3. വർഗീകരണ ശാസ്ത്രത്തിന്റെ പിതാവ്- കാൾ ലിനേയസ്
4. ജീവശാസ്ത്രത്തിന്റെ പിതാവ്- അരിസ്റ്റോട്ടിൽ
5. സസ്യശാസ്ത്രത്തിന്റെ പിതാവ്- തിയോ ഫ്രാസ്റ്റസ്
6. ആയുർവേദത്തിന്റെ പിതാവ്- ചരകൻ
- ജീവികളെ ചുവന്ന രക്തമുള്ളവ, അല്ലാത്തവ എന്ന് ആദ്യമായി വേർതിരിച്ചത് അരിസ്റ്റോട്ടിലാണ്.
- സസ്യങ്ങളെ ഏകവർഷികൾ, ദ്വിവർഷികൾ ബഹുവർഷികൾ എന്ന് വേർതിരിച്ചത് തിയോ ഫ്രാസ്റ്റസാണ്.
- 18,000- ലധികം സസ്യങ്ങളുടെ വിവരങ്ങൾ ചേർത്ത് 'ഹിസ്റ്റോറിയ ജനറാലിസ് പ്ലാന്റേം' എന്ന ഗ്രന്ഥം രചിച്ചത് ഇംഗ്ലണ്ടിലെ ജോൺ റേ ആണ്.
- ജീവി വർഗീകരണത്തിന് 'സ്പീഷീസ്' എന്ന പദം ആദ്യമായി ഉപ്യോഗിച്ചതും ജോൺ റേ ആണ്.
- വർഗീകരിച്ച ജീവികൾക്ക് ശാസ്ത്രീയനാമം നൽകുന്ന ദ്വിനാമ പദ്ധതി ആവിഷ്കരിച്ചത് കാൾ ലിനേയസാണ്.
7. കേരളത്തിലെ സസ്യ സമ്പത്തിനെക്കുറിച്ചുള്ള ആദ്യ പുസ്തകം- ഹോർത്തൂസ് മലബാറിക്കസ്
- ലാറ്റിൻ ഭാഷയിൽ രചിച്ചു.
- 'മലബാറിൻറ ഉദ്യാനം' എന്നാണിതിന്റെ അർഥം
- ആംസ്റ്റർഡാമിൽ പ്രസിദ്ധികരിച്ചു. 12 വാല്യങ്ങളുണ്ട്.
- ഡച്ച് ഗവർണറായിരുന്ന ഹെൻറിക് വാൻറീഡാണ് രചനയ്ക്ക് നേതൃത്വം നൽകിയത്.
- ഇട്ടി അച്ചുതൻ വൈദ്യർ, രംഗഭട്ട്, വിനായക ഭട്ട്', അപ്പുഭട്ട് എന്നിവർ നിർണായക സംഭാവനകൾ നൽകി.
- മലയാള ലിപി ആദ്യമായി അച്ചടിച്ചത് ഈ ഗ്രന്ഥത്തിലാണ്.
- ശാസ്ത്രീയനാമത്തിലെ ആദ്യ പദം ജീനസിനെയും രണ്ടാം പദം സ്പീഷിസിനെയും സൂചിപ്പിക്കുന്നു.
