Friday, 28 August 2020

General Knowledge in Biology Part- 12

1. സസ്യങ്ങളിലെ ജീവൽ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും ഏകോപിപ്പിക്കുകയും ചെയ്യുന്നതിലൂടെ 'സസ്യവളർച്ചാ നിയന്ത്രകവസ്തുക്കൾ' എന്നറിയപ്പെടുന്നതെന്ത്- സസ്യഹോർമോണുകൾ 


2. 'സസ്യങ്ങളിലെ മാസ്റ്റർ ഹോർമോൺ' എന്നറിയപ്പെടുന്നതേത്- ഓക്സിനുകൾ 


3. പ്രധാന സസ്യഹോർമോണുകൾ ഏതെല്ലാം- ഓക്സിൻ, ജിബ്ബർലിൻ, സൈറ്റോകിനിൻ, അബ്സെസിക്ക് ആസിഡ്, എഥിലിൻ


4. സംഭ്രാതാഹാരത്തെ വിഘടിപ്പിച്ച് വിത്തുകളെ മുളയ്ക്കാൻ സഹായിക്കുന്ന ഹോർമോണേത്- ജിബർലിൻ 


5. സസ്യങ്ങളിലെ ഇലവിരിയൽ പ്രക്രിയയെ സഹായിക്കുന്ന ഹോർമോണേത്- ജിബർലിൻ 


6. സസ്യങ്ങളുടെ കാണ്ഡാഗ്രങ്ങളിൽ നിർമിക്കപ്പെടുന്ന ഹോർമോണേത്- ജിബർലിൻ 


7. കോശവളർച്ച, കോശവിഭജനം, കോശവൈവിധ്യവത്കരണം എന്നിവയ്ക്കു കാരണമാകുന്ന ഹോർമോണേത്- സെറ്റോകിനിൻ 


8. അഗ്രമുകുളത്തിന്റെ വളർച്ച, ഫലരൂപവത്കരണം, കോശദീർഘീകരണം എന്നിവയെ സ്വാധീനിക്കുന്ന ഹോർമോണേത്- ഓക്സിൻ 


9. ഭ്രൂണത്തിൻറ സുഷുപ്താവസ്ഥ, പാകമായ ഇലകളുടെയും കായകളുടെയും പൊഴിയൽ എന്നിവയ്ക്കു കാരണമായ ഹോർമോണേത്- അബ്സെസിക് ആസിഡ്


10. ഇരപിടിയൻ ചെടികൾ കാണപ്പെടുന്ന പ്രദേശത്തെ മണ്ണിൽ വളരെ കുറവായി കാണപ്പെടുന്ന പ്രധാന സസ്യപോഷകമേത്- നൈട്രജൻ 


11. ഇരപിടിയൻ സസ്യങ്ങളെപ്പറ്റിയുള്ള ആദ്യ പ്രധാന പഠനമായ 'ഇൻസെക്ടിവോറസ് പ്ലാന്റ്സ് (1875- ൽ പുറത്തിറങ്ങി) എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവാര്- ചാൾസ് ഡാർവിൻ 


12. 'ആട്ടിടയന്റെ മടിശ്ശീല' എന്നറിയപ്പെടുന്ന ഇരപിടിയൻ സസ്യമേത്- കാപ്സെല്ലാ ബെഴ്സ്സാപസ്റ്റോറിസ് 


13. ചലനങ്ങളിലൂടെ ഇരകളെ പിടികൂടുന്ന സസ്യങ്ങളേവ- ഡ്രാസിറ, ഡയോണിയ 


14. ചെറുപ്രാണികളെ പിടികൂടാൻ കുടത്തിന്റെ ആകൃതിയിലുള്ള കെണിയൊരുക്കുന്ന ചെടിയേത്- നെപ്പന്തസ് 


15. 'പിച്ചർ പ്ലാന്റ്' അഥവാ 'കുടം ചെടി' എന്നറിയപ്പെടുന്ന ഇര പിടിയൻ ചെടിയേത്- നെപ്പന്തസ് 


