Sunday, 9 August 2020

General Knowledge in Indian Constitution Part- 4

1. സ്വതന്ത്ര ഇന്ത്യയുടെ ബ്രിട്ടനിലേക്കുള്ള ആദ്യത്തെ ഹൈക്കമ്മിഷണർ ആരായിരുന്നു- വി.കെ. കൃഷ്ണമേനോൻ 


2. സ്വതന്ത്ര ഇന്ത്യയുടെ അമേരിക്കയിലേക്കുള്ള ആദ്യത്തെ അംബാസഡർ ആരായിരുന്നു- ആസഫ് അലി 


3. ചൈനയിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ അംബാസഡർ ആരായിരുന്നു- കെ.എം.പണിക്കർ  


4. സോവിയറ്റ് യൂണിയനിലേക്കുള്ള ഇന്ത്യയുടെ ആദ്യത്തെ അംബാസഡർ ആരായിരുന്നു- വിജയലക്ഷ്മി പണ്ഡിറ്റ്  


5. 'പാകിസ്താനിലെ ഇന്ത്യയുടെ ആദ്യത്തെ ഹൈകമ്മിഷണർ ആരായിരുന്നു- ശ്രീ പ്രകാശ 


6. ഐക്യരാഷ്ട്രസഭയിൽ സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ പ്രതിനിധി ആരായിരുന്നു- ഡോ.പത്മനാഭ പി. പിള്ള 


7. ബ്രിട്ടൻ സന്ദർശിച്ച് ആദ്യത്ത ഇന്ത്യൻ രാഷ്ട്രപതി ആര്- ഡോ.എസ്.രാധാകൃഷ്ണൻ (1963 ജൂൺ) 


8. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു ആദ്യമായി സന്ദർശിച്ച വിദേശരാജ്യം ഏത്- അമേരിക്ക (1949 ഒക്ടോബർ)


9. എലിസബത്ത്- 2 രാജ്ഞിയുടെ കിരീടധാരണ ചടങ്ങിൽ പങ്കെടുക്കാനായി ആദ്യമായി ബ്രിട്ടൻ സന്ദർശിച്ച ഇന്ത്യൻ പ്രധാനമന്ത്രിയാര്- ജവാഹർലാൽ നെഹ്റു (1953) 


10. ലാറ്റിനമേരിക്കൻ രാജ്യങ്ങൾ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രിയാര്- ഇന്ദിരാഗാന്ധി (1968) 


11. പ്രധാനമന്ത്രിയായിരിക്കെ വിദേശ രാജ്യങ്ങളൊന്നും സന്ദർശിക്കാത്ത ഏക വ്യക്തിയാര്- ചരൺസിങ് 


12. അമേരിക്കൻ കോൺഗ്രസിന്റെ സംയുക്ത സമ്മേളനത്തെ അഭിസംബോധനം ചെയ്ത ഏക ഇന്ത്യൻ പ്രധാനമന്ത്രിയാര്- അടൽ ബിഹാരി വാജ് പേയി (2000 സെപ്റ്റംബർ) 


13. ഇസ്രായേൽ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാനമന്ത്രി ആര്- നരേന്ദ്ര മോഡി (2017) 


14. സിയാച്ചിൻ ഗ്ലേസിയർ സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ രാഷ്ട്രപതിയാര്- എ.പി.ജെ. അബ്ദുൾകലാം  


15. ആർട്ടിക് സർക്കിൾ കടന്ന് യാത്ര ചെയ്ത് സാന്താക്ലോസിൻറ ഗ്രാമമായ റോവാനിയേമി സന്ദർശിച്ച ഇന്ത്യൻ രാഷ്ട്രപതിയാര്- പ്രണബ് മുഖർജി 


16. ബ്രിട്ടീഷ് പാർലമെന്റിനെ അഭിസംബോധനചെയ്ത് സംസാരിച്ച ആദ്യത്തെ ഇന്ത്യൻ പ്രധാന മന്ത്രിയാര്- നരേന്ദ്രമോഡി 


