Tuesday, 4 August 2020

Previous Questions Part- 16

1. ലോകത്തിലെ ആദ്യ കാർബൺ നെഗറ്റീവ് രാജ്യം- ഭൂട്ടാൻ
  • ഇന്ത്യയിലെ ആദ്യത്ത കാർബൺ ഫ്രീ  സംസ്ഥാനം ഹിമാചൽ പ്രദേശാണ്. 
2. ലോക കുഷ്ഠരോഗ നിർമാർജന ദിനം- ജനുവരി 30
  • ഗാന്ധിജിയുടെ രക്തസാക്ഷിത്വ ദിനംകൂടിയാണ് ജനുവരി 30.
  • ഗാന്ധിജിയോടുള്ള ആദര സൂചകമായി ഐക്യരാഷ്ട്രസഭ അദ്ദേഹത്തിന്റെ ജന്മദിനമായ ഒക്ടോബർ- 2 അന്താരാഷ്ട്ര അഹിംസാ ദിനമായി ആചരിക്കുന്നു. 
3. ആദ്യത്തെ സിന്തറ്റിക് പ്ലാസ്റ്റിക്- ബേക്കലൈറ്റ് 

  • ആദ്യത്തെ സിന്തറ്റിക് ഫൈബർ- നൈലോൺ
  • ആദ്യത്തെ സിന്തറ്റിക് റബ്ബർ- ഐസാപ്രീൻ 
  • ആദ്യത്തെ സിന്തറ്റിക് ആന്റി ബയോട്ടിക്- ക്ലോറോമൈസറ്റിൻ 
4. ആദ്യത്തെ ആന്റി ബയോട്ടിക്- പെനിസെലിൻ

  • പെനിസെലിൻ കണ്ടുപിടിച്ചത്- അലക്സാണ്ടർ ഫ്ലെമിങ് (1928) 
  • അലക്സാണ്ടർ ഫ്ലെമിങ് വൈദ്യ ശാസ്ത്ര നൊബേൽ പങ്കിട്ട വർഷം- 1945
5. ഒരു ബിൽ നിയമമാക്കുന്നതിന് എത്ര ഘട്ടങ്ങളാണുള്ളത്- 5
  • ഒരു ബിൽ നിയമമാക്കുന്നതിന് ആവശ്യമായ വായനകളുടെ എണ്ണം- 3
  • ഒന്നാം വായന, രണ്ടാം വായന, കമ്മിറ്റി സ്റ്റേജ്, റിപ്പോർട്ട് സ്റ്റേജ്, മൂന്നാം വായന എന്നിവയാണ് ബിൽ നിയമമാകുന്നതിനു മുമ്പ് കടന്നുപോകുന്ന ഘട്ടങ്ങൾ. 
6. ആഫ്രിക്കയിലെ മിനി ഇന്ത്യ എന്നറിയപ്പെടുന്ന ദ്വീപരാഷ്ട്രം- മൗറീഷ്യസ്

  • ഇന്ത്യയിൽ ജീവിക്കുന്ന ആഫ്രിക്കൻ ഗോത്രജനവിഭാഗം- സിദ്ദി
  • കിഴക്കൻ ആഫ്രിക്കയിലെ ബാൻടു ജനതയുടെ പിൻഗാമികളാണ് സിദ്ദികൾ 
  • ഇന്ത്യയുടെയും പാകിസ്താന്റെയും വിവിധ ഭാഗങ്ങളിൽ ഇവർ അധിവസിക്കുന്നു. 
7. ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ നദികളില്ലാത്തത്- മാലദ്വീപ്

  • ഇന്ത്യയിലെ നദിയില്ലാത്ത കേന്ദ്രഭരണ പ്രദേശം ലക്ഷദ്വീപാണ് 
8. കൃത്രിമ ലഗൂണിൽ സ്ഥിതിചെയ്യുന്ന മേജർ ഇന്ത്യൻ തുറമുഖം- പാരദ്വീപ്

  • ഇന്ത്യയിൽ പ്രകൃതിജന്യതടാകത്തിൽ സ്ഥിതി ചെയ്യുന്ന മേജർ തുറമുഖം- കൊച്ചി
9. അഡ്രീനൽ ഗ്രന്ഥിയുടെ പുറം ഭാഗം അറിയപ്പെടുന്ന പേര്- കോർട്ടക്സ് 

  • അഡ്രിനൽ ഗ്രന്ഥിയുടെ ഉൾഭാഗം- മെഡുല്ല 
10. രാഷ്ട്രപതി തിരഞ്ഞെടുപ്പിന്റെ  വരണാധികാരി- ലാക്സഭ രാജ്യസഭ സെക്രട്ടറി ജനറൽ (ഊഴക്രമത്തിൽ)

  • കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനാണ് വരണാധികാരിയെ നിയമിക്കുന്നത്. 
11. കേരഫെഡിന്റെ ആസ്ഥാനം- തിരുവനന്തപുരം

