2. 'ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു' എന്നു പറഞ്ഞത്- മാക്കിയവെല്ലി
4. യുദ്ധകാലത്തെ ധീരതയ്ക്ക് സെനികർക്ക് നൽകിവരുന്ന പരമോന്നത ബഹുമതിയായ 'പരമവീ രചക്രം '(Param Vir Chakra- PVC) രൂപകല്പന ചെയ്തത്- സാവിത്രി ഖാനോൽക്കർ
5. ഗദ്ദാഫി ക്രിക്കറ്റ് സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത് എവിടെയാണ്- ലഹോർ, പാകിസ്താൻ
6. ന്യൂയോർക്കിന്റെ പഴയ പേരെന്താണ്- ന്യൂ ആംസ്റ്റർഡാം
7. 'വുഡ്സ്പിരിറ്റ്' (Woodspirit) എന്നറിയപ്പെടുന്നത്- മെതനോൾ
8. ഇന്ത്യയിലെ ഓഹരി വിപണികളുടെ പ്രവർത്തനം നിയന്ത്രിക്കുന്ന സ്ഥാപനം- സെബി (Securities and Exchange BoardofIndia- SEBI)
9. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറസ്റ്റ് മാനേജ്മെന്റിന്റെ ആസ്ഥാനം- ഭോപാൽ, മധ്യപ്രദേശ്
10. സർക്കാർ ആഭിമുഖ്യത്തിൽ ഇന്ത്യയിൽ ആദ്യമായി ലോട്ടറി തുടങ്ങിയത് കേരളത്തിലാണ്. ഏതുവർഷം- 1967
11. എം.ടി.വാസുദേവൻ നായർക്ക് ജ്ഞാനപീഠ പുരസ്കാരം ലഭിച്ച വർഷം- 1995
12. ഇന്ത്യയിൽ ക്ലാസിക്കൽ പദവി ലഭിച്ച എത്ര ഭാഷകളാണുള്ളത്- ആറ്
13. ഇൻഫർമേഷൻ ടെക്നോളജി എന്ന പദം 1958- ൽ ആദ്യമായി ഉപയോഗിച്ചത്- ഹരോൾഡ് ജെ. ലീവിറ്റ്, തോമസ് എൽ.വിസ് ലർ
14. ധനമന്ത്രിയെന്ന നിലയിൽ കെ.എം. മാണി എത്ര പ്രാവശ്യമാണ് സംസ്ഥാന ബജറ്റ് അവതരിപ്പിച്ചത്- 13
15. രാജാ രവിവർമ അന്തരിച്ച വർഷം- 1906
16. ഇന്ത്യൻ പാർലമെന്റിന്റെ എസ്റ്റിമേറ്റ് കമ്മിറ്റിയിൽ എത്ര അംഗങ്ങളാണുള്ളത്- 30
17. ആഗോള പരിസ്ഥിതി സംഘടനയായ 'ഗ്രീൻപീസി'ന്റെ ആസ്ഥാനം- ആംസ്റ്റർഡാം (നെതർലൻഡ്സ്)
18. 'ആത്മാവിന്റെ തീർഥാടനം' (The Spirit's Pilgrimage) എന്ന ആത്മകഥ രചിച്ചത്- മീരാബഹൻ (Mirabehn)
19. ഇന്ത്യയിലെ കർഷകർക്കായി തുടങ്ങിയ ആദ്യത്തെ ടെലിവിഷൻ ചാനൽ- ഡി.ഡി. കിസാൻ (DD Kisan)
20. കരസേനയിലെ ഫീൽഡ് മാർഷൽ പദവിക്ക് തുല്യമായി വ്യോമസേനയിലുള്ള പദവി- മാർഷൽ ഓഫ് ദ ഇന്ത്യൻ എയർ ഫോഴ്സസ്
21. ഇന്ത്യയുടെ ആഭ്യന്തര രഹസ്യാന്വേഷണ ഏജൻസി- ഇൻറലിജൻസ് ബ്യൂറോ (IB)
