Sunday, 30 August 2020

Previous Questions Part- 17

1. ഡച്ചുകാരുമായി കരളത്തിൽ ആദ്യമായി കരാർ ഉണ്ടാക്കിയ നാട്ടു രാജാവ്- സാമൂതിരി 
  • ഇന്ത്യയിലേക്ക് ആദ്യം വന്ന ഡച്ച് പര്യടന സംഘത്തിന്റെ തലവൻ- അഡ്മിറൽ സ്റ്റീവൻ വാൻ ഡർ ഹാഗൻ.
2. ഏറ്റവും ഉയരംകൂടിയ (സമുദ്രോപരിതലത്തിൽ) സജീവ അഗ്നി പർവതം- ഒജോസ് ഡെൽ സലാഡാ (6887 മി)

  • തെക്കേ അമേരിക്കയിൽ ചിലി -അർജൻറീന അതിർത്തിയിലാണ് ഈ അഗ്നിപർവതം.  
  • അടിത്തട്ടുമുതൽ മുകൾ ഭാഗം വരെ കണക്കാക്കുമ്പോൾ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ സജീവ അഗ്നിപർവതം അമേരിക്കൻ ഐക്യനാടുകളിലെ ഹവായിയിൽ സ്ഥിതിചെയ്യുന്ന മൗനാ ലോവ (9,170മീ.) ആണ്. ഈ അഗ്നി പർവതത്തിന് സമുദ്രനിരപ്പിന് മുകളിൽ 4207.3 മീറ്ററാണ് ഉയരം.  
  • ഭൂമിയിലെ ഏറ്റവും വലിയ അഗ്നിപർവതവും മൗനാലോവയാണ്.  
  • സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ അഗ്നിപർവതമാണ് ചൊവ്വയിലെ ഒളിമ്പസ് മോൺസ് (25 കി.മീ.).
  • സൗരയൂഥത്തിലെ ഏറ്റവും ഉയരം കൂടിയ പർവതവും ഒളിമ്പസ് മോൺസ് ആണ് 
3. ഭൗമാന്തരീക്ഷത്തിന്റെയും ബഹിരാകാശത്തിന്റെയും അതിർത്തിയായി അന്താരാഷ്ട്ര ഏറോനോട്ടിക് ഫെഡറേഷൻ അംഗീകരിച്ചിരിക്കുന്ന രേഖ- കാർമൻ ലൈൻ 
  • കപ്പലിൽ എത്ര ഭാരം കയറ്റാമെന്ന് സൂചിപ്പിക്കുന്ന രേഖയാണ് പ്ലിംസോൾ ലൈൻ (പ്ലിം സോൾ മാർക്ക്) 
4. ബുദ്ധന്റെത് എന്ന് കരുതുന്ന പല്ല് സൂക്ഷിച്ചിരിക്കുന്ന ടെമ്പിൾ ഓഫ് ദ ടുത്ത് ഏത് രാജ്യത്താണ്- ശ്രീലങ്ക  
  • മുഹമ്മദ് നബിയുടെതെന്ന് വിശ്വസിക്കപ്പെടുന്ന മുടി സൂക്ഷിച്ചിരിക്കുന്ന ഹസ്രത്ത്ബാൽ പള്ളി ജമ്മുകശ്മീരിലെ ശ്രീനഗറിലാണ്. 
5. സാർക്ക് (സൗത്ത് ഏഷ്യൻ അസോസിയേഷൻ ഫോർ റീജണൽ കോ ഓപ്പറേഷൻ) എന്ന സംഘടനയുടെ സ്ഥാപക അംഗ ബലം- ഏഴ്
  • ഇപ്പോഴത്തെ അംഗബലം- 8 
  • സാർക്കിലെ അവസാനത്തെ അംഗം- അഫ്ഗാനിസ്താൻ
6. മുസ്ലിങ്ങൾ ഏറ്റവും കൂടുതലുള്ള രാജ്യം- ഇൻഡൊനീഷ്യ 
  • എന്നാൽ, മുസ്ലിം രാജ്യമല്ലാത്തവയിൽ ഏറ്റവും കൂടുതൽ മുസ്ലിങ്ങളുള്ള രാജ്യം ഇന്ത്യയാണ്.
  • മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളിൽ ഏറ്റവും വിസ്തീർണം കുടിയത്- കസാഖ്സ്താൻ (ലോകത്ത് ഒമ്പതാംസ്ഥാനം)
7. ഡി.ഡി.ടി. എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ഡൈക്ലോറോ ഡൈഫീനെൽ ട്രെക്ലോറോ ഈഥേൻ ആദ്യമായി നിർമിച്ച ജർമൻ ശാസ്ത്രജ്ഞൻ- ഒത്മർ സിഡ്ലർ
  • ഡി.ഡി.ടി- യുടെ കീടനാശക സ്വഭാവം കണ്ടെത്തിയ സ്വിസ് ശാസ്ത്രജ്ഞനാണ് പോൾ മ്യൂളർ. 
8. ഇന്ത്യയുടെ വിദേശ ചാര സംഘടന- റിസർച്ച് ആൻഡ് അനാലിസിസ് വിങ് (റോ) 
  • ഇന്ത്യയുടെ ആഭ്യന്തര ചാര സംഘടന- ഇന്റെലിജൻസ് ബ്യൂറോ  
  • റോ നിലവിൽവന്നത് 1968- ൽ. ഇന്റെലിജൻസ് ബ്യൂറോ സ്ഥാപിച്ചത് 1887- ൽ. രണ്ടിന്റെയും ആസ്ഥാനം ന്യൂഡൽഹി. 
9. ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ഉപപ്രധാനമന്ത്രിയായത്- സർദാർ വല്ലഭ്ഭായ് പട്ടേൽ 
  • ഇന്ത്യയിൽ ഏറ്റവും കുറച്ചു കാലം ഉപപ്രധാനമന്ത്രിയായത്- വൈ.ബി.ചവാൻ
10. ഇന്ത്യൻ വിദ്യാഭ്യാസത്തിന്റെ മാഗ്നാ കാർട്ട എന്നറിയപ്പെടുന്നത്- വുഡ്സ് ഡെസ്പാച്ച് (1854) 
  • ഇന്ത്യയിലെ ഇംഗ്ലീഷ് വിദ്യാഭ്യാസത്തിന്റെ മാഗ് നാ  കാർട്ട- മെക്കാളെയുടെ മിനിറ്റ്സ്  
  • ഇന്ത്യയിലെ അധ്യാപകരുടെ മാഗ്നാകാർട്ട- കോത്താരി കമ്മിഷൻ റിപ്പോർട്ട് 
  • ഇന്ത്യൻ ജനതയുടെ മാഗ്നാ കാർട്ട- വിക്ടോറിയാ മഹാറാണിയുടെ 1858- ലെ വിളംബരം
  • തിരുവിതാംകൂറിലെ കർഷകരുടെ മാഗ്നാ കാർട്ട- പണ്ടാരപ്പാട്ട വിളംബരം (1865) 
  • ആധുനിക തിരുവിതാംകൂറിന്റെ  മാഗ്നാ കാർട്ട- ക്ഷേത്ര പ്രവേശന വിളംബരം  
  • ഇന്ത്യൻ ഭരണഘടനയുടെ മാഗ്നാ കാർട്ട- മൗലികാവകാശങ്ങൾ 
11. ഇന്ത്യയിൽ ഒരു രൂപാ നോട്ടിൽ ആരുടെ ഒപ്പാണുള്ളത്- ധനവകുപ്പ് സെക്രട്ടറി 
  • മറ്റെല്ലാ നോട്ടുകളിലെയും ഒപ്പ് റിസർവ് ബാങ്ക് ഗവർണറുടെതാണ്. 
