1. റിസർവ് ബാങ്ക് ചെറിയ കാലയളവിലേക്ക്, പണക്കുറവുണ്ടാകുമ്പോൾ ബാങ്കുകൾക്കു നൽകുന്ന വായ്പയുടെ പലിശ ഏതുപേരിൽ അറിയപ്പെടുന്നു- റിപ്പോ നിരക്ക്
2. ബാങ്കുകൾ പണമായി റിസർവ് ബാങ്കിൽ സൂക്ഷിക്കേണ്ട നിക്ഷേപങ്ങളുടെ നിശ്ചിത ശതമാനം തുക ഏതുപേരിൽ അറിയപ്പെടുന്നു- കാഷ് റിസർവ് റേഷ്യാ
3. ബാങ്കുകൾക്ക് ലഭിക്കുന്ന നിക്ഷേപത്തിന്റെ നിശ്ചിത ശതമാനം പണമായോ സ്വർണമായോ സർക്കാർ സെക്യൂരിറ്റിയായോ ബാങ്കുകളുടെ പക്കൽ തന്നെ സൂക്ഷിക്കേണ്ടത് എങ്ങനെ അറിയപ്പെടുന്നു- സ്റ്റാറ്റ്യൂട്ടറി ലിക്വിഡിറ്റി റേഷ്യാ
4. ബാങ്കുകൾ റിസർവ് ബാങ്കിൽ നിക്ഷേപിക്കുന്ന തുകയ്ക്ക് ലഭിക്കുന്ന പലിശ നിരക്ക് ഏതുപേരിൽ അറിയപ്പെടുന്നു- റിവേഴ്സസ് റിപ്പോ നിരക്ക്
5. വാണിജ്യബാങ്കുകൾക്ക് റിസർവ് ബാങ്ക് വായ്പയായി നൽകുന്ന പണത്തിന് ഈടാക്കുന്ന പലിശ നിരക്ക് ഏതുപേരിൽ അറിയപ്പെടുന്നു- ബാങ്ക് റേറ്റ്
6. റിപ്പോ/ റിവേഴ്സ് റിപ്പോ നിരക്കുകൾ താഴ്ത്തി വിപണിയിലേക്കുള്ള പണമൊഴുക്ക് വർധിപ്പിക്കാനുള്ള റിസർവ് ബാങ്കിന്റെ നിലപാട് ഏതുപേരിൽ അറിയപ്പെടുന്നു- ചീപ്പ് മണിപോളിസി
7. പലിശനിരക്കുകൾ കൂട്ടി വിപണിയിലെ പണലഭ്യത കുറയ്ക്കുന്ന റിസർവ് ബാങ്കിന്റെ നിലപാട് ഏതുപേരിൽ അറിയപ്പെടുന്നു- ഡിയർ മണിപോളിസി
8. പതിന്നാല് ദിവസം വരെയുള്ള കുറഞ്ഞ കാലാവധിയോടെ ബാങ്കുകൾ അനുവദിക്കുന്ന ഹ്രസ്വകാല വായ്പകൾ ഏതുപേരിൽ അറിയപ്പെടുന്നു- കോൾ മണി
9. വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമിടയിൽ തൽസമയം പണം കൈമാറാനുള്ള പേയ്മെന്റ് സംവിധാനം ഏതുപേരിൽ അറിയപ്പെടുന്നു- റിയൽ ടൈം ഗ്രോസ് സെറ്റിൽ മെന്റ് അഥവാ ആർ.ടി.ജി.എസ്.
10. മറ്റൊരാളുടെ അക്കൗണ്ടിലേക്ക് ബാങ്ക് അക്കൗണ്ടിലൂടെ തന്നെ പണം കൈമാറ്റം ചെയ്യാനുള്ള ഇലക്ട്രോണിക് പേമെന്റ് സംവിധാനമേത്- നാഷണൽ ഇലക്ട്രോണിക് ഫണ്ട് ട്രാൻസ്ഫർ അഥവാ എൻ.ഇ.എഫ്.ടി.
