Friday, 14 August 2020

Current Affairs- 15/08/2020

1. 2020- ലെ Forbes- ന്റെ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരങ്ങളുടെ പട്ടികയിൽ ആദ്യ പത്തിൽ ഇടം നേടിയ ഇന്ത്യൻ സിനിമാ താരം- Akshay Kumar (6 - ാം സ്ഥാനം)


2. തൊഴിൽ രഹിതരായ 1 ലക്ഷം യുവാക്കളെ സ്വയം പര്യാപ്തരാക്കുന്നതിനായി സബ്സിഡി നിരക്കിൽ വായ്പ  ലഭ്യമാക്കുന്നതിന് പശ്ചിമബംഗാളിൽ ആരംഭിച്ച പദ്ധതി- Karma Sethu Prakalpa



3. കോവിഡ് പ്രതിരോധത്തിനായി UVSAFE എന്ന Room Disinfection Device വികസിപ്പിച്ച സ്ഥാപനം- IIT Ropar 
  • Momentum India Pvt. Ltd- ന്റെ സഹകരണത്തോട
4. 2020 ആഗസ്റ്റിൽ കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഉണ്ടായ വിമാനാപകടത്തെപ്പറ്റി അന്വേഷിക്കുന്നതിനായി Aircraft Accident Investigation Bureau (AAIB) നിയോഗിച്ച അഞ്ചംഗ പാനലിന്റെ തലവൻ- Captain S.S. Chahar

  
5. 2020 ആഗസ്റ്റിൽ ഇന്ത്യൻ കോസ്റ്റ് ഗാർഡ് കമ്മീഷൻ ചെയ്ത Offshore Patrol Vessel- Sarthak

6. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ വനിതകൾക്ക് പ്രതിമാസം 830 രൂപ ധനസഹായം ലഭ്യമാക്കുന്നതിനായി അസമിൽ ആരംഭിക്കുന്ന പദ്ധതി- Arunodoi


7. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി കോവിഡ് ബ്രിഗേഡ് രൂപീകരിക്കുന്ന സംസ്ഥാനം- കേരളം


8. 2020 ആഗസ്റ്റിൽ GI Tag ലഭിച്ച ഗോവയിലെ ഉത്പന്നങ്ങൾ- Harmal chillies, Morra Bananas, Khaje (മധുര പലഹാരം)


9. 2020 ആഗസ്റ്റിൽ അന്തരിച്ച പ്രശസ്ത കവിയും ഗാന രചയിതാവുമായ വ്യക്തി.- ചുനക്കര രാമൻകുട്ടി


10. കേന്ദ്ര സർക്കാർ അടുത്തിടെ രൂപീകരിച്ച കോവിഡ്- 19 വാക്സിൻ അഡ്മിനിസ്ട്രേഷനെക്കുറിച്ചുളള ദേശീയ വിദഗ്ധ സംഘത്തിന് നേത്യത്വം കൊടുക്കുന്ന വ്യക്തി- V.K. Paul

11. അടുത്തിടെ അപ്പർ സ്റ്റേജ് റോക്കറ്റ് എഞ്ചിൻ പരീക്ഷിച്ച് ഇന്ത്യയിലെ ആദ്യത്തെ സ്വകാര്യ കമ്പനി- സ്കൈറൂട്ട് ഇന്ത്യ 
  • നോബേൽ സമ്മാന ജേതാവ് സി.വി. രാമനോടുള്ള ആദരസൂചകമായി എഞ്ചിന് 'Raman' എന്ന് നാമകരണം ചെയ്തിരിക്കുന്നു
12. ബഹിരാകാശ സഹകരണവുമായി ബന്ധപ്പെട്ട ധാരണപത്രത്തിൽ അടുത്തിടെ ഇന്ത്യ യോടൊപ്പം ഒപ്പുവച്ച രാജ്യം- നൈജീരിയ 


13. Asian College of Journalism (ACJ) Award 2020- ന് അർഹനായ വ്യക്തി- Nithin Sethi 
  • ഇൻവെസ്റ്റിഗേറ്റീവ് ജേണലിസത്തിനാണ് പുരസ്കാരം
14. പ്രധാനമന്ത്രി ഫസൽ ബീമാ യോജനയ്ക്ക് പകരമായി അടുത്തിടെ മുഖ്യമന്ത്രി കിസാൻ സഹായ് യോജന ആരംഭിച്ച ഇന്ത്യൻ സംസ്ഥാനം- ഗുജറാത്ത്  


15. അടുത്തിടെ ഇസ്രായേൽ വിജയകരമായി പരീക്ഷിച്ച നൂതന മിസൈൽ പ്രതിരോധ സംവിധാനം- ഹീറോ-2 ഇന്റർസെപ്റ്റർ 


16. സ്വച്ഛ് ഭാരത് മിഷൻ അക്കാദമി അടുത്തിടെ ആരംഭിച്ച കേന്ദ്ര മന്ത്രാലയം- കേന്ദ്ര ജലശക്തി മന്ത്രാലയം 


