Tuesday, 5 December 2023

Current Affairs- 05-12-2023

1. 2023 നവംബറിൽ അറബിക്കടലിൽ തുടങ്ങിയ ചൈനയുടെയും പാകിസ്ഥാന്റെയും ഏറ്റവും വലിയ സംയുക്ത നാവികാഭ്യാസം- ചൈന പാകിസ്ഥാൻ സീ ഗാർഡിയൻസ്- 3


2. 2023 നവംബറിൽ ബ്രിട്ടനിലെ ആഭ്യന്തര സെക്രട്ടറിയായി നിയമിതനായത്- ജയിംസ് ക്ലെവർലി


3. സംസ്ഥാനത്തെ ആദ്യ സ്വകാര്യ വ്യവസായ പാർക്ക്- പാലക്കാട്


4. കോടതി ശൈലി പുസ്തകത്തിൽ ലൈംഗിക തൊഴിലാളി എന്ന പദത്തിനു പകരം ഉപയോഗിക്കുന്നതിനായി ഉൾപ്പെടുത്തിയ പദങ്ങൾ- മനുഷ്യക്കടത്തിന്റെ അതിജീവിത, വാണിജ്യ ലൈംഗിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്ന സ്ത്രീ, വാണിജ്യ ലൈംഗിക ചൂഷണത്തിന് നിർബന്ധിതയായ സ്ത്രീ


5. ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഷൂട്ടിങ്ങും പോസ്റ്റ് പ്രൊഡക്ഷൻ ജോലികളും പൂർത്തിയാക്കി റിലീസ് ചെയ്ത മുഴുനീള സിനിമയെന്ന റെക്കോർഡ് സ്വന്തമാക്കിയത്- തത്ത്വമസി (13 മണിക്കൂർ 40 മിനിറ്റ്)

  • എൻ.ബി രഘുനാഥാണ് ഒരു മണിക്കൂർ 45 മിനിറ്റ് ദൈർഘ്യമുള്ള ചിത്രം സംവിധാനം ചെയ്തത്


6. 2023 നവംബറിൽ ഛത്രപതി ശിവജിയുടെ 10 അടി ഉയരമുള്ള പ്രതിമ അനാച്ഛാദനം ചെയ്തത് എവിടെ- ജമ്മു-കാശ്മീർ


7. 2024- ലെ ഗ്രാമി നോമിനേഷൻ നേടിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സങ്കൽപ്പത്തിൽ പിറവിയെടുത്ത ചെറുധാന്യ ഗീതം- അബൻഡൻസ് ഇൻ മില്ലറ്റ്സ്

  • അന്താരാഷ്ട്ര ചെറുധാന്യ വർഷം- 2023

8. 2023- ൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ ജില്ല- എറണാകുളം


9. പാലസ്തീൻ പരാമർശത്തെ തുടർന്ന് ബ്രിട്ടണിൽ ആഭ്യന്തര മന്ത്രിസ്ഥാനത്തു പുറത്താക്കപ്പെട്ട ഇന്ത്യൻ വംശജ- സുവല്ല ബ്രേവർമാൻ


10. ഗസൽ ഗായകൻ ഉമ്പായിയുടെ ഓർമ്മയ്ക്കായി കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി നിലവിൽ വരുന്ന ജില്ല- കോഴിക്കോട്


11. ലണ്ടനിൽ സമാപിച്ച വേൾഡ് ട്രാവൽ മാർക്കറ്റിലെ മികച്ച പവലിയനുള്ള പുരസ്കാരം നേടിയത്- കേരള ടൂറിസം


12. ദുർബലരായ ഗിരി വർഗവിഭാഗങ്ങളുടെ വികസനത്തിന് ജാർഖണ്ഡിൽ ആരംഭിച്ച 24,000 കോടി രൂപ അടങ്കൽ തുകയുള്ള പദ്ധതി- പി.എം. ജൻമൻ

  • പ്രധാനമന്ത്രി ജൻജാതി ആദിവാസി ന്യായ മഹാ അഭിയാൻ 


13. സംസ്ഥാനത്തെ ആദ്യ ഡെസ്റ്റിനേഷൻ വെഡിങ് സെന്റർ- ശംഖുമുഖം, തിരുവനന്തപുരം 


14. മൂന്നു വർഷം കൊണ്ട് മുഴുവൻ ഗ്രാമീണ കുടുംബങ്ങൾക്കും ശുദ്ധമായ കുടിവെള്ളം പൈപ്പ് വഴി ലഭ്യമാക്കുന്നതിനുള്ള പദ്ധതി- ജൽജീവൻ മിഷൻ