11. ചെക്കുകൾ, ഡിമാന്റ് ഡ്രാഫ്റ്റുകൾ, പേ ഓർഡറുകൾ എന്നിവയുടെ കാലാവധി എത്രയാണ്- മൂന്നുമാസം
12. ഹ്രസ്വകാലത്തെ നിക്ഷേപത്തിലൂടെ കൂടുതൽ പലിശ നേടിയെടുക്കാനായി ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്കുണ്ടാവുന്ന മൂലധന നിക്ഷേപം ഏതുപേരിൽ അറിയപ്പെടുന്നു- ഹോട്ട് മണി
13. ഇന്ത്യയിലെ ഏത് പ്രമുഖ ധനകാര്യസ്ഥാപനത്തിന്റെ ആപ്തവാക്യമാണ് 'നഗരങ്ങളുടെ പിന്തുണയോടെ ഗ്രാമീണ ഇന്ത്യയെ പുനരുജ്ജീവിപ്പിക്കുന്നു'- നബാർഡ്
14. നബാർഡിന്റെ മുഴുവൻ രൂപമെന്ത്- നാഷണൽ ബാങ്ക് ഫോർ അഗ്രിക്കൾച്ചർ ആൻഡ് റൂറൽ ഡെവലപ്മെന്റ്
15. ഏത് കമ്മിറ്റിയുടെ ശുപാർശയുടെ അടിസ്ഥാനത്തിലാണ് 1982 ജൂലായ് 12- ന് നബാർഡ് സ്ഥാപിക്കപ്പെട്ടത്- ബി. ശിവരാമൻ കമ്മിറ്റി
16. റിസർവ് ബാങ്കിന്റെ അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് ഡിപ്പാർട്ട്മെന്റ്, റൂറൽ പ്ലാനിങ് & ക്രെഡിറ്റ് സെൽ എന്നിവയുടെയും അഗ്രിക്കൾച്ചറൽ റീഫിനാൻസ് ആൻഡ് ഡെവലപ്മെന്റ് കോർപ്പറേഷന്റെയും പകരമായി നിലവിൽ വന്ന ധനകാര്യ സ്ഥാപനമേത്- നബാർഡ്
17. 1982 നവംബർ 5- ന് രാഷ്ട്രത്തിന്റെ സേവനത്തിനായി നബാർഡിനെ സമർപ്പിച്ച പ്രധാനമന്ത്രിയാര്- ഇന്ദിരാഗാന്ധി
18. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി അവതരിപ്പിച്ച വർഷമേത്- 1998 ഓഗസ്റ്റ്
19. കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതിയുടെ മാതൃക തയ്യാറാക്കിയ ധനകാര്യ സ്ഥാപനമേത്- നബാർഡ്
20. കാർഷിക ആവശ്യങ്ങൾക്ക് വായ്പ അനുവദിക്കാനുള്ള കിസാൻ ക്രെഡിറ്റ് കാർഡ് പദ്ധതി ശുപാർശ ചെയ്ത കമ്മിറ്റി ഏത്- ആർ.വി. ഗുപ്ത കമ്മിറ്റി
21. സംസ്ഥാന സഹകരണ ബാങ്കുകൾ, ഡിസ്ട്രിക്ട് സെൻട്രൽ സഹകരണ സംഘങ്ങൾ, റീജണൽ റൂറൽ ബാങ്കുകൾ എന്നിവയുടെ പ്രവർത്തന മേൽനോട്ടം ഏത് സ്ഥാപനത്തിന്റെ ചുമതലയാണ്- നബാർഡ്
22. നബാർഡിന്റെ ഡയറക്ടർ ബോർഡിനെ നിയമിക്കുന്നതാര്- കേന്ദ്രസർക്കാർ
23. നബാർഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ- മുംബൈ
24. ഗ്രാമീണ മേഖലകളിൽ അടിസ്ഥാന ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കാനായി ആരംഭിച്ച സ്ഥാപനങ്ങളേവ- റീജണൽ റൂറൽ ബാങ്കുകൾ
