Friday, 28 August 2020

Current Affairs- 28/08/2020

1. 2020-ഗ്ലോബൽ വാട്ടർ അവാർഡ് കരസ്ഥമാക്കിയ കമ്പനി- Wabag (Koyambedu - Chennai) 


2. 2020 ആഗസ്റ്റിൽ NITI Aayog പുറത്തിറക്കിയ Export Preparedness Index- ൽ Overall ranking- ൽ ഒന്നാമതെത്തിയ സംസ്ഥാനം- ഗുജറാത്ത് (രണ്ടാമത്- മഹാരാഷ്ട്ര), (കേരളത്തിന്റെ സ്ഥാനം- 10)


3. 2020 മാർച്ചിലെ റിപ്പോർട്ട് പ്രകാരം Pradhan Mantri James Anderson Mudra Yojana- യുടെ ഗുണഭോക്താക്കളായ വനിതകളുടെ എണ്ണത്തിൽ ഒന്നാമതെത്തിയ സംസ്ഥാനം- തമിഴ്നാട് (രണ്ടാമത്- പശ്ചിമബംഗാൾ)


4. Cricket Drona : For the Love of Vasoo Paranjape എന്ന പുസ്തകത്തിന്റെ രചയിതാക്കൾ- Jatin Paranjape, Anand Vasu


5. ISRO- യുടെ സഹകരണത്തോടെ ഇന്ത്യയിൽ Space Innovation Incubation Centre നിലവിൽ വരുന്ന സ്ഥാപനം- Veer Surendra Sai University of Technology (VSSUT) (Burla, ഒഡീഷ)


6. 2020 ആഗസ്റ്റിൽ യുവജനങ്ങൾക്കായി Liberty Savings Account ആരംഭിച്ച ബാങ്ക്- Axis Bank


7. Swachhta Hi Seva അവാർഡ് 2019 നേടിയ സ്ഥാപനം- NLC India Ltd (NLCIL)


8. World Water Week 2020- ന്റെ പ്രമേയം- Water & Climate Change Accelerating Action


9. ഫിഷറീസ് വകുപ്പിന്റെ നേത്യത്വത്തിൽ ആരംഭിച്ച കേരളത്തിലെ ആദ്യ മറൈൻ  ആംബുലൻസ് സർവീസ്- പ്രതീക്ഷ


10. നീതി ആയോഗിന്റെ എക്സ്പോർട്ട് ഇൻഡക്സ് 2020- ൽ ഒന്നാമതെത്തിയ സംസ്ഥാനമേത്- ഗുജറാത്ത് 


11. 200 ബില്യൻ ഡോളർ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തി ആര്- ജെഫ് ബെസോസ് (ആമസോൺ CEO ആണ്)  


12. ക്രിക്കറ്റിൽ 600 ടെസ്റ്റ് വിക്കറ്റുകൾ സ്വന്തമാക്കിയ ആദ്യ ഫാസ്റ്റ് ബോളർ ആര്- ജയിംസ് ആൻഡേഴ്സൺ

  • ഇംഗ്ലണ്ട് താരമാണ്. പാകിസ്ഥാനെതിരെ നടന്ന മത്സരത്തിലാണ് നേട്ടം
13. മദർ തെരേസയുടെ നൂറ്റിപ്പത്താമത് ജൻമവാർഷിക ദിനമെന്ന്- ആഗസ്റ്റ്- 26 (അൽബേനിയയിലെ സ്കോപ്ജെയിൽ ജനിച്ചു)


14. 2021- ലെ ബ്രിക്സ് ഗെയിംസ് നടക്കുന്ന രാജ്യമേത്- ഇന്ത്യ (കേന്ദ്ര കായിക മന്ത്രി- കിരൺ റിജിജു)


15. International Union for Conservation of Nature (IUCN) endangered ലിസ്റ്റിൽ ഉൾപ്പെടുത്തിയ ഏത് മത്സ്യത്തെയാണ് അടുത്തിടെ ആന്ധ്രപ്രദേശിലെ സിലേരു നദിയിൽ കണ്ടെത്തിയത്- Mahseer 


16. 2020 ഓഗസ്ൽ ലയണൽ മെസ്സി ഏത് ഫുട്ബോൾ ക്ലബിൽ നിന്ന് പിന്മാറുന്നു എന്ന റിപ്പോർട്ടുകളാണ് വന്നത്- ബാഴ്സലോണ

17. വിക്രം സാരാഭായിയുടെ എത്രാമത് ജന്മദിനമായിരുന്നു 2020 ഓഗസ്റ്റ് 12- 101 

  • 'Founding Father of ISRO', 'Father of India's Space Program', എന്നിങ്ങനെ സാരാഭായ് വിശേഷിപ്പിക്കപ്പെടുന്നു. 
  • ചന്ദ്രോപരിതലത്തിലെ 'സാരാഭായ് ഗർത്തത്തിന്റെ' (Sarabhai Crater) ചിത്രം പുറത്തുവിട്ടുകൊണ്ടാണ് ISRO വിക്രം സാരാഭായിയെ ആദരിച്ചത്. ചന്ദ്രയാൻ 2- ന്റെ ഓർബിറ്ററാണ് ഗർത്തത്തിന്റെ ചിത്രം പകർത്തിയത്. 
  • സാരാഭായിയുടെ ജന്മ ദിനമായ ഓഗസ്റ്റ്- 12 ഇന്ത്യയിൽ National Remote Sensing Day ആയും ആചരിക്കപ്പെടുന്നു. 
18. യു.എസ്. വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന എത്രാമത്തെ ഏഷ്യൻ-അമേരിക്കൻ വംശജയാണ് കമലാ ഹാരിസ് (Kamala Harris)- ആദ്യത്തെ  

  • വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മൂന്നാമത്തെ  വനിത കൂടിയാണ് കമല. ജെറാൾഡിൻ ഫെരാരോ (Geraldin Ferraro, 1984, ഡെമോക്രാറ്റിക് പാർട്ടി), സാറാ പെയ്ലിൻ (Sarah Palin, 2008, റിപ്പബ്ലിക്കൻ പാർട്ടി) എന്നിവരാണ് മുൻഗാമികൾ. ഇരുവരും പരാജിതരായി.  
  • കാലിഫോർണിയയിൽ നിന്നുള്ള മൂന്നാമത്തെ വനിതാ സെനറ്റർ (ഡെമോക്രാറ്റിക് പാർട്ടി) കൂടിയാണ് കമല. മാതാപിതാക്കൾ- സരളാ ഗോപാലൻ (തമിഴ്നാട്), ഡൊണാൾഡ് ജെ. ഹാരിസ് (ജമൈക്ക)
19. സോമാ മണ്ഡൽ (Soma Mondal) ആരാണ്- Steel Authority of India (SAIL)- യുടെ ആദ്യ വനിതാ ചെയർ പേഴ്സൺ 


20. നികുതിദായകരും ഉദ്യോഗസ്ഥരും നേരിട്ട് കാണാതെയുള്ള നികുതി പരിശോധനാ സംവിധാനം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു. ഇതിന്റെ പേര്- ഫെയ്ലെസ് (Faceless) അസസ്മെന്റ് 


21. അടുത്തിടെ ലനിൽ നടന്ന Mental Calculation World Championship 2020 ൽ ഇന്ത്യയ്ക്കായി ആദ്യ സ്വർണ്ണം കരസ്ഥമാക്കിയ ഇന്ത്യാക്കാരൻ- നീലകണ്ഠ ഭാനു പ്രകാശ് (ഹൈദരാബാദ്) 
  • ലോകത്തിലെ ഏറ്റവും വേഗതയേറിയ ഹ്യൂമൻ കാൽക്കുലേറ്റർ എന്ന ബഹുമതി കരസ്ഥമാക്കി
  • ശകുന്തള ദേവി, സ്കോട്ട് ഫ്ളാൻസ് ബർഗ് എന്നിവരുടെ റെക്കോർഡാണ് മറികടന്നത്)
22. അടുത്തിടെ കേരളത്തിൽ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട വ്യക്തി- എം.വി.ശ്രേയാംസ് കുമാർ 


23. അടുത്തിടെ അന്തരിച്ച റിപ്പബ്ലിക് ഓഫ് കോംഗോയുടെ മുൻ പ്രസിഡന്റ്- Pascal Lissouba 


24. 'Delhi Riots 2020 The untold story'? എന്ന പുസ്തകം രചിച്ചത്- Sonali Chitalkar,  Monika Arora, Prena Malhotra 


25. ഇന്ത്യൻ എനർജി എക്സ്ചേഞ്ചിന്റെ എം.ഡി. & സി.ഇ.ഒ സ്ഥാനത്തു നിന്ന് രാജിവച്ച വ്യക്തി- Rajiv Srivastava 
  • IEE- യുടെ ഇടക്കാല MD & CEO ആയി അടുത്തിടെ നിയമിതനായത്- Satyanarayan Geol
26. ചൈന പാകിസ്ഥാന് കൈമാറുന്ന ഏറ്റവും നൂതന യുദ്ധക്കപ്പൽ- 054A/P 


27. UEFA Champions League 2020 വിജയി- Bayern Munich 


28. കോവിഡ്- 19 പ്രതിരോധത്തിന്റെ ഭാഗമായി അടുത്തിടെ 'കോ-വീട് ഓണം' എന്ന പേരിൽ ഒരു ക്യാമ്പയിൻ ആരംഭിച്ച ജില്ല- തിരുവനന്തപുരം 
  • ഈ വർഷത്തെ ഓണാഘോഷം വീടുകളിൽ തന്നെ പരിമിതപ്പെടുത്തുക എന്നതാണ് ലക്ഷ്യം
29. ആദ്യത്തെ ദേശീയ ട്രാൻസ്ജെൻഡർ കൗൺസിലിന്റെ അദ്ധ്യക്ഷൻ- Thaawarchand Gehlot 


30. 2020- ൽ ആവിഷ്കരിച്ച കേരളത്തിലെ ആദ്യ ഡ്രാഗൺ ഫ്ലൈ  ഫെസ്റ്റിവൽ- തുമ്പി മഹോത്സവം 
  • ഭാഗ്യ ചിഹ്നം- പന്തലു എന്ന തുമ്പി

No comments:

Post a Comment