17. ആഗസ്റ്റ്- 15 മുതൽ ഒക്ടോബർ- 2 വരെ കായിക മന്ത്രാലയം സംഘടിപ്പിക്കുന്ന ഓട്ടമത്സരം ഏതാണ്- ഫിറ്റ് ഇന്ത്യ ഫ്രീഡം റൺ 
  • പൗരന്മാർക്ക് ഇടയിൽ ഫിറ്റ്നസ് ബോധവൽക്കരണത്തിനു വേണ്ടി.
18. ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യക്ക് എതിരെ സാമൂഹ്യ മാധ്യമത്തിൽ നടത്തിയ മോശം പരാമർശത്തെ തുടർന്ന് ശിക്ഷിക്കപ്പെട്ട പ്രമുഖ അഭിഭാഷകൻ ആര്- പ്രശാന്ത് ഭൂഷൺ
  • ചീഫ് ജസ്റ്റിസ് ഓഫ് ഇന്ത്യ- എസ് എ ബോബ്ഡെ
19. ആഗസ്റ്റ് 13- ന് സമാധാന സന്ധിയിൽ ഏർപ്പെട്ട രാജ്യങ്ങളേവ- ഇസ്രായേൽ - യു എ ഇ 

  • ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു- ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് രാജകുമാരൻ അബുദാബി
20. ലണ്ടൻ ആസ്ഥാനമായുള്ള എക്കണോമിസ്റ്റു് ഗ്രൂപ്പിന്റെ കണക്കു പ്രകാരം ഇന്റർനെറ്റ് സന്നദ്ധത സൂചിക പട്ടികയിൽ ഒന്നാമത് എത്തിയ രാജ്യം ഏത്- ഖത്തർ


21. 2020 ഓഗസിൽ ഹൈദാരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന സ്മാർട്ടപ്പ് 'സ്കൈറൂട്ട് എയറോസ്പേസ്' വിക്ഷേപിച്ച അപ്പർ സ്റ്റേജ് റോക്കറ്റ് എൻജിൻ ഏത്- രാമൻ

22. അടുത്തിടെ അന്തരിച്ച James Harris ഏത് മേഖലയുമായി ബന്ധപ്പെട്ടതാണ്- Wrestling 


23. മോട്ടോർ വാഹന വകുപ്പിന്റെ സേവനങ്ങൾ ഓൺലൈനാക്കുന്നതിനുള സോഫ്റ്റ്വെയർ- വാഹൻ 


24. ആത്മനിർഭർ താരത് അബിയാൻ പദ്ധതിയുടെ ഭാഗമായി ഇന്ത്യയെ സ്വയം പര്യാപ്തമാക്കുക എന്ന ലക്ഷ്യത്തോടുകൂടി രാജ്യം നിരോധിച്ചത് എത്ര വിദേശ ഉത്പന്നങ്ങളെയാണ്- 101 


25. അടുത്തിടെ അന്തരിച്ച സാമൂഹ്യ പ്രവർത്തകയും 'Inside Chattisgarh: Apolitical memoir' എന്ന പുസ്തകത്തിന്റെ രചയിതാവുമായ വ്യക്തി- ഇലിന സൻ

26. പ്രധാനമന്ത്രിയുടെ പുതിയ പ്രെവറ്റ് സെക്രട്ടറി- ഹാർദിക് ഷാ 


27. ആഗോള ഫുട്ബോൾ സംഘടനയായ ഫിഫ (FIFA)- യുടെ ഇപ്പോഴത്തെ പ്രസിഡന്റിന്റെ പേര്- ജിയാനി ഇൻഫാന്റിനോ (Gianni Infantino) 


28. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പുതിയ വിദ്യാഭ്യാസ നയം (New Education Policy- NEP 2020) തയ്യാറാക്കിയ സമിതിയുടെ അധ്യ ക്ഷൻ- ഡോ.കെ. കസ്തുരിരംഗൻ. 
  • 1986- ലെ ദേശീയ വിദ്യാഭ്യാസ നയമായിരുന്നു ഇതുവരെ പിന്തുടർന്നിരുന്നത്. 
  • പ്രീ സ്കൂൾ (അങ്കണവാടി) മുതൽ 12-ാം ക്ലാസ് വരെ സാർവത്രിക വിദ്യാഭ്യാസത്തിന് അവസരമൊരുക്കുന്ന നയമാണ് സമിതി തയ്യാറാക്കിയത്. 
  • പുതിയ നയപ്രകാരം മാനവ ശേഷി വികസന മന്ത്രാലയം വിദ്യാഭ്യാസ മന്ത്രാലയമാക്കി മാറ്റി. 
  • 1968- ൽ ഇന്ദിരാഗാന്ധി, 1986- ൽ രാജീവ് ഗാന്ധി എന്നീ പ്രധാനമന്ത്രിമാരുടെ കാലത്താണ് ഇതിനു മുൻപ് വിദ്യാഭ്യാസ നയം നടപ്പിലാക്കപ്പെട്ടത്. 
29. ഇന്ത്യയിലെ മൊബൈൽ ഫോൺ സംവിധാനത്തിന് 25 വർഷം തികഞ്ഞതെന്ന്- 2020 ജൂലായ് 31-ന് 