17. 900 വർഷത്തിലധികം പഴക്കമുള്ള ശില്പമായ 'പാരറ്റ് ലേഡി' ഇന്ത്യക്ക് കൈമാറിയ രാജ്യമേത്- കാനഡ (2015) 


18. 2017- ൽ 'മൺസൂൺ കറസ്പോണ്ടൻസ്' എന്നറിയപ്പെടുന്ന ചരിത്രരേഖകൾ ഇന്ത്യയ്ക്ക് കൈമാറിയ രാജ്യമേത്- പോർച്ചുഗൽ 


19. ഇന്ത്യ കഴിഞ്ഞാൽ, ഗാന്ധിജിയുടെ സ്മരണാർഥം പോസ്റ്റേജ് സ്റ്റാമ്പ് പുറത്തിറക്കിയ ആദ്യത്തെ രാജ്യമേത്- അമേരിക്ക (1961) 


20. ഗാന്ധിജി സ്മാരക സ്റ്റാമ്പ് പുറത്തിറക്കിയ രണ്ടാമത്തെ വിദേശ രാജ്യം ഏത്- കോംഗോ (1967)  


21. 100- ലേറെ ലോക രാജ്യങ്ങൾ പോസ്റ്റേജ് സ്റ്റാമ്പുകൾ പുറത്തിറക്കിയിട്ടുള്ളത് ഏത് ഇന്ത്യൻ നേതാവിന്റെ സ്മരണാർഥമാണ്- ഗാന്ധിജിയുടെ 


22. ഗാന്ധിജിയുടെ സ്മരണാർത്ഥം  ആദ്യമായി പോസ്റ്റ് കാർഡ് പുറത്തിറക്കിയ വിദേശ രാജ്യമേത്- പോളണ്ട് 


23. ഗാന്ധിജിയുടെ സ്മരണാർത്ഥം തപാൽ കവർ പുറത്തിറക്കിയ ആദ്യത്തെ വിദേശരാജ്യമേത്- റൊമാനിയ 


24. മുൻപ് ബ്രിട്ടീഷ് അധീനതയിലായിരുന്ന കോമൺ വെൽത്ത് രാജ്യങ്ങളിലൊന്നിലേക്ക് മറ്റൊരു കോമൺവെൽത്ത് രാജ്യം നിയമിക്കുന്ന നയതന്ത്ര പ്രതിനിധി ഏതുപേരിൽ അറിയപ്പെടുന്നു- ഹൈക്കമ്മിഷണർ 


25. കോമൺ വെൽത്ത് രാജ്യമല്ലാത്ത ഇടങ്ങളിലേക്ക് ഇന്ത്യ അയയ്ക്കുന്ന നയതന്ത്ര പ്രതിനിധി ഏത് പേരിൽ അറിയപ്പെടുന്നു- അംബാസഡർ


26. ഹൈക്കമ്മിഷണർമാർ, അംബാസഡർമാർ എന്നിവരെ നിയമിക്കുന്നതാര്- രാഷ്ട്രപതി  


27. ഇന്ത്യയുടെ വിദേശകാര്യ വക്താവായ ആദ്യത്തെ വനിതയാര്- നിരുപമാ റാവു 


28. കേന്ദ്രത്തിന്റെ നികുതി വരുമാനത്തിൽ നിന്ന് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട വിഹിതം നിശ്ചയിക്കുന്നതാര്- കേന്ദ്ര ധനകാര്യ കമ്മിഷൻ 


29. ജനങ്ങൾ നേരിട്ട് ഭരണഘടനാ ഭേദഗതിയിൽ പങ്കെടുക്കുന്ന രാജ്യത്തിന് ഉദാഹരണമേത്- സ്വിറ്റ്സർലൻഡ് 


30. സംസ്ഥാന ഗവർണർക്ക് ഒരു ബിൽ രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി റിസർവ് ചെയ്യാൻ കഴിയുന്നത് ഏത് ഭരണഘടനാ അനുച്ഛേദം പ്രകാരമാണ്- അനുച്ഛേദം 201 


