Sunday, 30 August 2020

General Knowledge in Biology Part- 13

1. മരങ്ങൾ ഇടവിട്ട് കാണപ്പെടുന്ന പുൽമേടേതാണ്- ആഫ്രിക്കയിലെ സാവന്ന


2. പാമ്പാസ് എന്നറിയപ്പെടുന്ന പുൽമേടുകൾ ഏത് ഭൂഖണ്ഡത്തിലാണ്- തെക്കെ അമേരിക്ക


3. തെക്കെ അമേരിക്കയിലെ ആൻഡീസ് പർവത നിരയുടെ കിഴക്കേ ചരിവിലുള്ള പുൽമേടേത്- ലാനോസ് 


4. ഏത് രാജ്യത്തുള്ള പുൽമേടാണ് പുനാ- പെറു 


5. ഡൗൺസ് എന്നറിയപ്പെടുന്ന പുൽമേടുകൾ ഏത് രാജ്യത്താണുള്ളത്- ഓസ്ട്രേലിയ


6. ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നീ രാജ്യങ്ങൾ ഉൾപ്പെട്ട ഹിമാലയൻ പ്രദേശങ്ങളിലുള്ള പുൽമേടേത്- ടെറായ്

7. സസ്യ-ജന്തുക്കളാൽ ലോകത്തിലെ ഏറ്റവും സമ്പന്നമായ സാവന്ന പുൽമേടായ സെറാഡോ ഏതു രാജ്യത്താണ്- ബ്രസീൽ


8. സമുദ്രനിരപ്പിൽ നിന്ന് 4000 മീറ്ററോളം ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉത്തരാഖണ്ഡിലെ പുൽമേട് അറിയപ്പെടുന്നതെങ്ങനെ- ബുഗ്യാൽ 


9. 'പ്രകൃതിയുടെ സ്വന്തം പൂന്തോട്ടം' എന്നറിയപ്പെടുന്ന ഇന്ത്യയിലെ പുൽമേടേത്- ബുഗ്യാൽ 


10. ഏത് രാജ്യത്തെ വിശാല പുൽ പ്രദേശമാണ് വെൽറ്റ്- ദക്ഷിണാഫ്രിക്ക 


11. പശ്ചിമഘട്ടത്തിലെ ഉയരം കൂടിയ പ്രദേശങ്ങളിൽ കാണപ്പെടുന്ന പുൽമേടുകൾ നിറഞ്ഞ വന പ്രദേശങ്ങൾ അറിയപ്പെടുന്നതെങ്ങനെ- ചോല വനം


12. സസ്യങ്ങളിൽ വേര്, കാണ്ഡം എന്നിവയുടെ അഗ്രസ്ഥാനങ്ങളിൽ കാണപ്പെടുന്ന കോശങ്ങളേവ- മെരിസ്റ്റമിക കലകൾ  


13. ത്വരിതഗതിയിലുള്ള വിഭജനത്തിലൂടെ സസ്യ വളർച്ചയ്ക്കു കാരണമാവുന്ന കലകളേവ- മെരിസ്റ്റമിക കലകൾ 


14. വിവിധയിനം സസ്യകലകൾ രൂപപ്പെടുന്നത് എന്തിൽ നിന്നാണ്- മെരിസ്റ്റമിക കലകൾ 


15. വിവിധയിനം സസ്യകലകൾ ഏതെല്ലാം- പാരൻകൈമ, കോളൻകൈമ, സീറൻകൈമ, സേലം, ഫ്ലോയം 


16. മൃദുവായ സസ്യഭാഗങ്ങളിൽ കാണപ്പെടുന്ന ഏറ്റവും ലഘു ഘടനയുള്ള കോശങ്ങൾ ചേർന്ന കലകളേവ- പാരൻകൈമ


17. പ്രകാശസംശ്ലേഷണത്തിനും ആഹാരസംഭരണത്തിനും സഹായിക്കുന്ന സസ്യകലകളേവ- പാരൻകൈമ


18. കോശഭിത്തിയുടെ മൂലകളിൽ മാത്രമുള്ള കട്ടി കൂടിയതരം കോശങ്ങൾ ചേർന്ന സസ്യകലകളേവ- കോളൻ കൈമ


19. സസ്യഭാഗങ്ങൾക്കു വഴക്കവും താങ്ങും നൽകുന്ന സസ്യകലകളേവ- കോളൻകൈമ


20. സസ്യഭാഗങ്ങൾക്കു താങ്ങും ബലവും നൽകുന്നതും കോശ ഭിത്തിയുടെ എല്ലാ ഭാഗത്തും ഒരേ പോലെ കട്ടികൂടിയതരം കോശങ്ങൾ ചേർന്നതുമായ സസ്യകലകളേവ- സ്ക്ലീറൻ കൈമ 


