Sunday, 9 August 2020

General Knowledge in Biology Part- 11

1. മനുഷ്യരിൽ എയ്ഡ്സ് (AIDS) രോഗത്തിന് കാരണമായ രോഗാണു- ഹ്യൂമൺ ഇമ്മ്യൂണോ വൈറസ് 


2. മണ്ണിനെക്കുറിച്ച് പഠിക്കുന്ന ശാസ്ത്ര ശാഖയുടെ പേര്- പെഡോളജി  


3. മനുഷ്യ ശരീരത്തിലെ ഏറ്റവും  വലിയ അസ്ഥി- ഫീമർ


4. പാലിൽ ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ള ഘടകം ഏത്- വെള്ളം


5. ടൈഫോയ്ഡിന് കാരണമായ രോഗകാരി- ബാക്ടീരിയ


6. മനുഷ്യന്റെ അക്ഷാസ്ഥികൂടത്തിലെ അസ്ഥികളുടെ ആകെ എണ്ണം- 80


7. ഏറ്റവും കൂടുതൽ പ്രോട്ടീൻ അടങ്ങിയ സുഗന്ധവ്യഞ്ജനം- ഉലുവ 


8. പാം ഓയിലിൽ അടങ്ങിയ ആസിഡ്- പാൽമെറ്റിക് ആസിഡ്


9. നേരിട്ടുള്ള സൂര്യപ്രകാശം ഏറ്റാൽ നശിക്കുന്ന പാലിലെ വൈറ്റമിൻ- റൈബോഫ്ലാവിൻ (B2) 


10. തലയിൽ ഹൃദയമുള്ള ജീവി- ചെമ്മീൻ 


11. ഓസോണിന്റെ വ്യാപ്തി കണ്ടത്തുന്ന യൂണിറ്റ്- ഡോപ്സൺ 


12. ജീവനുള്ള ശരീരത്തിൽ മാത്രം പ്രവർത്തിക്കുന്ന സൂക്ഷ്മാണുക്കൾ- വൈറസ് 


13. കാട്ടിലെ തീനാളം എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്- പ്ലാശ്


14. തിരുമധുരം എന്തിന്റെ വിത്തിനമാണ്- കരിമ്പ്


15. വൃക്ഷങ്ങളുടെ പ്രായം കണക്കാക്കുന്നത്- വാർഷിക വലയങ്ങളിൽ നിന്ന് 


16. മനുഷ്യ ശരീരത്തിലെ ആകെ നാഡികളുടെ എണ്ണം- 48 ജോഡി (12 ജോഡി ശിരോ നാഡി + 31 ജോഡി സുഷുമ്നാ നാഡി) 


17. കോശത്തിലെ മാംസ്യ നിർമാണ കേന്ദ്രം എന്നറിയപ്പെടുന്നത്- റൈബോസോം 


18. മനുഷ്യശരീരത്തിലെ ഏറ്റവും ചെറിയ കോശം- പുംബീജം 


19. കോശത്തിന്റെ എനർജി കറൻസി എന്നറിയപ്പെടുന്ന ATP- യുടെ പൂർണരൂപം- അഡിനോസിൻ ട്രൈ ഫോസ്ഫേറ്റ് 


20. ഇ.ഇ.ജി. കണ്ടെത്തിയത്- ഹാൻസ് ബെർജർ


21. മസ്തിഷ്കത്തിലേക്കുള്ള രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുന്ന അവസ്ഥ- സെറിബ്രൽ ത്രോംബാസിസ് 


22. സംസാര ശേഷിയുമായി ബന്ധപ്പെട്ട സെറിബ്രത്തിലെ ഭാഗം- ബ്രാക്കാസ് ഏരിയ 


23. ഛർദി, തുമ്മൽ, ചുമ എന്നിവയെ നിയന്ത്രിക്കുന്ന മസ്തിഷ്ക ഭാഗം- മെഡുല്ല ഒബ്ലോംഗേറ്റ 