  • 1995 ജൂലായ് 31- ന് അന്നത്തെ പശ്ചിമബംഗാൾ മുഖ്യമന്ത്രി ജ്യോതിബസു കേന്ദ്ര വാർത്താ വിനിമയ മന്ത്രി സുഖ് റാമിനെ വിളിച്ചു കൊണ്ടാണ് രാജ്യത്ത മൊബൈൽ സംവിധാനത്തിന് തുടക്കം കുറിച്ചത്
  • 1996 സെപ്റ്റംബർ 17- ന് വിശ്വസാഹിത്യ കാരനായ തകഴി ശിവശങ്കരപ്പിള്ള അന്നത്തെ ദക്ഷിണ മേഖലാ കമാൻഡന്റ് എ.ആർ. ടണ്ഡനുമായി സംസാരിച്ചു കൊണ്ടാണ് കേരളത്തിലെ മൊബൈൽ ഫോൺ സർവീസിന് തുടക്കമിട്ടത്.
  • ലോകത്ത് ആദ്യമായി മൊബൈൽ ഫോണിൽ സംസാരിച്ചത് അമേരിക്കൻ എൻജിനീയറായ ഡോ. മാർട്ടിൻ കൂപ്പറാണ് (Martin Cooper). 1973 ഏപ്രിൽ മൂന്നിനാണ് സ്വന്തമായി രൂപകല്പന ചെയ്ത മൊബൈൽ ഫോണിൽ നിന്ന് അദ്ദേഹം സംസാരിച്ചത്. 
  • 'Father of the (hand held) Cell Phone' എന്ന് മാർട്ടിൻ കൂപ്പർ വിശേഷിപ്പിക്കപ്പെടുന്നു.
30. ലോകമാന്യ ബാലഗംഗാധര തിലകിൻ എത്രാമത് ചരമവാർഷിക ദിനമാണ് 2020 ഓഗസ്റ്റ് ഒന്നിന് ആചരിച്ചത്- 100-ാമത് 
  • ബ്രിട്ടീഷ് ചരിത്രകാരനായ വാലന്റൈൻ ഷിറോൾ തിലകിനെ വിശേഷിപ്പിച്ചത് 'ഇന്ത്യൻ അശാന്തിയുടെ പിതാവ് (Father of the Indian Unrest) എന്നാണ്.  
  • ബർമ (മ്യാൻമാർ)- യിലെ മണ്ഡലൈ  ജയിലിൽ തടവുശിക്ഷ അനുഭവിക്കവെ തിലക് രചിച്ച കൃതിയാണ് 'ഗീതാരഹസ്യം.' 
  • 'ആധുനിക ഇന്ത്യയുടെ സ്രഷ്ടാവ്' എന്നാണ് ഗാന്ധിജി തിലകിനെ വിശേഷിപ്പിച്ചത്. 
  • 1920 ഓഗസ്റ്റ് ഒന്നിനാണ് തിലക് അന്തരിച്ചത്. 
  • ഒരിക്കൽ പോലും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ അധ്യക്ഷ പദവി വഹിക്കാത്ത ഏക ദേശീയ നേതാവുകൂടിയാണ് തിലക് 
31. ഗാന്ധിജി ആരംഭിച്ച ഏത് സമരത്തിന്റെ നൂറാം വാർഷികദിനമായിരുന്നു 2020 ഓഗസ്റ്റ് ഒന്ന്- നിസ്സഹകരണ പ്രസ്ഥാനം 
  • സ്വാതന്ത്ര്യ സമരകാലത്ത് ഗാന്ധിജിയുടെ നേതൃത്വത്തിൽ അഖിലേന്ത്യാടിസ്ഥാനത്തിൽ നടന്ന ആദ്യത്തെ ബഹുജന പ്രക്ഷോഭമായിരുന്നു നിസ്സഹകരണ പ്രസ്ഥാനം. 
  • 1920- ൽ ആരംഭിച്ച ഈ സമരം 1922- ൽ പിൻവലിച്ചു. 
  • ഉത്തർ പ്രദേശിലെ ചൗരി ചൗര എന്ന സ്ഥലത്ത് ജനക്കൂട്ടം പോലീസ് സ്റ്റേഷൻ ആക്രമിച്ച് തീ കൊളുത്തി 22 ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയ സംഭവമാണ് (1922 ഫെബ്രുവരി- 4) നിസ്സഹകരണ പ്രസ്ഥാനം പിൻവലിക്കാൻ ഗാന്ധിജിയെ പ്രേരിപ്പിച്ചത്
  • ഗാന്ധിജി ഇന്ത്യയിൽ നടത്തിയ ആദ്യ സത്യാഗ്രഹം- ചമ്പാരൻ (1917)  
  • ബിഹാറിലാണ് ചമ്പാരൻ. 
  • ഇന്ത്യൻ ദേശീയ പ്രസ്ഥാനത്തെ മാസ് മൂവ്മെൻറ് ആക്കി മാറ്റിയത് ഗാന്ധിജിയാണ്

No comments:

Post a Comment