16. ഇന്ത്യയിൽ ഏറ്റവും വ്യാപകമായി കാണപ്പെടുന്ന ഇരപിടിയൻ ചെടിയേത്- നെപ്പന്തസ് 


17. 'സൺഡ്യൂ അഥവാ സൂര്യതുഷാരം' എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടിയേത്- ഡ്രോസിറ 


18. ഹിമാലയൻ പ്രദേശത്ത് വ്യാപകമായുള്ള ഇരപിടിയൻ ചെടിയേത്- ബട്ടർവർട്ട് 


19. പ്രാണികളെ പിടികൂടിയാൽ ചുരുങ്ങുകയും അവ ദഹിച്ചുകഴിഞ്ഞാൽ നിവരുകയും ചെയ്യുന്ന ഇലകളുള്ള ചെടിയേത്- ബട്ടർവർട്ട് 


20. കാഹളവാദ്യത്തിന്റെ ആകൃതിയിൽ കെണികളുള്ള ചെടിയേത്- സരസീനിയ 


21. 'കോബ്രാ ലില്ലി' എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടി- ഡാർലിങ് ടോണിയ 


22. പത്തിവിടർത്തിയ സർപ്പത്തിന്റെ  രൂപത്തിൽ കെണിയുള്ള ചെടിയേത്- ഡാർലിങ്ടോണിയ 


23. 'വീനസിന്റെ  ഈച്ചക്കെണി' എന്നറിയപ്പെടുന്ന ഇരപിടിയൻ ചെടിയേത്- ഡയോണിയ


24. കടൽത്തീരങ്ങളിലെ കുന്നിൻ പ്രദേശങ്ങളിൽ വളരുന്ന ഇരപിടിയൻ ചെടിയേത്- ഡ്രാസോഫില്ലം


25. സസ്യങ്ങളുടെ ഏതു ഭാഗത്താണ് അബ്സെസിക്ക് ആസിഡ് ഹോർമോൺ നിർമിക്കപ്പെടുന്നത്- ഇലകളിൽ


26. വാതക രൂപത്തിലുള്ള സസ്യ ഹോർമോൺ ഏത്- എഥിലിൻ


27. ഇലകളും ഫലങ്ങളും പാകമാകാൻ സഹായിക്കുന്ന ഹോർമോണേത്- എഥിലിൻ


28. സസ്യങ്ങളിലെ പുഷ്പിക്കലിനു കാരണമാകുന്ന ഹോർമോണേത്- ഫ്ലോറിജൻ 


29. രോഗാവസ്ഥയിലുള്ള സസ്യങ്ങൾ കൂടുതലായി പുറപ്പെടുവിക്കുന്ന സസ്യഹോർമോൺ ഏതാണ്- ജാസ്മോണിക്ക് ആസിഡ്  


30. അലങ്കാരസസ്യമെന്ന നിലയിൽ പ്രശസ്തമായ ഇരപിടിയൻ ചെടി- സരസീനിയ ഫ്ലാവ


31. വെള്ളത്തിൽ വളരുന്ന ഇര പിടിയൻ ചെടിയേത്- ആൽഡ്രാവാൻഡ 


32. 'പറങ്കികളുടെ സൂര്യതുഷാരം' എന്നറിയപ്പെടുന്ന ഇരപിടിയൻ സസ്യമേത്- ഡ്രോസോഫില്ലം


33. എൻ.എ.എ., ഐ.ബി.എ., 2, 4-ഡി എന്നിവ ഏതിനം കൃത്രിമ ഹോർമോണുകൾക്ക് ഉദാഹരണങ്ങളാണ്- ഓക്സിനുകൾ 


34. ഫലങ്ങൾ അകാലത്തിൽ പൊഴിയുന്നത് തടയുന്ന കൃത്രിമ ഹോർമോൺ ഏത്- നാഫ്തൈൽ അസെറ്റിക്ക് ആസിഡ് (എൻ.എ.എ.) 


35. വേരുമുളപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോണേത്- ഇൻഡോൾ-3- ബ്യുട്ടൈറിക്ക് ആസിഡ് (ഐ.ബി.എ) 


36. കളനാശിനിയായി ഉപയോഗിക്കുന്ന കൃത്രിമഹോർമോൺ ഏത്- 2, 4-ഡി 


37. കൃത്രിമമായി നിർമിക്കുന്ന ഏതു ഹോർമോണാണ് സസ്യങ്ങളിൽ  പാർത്തനോകാർപിക്കു കാരണമാവുന്നത്- ജിബ്ബർലിനുകൾ 


38. റബ്ബറിൽ പാൽ ഉത്പാദനം വർധിപ്പിക്കാനുപയോഗിക്കുന്ന കൃത്രിമ ഹോർമോൺ ഏത്- എഥിഫോൺ 


39. പഴവർഗങ്ങളിൽ ഒരേസമയം വിളവെടുപ്പ് നടത്താൻ കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത്- അബ്സെസിക്ക് ആസിഡ്


40. പൈനാപ്പിൾ ചെടികൾ ഒരേ സമയം പുഷ്പിക്കാനുപയോഗിക്കുന്ന എഥിലിന്റെ കുടുംബത്തിലുള്ള കൃത്രിമഹോർമോണേത്- എഥിഫോൺ 


41. മുന്തിരി, ആപ്പിൾ തുടങ്ങിയവയുടെ വലുപ്പം വർധിപ്പിക്കുക, മാർക്കറ്റിങ് സൗകര്യത്തിനായി ഫലങ്ങൾ പഴുക്കുന്നത് തടയുക എന്നിവയ്ക്ക് കൃത്രിമമായി ഉപയോഗിക്കുന്ന ഹോർമോണേത്- ജിബ്ബർലിൻ 


42. ഉള്ളികളും കിഴങ്ങുകളും മുളയ്ക്കാതെ സൂക്ഷിക്കാനായി തളിക്കുന്നത് ഏതു ഹോർമോണിന്റെ ലായനിയാണ്- ജിബ്ബറിലിൻ 


43. നെല്ലും ഗോതമ്പും ഒടിഞ്ഞു വീഴുന്നത് തടയാൻ പാടങ്ങളിൽ ഉപയോഗിക്കുന്ന ഹോർമോൺ ലായനിയേത്- ക്ലോർമെക്വാറ്റ് ക്ലോറൈഡ് 


44. ഉരുളക്കിഴങ്ങിൽ മുകുളങ്ങൾ വളരുന്നത് തടയാനായി തളിക്കുന്ന ഹോർമോൺ സ്വഭാവമുള്ള ലായനിയേത്- ഫിനൈൽ അസെറ്റിക്കാസിഡ് 


45. ചെടികളുടെ കാണ്ഡത്തിൽ നിന്നും വേരുമുളപ്പിക്കാനായി ഏത് ഹോർമോൺ ലായനിയിലാണ് മുക്കി വയ്ക്കുന്നത്- നാഫ്തലിൻ അസെറ്റിക്കാസിഡ് 


46. പുൽമേടുകൾ കാണപ്പെടാത്ത ഏക ഭൂഖണ്ഡമേത്- അന്റാർട്ടിക്ക


47. ലോകത്തിലെ ഏറ്റവും ബൃഹത്തായ പുൽമേട് ഏതാണ്- സ്റ്റെപ്പി 


48. ഏഷ്യ-യൂറോപ്പ് ഭൂഖണ്ഡങ്ങളുടെ സംഗമസ്ഥാനമായ യൂറേഷ്യൻ പ്രദേശങ്ങളിൽ വ്യാപിച്ചിരിക്കുന്നത് ഏത് പുൽമേടാണ്- സ്റ്റെപ്പി  


49. ഏറ്റവും ഉയരത്തിൽ വളരുന്ന പുല്ലുകൾ നിറഞ്ഞ പുൽമേടേത്- പ്രയറി വടക്കേ അമേരിക്ക)

50. ആകെ ഭൂപ്രദേശത്തിന്റെ അൻപതു ശതമാനത്തോളം പുൽമേടുകൾ നിറഞ്ഞ ഭൂഖണ്ഡമേത്- ആഫ്രിക്ക 

No comments:

Post a Comment