25. ഏത് കമ്മിറ്റിയുടെ ശുപാർശയെ തുടർന്നാണ് റീജണൽ റൂറൽ ബാങ്കുകൾ സ്ഥാപിച്ചത്- നരസിംഹം കമ്മിറ്റി വർക്കിങ് ഗ്രൂപ്പ്
26. രാജ്യത്തെ ആദ്യത്തെ റീജണൽ റൂറൽ ബാങ്കുകൾ നിലവിൽ വന്ന വർഷമേത്- 1975 ഒക്ടോബർ 2
27. 'ഇന്ത്യക്കാവശ്യം മൂലധനം ഏതാനും പേരിൽ കേന്ദ്രീകരിക്കലല്ല, 1900 മൈൽ നീളവും 100 മൈൽ വീതിയുമുള്ള ഈ ഭൂഖണ്ഡത്തിലെ ഏഴര ലക്ഷം ഗ്രാമങ്ങൾക്ക് എളുപ്പത്തിൽ ലഭിക്കാവുന്ന വിധത്തിൽ വിതരണം ചെയ്യലാണ്' ഇങ്ങനെ അഭിപ്രായപ്പെട്ടതാര്- ഗാന്ധിജി
28. ഇന്ത്യയിലെ ആദ്യത്തെ റീജണൽ റുറൽബാങ്കായി അറിയപ്പെടുന്നതേത്- പ്രഥമാ ബാങ്ക് (ഉത്തർപ്രദേശ്)
29. റീജണൽ റൂറൽ ബാങ്കുകൾ എന്ന ആശയം നടപ്പാക്കിയ ഇന്ത്യൻ പ്രധാനമന്ത്രിയാര്- ഇന്ദിരാഗാന്ധി
30. റീജണൽ റൂറൽ ബാങ്കുകളുടെ മൊത്തം നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് കേന്ദ്രസർക്കാരിനുള്ളത്- 50 ശതമാനം
31. റീജണൽ റൂറൽ ബാങ്കുകളുടെ നിക്ഷേപത്തിന്റെ എത്ര ശതമാനമാണ് ബന്ധപ്പെട്ട സംസ്ഥാന സർക്കാരുകൾക്കുള്ളത്- 15 ശതമാനം
32. 2018- ലെ കണക്കുകൾ പ്രകാരം ഇന്ത്യയിലെ ഏറ്റവും വലിയ റീജണൽ റൂറൽ ബാങ്കേത്- കേരള ഗ്രാമീൺ ബാങ്ക്
33. നോർത്ത് മലബാർ ഗ്രാമീൺ ബാങ്ക്, സൗത്ത് മലബാർ ഗ്രാമീൺ ബാങ്ക് എന്നിവ ലയിച്ച് കേരള ഗ്രാമീൺ ബാങ്ക് നില വിൽവന്ന വർഷമേത്- 2013 ജൂലായ്
34. കേരള ഗ്രാമീൺ ബാങ്കിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ- മലപ്പുറം
35. കേരള ഗ്രാമീൺ ബാങ്കിന്റെ സ്പോൺസർ ബാങ്കായ പ്രമുഖ കമേഴ്സ്യൽ ബാങ്കേത്- കാനറാ ബാങ്ക്
36. റീജണൽ റൂറൽ ബാങ്കായ ആര്യാവർത്ത് ബാങ്ക് ഏത് സംസ്ഥാനത്തതാണ്- ഉത്തർപ്രദേശ്
37. ഉത്കൽ ഗ്രാമീൺ ബാങ്ക് ഏത് സംസ്ഥാനത്തേതാണ്- ഒഡിഷ
38. സപ്തഗിരി ഗ്രാമീൺ ബാങ്ക് ഏത് സംസ്ഥാനത്തതാണ്- ആന്ധ്രാപ്രദേശ്
39. ഇൻഷുറൻസ് മേഖലയിൽ പരിഷ്കാരങ്ങൾ നിർദേശിക്കാനായി 1993- ൽ കേന്ദ്രസർക്കാർ നിയമിച്ച കമ്മിറ്റിയേത്- ആർ.എൻ. മൽഹോത്ര കമ്മിറ്റി
40. 1999- ൽ ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (ഐ.ആർ.ഡി.എ) രൂപവത്കരിക്കാൻ കാരണമായത് ഏത് കമ്മിറ്റിയുടെ ശുപാർശയാണ്- മൽഹോത്ര കമ്മിറ്റി
