Monday, 10 August 2020

General Knowledge in Indian History Part- 5

1. സിന്ധു നദീതട സംസ്കാരത്തിന്റെ  ഭാഗമായ ഏതൊക്കെ സ്ഥലത്തുനിന്നാണ് നെല്ല് കൃഷി ചെയ്തിരുന്നതിന്റെ തെളിവുകൾ ലഭിച്ചത്- രംഗ്പുർ, ലോഥൽ  


2. കളിമണ്ണിൽ തീർത്ത കലപ്പയുടെ രൂപങ്ങൾ കണ്ടെത്തിയത് ഏത് സിന്ധു നദീതട സംസ്കാര കേന്ദ്രത്തിൽ നിന്നാണ്- കാലിബംഗൻ


3. മുത്ത് നിർമാണകേന്ദ്രത്തിന്റെ  തെളിവുകൾ ലഭിച്ചത് ഏത് സിന്ധുന ദീതട സംസ്കാര കേന്ദ്രത്തിൽ നിന്നാണ്- ലോഥൽ


4. ഏറ്റവും പഴക്കം ചെന്ന വേദം- ഋഗ്വേദം 


5. ഋഗ്വേദത്തിൽ 'ഓം' എന്ന വാക്ക് എത്ര പ്രാവശ്യം ഉപയോഗിച്ചിട്ടുണ്ട്- 1028


6. ഋഗ്വേദവുമായി സാദൃശ്യമുള്ള പാഴ്സികളുടെ വിശുദ്ധ ഗ്രന്ഥം- സെന്റ് അവസ്ത 


7. പ്രാചീന ഇന്ത്യയിൽ എത്ര മഹാജനപദങ്ങൾ ഉണ്ടായിരുന്നു- 16


8. ഹിമാലയ പർവതത്താട് അടുത്തുകിടക്കുന്ന പ്രദേശങ്ങളിലെ മഹാജനപദങ്ങളിൽ നിലനിന്നിരുന്ന ഭരണ സംവിധാനം- ഗണസംഘഭരണം


9. ഗോത്രങ്ങളുടെയോ ഗോത്രത്തലവന്മാരുടെയോ സംഘത്തെയാണ് ______ എന്ന് പറയുന്നത്- ഗണസംഘം  


10. ഗംഗാസമതല പ്രദേശങ്ങളിലെ മഹാജനപദങ്ങളിൽ പ്രധാനമായി നിലനിന്നിരുന്ന ഭരണ സംവിധാനം- രാജവാഴ്ച 


11. ബി.സി. ആറാം ശതകത്തിൽ ഉത്തരേന്ത്യയിലുണ്ടായിരുന്ന 16 മഹാജനപദങ്ങളിൽ ഏറ്റവും പ്രബലമായിരുന്നത്- മഗധ 


12. മഗധ ഭരിച്ച പ്രധാന രാജവംശങ്ങൾ ഏതെല്ലാം- ഹര്യങ്ക രാജവംശം, ശിശുനാഗ രാജവംശം, നന്ദ രാജവംശം 


13. മഗധയുടെ ആദ്യകാല തലസ്ഥാനം- രാജഗൃഹം


14. രാജഗഹത്തിന്റെ പഴയകാല നാമം- ഗിരിവ്രജ


15. ഹര്യങ്കരാജവംശത്തിലെ പ്രധാന ഭരണാധികാരികൾ- ബിംബിസാരൻ, അജാതശത്രു 


16. ഇന്ത്യയിൽ പിതൃഹത്യയിലൂടെ സിംഹാസനം കൈയടക്കിയ ആദ്യ വ്യക്തി- അജാതശത്രു 


17. ഒന്നാം ബുദ്ധമത സമ്മേളനം വിളിച്ചു ചേർത്ത ഭരണാധികാരി- അജാതശത്രു 


18. ഒന്നാം ബുദ്ധമത സമ്മേളനം നടന്ന സ്ഥലം- രാജഗൃഹം 


19. ഒന്നാം ബുദ്ധമത സമ്മേളനത്തിന്റെ  അധ്യക്ഷൻ- മഹാകശ്യപൻ 


20. ശിശുനാഗരാജവംശത്തിലെ പ്രധാന ഭരണാധികാരികൾ- ശിശുനാഗൻ, കാലശോകൻ


21. ബി.സി. 383- ഓടെ രണ്ടാം ബുദ്ധമത സമ്മേളനം വൈശാലിയിൽ വിളിച്ചുചേർത്ത ഭരണാധികാരി- കാലശോകൻ 


22. രണ്ടാം ബുദ്ധമതസമ്മേളനത്തിന്റെ  അധ്യക്ഷൻ- സഭാകാമി


23. നന്ദരാജവംശത്തിലെ പ്രധാന ഭരണാധികാരി- മഹാപത്മനന്ദൻ


24. നന്ദരാജവംശത്തിലെ അവസാന ഭരണാധികാരി- ധനനന്ദൻ


25. ബി.സി. 321- ൽ ധനനന്ദനെ പരാജയപ്പെടുത്തി മൗര്യ സാമ്രാജ്യം സ്ഥാപിച്ചത് ആരാണ്- ചന്ദ്രഗുപ്തമൗര്യൻ