24. മനുഷ്യ ശരീരത്തിലെ 'റിലേ സ്റ്റേഷൻ' എന്നറിയപ്പെടുന്ന മസ്തിഷ് ഭാഗം- തലാമസ് 


25. മസ്തിഷ്കത്തിന്റെ വളർച്ച പൂർത്തിയാകുന്ന പ്രായം- 8 വയസ്സ് 


26. മസ്തിഷ്കത്തിൽ തുടർച്ചയായി ക്രമ രഹിതമായ വൈദ്യുത പ്രവാഹം മൂലമുണ്ടാകുന്ന രോഗം- അപസ്മാരം 


27. ഞണ്ടുകളുടെ കാലുകളുടെ എണ്ണം- 10


28. പാറ്റയുടെ രക്തത്തിന്റെ നിറം- വെള്ള


29. ചുവന്ന രക്താണുക്കളുടെ ശാസ്ത്രീയ നാമം- എറിത്രോസൈറ്റ്സ് 


30. മർമത്തോടുകൂടിയ ചുവന്ന രക്താണുക്കൾ ഉള്ള ജീവി- ഒട്ടകം


31. ലോകത്തിൽ ഏറ്റവും അപൂർവ്വമായി ആളുകളിൽ കാണപ്പെടുന്ന രക്തഗ്രൂപ്പ്- ബോംബെ ഗ്രൂപ്പ് 


32. മനുഷ്യ ശരീരത്തിലെ ഏറ്റവും വലിയ സിര- അധോമഹാസിര 


33. ശരീരത്തിൽ ആവശ്യമായ ജലം നില നിർത്തുന്നതിന് സഹായിക്കുന്ന ധാതു ലവണം- സോഡിയം  


34. ചിലന്തിയുടെ ശ്വസനാവയവം- ബുക്കലങ്സ് 


35. മനുഷ്യ ശരീരത്തിലെ രാസ സന്ദേശ വാഹകർ എന്നറിയപ്പെടുന്നത്- ഹോർമോണുകൾ 


36. മുളയ്ക്കുന്ന വിത്തിൽ ആദ്യം പുറത്തു വരുന്നത്- ബിജമൂലം 


37. ഇൻസുലിൻ ഉത്പാദനം കുറയുന്നതിലൂടെ രക്തത്തിലെ ഗ്ലൂക്കോസ് മൂത്രത്തിലൂടെ നഷ്ടപ്പെടുന്ന അവസ്ഥ- ഡയബെറ്റിസ് മെലിറ്റസ് 


38. ഒരു ജീവിക്ക് അതിന്റെ വാസ സ്ഥലത്ത് ജീവിക്കുവാൻ സഹായിക്കുന്ന തരത്തിലുള്ള സവിശേഷതകളെ _____ എന്ന് പറയുന്നു- അനുകൂലനങ്ങൾ 


39. പിറ്റ്യൂട്ടറി ഗ്രന്ഥിക്ക് എന്തിന്റെ ആകൃതിയാണ്- പയർവിത്ത്


40. വാസോപ്രസ്സിന്റെ  അപരനാമം- എ.ഡി.എച്ച്. (ആന്റിഡൈയൂററ്റിക് ഹോർമോൺ)


41. ഭ്രൂണത്തിന് ആവശ്യമായ ഓക്സിജൻ, പോഷകഘടകങ്ങൾ എന്നിവ ലഭിക്കുന്നത്- പ്ലാസന്റെയിലൂടെ 


42. നട്ടെല്ലിലെ ആദ്യ കശേരു അറിയപ്പെടുന്നത്- അറ്റ്ലസ് 


43. വിരലിലെ അസ്ഥികൾ അറിയപ്പെടുന്നത്- ഫലാഞ്ചസ്  


44. കാഴ്ച ശക്തി ഏറ്റവും കുടുതൽ അനുഭവപ്പെടുന്ന നേത്രഭാഗം ഏത്- പീതബിന്ദു (Yellow Spot)  


