Wednesday, 13 December 2023

Current Affairs- 13-12-2023

1. 54-ാമത് ഐ. എഫ്.എഫ്.ഐയിൽ special Recognition for contribution to Bharatiya Cinema അവാർഡ് ലഭിച്ചത്- മാധുരി ദീക്ഷിത്

2. ഉത്തരാഖണ്ഡിൽ തുരങ്കം തകർന്ന് വീണതിനെ തുടർന്ന് കുടുങ്ങിയ തൊഴിലാളികളെ രക്ഷിക്കാൻ കൊണ്ടുവന്ന ഡി.ആർ.ഡി.ഒ. യുടെ റോവർ- ദക്ഷ് 


3. 2023 നവംബർ 21- ന് അന്തരിച്ച പ്രശസ്ത മലയാളി എഴുത്തുകാരി- പി. വത്സല

  • തിരുനെല്ലിയുടെ കഥാകാരി/ വയനാടിന്റെ കഥാകാരി എന്നറിയപ്പെടുന്നു
  • ആദ്യ നോവൽ- തകർച്ച
  • പ്രധാന കൃതികൾ- നെല്ല്, ആഗ്നേയം, നിഴലുറങ്ങുന്ന വഴികൾ, അരക്കില്ലം, വേനൽ, കനൽ, പാളയം, കുമൻകൊല്ലി, ചാവേർ കറുത്ത മഴ പെയ്യുന്ന താഴ്വര, ചാമുണ്ഡിക്കുഴി, പേമ്പി, അമ്മമ്മ അരുന്ധതി കരയുന്നില്ല, വിലാപം
  • മലബാർ കലാപത്തിന്റെ പശ്ചാത്തലത്തിൽ എഴുതിയ നോവൽ വിലാപം
  • എഴുത്തച്ഛൻ പുരസ്കാരം നേടിയത്- 2021- ൽ 
  • പത്മപ്രഭാ പുരസ്കാരം നേടിയത്- 2005- ൽ
  • കേരള സാഹിത്യ അക്കാദമിയുടെ വിശിഷ്ടാംഗത്വം ലഭിച്ചത്- 2009- ൽ

4. 2023 നവംബറിൽ കേരള ക്രിക്കറ്റ് ടീം ഗുഡ്വിൽ അംബാസഡറായി നിയമിതയായ ചലച്ചിത്ര താരം- കീർത്തി സുരേഷ്


5. ഉപഗ്രഹ ഇന്റർനെറ്റ് സേവനം നൽകാൻ കേന്ദ്ര ബഹിരാകാശ വകുപ്പിനു കീഴിലുള്ള ഏജൻസിയായ 'ഇൻ- സ്പേസിന്റെ അനുമതി ലഭിച്ച കമ്പനി- വൺവെബ്


6. പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പും മേൽനോട്ടവും ആസൂത്രണ വകുപ്പിൽ നിന്നും ഏതു വകുപ്പിലേക്കാണ് മാറ്റിയത്- കൃഷി വകുപ്പ്


7. ഗുജറാത്തിന്റെ സംസ്ഥാന മത്സ്യം- ഗോൽ

  • കേരളത്തിൽ പടത്തിക്കോര എന്നാണ് ഗോൽ അറിയപ്പെടുന്നത്
  • അന്താരാഷ്ട്ര വിപണിയിൽ 'ബ്ലാക്ക് സ്പോട്ട് ക്രോക്കർ ഫിഷ് എന്നറിയപ്പെടുന്നു

8. 2023 നവംബറിൽ പ്രവർത്തനം അവസാനിപ്പിച്ച ഓൺലൈൻ വീഡിയോ ചാറ്റിങ് പ്ലാറ്റ്ഫോം- ഒമേഗിൾ (അമേരിക്കകാരനായ കെ. ബുക്സാണ് നിർമിച്ചത്) 


9. സ്വിസ് ഗ്രൂപ്പ് IQ എയർ സംഘടനയുടെ കണക്കുപ്രകാരം ലോകത്തെ ഏറ്റവും മോശം വായു നിലവാരമുള്ള നഗരം- ഡൽഹി


10. 2023 എമ്മി പുരസ്കാരം നേടിയ ഇന്ത്യക്കാർ- ഏക്താ കപൂർ (ഇന്റർനാഷണൽ എമ്മി ഡയറക്ടേഴ്സ് പുരസ്കാരം), വീർദാസ് (ഇന്റർനാഷണൽ എമ്മി ഫോർ കോമഡി)


11. 2023 നവംബറിൽ പശ്ചിമബംഗാളിന്റെ ബ്രാൻഡ് അംബാസഡറായി നിയമിതനായ ഇന്ത്യയുടെ മുൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ- സൗരവ് ഗാംഗുലി