  • റിസർവ് ബാങ്ക് ഗവർണറായിരുന്ന മൻമോഹൻ സിങ് പിൽക്കാലത്ത് പ്രധാനമന്ത്രിയായപ്പോൾ കറൻസി നോട്ടിൽ ഒപ്പുള്ള പ്രധാനമന്ത്രി എന്ന വിശേഷണത്തിനുടമയായി. 
12. കേരളത്തിലെ ആദ്യത്തെ വനിതാ വൈസ് ചാൻസലർ- ഡോ .ജാൻസി ജെയിംസ് 
  • മഹാത്മാഗാന്ധി സർവകലാശാലയുടെ വൈസ് ചാൻസലറായി (2009) 
  • കാസർകോട് സ്ഥാപിതമായ കേന്ദ്ര സർവകലാശാലയുടെ ആദ്യ വൈസ് ചാൻസലറും ഡോ. ജാൻസി ജെയിംസ് ആണ്. 
  • വൈസ് ചാൻസലർ പദവിയിലെത്തിയ ആദ്യ മലയാളി വനിത മറിയാമ്മ വർഗീസാണ് (1996, മുംബൈ) 
  • കേരളത്തിലെ ആദ്യത്തെ വനിതാ ചാൻസലർ- ജ്യോതി വെങ്കിടാചലം (ഗവർണർ സംസ്ഥാന സർവകലാശാലകളുടെ ചാൻസലർ എന്ന നിലയിൽ) 
13. ലിംഗ ക്രോമസോമുകളിൽ ഒന്ന് കുറയുന്നതുമൂലമുണ്ടാകുന്ന പാരമ്പര്യരോഗം- ടർണർ സിൻഡ്രോം  
  • ലിംഗ ക്രോമസോമുകളിൽ ഒന്ന് കൂടുന്നതു കാരണമുള്ള പാരമ്പര്യരോഗമാണ് ക്ലിൻഫെൽടർ സിൻഡ്രോം
14. വർണാന്ധതയുടെ മറ്റൊരു പേര്- ഡാൽട്ടണിസം
  • നിശാന്ധതയുടെ മറ്റൊരു പേരാണ് നിക്ടലോപ്പിയ. 
  • വർണാന്ധത പാരമ്പര്യജന്യമാണ്. നിശാന്ധത വിറ്റാമിൻ എ- യുടെ അപര്യാപ്തമൂലമാണ് ഉണ്ടാകുന്നത്. 
15. ശങ്കരാചാര്യർ ഗോവർധനമഠം സ്ഥാപിച്ചത് എവിടെയാണ്- പുരി  
  • കിഴക്ക് ഒഡിഷയിലെ പുരി, പടിഞ്ഞാറ് ഗുജറാത്തിലെ ദ്വാരക, വടക്ക് ഉത്തരാഖണ്ഡിലെ ബദരീനാഥ്, തെക്ക് കർണാടകത്തിലെ ശൃംഗേരി എന്നിവയാണ് ശങ്കരാചാര്യർ രാജ്യത്തിന്റെ നാല് ദിശകളിലായി സ്ഥാപിച്ച നാല് മഠങ്ങൾ. 
16. ലോകത്തിലെ ഏറ്റവും പഴക്കമുള്ള അസോസിയേഷൻ ഫുട്ബോൾ മത്സരം- എഫ്.എ. കപ്പ്


17. ലോകത്തിലെ ഏറ്റവും വലിയ ചിത്രശലഭം- ക്വിൻ അലക്സാൻഡ്രാസ് ബേഡ്സിങ് 
  • ലോകത്തിലെ ഏറ്റവും വലിയ നിശാശലഭം- അറ്റ്ലസ് മോത്ത്  
  • ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭം- ഗോൾഡൻ ബേഡ് വിങ്
  • ഫുട്ബാൾ അസോസിയേഷൻ കപ്പ് എന്ന് പൂർണരൂപം 1871- ൽ ആരംഭിച്ചു. 
  • 1888- ൽ ആരംഭിച്ച ഡ്യൂറാന്റ് കപ്പ് ഏഷ്യയിലെയും ഇന്ത്യയിലെയും ഏറ്റവും പഴക്കമുള്ള ഫുട്ബോൾ ടൂർണമെന്റാണ്. 