26. മൗര്യസാമ്രാജ്യത്തിന്റെ ആസ്ഥാനം എവിടെയായിരുന്നു- പാടലീപുത്രം 


27. അർഥശാസ്ത്രം രചിച്ചതാരാണ്- കൗടില്യൻ 


28. അർഥശാസ്ത്രം രചിച്ചത് ഏത് ഭാഷയിലാണ്- സംസ്കൃതം 


29. ചാണക്യൻ, വിഷ്ണുഗുപ്തൻ എന്നീ പേരുകളിലറിയപ്പെടുന്ന വ്യക്തി- കൗടില്യൻ 


30. രാഷ്ട്രത്തെ സംബന്ധിച്ച സപ്താംഗ സിദ്ധാന്തത്തെക്കുറിച്ച് പ്രതിപാദിക്കുന്ന കൃതി- അർഥശാസ്ത്രം
  • ഒരു രാഷ്ട്രത്തിന് അനിവാര്യമായ ഏഴ് ഘടകങ്ങളാണ് സപ്താംഗങ്ങൾ എന്നറിയപ്പെടുന്നത്. 
  • ഇതുപ്രകാരം രാഷ്ട്രത്തിന്റെ ഏഴ് ഘടകങ്ങളാണ് സ്വാമി, അമാത്യൻ, കോസ, ദണ്ഡ്, ദുർഗം, മിത്രം, ജനപദം. 
31. സപ്താംഗ സിദ്ധാന്തമനുസരിച്ച് ഒരു ഭരണ വ്യവസ്ഥ സ്ഥാപിച്ച മൗര്യ ഭരണാധികാരി- ചന്ദ്രഗുപ്ത മൗര്യൻ 


32. ചന്ദ്രഗുപ്തമൗര്യനു ശേഷം മൗര്യ സാമ്രാജ്യത്തിൽ അധികാരത്തിൽ വന്ന ഭരണാധികാരി- ബിന്ദുസാരൻ 


33. ബിന്ദുസാരനുശേഷം മൗര്യ സാമ്രാജ്യത്തിൽ അധികാരത്തിൽ വന്ന ഭരണാധികാരി- അശോകൻ 


34. കലിംഗയും കശ്മീരും കീഴടക്കി മൗര്യ സാമ്രാജ്യത്തിന്റെ വിസ്തൃതി വർധിപ്പിച്ച ഭരണാധികാരി- അശോകൻ 


35. മധ്യകാലത്തിലെ ശാസനങ്ങളിൽ 'പിയദശ്ശി' എന്ന് പരാമർശിക്കുന്നത് ഏത് മൗര്യ ഭരണാധികാരിയെയാണ്- അശോകൻ 


36. ധമ്മസങ്കല്പം ഏത് മൗര്യ ഭരണാധികാരിയുമായി ബന്ധപ്പെട്ടിരിക്കുന്നു- അശോകൻ 


37. സംസ്കൃത ഭാഷയിൽ ധർമം എന്ന വാക്കിന്റെ പ്രാകൃത് ഭാഷയിലെ രൂപമാണ്- ധമ്മ 


38. ധമ്മ നടപ്പിലാക്കാൻ അശോകന് പ്രേരണയായത് ഏത് മതമാണ്- ബുദ്ധമതം 


39. അശോകന്റെ ശാസനകളിൽ ഭൂരിഭാഗവും എഴുതപ്പെട്ടത് ഏത് ലിപിയിലാണ്- ബ്രാഹ്മി ലിപി  


40. 1837- ൽ അശോകശാസനങ്ങൾ ആദ്യമായി വായിച്ച വ്യക്തി- ജെയിംസ് പ്രിൻസപ്പ് 


41. അശോകന്റെ തൊപാര സ്തംഭ   ശാസനം എവിടെ സ്ഥിതിചെയ്യുന്നു- ഡൽഹി 


42. അശോകന്റെ രൂപനാഥ് ശാസനം എവിടെ സ്ഥിതിചെയ്യുന്നു- മധ്യപ്രദേശ് 


43. മുൻവശത്ത് ആനയുടെ ആകൃതിയിലുള്ള ശിലാശാസനം ഏതാണ്- ധൗളിശാസനം 


44. ധൗളിശാസനം എവിടെ സ്ഥിതി ചെയ്യുന്നു- ഒഡിഷ 


45. വൈശാലി സ്തംഭശാസനം എവിടെ സ്ഥിതി ചെയ്യുന്നു- ബിഹാർ 


46. ധമ്മ പ്രചരിപ്പിക്കുന്നതിനായി അശോകൻ തന്റെ മകൻ മഹേന്ദ്രനെയും മകൾ സംഘമിത്രയെയും ഏത് രാജ്യത്തേക്കാണ് അയച്ചത്- സിലോൺ (ശ്രീലങ്ക) 


47. ബി.സി. 250- ൽ മൂന്നാം ബുദ്ധമത സമ്മേളനം പാടലീപുത്രത്ത് വിളിച്ചു ചേർത്ത ഭരണാധികാരി- അശോകൻ 


48. മൂന്നാം ബുദ്ധമത സമ്മേളനത്തിന്റെ  അധ്യക്ഷൻ- മെഗാലിപുട്ട ടിസ്സ

No comments:

Post a Comment