Monday, 24 August 2020

Current Affairs- 24/08/2020

1. അടുത്തിടെ ഇന്ത്യയുടെ പുതിയ തെരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിതനായ വ്യക്തി- രാജീവ് കുമാർ (മുൻ ധനകാര്യ സെക്രട്ടറി) 


2. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ മാനേജിംഗ് ഡയറക്ടറായി അടുത്തിടെ നിയമിതനായ വ്യക്തി- Ashwani Bhatia  


3. ഭിന്നശേഷിക്കാർക്ക് ആവശ്യമായ സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കേരള സാമൂഹിക നീതി വകുപ്പ് ആവിഷ്കരിച്ച പദ്ധതി- പരിരക്ഷ  


4. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം സംഘടിപ്പിച്ച Online Patriotic short film contest- ൽ ഒന്നാം സ്ഥാനം നേടിയത്- Am I? (സംവിധാനം - അഭിജിത്ത് പോൾ)  


5. ഇറാൻ അടുത്തിടെ വികസിപ്പിച്ച Surface to surface missile- Martyr Qassem Soleimani 
  • (ഇറാന്റെ മുൻ സൈനിക കമാൻഡറിന്റെ പേരിലാണ് നാമകരണം ചെയ്യപ്പെട്ടിരിക്കുന്നത്) 
6. കേന്ദ്രസർക്കാരിന്റെ തദ്ദേശീയ വീഡിയോ കോൺഫറൻസ് സോഫ്റ്റ് വയർ ഇന്നവേഷൻ ചലഞ്ചിൽ ഒന്നാമതെത്തിയ ആപ്ലിക്കേഷൻ- വി കൺസോൾ  


7. അടുത്തിടെ 'National Strategy for Financial Education' ആരംഭിച്ചത്-  RBI


8. 2020- ലെ Digital Quality of Life (DQL) Index- ൽ ഇന്ത്യയുടെ റാങ്ക്- 57 (ഒന്നാം സ്ഥാനം- ഡെൻമാർക്ക്)  


9. കേരളത്തിലെ ആദ്യ Dragon fly Festival- തുമ്പി മഹോത്സവം 2020


10. 2020 ആഗസ്റ്റിൽ പ്രമുഖ ധനകാര്യ സ്ഥാപനമായ Tata Capital Ltd വ്യക്തിഗത വായ്പകൾ WhatsApp- ലൂടെ ലഭ്യമാക്കുന്നതിന് ആരംഭിച്ച സംവിധാനം - Swift Insta Personal Loan


11. കേന്ദ്രസർക്കാർ ആരംഭിക്കുന്ന NRA (National Recruitment Agency) വഴി നടത്തുന്ന CET (Common Eligibility Test)- ൽ ലഭിക്കുന്ന  അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികൾക്ക് സർക്കാർ ജോലി ലഭ്യമാക്കാൻ തീരുമാനിച്ച ഇന്ത്യയിലെ ആദ്യ സംസ്ഥാനം- മധ്യപ്രദേശ്


12. 2020 ആഗസ്റ്റിൽ ഒഡീഷയിൽ നടന്ന കാർഷിക ഉത്സവം- Naukhai


13. 2020 ആഗസ്റ്റിൽ ICC- യുടെ Hall of Fame- ൽ ഇടം നേടിയ ക്രിക്കറ്റ് താരങ്ങൾ-
  • Jacques Kallis (ദക്ഷിണാഫ്രിക്ക) 
  • Lisa sthalekar (ആസ്ട്രേലിയ)  
  • Zaheer Abbas (no almond)
14. Delhi Riots 2020. The Untold Story എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Monika Arora, Sonali Chitalkar, Prerna Malhotra


15. 2020- ലെ UEFA Champions League ഫുട്ബോൾ ജേതാക്കൾ- Bayern Munich FC


16. 2020- ലെ രാജീവ് ഗാന്ധി ഖേൽ രത്ന പുരസ്കാര ജേതാക്കൾ- 
  • രോഹിത് ശർമ്മ (ക്രിക്കറ്റ്) 
  • വിനേഷ് ഫോഗാട്ട് (ഗുസ്തി)  
  • മണിക ബത്ര (ടേബിൽ ടെന്നീസ്)  
  • റാണി രാംപാൽ (ഹോക്കി) 
  • മാരിയപ്പൻ തങ്കവേലു (പാരാ അത് ലറ്റ്) 
17. 2020- ലെ ധ്യാൻചന്ദ് അവാർഡ് നേടിയ മലയാളി- ജിൻസി ഫിലിപ്പ് (മുൻ അത് ലറ്റ്)