18. ഏത് കമ്മിറ്റിയുടെ ശുപാർശ പ്രകാരമാണ് നബാർഡ് രൂപം കൊണ്ടത്- ശിവരാമൻ കമ്മിറ്റി  
  • റീജണൽ റൂറൽ ബാങ്കുകൾ രൂപം കൊണ്ടത് നരസിംഹം കമ്മിറ്റി റിപ്പോർട്ട് പ്രകാരമാണ്. 
  • റിസർവ് ബാങ്ക് രൂപം കൊണ്ടത് ഹിൽട്ടൺ യങ് കമ്മിറ്റി ശുപാർശ പ്രകാരമാണ്. 
19. ജവാഹർലാൽ നെഹ്റു തന്റെ  ആത്മകഥ സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്- കമലാ നെഹ്റു  
  • ജവാഹർലാൽ നെഹ്റു ഇന്ത്യയെ കണ്ടത്തിൽ സമർപ്പിച്ചിരിക്കുന്നത് അഹമ്മദ്നഗർ ജയിലിലെ സഹതടവുകാർക്കാണ്. 
20. കേരളത്തിലെ ആദ്യത്തെ ഇ- സാക്ഷരതാ നഗരം- കോഴിക്കാട്  
  • കേരളത്തിലെ ആദ്യത്തെ ഇ-സാക്ഷരതാ ജില്ല- മലപ്പുറം  
  • കേരളത്തിലെ ആദ്യത്തെ കാഷ്ല്ലെസ് കളക്ടറേറ്റ്- പത്തനംതിട്ട 
21. റോമാ ചക്രവർത്തിയായിരുന്ന ജൂലിയസ് സീസറുടെ പേരിൽ അറിയപ്പെടുന്ന മാസം- ജൂലായ്  
  • റോമാ ചക്രവർത്തിയായിരുന്ന അഗസ്റ്റസ് സീസറുടെ പേരിൽ അറിയപ്പെടുന്ന മാസം- ഓഗസ്റ്റ്  
  • റോമൻ ദേവനായ ജാനസിന്റെ  പേരിലുള്ള മാസമാണ് ജനുവരി. റോമൻ ദൈവങ്ങളുടെ രാജാവായ ജൂപ്പിറ്ററിന്റെ ഭാര്യയായ ജൂനോയുടെ പേരിൽ അറിയപ്പെടുന്ന മാസമാണ് ജൂൺ. 
22. ഇന്ത്യയിൽ ആദ്യമായി വനം നിയമം നിലവിൽ വന്ന വർഷം- 1927  
  • കേരളത്തിൽ ആദ്യമായി വനം നിയമം നിലവിൽവന്ന വർഷം- 1961
23. ഇംഗ്ലീഷ് അക്ഷരമാലാ ക്രമത്തിൽ ആദ്യത്തെ മൂലകം- ആക്ടിനിയം  
  • അവസാനത്തെത്- സിർക്കോണിയം 
24. ബ്ലാക് ലെഡ് എന്നറിയപ്പെടുന്നത്- ഗ്രാഫൈറ്റ് 
  • റെഡ് ലെഡ്- ടൈപ്ലംബിക് ടെട്രോക്സൈഡ് 
  • വെളുത്ത ഗ്രാഫൈറ്റ്- ബോറോൺ നൈട്രേറ്റ് 
25. വനിതകൾ പങ്കെടുത്ത ആദ്യ ഒളിമ്പിക്സ്- 1900- ലെ പാരിസ് ഒളിമ്പിക്സ് 
  • ഒളിമ്പിക് ചരിത്രത്തിലെ ആദ്യ വനിതാ ജേതാവ്- ലോൺ ടെന്നിസിൽ വിജയിച്ച ഷാർലറ്റ് കൂപ്പറാണ് (ബ്രിട്ടൺ)
26. ആറുമുതൽ 14- വരെ വയസ്സുള്ള കുട്ടികൾക്ക് നല്ല നിലവാരത്തിലുള്ള വിദ്യാഭ്യാസം ലക്ഷ്യമിടുന്ന കേന്ദ്രസർക്കാർ പദ്ധതി- സമഗ്ര ശിക്ഷാ അഭിയാൻ 
  • സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ  നിലവാരം മികച്ചതാക്കാനുള്ള പദ്ധതിയാണ് രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ 
  • രാജ്യത്തെ ഉന്നത വിദ്യാഭ്യാസത്തിൻറെ നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയാണ് രാഷ്ട്രീയ ഉച്ചതാർ ശിക്ഷാ അഭിയാൻ (നാഷണൽ ഹയർ എജുക്കേഷൻ മിഷൻ) 
27. നൊബേൽ സമ്മാനത്തിനർഹനായ ആദ്യ അറബ് രാജ്യക്കാരൻ- അൻവർ സാദത്ത് (1978,  ഈജിപ്ത്, സമാധാനം)  
  • നൊബേൽ സാഹിത്യ സമ്മാനത്തിനർഹനായ ആദ്യ അറബ് സാഹിത്യകാരൻ- നജീബ് മഹ്ഫൂസ് (1988, ഈജിപ്ത്)  
  • നൊബേൽ സമ്മാനത്തിനർഹനായ ആദ്യ അറബ് വനിത- തവക്കൽ കാർമൻ (2011, യെമൻ, സമാധാനം) 
28. മിസ് വേൾഡ് മത്സരത്തിന്റെ  ആപ്തവാക്യം- ബ്യൂട്ടി വിത്ത് എ പർപ്പസ് (Beauty with a purpose)   
  • മിസ് യൂണിവേഴ്സ് മത്സരത്തിന്റെ  ആപ്തവാക്യം- കോൺഫിഡെന്റ്ലി ബ്യൂട്ടിഫുൾ (Confidently Beautiful) 
  • മിസ് എർത്ത്- ബ്യൂട്ടീസ് ഫോർ എ കോസ് (Beauties for a cause) 
29. പഞ്ചായത്തിരാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പദവി നൽകണമെന്ന് ശുപാർശ ചെയ്ത കമ്മിറ്റി- എൽ.എം. സിങ് വി കമ്മിറ്റി  
  • 1986- ൽ രാജീവ് ഗാന്ധി സർക്കാരാണ് എൽ.എം. സിങ് വി കമ്മിറ്റിയെ നിയമിച്ചത്. പഞ്ചായത്തി രാജ് സ്ഥാപനങ്ങൾക്ക് ഭരണഘടനാ പിൻബലം നൽകുന്നതിനായി അവതരിപ്പിച്ച 64-ാം ഭരണഘടനാ ഭേദഗതി ബിൽ ലോക്സഭയിൽ പാസായെങ്കിലും രാജ്യസഭയിൽ പരാജയപ്പെട്ടു. തുടർന്ന് ഒൻപതാം ലോക്സഭയിൽ വി.പി.സിങ്ങിന്റെ  നേതൃത്വത്തിലുള്ള ദേശീയ മുന്നണി സർക്കാർ ഇതേ ലക്ഷ്യത്തോടെ 74-ാം ഭരണഘടനാ ഭേദഗതി ബിൽ കൊണ്ടുവന്നെങ്കിലും (1990) കാലാവധി പൂർത്തിയാകും മുമ്പ് ലോകസഭ പിരിച്ചുവിട്ടതുകാരണം അതും നിയമമായില്ല.  
  • ആസൂത്രണത്തിന്റെ അടിസ്ഥാന ഘടകമായി ജില്ലകള പരിഗണിക്കണം എന്ന് ശുപാർശ ചെയ്ത കമ്മിറ്റിയാണ് 1985- ൽ നിയോഗിക്കപ്പെട്ട ജി.വി.കെ.റാവു കമ്മിറ്റി

No comments:

Post a Comment