21. സസ്യങ്ങളിൽ കാണപ്പെടുന്ന രണ്ടു തരം സംവഹനകലകൾ അഥവാ സങ്കീർണകലകളേവ- സൈലം, ഫ്ലോയം 


22. വേര് ആഗിരണം ചെയ്യുന്ന ജലവും ലവണങ്ങളും ഇലകളിലെത്തിക്കുന്ന കലകളേവ- സൈലം


23. നീണ്ട കോശങ്ങൾ ചേർന്ന് കുഴലുകളായി രൂപപ്പെടുകയും, ദൃഢമായ കോശഭിത്തികളുള്ള കോശങ്ങളായതിനാൽ സസ്യങ്ങൾക്കു താങ്ങും ബലവും നൽകുകയും ചെയ്യുന്ന സംവഹനകലകളേവ- സൈലം 


24. ഇലകളിൽ തയ്യാറാക്കിയ ആഹാരം സസ്യത്തിന്റെ വിവിധ ഭാഗങ്ങളിലെത്തിക്കുന്ന കലകളേവ- ഫ്ലോയം 


25. വാസസ്ഥലത്തിനായി മാത്രം മറ്റു സസ്യങ്ങളെ ആശ്രയിക്കുന്ന സസ്യങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു- എപ്പിഫൈറ്റുകൾ  


26. സസ്യകോശങ്ങളിൽ മാത്രം കാണപ്പെടുന്ന കോശാംഗങ്ങളേവ- ജൈവകണങ്ങൾ അഥവാ പ്ലാസ്റ്റിഡ്സ് 


27. സസ്യകോശങ്ങളിലെ മൂന്നുതരം
ജൈവകണങ്ങളേവ- വർണകണം (ക്രാമോപ്ലാസ്റ്റ്). ശ്വതകണം (ലൂക്കോപ്ലാസ്റ്റ്), ഹരിതകണം (ക്ലോറോപ്ലാസ്റ്റ്) 


28. പ്രകാശ സംശ്ലേഷണം നിർവഹിക്കുന്ന ജൈവകണമേത്- ഹരിതകണം 


29. എപ്പിഫൈറ്റുകൾക്ക് ഉദാഹരണങ്ങളായ സസ്യങ്ങൾ- ഓർക്കിഡുകൾ, മരവാഴ 


30. വേരുകൾ കൊണ്ട് അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുക്കുന്ന സസ്യങ്ങൾക്ക് ഉദാഹരണമേത്- ഓർക്കിഡുകൾ  


31. ആതിഥേയ സസ്യത്തിൽ നിന്ന് ജലവും ലവണങ്ങളും വലിച്ചെടുത്ത് ഇലകളുടെ സഹായത്തോടെ ആഹാരം നിർമിക്കുന്ന സസ്യങ്ങൾ ഏതു പേരിൽ അറിയപ്പെടുന്നു- അർധപരാദസസ്യങ്ങൾ  


32. അർധപരാദസസ്യങ്ങൾക്ക് ഉദാഹരണം- ഇത്തിൾക്കണ്ണി 


33. ആതിഥേയസസ്യങ്ങൾ നിർമിച്ച ആഹാരം നേരിട്ട് വലിച്ചെടുക്കുന്ന സസ്യങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- പൂർണപരാദങ്ങൾ 


34. പൂർണപരാദസസ്യത്തിന് ഉദാഹരണമേത്- മൂടില്ലാത്താളി  


35. പൂക്കൾ, ഫലങ്ങൾ എന്നിവയ്ക്ക് നിറം നൽകുന്ന ജൈവകണം- വർണകണങ്ങൾ


36. പൂക്കൾ, ഫലങ്ങൾ എന്നിവയ്ക്ക് മഞ്ഞ നിറം നൽകുന്ന വർണകണമേത്- സാന്തോഫിൽ 


37. മഞ്ഞ കലർന്ന ഓറഞ്ചു നിറം നൽകുന്ന വർണകണമേത്- കരോട്ടിൻ 


38. പ്രത്യേക നിറമില്ലാത്ത ജൈവ കണങ്ങളേവ- ശ്വേതകണങ്ങൾ 


39. ജീർണാവശിഷ്ടങ്ങളിൽ നിന്ന് പോഷക ഘടകങ്ങൾ ആഗിരണം ചെയ്ത് വളരുന്ന സസ്യങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- ശവാപജീവികൾ അഥവാ (സാപ്രൊഫൈറ്റ്സ്) 


40. ശവോപജീവികൾക്ക് ഉദാഹരണങ്ങൾ- പൂപ്പൽ, കൂൺ, നിയോട്ടിയ,മോണാട്രോപ്പ് 


41. മറ്റു ചെടികളിൽ പടർന്നുകയറുന്ന ദുർബലകാണ്ഡ സസ്യങ്ങൾ ഏതുപേരിൽ അറിയപ്പെടുന്നു- ആരോഹികൾ അഥവാ (ക്ലൈമ്പേഴ്സ്) 