18. 2020 ആഗസ്റ്റിൽ കോവിഡ് 19- നെതിരെ അവബോധം നടത്തുന്നതിനായി കേന്ദ്ര സർക്കാർ ഇന്ത്യയിൽ ആദ്യമായി ആരംഭിച്ച Video Game- Corona Fighters (ഉദ്ഘാടനം- Dr. Harsh Vardhan )


19. 2020 ആഗസ്റ്റിൽ National Highways Authority of India ആരംഭിച്ച പുതിയ Mobile Application- Harit Path


20. Bhundelkhand മേഖലയിലെ രൂക്ഷമായ ജലക്ഷാമം പരിഹരിക്കുന്നതിന് ഉത്തർപ്രദേശുമായി സഹകരിക്കുന്ന വിദേശ രാജ്യം- Israel


21. Corporate Clients- നായി Green Deposit Programme ആരംഭിച്ച ബാങ്ക്- HSBC India


22. Google ഇന്ത്യയിൽ ആരംഭിച്ച പുതിയ Employment Application Platform- Kormo Jobs


23. സൗജന്യമായി Digital Skills Training നൽകുന്നതിന് National Skills Development Corporation (NSDC)- യുമായി സഹകരിക്കുന്ന IT സ്ഥാപനം- IBM


24. അർജുന പുരസ്കാരം ലഭിച്ചവരിലെ മലയാളി സാന്നിധ്യം- ശിവകേശവൻ 


25. ഡൊമിനിക്കൻ റിപ്പബ്ലിക്കിന്റെ പുതിയ പ്രസിഡന്റായി അടുത്തിടെ നിയമിതനായ വ്യക്തി- Luis Rodolfo Abinader Corona 


26. 'Grandparents' Bag of Stories' എന്ന പുസ്തകത്തിന്റെ രചയിതാവ്- Sudha Murty 


27. അടുത്തിടെ നടന്ന ASEAN-India Network of Think Tanks സമ്മേളനത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി- S. Jai Shankar 


28. കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി. മന്ത്രാലയം സംഘടിപ്പിച്ച Innovation Challenge for Development of Video Conferencing Solution- ൽ ഒന്നാം സ്ഥാനം നേടിയ സോഫ്റ്റ്‌വെയർ- വി കൺസോൾ 
  • ആലപ്പുഴ സ്വദേശിയായ ജോയി സെബാസ്റ്റ്യന്റെ ഉടമസ്ഥതയി ലുള്ള 'ടെക്ജെൻഷ്യ' എന്ന കമ്പനിയാണ് സോഫ്റ്റ്വെയർ വികസിപ്പിച്ചത്
29. വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ നൽകുന്നതിനായി അടുത്തിടെ കേരള സർക്കാർ ആരംഭിച്ച പദ്ധതി- അഭയ കിരണം


30. ചന്ദ്രയാൻ- 2 അതിന്റെ ഓർബിറ്റിൽ ഒരു വർഷം പൂർത്തിയാക്കുന്നത് എന്ന്- ആഗസ്റ്റ് 20  


31. ട്രിനിഡാഡ് ആൻഡ് ടൊബാഗോയുടെ പ്രധാനമന്ത്രിയായി നിയമിതനായതാര്- കേയിറ്റ് റൗളി (തുടർച്ചയായി രണ്ടാം തവണ)


32. ടോക്കിയോ ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ സ്പോൺസർ ആകുന്നത് ആര്- Inox ഗ്രൂപ്പ്


33. 2020 ഖേൽരത്ന പുരസ്കാരം നേടിയ ക്രിക്കറ്റ് താരം- രോഹിത് ശർമ


34. 2020 ദേശിയ കായിക പുരസ്കാരമായ അർജുന അവാർഡ് നേടിയ വനിതാ ക്രിക്കറ്റ് താരം- ദീപ്തി ശർമ


35. ദേശീയ സദ്ഭാവന ദിനം- ഓഗസ്റ്റ് 20 

No comments:

Post a Comment