10. മൊനീറ കിങ്ഡത്തെ പിന്നീട് ആർക്കിയ, ബാക്ടീരിയ എന്നീ കിങ്ഡങ്ങളാക്കി വിഭജിച്ച് ആറു കിങ്ഡം വർഗീകരണത്തിന് തുടക്കമിട്ട ശാസ്ത്രജ്ഞനാര്- കാൾ വൗസ്
11. ഭൂമിയിൽ ജീവൻ കാണപ്പെടുന്ന ഭാഗമാണ്- ജീവമണ്ഡലം (Biosphere)
12. ജന്തുക്കളും സസ്യങ്ങളും സൂക്ഷ്മ ജീവികളും ഉൾപ്പെടുന്നതാണ്- ജീവലോകം
13. ജീവജാലങ്ങളും അവയുടെ ചുറ്റുപാടും തമ്മിലുള്ള പരസ്പര ബന്ധത്തെപ്പറ്റിയുള്ള പഠനശാഖ- ഇക്കോളജി
14. സസ്യങ്ങളിലെ രാസോർജം മറ്റു ജീവികളിലേക്ക് എത്തിച്ചേരുന്നതെങ്ങനെ- ഭക്ഷ്യശൃംഖല വഴി
15. ഊർജോത്പാദനത്തിന് സസ്യങ്ങളെ ആശ്രയിക്കുന്നവരാണ്- ഉപഭോക്താക്കൾ
16. ഭൂമിയിൽ വസിക്കുന്ന മുഴുവൻ ജീവിസമൂഹങ്ങളും അവയുടെ ആവാസവ്യവസ്ഥകളും ചേരുന്നതാണ്- ജൈവവൈവിധ്യം (Bio Diversity)
17. ബയോഡൈവേഴ്സിറ്റി എന്ന പദം ആദ്യമായി ഉപയോഗിച്ചത് പ്രകൃതി ശാസ്ത്രജ്ഞനായ ______ ആണ്- വാൾട്ടർ ജി.റോസൻ
18. വംശനാശം സംഭവിച്ച ഡോഡോ പക്ഷികളുടെ നാട്- മൗറീഷ്യസ്
19. വംശനാശം സംഭവിച്ച കാട്ടുസീബ്രയിനമായ ക്വാഗ്ഗകൾ എവിടെയാണുണ്ടായിരുന്നത്- ആഫ്രിക്കയുടെ തെക്കൻ ഭാഗങ്ങളിൽ
20. DDT പോലുള്ള കീടനാശിനികളുടെ പാരിസ്ഥിതിക ആരോഗ്യ പ്രശ്നങ്ങൾ ലോകത്തിന്റെ മുൻപാകെ കൊണ്ടുവന്ന ഗ്രന്ഥമേത്- സൈലന്റ് സ്പ്രിങ്
- റേച്ചൽ കഴ്സൺ എന്ന അമേരിക്കൻ ഗവേഷകയാണിത് രചിച്ചത്. 1962- ൽ പ്രസിദ്ധീകരിച്ചു.
- 'പരിസ്ഥിതി പ്രവർത്തകരുടെ ബൈബിൾ' എന്നറിയപ്പെടുന്നു.
- 1972- ൽ അമേരിക്കയിലും പിന്നീട് മറ്റു രാജ്യങ്ങളിലും DDT നിരോധിക്കാനിടയാക്കിയത് ഈ പുസ്തകത്തിലെ കണ്ടെത്തലുകളാണ്.
21. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെയും ജന്തുക്കളുടെയും വിവരങ്ങളടങ്ങിയ പട്ടികയാണ്- റെഡ് ഡേറ്റ ബുക്ക്
- International Union for Conservation of Nature (IUCN) ആണ് ഇത് തയ്യാറാക്കുന്നത്.
22. ജീവജാലങ്ങളെ അവയുടെ സ്വാഭാവിക ആവാസ വ്യവസ്ഥകളിൽ സംരക്ഷിക്കുന്ന രീതിയുടെ പേരെന്ത്- ഇൻസിറ്റു കൺസർവേഷൻ
Eg: - വന്യജീവിസങ്കേതങ്ങൾ
- നാഷണൽ പാർക്കുകൾ
- കമ്യൂണിറ്റി റിസർവുകൾ
- ബയോസ്ഫിയർ റിസർവുകൾ
- കാവുകൾ
- ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
24. വന്യജീവിസംരക്ഷണത്തോടൊപ്പം ഒരു മേഖലയിലെ ചരിത്രസ്മാരകങ്ങൾ, പ്രകൃതിവിഭവങ്ങൾ, ഭൗമ സവിശേഷതകൾ എന്നിവയും സംരക്ഷിക്കുന്നതാണ്- നാഷണൽ പാർക്കുകൾ