  • നാളികേര വികസന ബോർഡിന്റെ  ആസ്ഥാനം കൊച്ചിയാണ്. 
12. നാഷണൽ ഫിലിം ഡെവലപ്മന്റ്  കോർപ്പറേഷന്റെ ആസ്ഥാനം- മുംബൈ 

  • കേരള സ്റ്റേറ്റ് ഫിലിം ഡെവലപ്മെന്റ്  കോർപ്പറേഷൻ ആസ്ഥാനം തിരുവനന്തപുരത്താണ്. 
  • രണ്ടുസ്ഥാപനങ്ങളും സ്ഥാപിതമായത് 1975- ൽ ആണ്.
  • നാഷണൽ ഫിലിം ആർക്കൈവ്സിന്റെ ആസ്ഥാനം പുണെ ആണ് (1964- ൽ സ്ഥാപിതം)
13. രാജ്യത്തെ ഒന്നാമത്തെ നിയമ ഉദ്യോഗസ്ഥൻ- അറ്റോർണി ജനറൽ

  • സംസ്ഥാനത്തെ ഒന്നാമത്ത നിയമ ഉദ്യോഗസ്ഥനാണ് അഡ്വക്കറ്റ് ജനറൽ. 
  • കേന്ദ്രസർക്കാരിന് നിയമോപദേശം നൽകുന്ന ഉദ്യോഗസ്ഥനാണ് അറ്റോർണി ജനറൽ. ഇതിന് സദൃശമായി സംസ്ഥാനങ്ങളിലുള്ള പദവിയാണ് അഡ്വക്കേറ്റ് ജനറൽ.
  • കേന്ദ്രത്തിലെ രണ്ടാമത്ത ഉയർന്ന നിയമ ഉദ്യോഗസ്ഥനാണ് സോളിസിറ്റർ ജനറൽ. 
14. ദേശീയ പതാകയുടെ നീളവും വീതിയും തമ്മിലുള്ള അനുപാതം-3:2

  • ദേശീയ പതാകയുടെ വീതിയും നീളവും തമ്മിലുള്ള അനുപാതം- 2:3
15. ലോക്പാൽ നിയമം നിലവിൽ വന്നതെന്നാണ്- 2014 ജനുവരി 14

  • ലോക്പാൽ ബിൽ 2013 ഡിസംബർ 17- ന് രാജ്യസഭയും ഡിസംബർ 18- ന് ലോകസഭയും പാസാക്കി. 2014 ജനുവരി ഒന്നിന് രാഷ്ട്രപതി പ്രണബ് മുഖർജി ഒപ്പുവച്ചു. 
  • 2019 മാർച്ച് 23- ന് പ്രഥമ ലോക്പാൽ ആയി പി.സി.ഘോഷ് ചുമതലയേറ്റു. 
  • ലോക്പാൽ ബില്ലിൻ ജോയിന്റ് ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാൻ പ്രണാബ് മുഖർജി ആയിരുന്നു.  
  • ലോക്പാൽ എന്ന വാക്ക് രൂപവത്കരിച്ചത്- എൽ.എം.സിങ് വി 
16. പ്രകാശത്തിന്റെ വേഗം ആദ്യമായി കണക്കാക്കിയത്- റോമർ
  • പ്രകാശത്തിന് ഏറ്റവും കൂടുതൽ വേഗം ശൂന്യതയിലാണെന്ന് തെളിയിച്ചത് ലിയോൺ ഫുക്കാൾട്ട്. 
17. 1982- ൽ ഇന്ത്യയിലെ ആദ്യത്തെ ലോക് അദാലത്ത് നടന്നത് എവിടെയാണ്- ഗുജറാത്തിലെ ജുനഗഢിൽ 
  • ദക്ഷിണേന്ത്യയിലെ ആദ്യത്ത ലോക് അദാലത്തിന് വേദിയായത് ചെന്നെ (1986). 
18. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ ആസ്ഥാനം- ന്യൂഡൽഹി 
  • സംസ്ഥാന മലിനീകരണ നിയന്ത്രണബോർഡിന്റെ ആസ്ഥാനം തിരുവനന്തപുരത്താണ്. 
  • രണ്ടും സ്ഥാപിതമായത് 1974- ൽ ആണ്. 
19. ഹുഗ്ലി നദിയിൽ സ്ഥിതിചെയ്യുന്ന മേജർ തുറമുഖം- കൊൽക്കത്ത 