22. പാകിസ്താന്റെ സാംസ്കാരിക തലസ്ഥാനം എന്നറിയപ്പെടുന്നത്- ലഹോർ
23. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി സ്ഥിതി ചെയ്യുന്നത്- പുണെ (മഹാരാഷ്ട്ര)
24. 'ഈ നാട്' (Eenadu) ഏത് ഭാഷയിൽ പ്രസിദ്ധീകരിക്കുന്ന ദിനപത്രമാണ്- തെലുഗു
25. പശ്ചാത്തലസംഗീതം പൂർണമായി ഒഴിവാക്കിക്കൊണ്ട് നിർമിക്കപ്പെട്ട ആദ്യ മലയാള ചലച്ചിത്രം- കൊടിയേറ്റം
26. മാവോ ഹിൽസ്റ്റേഷൻ (Mao Hill Station) ഏത് സംസ്ഥാനത്താണ്- മണിപ്പുർ
27. മൂന്നുവശവും ബംഗ്ലാദേശിനാൽ ചുറ്റപ്പെട്ട ഇന്ത്യൻ സംസ്ഥാനം- ത്രിപുര
28. 'ഹൈഡ്രജൻ ബോംബിന്റെ പിതാവ്' എന്നറിയപ്പെടുന്നത്- എഡ്വർഡ് ടെല്ലർ
29. സി.എൻ.ജി.യുടെ പൂർണ രൂപം- Compressed Natural Gas (CNG)
30. ഐക്യരാഷ്ട്ര സഭയുടെ 2020- ലെ വേൾഡ് ഹാപ്പിനസ് റിപ്പോർട്ടു പ്രകാരം ലോകത്തിലെ ഏറ്റവും സന്തുഷ്ടമായ രാജ്യം- ഫിൻലൻഡ്
31. 2015 ജൂലായ് 27- ന് മേഘാലയയിലെ ഷില്ലോങ്ങിൽ വെച്ച് ഏത് വിഷയത്തെപ്പറ്റി പ്രഭാഷണം നടത്തവേയാണ് ഡോ. എ.പി.ജെ. അബ്ദുൾ കലാം അന്തരിച്ചത്- 'വാസയോഗ്യമായ ഒരു ഭൂമിയെ സൃഷ്ടിക്കുക' (Creating a Livable Planet Earth)
32. മഹാകവി കാളിദാസൻ ആദ്യ കൃതിയായി കണക്കാക്കപ്പെടുന്ന ലഘുകാവ്യം- ഋതുസംഹാരം
33. 'ഇന്ത്യൻ അവതരണ കലകളുടെ പിതാവ്' (Father of Indian Theatrical Art Forms) എന്നറിയപ്പെടുന്നത്- ഭരതമുനി
34. ആദ്യ മലയാള ശബ്ദ ചിത്രമായ ബാലനിൽ എത്ര ഗാനങ്ങളാണ് ഉണ്ടായിരുന്നത്- 23
35. ലണ്ടനിലെ പാർലമെന്റ് ചത്വരത്തിൽ 2015- ൽ അനാച്ഛാദനം ചെയ്യപ്പെട്ട, ഗാന്ധിജിയുടെ പൂർണകായ വെങ്കലപ്രതിമ നിർമിച്ച ശില്പി- ഫിലിപ് ജാക്സൺ
36. 'നോവൽ സാഹിത്യം' എന്ന കൃതി രചിച്ചത്- എം.പി. പോൾ
37. ഏത് കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷകരെ വിസ്മയിപ്പിക്കുകയും ഭയപ്പെടുത്തുകയും ചെയ്ത ചലച്ചിത്ര നടനാണ് ക്രിസ്റ്റഫർ ലീ- ഡ്രാക്കുള
38. ഇതിഹാസ കഥാപാത്രമായ ഭീഷ്മരുടെ മാതാപിതാക്കൾ ആരെല്ലാമാണ്- മാതാവ് ഗംഗ, പിതാവ് ശന്തനു മഹാരാജാവ്