25. സമൂഹ പങ്കാളിത്തത്തോടെ സംരക്ഷിക്കുന്ന പ്രദേശങ്ങളാണ്- കമ്യൂണിറ്റി റിസർവുകൾ
26. കോഴിക്കോട്, മലപ്പുറം ജില്ലകളിലായി സ്ഥിതിചെയ്യുന്ന കമ്യൂണിറ്റി റിസർവാണ്- കടലുണ്ടി കമ്യൂണിറ്റി റിസർവ്
27. പ്രധാന ആവാസ വ്യവസ്ഥകളെയും ജൈവ വൈവിധ്യത്തെയും ജനിതക സ്രോതസ്സുകളെയും സംരക്ഷിക്കാനായി രൂപവത്കരിക്കുന്നതാണ്- ബയോസ്ഫിയർ റിസർവുകൾ
28. കേരളത്തിലെ പ്രദേശങ്ങൾ കൂടി ഉൾപ്പെടുന്ന രണ്ട് ബയോസ്ഫിയർ റിസർവുകൾ ഏതെല്ലാം- നീലഗിരി, അഗസ്ത്യമല
29. മനുഷ്യവാസപ്രദേശങ്ങളിൽ സംരക്ഷിക്കുന്ന വിസ്തൃതി കുറഞ്ഞ ജൈവവൈവിധ്യമേഖലയാണ്- കാവുകൾ
30. തദ്ദേശീയമായ ധാരാളം സ്പീഷീസുകൾ ഉൾപ്പെടുന്നതും ആവാസനാശ ഭീഷണി നേരിടുന്നതുമായ ജൈവവൈവിധ്യമേഖല- ഇക്കോളജിക്കൽ ഹോട്ട് സ്പോട്ടുകൾ
- ഇന്ത്യയിലുള്ള ഹോട്ട് സ്പോട്ടുകളാണ് പശ്ചിമഘട്ടം, വടക്കു കിഴക്കൻ ഹിമാലയം, ഇന്തോബർമ മേഖല.
- പശ്ചിമഘട്ട സംരക്ഷണത്തക്കുറിച്ച് പഠിച്ച കമ്മിഷനാണ് മാധവ് ഗാഡ്ഗിൽ കമ്മിറ്റി.
Eg:
- സുവോളജിക്കൽ ഗാർഡനുകൾ
- ബൊട്ടാണിക്കൽ ഗാർഡനുകൾ
- ജീൻ ബാങ്കുകൾ
33. മലബാർ ബൊട്ടാണിക്കൽ ഗാർഡൻ എവിടെയാണ്- ഒളവണ്ണ (കോഴിക്കോട്)
34. വിത്തുകൾ, ബീജങ്ങൾ മുതലായവ ശേഖരിക്കാനും ദീർഘകാലത്തേക്കു സംരക്ഷിക്കാനുമുള്ള സംവിധാനങ്ങളുള്ള ഗവേഷണ കേന്ദ്രങ്ങളാണ്- ജീൻ ബാങ്കുകൾ
35. രാജീവ് ഗാന്ധി സെന്റെർ ഫോർ ബയോടെക്നോളജി എവിടെയാണ്- തിരുവനന്തപുരം
36. IUCN- ന്റെ ആസ്ഥാനം എവിടെ- ഗ്ലാൻഡ് (സ്വിറ്റ്സർലൻഡ്)
- WWF- ന്റെ ആസ്ഥാനം ഗ്ലാൻഡിലാണ്.
- വേൾഡ് വൈഡ് ഫണ്ട് ഫോർ നേച്ചർ എന്നാണ് WWF- ന്റെ പൂർണ രൂപം.
- ഗ്രീൻപീസ് എന്ന പരിസ്ഥിതി സംഘടനയുടെ ആസ്ഥാനം ആംസ്റ്റർഡാമിലാണ്.
- കെനിയയിലെ നയ്റോബിയിലാണ് യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാമിന്റെ (UNEP) ആസ്ഥാനം.
- 1972 ജൂൺ 5- നാണ് UNEP രൂപവത്കരിച്ചത്.
37. ഗ്രീൻ ബെൽറ്റ് എന്ന പരിസ്ഥിതി സംഘടന രൂപവത്കരിച്ചത്- വംഗാരി മാതായി
- 2004- ൽ സമാധാനത്തിന് നൊബേൽ സമ്മാനം ലഭിച്ച പരിസ്ഥിതി പ്രവർത്തകയാണ് വംഗാരി മാതായി
- സ്വദേശമായ കെനിയയിൽ ഹരിതവത്കരണത്തിന് നേതൃത്വം നൽകിയ വംഗാരി മാതായിയാണ് നൊബേൽ സമ്മാനം നേടിയ ആദ്യ ആഫ്രിക്കൻ വനിത
- Unbowed: A Memoir (തലകുനിക്കാതെ) എന്നത് വംഗാരി മാതായിയുടെ ആത്മകഥയാണ്
No comments:
Post a Comment