31. സംസ്ഥാനങ്ങളിലെ ജില്ലാ കോടതികളിലെ ജഡ്മിമാരെ നിയമിക്കുന്നത് ആര്- സംസ്ഥാന ഗവർണർ 


32. സംസ്ഥാന ലിസ്റ്റിൽ ഉൾപ്പെട്ട വിഷയത്തിലും നിയമനിർമാണം നടത്താൻ പാർലമെന്റിന് അധികാരം നൽകുന്ന ഭരണഘടനാ അനുച്ഛേദം ഏത്- അനുച്ഛേദം 249 


33. കുട്ടികളെ ഫാക്ടറിയിൽ പണിയെടുപ്പിക്കുന്നത് നിരോധിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്- അനുച്ഛേദം- 24


34. പ്രൊഹിബിഷൻ, സെർഷ്യാറ്റി എന്നീ റിട്ടുകൾ പ്രയോഗിക്കുന്നത് ആർക്കെതിരേയാണ്- കോടതികൾ 


35. ഭരണഘടനാ നിർമാണസഭയിൽ ജവാഹർലാൽ നെഹ്റു ലക്ഷ്യ പ്രമേയം അവതരിപ്പിച്ചത് എന്ന്- 1946 ഡിസംബർ 13 


36. സംസ്ഥാനങ്ങളിലെ ലെജിസ് ലേറ്റീവ് കൗൺസിലിന്റെ ആകെ അംഗ സംഖ്യയുടെ എത്ര ഭാഗമാണ് അധ്യാപകരെ തിരഞ്ഞെടുക്കുന്നത്- പന്ത്രണ്ടിലൊന്ന് 


37. ലെജിസ് ലേറ്റീവ് കൗൺസിലിന്റെ  അംഗബലം സംസ്ഥാന ലെജിസ് ലേറ്റീവ് അസംബ്ലിയുടെ അംഗബലത്തിന്റെ എത്ര ഭാഗത്തിൽ കൂടാൻ പാടില്ല എന്നതാണ് വ്യവസ്ഥ- മൂന്നിലൊന്ന് 


38. 1956- ലെ സംസ്ഥാന പുനസ്സംഘടനയ്ക്കുശേഷം ആദ്യമായി വിഭജിക്കപ്പെട്ട സംസ്ഥാനമേത്- ബോംബെ 


39. ഇന്ത്യയിലെ ഉപരാഷ്ട്രപതി പദവിക്ക് ഏത് രാജ്യത്തെ വൈസ് പ്രസിഡന്റുമായാണ് സമാനതയുള്ളത്- യു.എസ്.എ. 


40. 'സെക്കൻഡ് ലോ ഓഫീസർ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നതാര്- സോളിസിറ്റർ ജനറൽ 


41. ഇന്ത്യൻ പാർലമെന്റ് നടപടി ക്രമങ്ങളിൽ ശൂന്യവേള അഥവാ സീറോ അവർ ഉരുത്തിരിഞ്ഞ വർഷമേത്- 1962 


42. ലോക്സഭയിലെ ജനറൽ പർപ്പസ് കമ്മിറ്റിയുടെ തലവനാര്- സ്പീക്കർ 


43. ഭരണഘടനയിലെ നിർദേശക തത്ത്വങ്ങളുടെ നടപ്പാക്കൽ പ്രധാനമായും എന്തിനെ ആശ്രയിച്ചിരിക്കുന്നു- സർക്കാരിന്റെ വിഭവശേഷി 


44. എത്രാമത്തെ ലോകസഭയുടെ കാലാവധിയാണ് സാധാരണ കാലാവധിയായ അഞ്ചുവർഷത്തിന് അപ്പുറത്തേക്ക് നീട്ടിയത്- അഞ്ചാമത്തെ ലോക്സഭ 


45. അനുച്ഛേദം- 356 പ്രകാരമുള്ള അടിയന്തരാവസ്ഥ ഒരു സംസ്ഥാനത്ത് ഏർപ്പെടുത്തുന്നത് ആദ്യഘട്ടത്തിൽ എത്ര കാലത്തേക്കാണ്-  6 മാസം

No comments:

Post a Comment