39. കേന്ദ്ര സർക്കാരിന്റെ കീഴിലുള്ള നാളികേര വികസന ബോർഡിന്റെ ആസ്ഥാനം- കൊച്ചി
40. അയേൺ സൾഫേറ്റിന്റെ നിറം എന്താണ്- പച്ച
41. കിൻഡർ ഗാർട്ടൻ (Kindergarten) ഏത് ഭാഷയിലെ പദമാണ്- ജർമൻ
42. രാമോജി ഫിലിം സിറ്റി (Ramoji Film City) എവിടെയാണ്- ഹൈദരാബാദ്, തെലങ്കാന
43. രണ്ടാം ലോകമഹായുദ്ധത്തിൽ
ഡെസർട്ട് ഫോക്സ് (Desert Fox) എന്നറിയപ്പെട്ട ജർമൻ പടനായകൻ- ഇർവിൻ റോമ്മൽ (Erwin Rommel)
44. വിയറ്റ്നാം യുദ്ധത്തിൽ അമേരിക്ക വർഷിച്ച പ്രത്യേകതരം ബോംബുകൾ വൻ ആൾനാശത്തിനും വനനാശത്തിനും വഴിതെളിച്ചു. ഇതിന്റെ പേര്- നാപാം (Napalm)
45. സത്യജിത് റായ് സംവിധാനം ചെയ്ത അവസാന ചിത്രം- അഗാന്തുക്
46. ലോകത്തിലെ രണ്ടാമത്തെയും ഇന്ത്യയിലെ ഒന്നാമത്തെയും നീളം കൂടിയ ബീച്ച് ഏതാണ്- മറീനാ ബീച്ച്, ചെന്നൈ
47. ഉംറോയ് (Umroi) വിമാനത്താവളം ഏത് സംസ്ഥാനത്താണ്- മേഘാലയ
48. ഏറ്റവും ജനസംഖ്യയുള്ള തെക്കെ അമേരിക്കൻ രാജ്യം- ബ്രസീൽ
49. മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണറായ ഏക വനിത- വി.എസ്. രമാദേവി
50. 'പോക്കറ്റ് ഡൈനാമോ' (Pocket Dynamo) എന്ന് അപരനാമമുള്ള ഗുസ്തിതാരം- കെ.ഡി. യാദവ്
51. 1977- ലെ തോൽവിക്കുശേഷം ഇന്ദിരാഗാന്ധി 1978- ൽ ഏത് മണ്ഡലത്തിൽ നിന്ന് വിജയിച്ചാണ് ലോക്സഭാംഗമായത്- ചിക്കമഗളൂരു (കർണാടക)
52. 1945- ൽ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിക്കുമ്പോൾ യു.എസ്. പ്രസിഡന്റായിരുന്നത്- ഹാരി എസ്. ട്രൂമാൻ
53. ഇന്ത്യയിലെ ആദ്യത്തെ നദീതട പദ്ധതി- ദാമോദർ നദീതട പദ്ധതി
54. ഗിർനാർ (Girnar) മലനിരകൾ ഏത് സംസ്ഥാനത്താണ്- ഗുജറാത്ത്
55. 'കാതൽമന്നൻ' എന്നറിയപ്പെട്ട തമിഴ് ചലച്ചിത്ര നടൻ- ജമിനി ഗണേശൻ
56. 'മെലഡി ക്യൂൻ ഓഫ് ഇന്ത്യ' എന്നറിയപ്പെടുന്നത്- ലതാമങ്കേഷ്കർ
57. 'കേരളത്തിലെ ആഫ്രിക്ക' എന്ന കൃതി രചിച്ചത്- കെ. പാനൂർ
58. 1191- ലെ ഒന്നാം തറൈൻ യുദ്ധത്തിൽ വിജയിച്ചത്- പൃഥ്വിരാജ് ചൗഹാൻ
No comments:
Post a Comment