Tuesday, 25 August 2020

General Knowledge in Chemistry Part- 7

1. ഒരേ മൂലകത്തിലെ ആറ്റങ്ങൾക്ക് പരസ്പരം സംയോജിച്ച് ചെയിൻ രൂപത്തിൽ നിൽക്കാനുള്ള കഴിവാണ്- കാറ്റിനേഷൻ 


2. 'ബറൈറ്റ്' ഏത് ലോഹത്തിന്റെ അയിരാണ്- ബേരിയം


3. പെൻഡുലം നിർമാണത്തിനുപയോഗിക്കുന്ന ലോഹസങ്കരം- ഇൻവാർ 


4. ഒരു ലോഹത്തെ വലിച്ചുനീട്ടി നേർത്ത കമ്പിയാക്കാൻ കഴിയുന്ന സവിശേഷത- ഡക്റ്റിലിറ്റി 


5. കൃത്രിമ മഴ പെയ്യിക്കാൻ ഉപയോഗിക്കുന്ന രാസവസ്തു- സിൽവർ അയൊഡെഡ് 


6. 'ലെബ് ലാങ്ക്' പ്രക്രിയ എന്തിന്റെ  വ്യാവസായിക ഉത്പാദനവുമായി ബന്ധപ്പെട്ടതാണ്- സോഡിയം കാർബണേറ്റ് 


7. റോക്ക് കോട്ടൺ എന്നറിയപ്പെടുന്നത്- ആസ്ബെസ്റ്റോസ് 


8. ക്ലാവ് രാസപരമായി അറിയപ്പെടുന്നത്- ബേസിക് കോപ്പർ കാർബണേറ്റ് 


9. നൊബേൽ സമ്മാനം നേടിയ ആദ്യവനിത- മേരി ക്യൂറി (പൊളാണിയം, റേഡിയം എന്നിവ കണ്ടെത്തി)


10. അന്തരീക്ഷ താപനിലയിൽ ദ്രാവകാവസ്ഥയിൽ കാണപ്പെടുന്ന ലോഹം- മെർക്കുറി 


11. സീറോ ഗ്രൂപ്പ് മൂലകങ്ങൾ എന്നറിയപ്പെടുന്നത്- അലസവാതകങ്ങൾ 


12. 'ഹേബർ പ്രക്രിയ'യിൽ ഉപയോഗിക്കുന്ന ഉൽപ്രേരകം ഏത്- സ്പോഞ്ചി അയൺ 


13. മിന്നാമിനുങ്ങിന്റെ തിളക്കത്തിന് കാരണമായ രാസവസ്തു- ലൂസിഫെറിൻ 


14. ആദ്യമായി ജലം കൃത്രിമമായി നിർമിച്ച ശാസ്ത്രജ്ഞൻ- ജോസഫ് പ്രിസ്റ്റി 


15. ഒരു ആറ്റത്തിന്റെ അറ്റോമിക നമ്പറിനെ സൂചിപ്പിക്കുന്ന പ്രതികം- Z 


16. ന്യൂക്ലിയർ റിയാക്ടറുകളിൽ ഉപയോഗിക്കുന്ന ഹൈഡ്രജൻ ഐസോടോപ്പ്- ഡ്യൂട്ടീരിയം 


17. അന്തരീക്ഷത്തിൽ കൂടുതൽ കാണപ്പെടുന്ന രണ്ടാമത്തെ മൂലകം- ഓക്സിജൻ


18. യുണിഫൈഡ് മാസ് തിട്ടപ്പെടുത്തുന്നതിന് ഉപയോഗിക്കുന്ന കാർബണിന്റെ ഐസോടോപ്പ്- കാർബൺ 12