41. 1991, 1998 കാലഘട്ടങ്ങളിലെ എം.നരസിംഹം കമ്മിറ്റി റിപ്പോർട്ടുകൾ ഏത് വിഷയവുമായി ബന്ധപ്പെട്ടതായിരുന്നു- ബാങ്കിങ്/ സാമ്പത്തിക മേഖലയിലെ പരിഷ്കാരങ്ങൾ
42. 1991- ലെ ഒന്നാം നരസിംഹം കമ്മിറ്റി ശുപാർശകൾ നൽകിയത് ഏത് മേഖലയിലെ പരിഷ്കാരങ്ങൾക്കാണ്- ഫിനാൻഷ്യൽ സിസ്റ്റം
43. 1974- ലെ കൊഫെപോസ (COFEPOSA) ആക്ടിന്റെ ലക്ഷ്യമെന്തായിരുന്നു- വിദേശനാണ്യം നിലനിർത്തുക, കള്ളക്കടത്ത് തടയുക
44. കൊഫെപോസ എന്നതിന്റെ മുഴുവൻ രൂപമെന്ത്- ദി കൺസർവേഷൻ ഒാഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഓഫ് സ്മഗ്ലിങ് ആക്ടിവിറ്റീസ് ആക്ട്
45. കൊഫെപോസ നിയമം പാസാക്കിയ ഇന്ത്യൻ പ്രധാനമന്ത്രിയാര്- ഇന്ദിരാഗാന്ധി
46. ഇന്ത്യയിൽ ബാങ്കിങ് ഓംബുഡ്സ്മാൻ പദ്ധതി ആദ്യമായി അവതരിപ്പിച്ച വർഷമേത്- 1995
47. രാജ്യത്തെ നിലവിലുള്ള ബാങ്കിങ് ഓംബുഡ്സ്മാൻ സ്കീമിന് രൂപം നൽകിയ വർഷമേത്- 2006
48. രാജ്യത്തെ ബാങ്കുകളുടെ കംപ്യൂട്ടർ വത്കരണം ശുപാർശ ചെയ്ത 1988- ലെ കമ്മിറ്റിയേത്- സി. രംഗരാജൻ കമ്മിറ്റി
49. 2018- ൽ കേന്ദ്രസർക്കാർ നിയമിച്ച ഐ. ശ്രീനിവാസ് കമ്മിറ്റി ഏത് വിഷയത്തിലാണ് ശുപാർശ സമർപ്പിച്ചത്- കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി
50. രാജ്യത്തെ എണ്ണപ്പാടങ്ങൾ സ്വകാര്യ മേഖലയ്ക്ക് വിൽക്കുന്നതുമായി ബന്ധപ്പെട്ട ശുപാർശ സമർപ്പിക്കാൻ കേന്ദ്രസർക്കാർ നിയമിച്ച കമ്മിറ്റിയേത്- രാജീവ് കുമാർ കമ്മിറ്റി
51. ബെല്ലാരി, ചിത്രദുർഗ എന്നിവ ഏത് സംസ്ഥാനത്തെ ഇരുമ്പയിര് നിക്ഷേപമുള്ള പ്രദേശങ്ങളാണ്- കർണാടക
51. ബെല്ലാരി, ചിത്രദുർഗ എന്നിവ ഏത് സംസ്ഥാനത്തെ ഇരുമ്പയിര് നിക്ഷേപമുള്ള പ്രദേശങ്ങളാണ്- കർണാടക
52. ഇന്ത്യയിലെ ഏറ്റവും പ്രധാന ധാതു അധിഷ്ഠിത വ്യവസായമേത്- ഇരുമ്പുരുക്ക് വ്യവസായം
53. ഇന്ത്യയിൽ സ്വകാര്യമേഖലയിലുള്ള ഏറ്റവും വലിയ ഇരുമ്പുരുക്ക് വ്യവസായശാല ഏത്- ടാറ്റാ ഇരുമ്പുരുക്ക് കമ്പനി അഥവാ ടിസ്കോ
54. ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട താപോർജ സ്രോതസ്സ് ഏത്- കൽക്കരി
55. ഇന്ത്യയിൽ ഏറ്റവുമധികമായി കാണപ്പെടുന്ന കൽക്കരിയിനം ഏത്- ബിറ്റുമിനസ്
56. ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിപ്പാടമായ ഝാറിയ ഏത് സംസ്ഥാനത്താണ്- ജാർഖണ്ഡ്
57. ഇന്ധനക്ഷമത കുറഞ്ഞ കൽക്കരിയിനമായ ലിഗ്നെറ്റ് നിക്ഷേപം വൻതോതിൽ കാണപ്പെടുന്ന തമിഴ്നാട്ടിലെ പ്രദേശമേത്- നെയ്വേലി
58. ഇന്ത്യയിലെ ഏറ്റവും വലിയ എണ്ണപ്പാടം ഏത്- മുംബൈ ഹൈ
59. ഉൾനാടൻ ജലഗതാഗത അതോറിറ്റിക്ക് രൂപം നൽകിയ വർഷമേത്- 1986
60. പ്രകൃതിദത്തവും മനുഷ്യ നിർമിതവുമായ എല്ലാ ഭൗമോപരിതല സവിശേഷതകളെയും സൂക്ഷ്മമായി ചിത്രീകരിക്കുന്ന ഭൂപടങ്ങൾ എങ്ങനെ അറിയപ്പെടുന്നു- ധരാതലിയ ഭൂപടങ്ങൾ
61. ഇന്ത്യയിൽ ധരാതലീയ ഭൂപട നിർമാണത്തിന്റെ ചുമതല വഹിക്കുന്ന ഏജൻസിയേത്- സർവേ ഓഫ് ഇന്ത്യ
62. സൈനിക പ്രവർത്തനങ്ങൾക്കും സൈനിക ഭൂപടങ്ങളുടെ നിർമാണത്തിനും ഉപയോഗിക്കപ്പെടുന്ന ഭൂപടങ്ങളേവ- ധരാതലിയ ഭൂപടങ്ങൾ
63. സമുദ്ര നിരപ്പിൽ നിന്ന് ഒരേ ഉയരമുള്ള സ്ഥലങ്ങളെ യോജിപ്പിച്ച് വരയ്ക്കുന്ന സാങ്കൽപ്പിക രേഖകളേവ- കോണ്ടൂർ രേഖകൾ
64. ദുർഘടമായ ഭൂപ്രദേശങ്ങളുടെ ഉയരം കൃത്യമായി കണ്ടത്താൻ കഴിയാതെ വരുമ്പോൾ ആ പ്രദേശത്തിന്റെ ഉയരം ഭൂപടങ്ങളിൽ തുടർച്ചയില്ലാത്ത രേഖകളാൽ ചിത്രീകരിക്കപ്പെടുന്നത് ഏത് പേരിലാണ് അറിയപ്പെടുന്നത്- ഫോം ലൈൻ
65. ഇന്ത്യയിൽ വസന്തകാലമായി അറിയപ്പെടുന്ന കാലയളവ് ഏത്- മാർച്ച്-ഏപ്രിൽ മാസങ്ങൾ
66. വൈദ്യുതാഘാതമേൽക്കുന്ന ആളുടെ ശരീരം അമർത്തിത്തടവുകയും തിരുമ്മുകയും ചെയ്യുന്നതെന്തിന്- രക്തത്തിന്റെ വിസ്കോസിറ്റി ഉയർത്തി ഹൃദയാഘാതം തടയാൻ
67. ഏത് ശാസ്ത്രകാരൻ ആദ്യത്തെ ശാസ്ത്രപുസ്തകം ആയിരുന്നു 'ദി ലിറ്റിൽ ബാലൻസ്'- ഗലീലിയോ ഗലീലി
68. ഓടിവരുന്ന ഒരു അത്ലറ്റിന് ഫിനിഷിങ് ലെനിൽ എത്തിയാലുടൻ ഓട്ടം അവസാനിപ്പിക്കാൻ സാധിക്കാത്തതിന് കാരണമായ ജഡത്വമേത്- ചലന ജഡത്വം
69. മാവിന്റെ കൊമ്പുകുലുക്കുമ്പോൾ അത് ചലിക്കാൻ തുടങ്ങുന്ന അവസരത്തിൽ മാങ്ങ അടർന്നു വീഴുന്നത് ഏത് ജഡത്വം മൂലമാണ്- നിശ്ചലജഡത്വം
70. ഏറ്റവും സുരക്ഷിതമായ ബ്രേക്കിങ്ങിന് ചലിക്കുന്ന രണ്ട് വാഹനങ്ങൾക്കിടയിൽ കുറഞ്ഞത് എത്ര ദൂരമെങ്കിലും ഉണ്ടാവണം- 10 മീറ്റർ
71. സാർവിക ഗുരുത്വാകർഷണ നിയമം ആവിഷ്കരിച്ച ശാസ്ത്രജ്ഞനാര്- ഐസക് ന്യൂട്ടൻ