15. മാലിന്യനിർമ്മാർജ്ജന പ്രവർത്തനങ്ങളിൽ കുട്ടികളുടെ പങ്കാളിത്തം ഉറപ്പുവരുത്താൻ സംസ്ഥാനത്ത് സ്കൂൾ വിദ്യാർത്ഥികൾക്കായി തദ്ദേശസ്വയംഭരണ വകുപ്പ് സംഘടിപ്പിക്കുന്ന മാലിന്യമുക്ത കേരളം ക്യാമ്പയിന്റെ രണ്ടാംഘട്ടത്തിന്റെ ഭാഗമായുള്ള ക്യാമ്പയിൻ- ഹരിത സഭ


16. മൺചിരാതുകളിൽ 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ച് പുതിയ ലോകറെക്കോഡിട്ട ഇന്ത്യൻ നഗരം- അയോധ്യ


17. 2023- ലെ ലത മങ്കേഷ്കർ അവാർഡ് ലഭിച്ചത്- സുരേഷ് വാഡ്കർ


18. തെലങ്കാനയിൽ നടന്ന മാഡിഗ റാലിയിൽ പങ്കെടുക്കുന്ന ആദ്യ പ്രധാനമന്ത്രി- നരേന്ദ്ര മോദി


19. International Year of millets ആചരണത്തിന്റെ ഭാഗമായുള്ള "Abundance in millets” എന്ന ഗാനം ആലപിച്ചത്- ഫാൽഗുനി ഷാ


20. തുടർച്ചയായ ഭൂചലനത്തെ തുടർന്ന് 2023 നവംബറിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച രാജ്യം- ഐസ്ലാൻഡ്


21. 2024- ലെ പാരിസ് ഒളിമ്പിക്സിന് യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ അമ്പെയ്ത് താരം- ധിരാജ് ബൊമ്മദേവര


22. 22 ലക്ഷം ദീപങ്ങൾ പ്രകാശിപ്പിച്ചു പുതിയ ലോക റെക്കോർഡ് ഇട്ടത്- അയോധ്യ


23. ജവഹർലാൽ നെഹ്റു സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് ഡെവലപ്മെന്റ് ഏർപ്പെടുത്തിയ മൂന്നാമത് നെഹ്റു പുരസ്കാര ജേതാവ്- മംഗലം ഗോപിനാഥ്


24. തിരുവിതാംകൂർ ദേവസ്വം ബോർഡ് പുതിയ പ്രസിഡന്റ്- പി. എസ്. പ്രശാന്ത്


25. കൂടുതൽ കാണികൾ എത്തിയ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ ടൂർണമെന്റ്- 13 ആമത് ലോകകപ്പ് 2023

2023 നവംബറിൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച ഘാന ഫുട്ബാൾ താരം- റാഫേൽ ഡ്വാമെന


26. കേരള സർവകലാശാല ഇന്ത്യയുടെ ആഴക്കടലിൽ നിന്ന് കണ്ടെത്തിയ പരാദ വിഭാഗത്തിൽപ്പെട്ട മത്സ്യ കുടുംബം- യുറാനോസ്കോപികോ 


27. ആശുപത്രിയിൽ എത്താതെ മിനിറ്റുകൾക്കുള്ളിൽ രോഗ നിർണയം നടത്താൻ മലയാളി വികസിപ്പിച്ച ഡിജിറ്റൽ കിയോസ്ക് ഉപകരണം- വെർസിക്കിൾ ടെക്നോളജീസ് പ്രോഗ്നോസിസ്


28. കേന്ദ്ര വ്യോമയാന ഡയറക്ടർ ജനറലിന്റെ അംഗീകാരം ലഭിച്ച കേരളത്തിൽ നിർമ്മിച്ച കാർഷിക ഡ്രോൺ- ഫിയ ക്യു ഡി- 10

  • ഫ്യൂസിലേജ് ഇന്നോവേഷനാണ് നിർമാതാക്കൾ

29. കേരളത്തിലെ ആദ്യ ഹിന്ദുസ്ഥാനി മ്യൂസിക് അക്കാദമി നിലവിൽ വരുന്നത്- കുറ്റിക്കാട്ടൂർ (കോഴിക്കോട്)


30. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത കൂടിയാട്ടം ആചാര്യൻ- പി.കെ. നാരായണൻ നമ്പ്യാർ

No comments:

Post a Comment