  • സുവാരി നദിയുടെ അഴിമുഖത്ത് സ്ഥിതി ചെയ്യുന്ന തുറമുഖം- മർമഗോവ 
  • മഹാനദി ബംഗാൾ ഉൾക്കടലിൽ ചേരുന്നതിനുസമീപമുള്ള തുറമുഖം- പാരദ്വീപ് 
20. മഴവില്ലിൻ ഏറ്റവും ഉള്ളിൽ കാണപ്പെടുന്ന നിറം- വയലറ്റ്  
  • മഴവില്ലിന്റെ ഏറ്റവും പുറത്തുള്ള നിറം ചുവപ്പ്. 
21. ഇന്ത്യയിലെത്തിയ ആര്യൻമാർ ആദ്യമായി താവളമുറപ്പിച്ച സ്ഥലമായ സപ്തസിന്ധു ഏത് സംസ്ഥാനത്തിലാണ്- പഞ്ചാബ്  
  • പാഴ്സികൾ ഇന്ത്യയിൽ വാസമുറപ്പിച്ച ആദ്യ സ്ഥലമായ സൻജാൻ ഗുജറാത്തിലാണ്  
22. കൊൽക്കത്തയിലെ വിക്ടോറിയ മെമ്മോറിയൽ രൂപകല്പന ചെയ്തത്- വില്യം എമേഴ്സൺ 
  • ഇപ്പോൾ ഇത് ബ്രിട്ടീഷ് ഭരണ കാലത്തെ പ്രതാപൈശ്വര്യങ്ങൾ വിളിച്ചോതുന്ന ഒരു മ്യൂസിയമാണ്.
  • ഇപ്പോൾ ഛത്രപതി ശിവജി മഹാരാജ് ടെർമിനൽ എന്നറിയപ്പെടുന്ന മുംബൈയിലെ വിക്ടോറിയ ടെർമിനലിന്റെ ശില്പി ഫ്രെഡറിക് വില്യം സ്റ്റീവൻസ്. 
23. പദവിയിലിരിക്കെ അന്തരിച്ച ആദ്യ കേരള ഗവർണറാര്- സിക്കന്ദർ ഭക്ത്

  • പദവിയിലിരിക്കെ അന്തരിച്ച രണ്ടാമത്തെ കേരള ഗവർണർ എം.ഒ.എച്ച്. ഫറൂഖ് 
  • ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായ വ്യക്തി എന്ന റെക്കോർഡ് എം.ഒ.എച്ച് ഫറൂഖിന്റെ പേരിലാണ്. പുതുച്ചേരിയിലാണ് അദ്ദേഹം 29- വർഷവും 8- മാസവും പ്രായമുള്ളപ്പോൾ മന്ത്രിസഭാ സാരഥിയായത്. 
  • ഒരു ഇന്ത്യൻ സംസ്ഥാനത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ മുഖ്യമന്ത്രിയായത് അസമില പ്രഫുല്ലകുമാർ മൊഹന്തയാണ് (34വയസ്സ്) 
  • മുപ്പത്തിയേഴാം വയസ്സിൽ മുഖ്യമന്ത്രിയായ എ.കെ. ആന്റണിയാണ് കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രി. 
24. സോപ്പുകുമിളയിലെ വിവിധ നിറങ്ങൾക്ക് കാരണമായ പ്രതിഭാസം- ഇൻറർഫെറൻസ്  
  • ആഴക്കടലിന്റെ നീലനിറത്തിന് കാരണം- വിസരണം
25. ശ്രീനാരായണ ഗുരു ആത്മീയോന്നതി കൈവരിച്ച മല- മരുത്വാമല 
  • അന്ന് മരുത്വാമല തിരുവിതാംകൂറിലായിരുന്നു. ഇപ്പോൾ തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലാണ്. 
26. ബലത്തിന്റെ സി.ജി.എസ്. യൂണിറ്റ്- ഡൈൻ 
  • ബലത്തിന്റെ എസ്.ഐ. യൂണിറ്റ്- ന്യൂട്ടൺ 
27. പാമ്പുകടിയേറ്റ് 1948- ൽ മരണമടഞ്ഞ കമ്യൂണിസ്റ്റ് നേതാവ്- പി. കൃഷ്ണപിള്ള 
  • മരിക്കുന്നതിന് തൊട്ടുമുൻപ് അദ്ദേഹമെഴുതിയ മുദ്രാവാക്യമാണ്- സഖാക്കളേ മുന്നോട്ട്. 
  • 1972- ൽ കു ത്തേറ്റ് മരണപ്പെട്ട കമ്യൂണിസ്റ്റ് നേതാവ്- അഴീക്കോടൻ രാഘവൻ 
28. ആൽഫാ കണത്തിന്റെ ചാർജ്- പോസിറ്റീവ് 

  •  ബീറ്റാ കണത്തിന് നെഗറ്റീവ് ചാർജാണ്. 
  • ചാർജില്ലാത്ത കണമാണ് ഗാമ

1 comment:

  1. Nice One I found your article/ blog really informative. Thanks for sharing this information with us and I share this Post to all my friend circle. If you are aspirants of any Competitive exam and wants daily current affairs updates fully free with Current affairs quiz then Click on the given below link which I personally found quite helpful for all Competitive exam preparation Student.
    Current GK


    <a href="https://freedownloads.dishapublication.com/master-current-affairs/”>Current Affairs for UPSC
    </a>

    ReplyDelete