19. 'ജലം ഉത്പാദിപ്പിക്കുന്നത്' എന്നർഥം വരുന്ന മൂലകം- ഹൈഡ്രജൻ 


20. ഏത് മൂലകത്തിന്റെ സാന്നിധ്യമാണ് വജ്രത്തിന് നീല നിറം നൽകുന്നത്- ബോറോൺ 


21. റോക്കറ്റുകളിൽ ഉപയോഗിക്കുന്ന ഇന്ധനം- ലിക്വിഡ് ഹൈഡ്രജൻ 


22. നാഷണൽ കെമിക്കൽ ലബോറട്ടറി സ്ഥിതിചെയ്യുന്നത്- പുണെ  


23. ഒരു ആറ്റത്തിലെ ഏറ്റവും ഭാരം കുറഞ്ഞ മൗലിക കണം- ഇലക്ട്രോൺ 


24. ന്യൂക്ലിയസിൽ ന്യൂട്രോൺ ഇല്ലാത്ത മൂലകം- ഹൈഡ്രജൻ 


25. ഒരു ആറ്റത്തിന്റെ ന്യൂക്ലിയസിന് ചുറ്റുമുള്ള ഇലക്ട്രോണുകളുടെ നിശ്ചിത സഞ്ചാരപാത അറിയപ്പെടുന്നത്- ഓർബിറ്റ് (ഷെൽ) 


26. N ഷെല്ലിൽ ഉൾപ്പെടുന്ന സബ് ഷെല്ലുകൾ- s, p,d, f 


27. ഒരേപോലുള്ള തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം- കൊഹിഷൻ


28. ടിന്നിന്റെ ഐസോടോപ്പുകളുടെ എണ്ണം- 10


29. ജീവികളുടെ ഡി.എൻ.എ.യിലും ആർ.എൻ.എ.യിലും കാണപ്പെടുന്ന മൂലകം- ഫോസ്ഫറസ് 


30. ഏറ്റവും ഭാരം കൂടിയ പ്രകൃതിദത്ത മൂലകം- യുറേനിയം 


31. മൂലകങ്ങളെ ആദ്യമായി ലോഹങ്ങൾ, അലോഹങ്ങൾ എന്ന് വേർതിരിച്ച ശാസ്ത്രജ്ഞൻ- അന്റോയിൻ ലാവോസിയ


32. സൾഫർ വായുവിൽ കത്തുമ്പോൾ ലഭിക്കുന്ന നിറം- നീല


33. ഹൈഡ്രജൻ ലാമ്പുകൾ പുറപ്പെടുവിക്കുന്ന നിറം- നില


34. കാർബണിന്റെ ഏറ്റവും ശുദ്ധമായ രൂപം- വജ്രം


35. ലെഡ് പെൻസിൽ നിർമാണത്തിനുപയോഗിക്കുന്ന കാർബണിന്റെ അലോട്രോപ്- ഗ്രാഫൈറ്റ്


36. തീപ്പെട്ടിക്കവറിന്റെ വശങ്ങളിൽ പുരട്ടുന്ന മൂലകം- ചുവന്ന ഫോസ്ഫറസ് 


37. മൂലകങ്ങളുടെ വർഗീകരണത്തിൽ ത്രികങ്ങൾ (Triads) ആവിഷ്കരിച്ചത്- ഡൊബനർ


38. സൂര്യനിൽ നടക്കുന്ന ഊർജ പരിവർത്തനം- ന്യൂക്ലിയർ ഫ്യൂഷൻ (അണുസംയോജനം) 


39. ഉയർന്ന താപനില അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം- പൈറോമീറ്റർ


40. 'അവിശ്വാസിയായ രസതന്ത്രജ്ഞൻ' എന്ന പുസ്തകം രചിച്ചത്- റോബർട്ട് ബോയിൽ


41. ശുക്രൻ അന്തരീക്ഷത്തിൽ ഭൂരിഭാഗവും ഏത് വാതകമാണ്- കാർബൺ ഡയോക്സൈഡ് 


42. ഇലക്ട്രോൺ ചാർജിന്റെ മൂല്യം കണ്ടുപിടിച്ച ശാസ്ത്രജ്ഞൻ ആര്- മില്ലികൻ


43. തുല്യ മേഘാവരണമുള്ള പ്രദേശങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് വരയ്ക്കുന്ന സാങ്കല്പിക രേഖ- ഐസോനെഫ് 


44. LPG- യിലെ പ്രധാന ഘടകം- ബ്യൂട്ടെയ്ൻ 


45. ശസ്ത്രക്രിയ ഉപകരണങ്ങൾ, സ്പ്രിങ് തുടങ്ങിയവ നിർമിക്കാൻ ഉപയോഗിക്കുന്ന സ്റ്റീൽ- ഹൈ കാർബൺ സ്റ്റീൽ 