72. പ്രകൃതിയിലെ ഏറ്റവും ശക്തി കൂടിയ ബലമായി അറിയപ്പെടുന്നതേത്- ന്യൂക്ലിയർ ബലം
73. പ്രകൃതിയിലെ ഏറ്റവും ശക്തികുറഞ്ഞ ബലമേത്- ഗുരുത്വാകർഷണബലം
74. ഗുരുത്വാകർഷണ ത്വരണം ഏറ്റവും കൂടുതലുള്ള ഗ്രഹമേത്- വ്യാഴം
75. ഭരണഘടനയുടെ മൂന്ന് ലിസ്റ്റുകളിലും ഉൾപ്പെടാത്ത വിഷയങ്ങളിൽ നിയമ നിർമാണം നടത്താനുള്ള അധികാരം എങ്ങനെ അറിയപ്പെടുന്നു- അവശിഷ്ടാധികാരം
76. അവശിഷ്ടാധികാരത്തിൽ ഉൾപ്പെടുന്ന വിഷയത്തിൽ നിയമ നിർമാണം നടത്താനുള്ള അധികാരം ആർക്കാണ്-പാർലമെൻറിന്
77. കേന്ദ്രത്തിന് അവശിഷ്ടാധികാരങ്ങൾ എന്ന ആശയം ഇന്ത്യ കടമെടുത്തത് ഏത് രാജ്യത്തു നിന്നുമാണ്- കാനഡ
78. ഒരു വിഷയം അവശിഷ്ടാധികാരത്തിൽ ഉൾപ്പെടുമോ ഇല്ലയോ എന്നത് നിർണയിക്കാനുള്ള അധികാരം ആർക്കാണ്- ജുഡീഷ്യറിക്ക്
79. സാമ്പത്തികനീതിയെപ്പറ്റി പ്രതി പാദിക്കുന്ന ഭരണഘടനയുടെ ഭാഗം ഏത്- നിർദേശകതത്ത്വങ്ങൾ
80. ഏത് വിപ്ലവത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഭരണഘടനയുടെ ആമുഖത്തിലെ സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ ആശയങ്ങൾ സ്വീകരിച്ചിരിക്കുന്നത്- ഫ്രഞ്ച് വിപ്ലവം
81. സംസ്ഥാന പബ്ലിക് സർവീസ് കമ്മിഷൻ അംഗത്തെ തൽസ്ഥാനത്തുനിന്ന് സസ്പെൻഡ് ചെയ്യാൻ അധികാരമുള്ളതാർക്ക്- ഗവർണർ
82. മണി ബില്ലിനെപ്പറ്റി തർക്കമുണ്ടാകുന്നപക്ഷം ആരുടെ തീരുമാനമാണ് അന്തിമം- ലോക്സഭാ സ്പീക്കറുടെ
83. സെൻട്രൽ ലെജിസ്ലേറ്റീവ് അസംബ്ലിയുടെ ആദ്യത്തെ തിരഞ്ഞടുക്കപ്പെട്ട അധ്യക്ഷൻ ആരായിരുന്നു- വിതൽഭായ് പട്ടേൽ
84. ഇന്ത്യൻ പാർലകമന്റ് പ്രിവെൻഷൻ ഓഫ് ടെററിസം ആക്ട് അഥവാ പോട്ട പാസാക്കിയ വർഷമേത്- 2002 മാർച്ച്
85. നാഷണൽ സെക്യൂരിറ്റി ആക്ട് പാർലമെന്റ് പാസാക്കിയ വർഷമേത്- 1980
86. ഇന്ത്യൻ പാർലമെന്റ് മെയിന്റെനൻസ് ഓഫ് ഇൻറണൽ സെക്യൂരിറ്റി ആക്ട് (മിസ) പാസാക്കിയ വർഷമേത്- 1971
87. പാർലമെന്റ് അൺടച്ചബിലിറ്റി ഒഫൻസസ് ആക്ട് പാസാക്കിയ വർഷമേത്- 1955
88. രാജ്യസഭയിലെ നടപടികൾ നിയന്ത്രിച്ച ആദ്യത്തെ വനിതയാര്- വയലറ്റ് ആൽവ
89. രാജ്യസഭയുടെ ഡെപ്യൂട്ടി ചെയർ മാൻ പദവി വഹിച്ച ആദ്യത്തെ വനിതയാര്- വയലറ്റ് ആൽവ
No comments:
Post a Comment