12. 2023 നവംബറിൽ, ഇൻഡോ-പസഫിക് മേഖലയിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യയുമായി ധാരണാപത്രത്തിൽ ഒപ്പുവെച്ച രാജ്യം- ഓസ്ട്രേലിയ


13. 2023 നവംബറിൽ പാക് ഭീകര സംഘടനയായ ലഷ്കറെ തൊയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച രാജ്യം- ISRAEL


14. 2023- ലെ എമ്മി പുരസ്കാരം ലഭിച്ച ഇന്ത്യൻ താരം- വീർ ദാസ്


15. ലോക ബില്യാഡ്സ് ചാമ്പ്യൻഷിപ്പിൽ 26-ാം തവണയും കിരീടം നേടിയ ഇന്ത്യകാരൻ- പങ്കജ് അധ്വാനി


16. ലോക വുഷു ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 60 കി ഗ്രാം വിഭാഗത്തിൽ വെള്ളി നേടിയ ഇന്ത്യൻ താരം- റോഷിബിന ദേവി


17. ഇസ്രായേൽ - ഹമാസ് വിഷയത്തിൽ മധ്യസ്ഥത വഹിച്ച രാജ്യം- ഖത്തർ


18. രാജ്യത്ത് ആദ്യമായി മൊബൈൽ ആപ്പ് വഴി കേസ് ഫയൽ ചെയ്യാനും, ഹർജികൾ പരിശോധിക്കാനും സംവിധാനം ഒരുക്കിയ ഹൈക്കോടതി- കേരള ഹൈക്കോടതി


19. സംസ്ഥാനത്തെ അങ്കണവാടി കുട്ടികൾക്കായി പാഠ്യപദ്ധതിയുടെ ഭാഗമായി പുറത്തിറക്കിയ പുസ്തകം- അങ്കണപ്പുഴ


20. അടുത്തിടെ വിരമിക്കൽ പ്രഖ്യാപിച്ച അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം കളിച്ച ആദ്യ ട്രാൻസ്ജെൻഡർ- ഡാനിയൽ മക്ഗാഹ


21. സാഹിത്യപ്രവർത്തകസഹകരണ സംഘത്തിന്റെ അക്ഷര പുരസ്കാരം ലഭിച്ചതാർക്ക്- എം മുകുന്ദൻ


22. ലോകാരോഗ്യ സംഘടന ഒരു ആഗോള പൊതുജനാരോഗ്യ പ്രശ്നമായി ഈയിടെ പ്രഖ്യാപിച്ചത്- ഏകാന്തത : loneliness


23. 2023- ലെ G20 വിർച്വൽ ഉച്ചകോടിക്ക് വേദിയാകുന്ന ഇന്ത്യൻ നഗരം- ന്യൂഡൽഹി


24. 2027-ലെ പുരുഷ ഏകദിന ലോകകപ്പ് ക്രിക്കറ്റിന് വേദിയാകുന്ന രാജ്യങ്ങൾ- ദക്ഷിണാഫ്രിക്ക,നമീബിയ, സിംബാവെ


25. 2023 നവംബറിൽ അന്തരിച്ച പ്രശസ്ത മലയാള നോവലിസ്റ്റും, ചെറുകഥാകൃത്തും, സാമൂഹിക പ്രവർത്തകയുമായിരുന്ന വ്യക്തി- പി വത്സല


26. ഇന്റർബാൻഡ്സിന്റെ പുതിയ റിപ്പോർട്ട് പ്രകാരം ലോകത്തെ ഏറ്റവും മൂല്യമേറിയ ടെക് ബ്രാൻഡ്- ആപ്പിൾ


27. ഹാസ്യ അവതരണത്തിനുള്ള എമ്മി പുരസ്കാരം നേടുന്ന ആദ്യ ഇന്ത്യക്കാരൻ- വീർദാസ്


28. അന്താരാഷ്ട്ര ചലച്ചിത്ര മേളയിലെ ഇന്ത്യൻ പനോരമയിലെ ഉദ്ഘാടന ചിത്രമായത്- ആട്ടം

  • സംവിധാനം- ആനന്ദ് ഏകാർഷി

29. സംസ്ഥാനത്തെ ആദ്യത്തെ ടൈഗർ സഫാരി പാർക്ക് നിലവിൽ വരുന്നത്- മുതുകാട്, ചക്കിട്ടപാറ


30. ലോക വുഷു ചാമ്പ്യൻഷിപ്പിൽ വനിതകളുടെ 60 കിലോ ഗ്രാം വിഭാഗത്തിൽ വെള്ളി മെഡൽ നേടിയത്- റോഷിബിന ദേവി

No comments:

Post a Comment