46. പാരഫിൻ ഓയിൽ എന്ന് അറിയപ്പെടുന്നത്- മണ്ണെണ്ണ 


47. ക്രൂഡ് ഓയിലിൽനിന്ന് പെട്രോളിനെ വേർതിരിക്കുന്ന പ്രക്രിയ- അംശിക സ്വേദനം


48. ടോയ്ലറ്റ് സോപ്പുകളുടെ നിർമാണത്തിന് ഉപയോഗിക്കുന്ന ആൽക്കലി- പൊട്ടാസ്യം ഹൈഡ്രോക്സൈഡ് 


49. ശരീരത്തിനകത്തുള്ള സൂക്ഷമ  രോഗകാരികളെ നശിപ്പിക്കാൻ ഉപയോഗിക്കുന്ന ഔഷധം- ആന്റിബയോട്ടിക്സ് 


50. ഗ്രേയ്പ് സ്പിരിറ്റ് എന്നറിയപ്പെടുന്നത്- എഥനോൾ 


51. ഇലക്ട്രിക് കേബിളിൽ ഇൻസുലേറ്ററായി ഉപയോഗിക്കുന്ന റബ്ബർ- നിയോപ്രിൻ


52. ഹൈഡ്രജൻ ഓക്സിജനുമായി ചേരുമ്പോൾ ജലം ഉണ്ടാകുന്നതായി കണ്ടെത്തിയതാര്- ഹെൻറി  കാവൻഡിഷ് 


53. പ്രാണികൾക്ക് ജലത്തിന് മുകളിലൂടെ നടക്കാൻ കഴിയുന്നതിന് സഹായകമാകുന്ന ജലത്തിന്റെ  സവിശേഷത- പ്രതലബലം (Surface Tension) 


54. ജലത്തിന്റെ ഖരാങ്കം (Freezing Point)- പൂജ്യം ഡിഗ്രി സെൽഷ്യസ് 


55. കാർബൺ മോണോക്സൈഡിന്റെയും നൈട്രജന്റെയും മിശ്രിതം- പ്രൊഡ്യൂസർ ഗ്യാസ് 


56. പാലിനെ ശുദ്ധീകരിക്കുന്നതിനായി 72 ഡിഗ്രി സെൽഷ്യസിൽ 15 സെക്കൻഡ് ചൂടാക്കുന്ന പ്രക്രിയ- പാസ്ചറൈസേഷൻ


57. വൈദ്യുത ബൾബുകളിലെ ഫിലമെന്റ് ബാഷ്പീകരിക്കാതിരിക്കാനായി അവയിൽ നിറയ്ക്കുന്ന അലസവാതകം- ആർഗൺ


58. പി.എച്ചിന്റെ പൂർണരൂപം- പൊട്ടെൻഷ്യൽ ഓഫ് ഹൈഡ്രജൻ 


59. നീല ലിറ്റ്മസ് പേപ്പറിനെ ചുവപ്പു നിറമാക്കുന്നത്- ആസിഡ് 


60. അക്വാ ഫോർട്ടീസ് എന്നറിയപ്പെടുന്ന ആസിഡ്- നൈട്രിക് ആസിഡ്


61. വെളുത്തുള്ളിയുടെ ഗന്ധമുള്ള ഉപലോഹം- ടെലൂറിയം 


62. ഫോസ്ഫറസിന്റെ അറ്റോമിക നമ്പർ എത്ര- 15


63. ടൂത്ത് പേസ്റ്റിൽ ഉപയോഗിക്കുന്ന  ഹാലൊജന്റെ രൂപം- ഫ്ലൂറൈഡ് 


64. മെർക്കുറി അളക്കുന്നതിനുപയോഗിക്കുന്ന യൂണിറ്റ്- ഫ്ലാസ്ക് 


65. 'മിൽക്ക് ഓഫ് ലെം' എന്നറിയപ്പെടുന്ന കാൽസ്യം സംയുക്തം- കാൽസ്യം ഹൈഡ്രോക്സൈഡ് 


66. മനുഷ്യനിൽ രക്തസമ്മർദം വർ ധിപ്പിക്കുന്ന ലോഹം- സോഡിയം  


67. 'The Principles of Chemistry' എന്ന പുസ്തകത്തിന്റെ രചയിതാവ്- ദിമിത്രി മെൻഡലീവ്

No comments:

Post a Comment