45. പൂർണമായ ദഹനം നടക്കുന്ന ഭാഗം- ചെറുകുടൽ


46. നെഫ്രാണിൽ കപ്പിന്റെ  ആകൃതിയിൽ കാണപ്പെടുന്ന ഭാഗം- ബോമാൻസ് ക്യാപ്സ്യൂൾ 


47. മൂർഖന്റെ വിഷം ബാധിക്കുന്ന ശരീര അവയവം- മസ്തിഷ്കം (നാഡീവ്യവസ്ഥ)


48. രണ്ട് വൃക്കകളും പ്രവർത്തന രഹിതമാക്കുന്ന അവസ്ഥ- യൂറിമിയ 


49. മനുഷ്യ ശരീരത്തിൽ ഏറ്റവും കൂടുതൽ താപം ഉത്പാദിപ്പിക്കുന്ന അവയവം- കരൾ


50. നേത്ര ലെൻസിന്റെ വക്രത ക്രമീകരിക്കാൻ സഹായിക്കുന്ന പേശികൾ- സീലിയറി പേശികൾ


51. ഹ്രസ്വദൃഷ്ടിയും ദീർഘദൃഷ്ടിയുമുള്ള ഒരു വ്യക്തി ഉപയോഗിക്കേണ്ട ലെൻസ്- ബൈഫോക്കൽ ലെൻസ്


52. പാമ്പുകൾ, പൂച്ച, എലി തുടങ്ങിയ ജീവികളിൽ മണവുമായി ബന്ധപ്പെട്ടിരിക്കുന്ന പ്രത്യേക ഭാഗം- ജാക്കാബ്സൻസ് ഓർഗൻ


53. മെലാനിന്റെ അഭാവം മൂലം ത്വക്കിന് ഉണ്ടാകുന്ന രോഗം- ആൽബിനിസം


54. ടേബിൾ ഷുഗർ എന്നറിയപ്പെടുന്നത്- സൂക്രോസ് 


55. 1 ഗ്രാം കൊഴുപ്പിൽ നിന്ന് ലഭിക്കുന്ന ഊർജത്തിന്റെ അളവ്- 9.3 കലോറി 


56. പ്രോവൈറ്റമിൻ 'എ' എന്ന് അറിയപ്പെടുന്ന വർണ വസ്തു- കരോട്ടിൻ 


57. സസ്യങ്ങളുടെ വേര്, ഇല, തണ്ട് തുടങ്ങിയ ഭാഗങ്ങളിൽ നിന്ന് പുതിയ തൈച്ചെടികൾ ഉണ്ടാകുന്ന രീതി- കായിക പ്രജനനം 


58. ജീവകം ബി 9- ന്റെ അപര്യാപ്തത രോഗം- മെഗലോബ്ലാസ്റ്റിക് അനീമിയ 


59. കൃത്രിമ ജീൻ കണ്ടെത്തിയത്- ഹർഗോവിന്ദ് ഖുരാന 


60. സിഫിലിസ് രോഗത്തിന് കാരണമായ രോഗകാരി- ട്രെപ്പോലിമപല്ലിഡം 


61. എയ്ഡ്സ് ബാധ സ്ഥിരീകരിക്കാൻ നടത്തുന്ന ടെസ്റ്റ്- വെസ്റ്റേൺ ബ്ലോട്ട് 


62. ടിഷ്യൂ കൾച്ചറിന്റെ പിതാവ്- ഹേബർലാന്റ്  


63. ഓഗസ്റ്റ് ഫീവർ എന്ന അപരനാമത്തിൽ അറിയപ്പെടുന്നത്- ഇൻഫ്ലുവൻസ 


64. പന്നിപ്പനിക്ക് കാരണമായ വൈറസ്- H1N1


65. സ്ത്രീകളുടെ ജനിതക ഘടന- 44+ XX

No comments:

Post a Comment