42. ആരോഹികളായ സസ്യങ്ങൾക്ക് ഉദാഹരണങ്ങളേവ- കുരുമുളക്, പാവൽ, പടവലം 


43. ആരോഹിസസ്യങ്ങളിൽ കാണപ്പെടുന്ന സ്പ്രിങ് പോലുള്ള ഭാഗങ്ങളെ എന്തുവിളിക്കുന്നു- പ്രതാനങ്ങൾ അഥവാ (ടെൻഡ്രിൽസ്) 


44. നിലത്ത് പടർന്നു വളരുന്ന ദുർബല കാണ്ഡസസ്യങ്ങളെ ഏതുപേരിൽ വിളിക്കുന്നു- ഇഴവള്ളികൾ അഥവാ ക്രീപ്പേഴ്സസ്


45. ഇഴവള്ളികളായ സസ്യങ്ങൾക്ക് ഉദാഹരണങ്ങളേവ- മധുരക്കിഴങ്ങ്, സ്ട്രോബെറി


46. പ്രതാനങ്ങളോ പറ്റുവേരുകളോ ഇല്ലാത്ത ദുർബലകാണ്ഡ സസ്യങ്ങളേവ- ഇഴവള്ളികൾ 


47. ചെടികളെ താങ്ങി നിർത്താൻ പ്രയോജനപ്പെടുന്ന മുകളിൽ കാണപ്പെടുന്ന വേരിനങ്ങളേവ- താങ്ങുവേരുകളും പൊയ്ക്കാൽ വേരുകളും 


48. തണ്ടിൽ നിന്നു താഴേക്കു വളരുന്നയിനം വരുകളേവ- പൊയ്ക്കാൽ വേരുകൾ  


49. പൊയ്ക്കാൽ വേരുകളുള്ള സസ്യത്തിന് ഉദാഹരണമേത്- കൈത


50. പൂക്കൾ, ഫലങ്ങൾ എന്നിവക്ക് ചുവപ്പ്, പർപ്പിൾ നിറങ്ങൾ നൽകുന്ന വർണകമാണ്- ആന്തോസയാനിൻ


51. സസ്യങ്ങളിൽ ആഹാരവസ്തുക്കളുടെ സംഭരണം നടക്കുന്ന കോശങ്ങളിൽ കൂടുതലായി കാണപ്പെടുന്ന ജൈവകണമേത്- ശ്വേതകണങ്ങൾ


52. വാതക വിനിമയത്തിന് സഹായിക്കും വിധം അന്തരീക്ഷത്തിലേക്ക്  വളർന്നു നിൽക്കുന്നയിനം വേരുകൾ എങ്ങനെ അറിയപ്പെടുന്നു- ശ്വസന വേരുകൾ അഥവാ (ന്യൂമാറ്റോഫോറെസ്) 


53. ശ്വസനവേരുകളുള്ള സസ്യങ്ങൾക്ക് ഉദാഹരണമേത്- കണ്ടൽച്ചെടികൾ 


54. ഒരു പൂവിൽ നിന്ന് ഒരു ഫലം മാത്രമുണ്ടാകുന്നത് എങ്ങനെ അറിയപ്പെടുന്നു- ലഘുഫലം  


55. ലഘുഫലത്തിന് ഉദാഹരണം- മാമ്പഴം 


56. ഒരു പൂവിൽ നിന്ന് ഒന്നിലധികം ഫലം ഉണ്ടാവുന്നത് എത്തരത്തിൽ അറിയപ്പെടുന്നു- പുഞ്ജഫലം അഥവാ (അഗ്രഗേറ്റ് ഫ്രൂട്ട്) 


57. പുഞ്ജഫലങ്ങൾക്ക് ഉദാഹരണങ്ങൾ- സീതപ്പഴം, ബ്ലാക്ക്ബെറി, അരണമരക്കായ


58. സംയുക്തഫലങ്ങൾക്ക് ഉദാഹരണങ്ങൾ- ചക്ക, കൈതച്ചക്ക 


59. സസ്യങ്ങളിൽ ബീജസങ്കലനത്തിനു ശേഷം ഏതുഭാഗമാണ് വളർന്ന് ഫലമുണ്ടാവുന്നത്- അണ്ഡാശയം  


60. ചില സസ്യങ്ങളിൽ പൂഞെട്ട്,  പുഷ്പാസനം തുടങ്ങിയ ഭാഗങ്ങൾ വളർന്ന് ഫലം പോലെയായിത്തീരുന്നത് എങ്ങനെ അറിയപ്പെടുന്നു- കപടഫലം (ഫാൾസ് ഫ്രൂട്ട്) 


61. കപടഫലങ്ങൾക്ക് ഉദാഹരണങ്ങൾ- കശുമാങ്ങ, ആപ്പിൾ, സഫർജൽ 


62. സസ്യങ്ങളിൽ ബീജസംയോഗം നടക്കാതെ തന്നെ അണ്ഡാശയങ്ങൾ ഫലങ്ങളായിമാറുന്ന പ്രക്രിയ ഏത്- പാർത്തനാകാർപി

No comments:

Post a Comment