒരാളായി ടൈം മാഗസിൻ അദ്ദേഹത്തെ തിരഞ്ഞടുത്തു. മഹാത്മാഗാന്ധിയും രബീന്ദ്രനാഥ ടാഗോറുമായിരുന്നു ഇന്ത്യയിൽ നിന്നുള്ള മറ്റ് രണ്ടുപേർ.
  • 2007 മുതൽ 2013- വരെ രാജ്യസഭാംഗമായിരുന്നു.
  • മാഗ്സസെ അവാർഡ് (1971), വേൾഡ് ഫുഡ് പ്രൈസ് (1987), പദ്മവിഭൂഷൺ (1989) തുടങ്ങിയ ബഹുമതികൾ ലഭിച്ചിട്ടുണ്ട്. 

16. പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ (പി.ടി.ഐ.) ബോർഡിന്റെ പുതിയ ചെയർമാൻ- കെ.എൻ. ശാന്തകുമാർ


17. 2023 സെപ്റ്റംബർ 30- ന് അന്തരിച്ച പ്രമുഖ മലയാള കാർട്ടൂണിസ്റ്റ്- സുകുമാർ (എസ്. സുകുമാരൻ പോറ്റി, 91) 


18. ലോക വയോജനദിനം (International Day of Older Persons) എന്നാണ്- ഒക്ടോബർ 1


19. രാജ്യത്തെ വിവിധ ബ്ലോക്കുകളുടെ വികസനത്തിനായി പ്രഖ്യാപിക്കപ്പെട്ട കേന്ദ്ര പരിപാടി- സങ്കല്പ് സപ്താഹ് (Sankalp Saptaah) 

  • 329 ജില്ലകളിലായി 500 ബ്ലോക്ക് പഞ്ചായത്തുകളിൽ ഒക്ടോബർ മൂന്നിന് ആരംഭിച്ച പരിപാടി ഒരാഴ്ച നീണ്ടുനിന്നു.

20. എൻ.സി.സി. കേരള - ലക്ഷദ്വീപ് അഡീഷണൽ ഡയറക്ടർ ജനറലായി പുതുതായി ചുമതലയേറ്റതാര്- മേജർ ജനറൽ ജെ.എസ്. മങ്കത്ത്


21. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ആത്മകഥയുടെ പേര്- കാലം സാക്ഷി


22. സ്ലൊവാക്യയുടെ പ്രധാനമന്ത്രിയായി നാലാം തവണയും തിരഞ്ഞെടുക്കപ്പെട്ടത്- റോബർട്ടോ ഫിക്കോ


23. കെ.പി. കേശവമേനോൻ സ്മാരക പുരസ്കാരം ലഭിച്ചതാർക്ക്- വൈശാഖൻ


24. 2023- ലെ സത്യൻ പുരസ്കാരം ആർക്കാണ്- മനോജ് കെ. ജയൻ


25. ദി ക്രൂക്കഡ് ടിംപർ ഓഫ് ന്യൂ ഇന്ത്യ എന്ന പുസ്തകത്തിന്റെ രചയിതാവ്- പറക്കാല പ്രഭാകർ


26. ലോകവോളിബോൾ ചാമ്പ്യൻഷിപ്പിന് വേദിയാകുന്ന രാജ്യം- ഇന്ത്യ


27. തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി 2023 നവംബറിൽ നിയമിതനായത്- പി.എസ്. പ്രശാന്ത്


28. 2024 ഗ്രാമി അവാർഡ്സിൽ നോമിനേഷൻ ലഭിച്ച, നരേന്ദ്രമോദിയുടെ സങ്കൽപ്പത്തിൽ പിറവിയെടുത്ത ഗാനം- അബൻഡൻസ് ഇൻ മില്ലറ്റ്സ്


29. തെലങ്കാനയിലെ മാഡിഗ റാലിയിൽ പങ്കെടുത്ത ആദ്യ പ്രധാനമന്ത്രി- നരേന്ദ്ര മോദി


30. ലോകത്തിലെ ആദ്യ Al Robotic CEO- Mika

No comments:

Post a Comment