Monday, 17 August 2020

General Knowledge in Physics Part- 8

1. ക്ലോക്ക് നിർമാണ കല അറിയപ്പെടുന്നത്- ഹോറോളജി 


2. പ്രകാശത്തിന്റെ അടിസ്ഥാന കണമായ ക്വാണ്ടം അറിയപ്പെടുന്നത്- ഫോട്ടോൺ 


3. തെളിഞ്ഞ രാത്രി മേഘാവൃതമായ രാത്രിയെക്കാൾ തണുത്തിരിക്കാൻ കാരണം- വികിരണം (Radiation)  


4. സൗരസ്പെക്ട്രത്തിലെ തരംഗ ദൈർഘ്യം കൂടിയ വർണമേത്- ചുവപ്പ് 


5. മനുഷ്യന്റെ ശ്രവണസ്ഥിരത- 1/10 സെക്കൻഡ്


6. വൈദ്യുത സ്പന്ദനങ്ങളെ ശബ്ദോർജമാക്കി മാറ്റുന്ന ഉപകരണം- ലൗഡ്സ്പീക്കർ 


7. സെൽഷ്യസിനെ ഫാരൻഹീറ്റ് സ് കൈയിലിലാക്കാൻ- F= (c x 9/5)+ 32 


8. ജലത്തിന് ഏറ്റവും കുറഞ്ഞ വ്യാപ്തം അനുഭവപ്പെടുന്ന ഊഷ്മാവ്- 4°ഡിഗ്രി സെൽഷ്യസ് 


9. ചലനംമൂലം ഒരു വസ്തുവിന് ലഭ്യമാകുന്ന ഊർജം ഏത്- ഗതികോർജം


10. ഹൈഡ്രജൻ ബോംബിന്റെ പിതാവ് ആര്- എഡ്വർഡ് ടെല്ലർ 


11. പ്രകാശ പ്രകീർണനത്തിന് കാരണമായ പ്രതിഭാസം ഏത്- അപവർത്തനം 


12. 'റെസിസ്റ്റിവിറ്റി' അളക്കുന്ന യൂണിറ്റ്- ഓം മീറ്റർ 


13. കുതിരയുടെ ഉയരം അളക്കുന്ന യൂണിറ്റ്- ഹാന്റ്  


14. മഞഞ്ഞപ്പൂവ് ചുവന്ന പ്രകാശത്തിൽ ഏത് നിറത്തിൽ കാണപ്പെടും- ചുവപ്പ് 


15. ഒരു ചാലകത്തിലോ ചുരുളിലോ ബാക്ക് ഇ.എം.എഫ് പ്രേരിതമാക്കുന്ന പ്രതിഭാസമാണ്- സെൽഫ് ഇൻഡക്ഷൻ 


16. വജ്രത്തിന്റെ നിറമെന്ത്- നിറമില്ല  


17. 18-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലും ലോകത്താകമാനവും വ്യാവസായിക വിപ്ലവം സൃഷ്ടിക്കുന്നതിന് കാരണമായ പ്രധാന യന്ത്രം- ആവിയന്ത്രം 


18. ഇന്റെഗ്രേറ്റഡ് സർക്യൂട്ടിന്റെ  കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട് 2000-ൽ ഭൗതികശാസ്ത്രത്തിൽ നൊബേൽ സമ്മാനം നേടിയ ശാസ്ത്രജ്ഞൻ- ജാക്ക് കിൽബി 


19. എയർ കണ്ടിഷണർ കണ്ടുപിടിച്ചതാര്- ഡബ്ല്യ. എച്ച്. കാരിയർ 


20. പാലിന്റെ ആപേക്ഷിക സാന്ദ്രത അളക്കാൻ ഉപയോഗിക്കുന്ന ഉപകരണം- ലാക്ടോമീറ്റർ 


21. നക്ഷത്രങ്ങളുടെ ചൂടിനും പ്രകാശത്തിനും കാരണമാകുന്ന പ്രവർത്തന തത്ത്വം- ന്യൂക്ലിയർ ഫ്യൂഷൻ 


22. വാതകങ്ങളെ അയോണീകരിക്കാനുള്ള ശേഷി ഏറ്റവും കൂടിയ റേഡിയോ ആക്ടീവ് വികിരണം- ആൽഫാകിരണം 


23. ഏറ്റവും കൂടുതൽ ഐസോടോപ്പുകൾ ഉള്ള മൂലകം- ടിൻ (10) 


24. റെക്ടിഫയറായി ഉപയോഗിക്കുന്ന ഇലക്ട്രോണിക് ഘടകം- ഡയോഡ് 


25. ഹോളുകളുടെ സഹായത്താൽ വൈദ്യുത പ്രവാഹം സാധ്യമാക്കുന്ന അർധചാലകങ്ങൾ- P ടൈപ്പ് അർധചാലകങ്ങൾ 


26. LED- യുടെ പൂർണരൂപം- ലൈറ്റ് എമിറ്റിങ് ഡയോഡ് 


27. ട്രാൻസ്ഫോർമറിന്റെ പ്രവർത്തന തത്ത്വം- മ്യൂചൽ ഇൻഡക്ഷൻ 


28. വാച്ചിലെ ക്വാർട്ട്സ് ക്രിസ്റ്റലിന്റെ  പ്രവർത്തന തത്ത്വം- മർദക വൈദ്യുതി (Piezo Electricity) 


29. ഹീറ്റിങ് കോയിലുകൾ നിർമിച്ചിരിക്കുന്ന ലോഹസങ്കരം- നിക്രോം


30. 'പ്രിൻസിപ്പിയ മാത്തമാറ്റിക്ക്' എന്ന പുസ്തകത്തിന്റെ രചയിതാവ്- ഐസക്ക് ന്യൂട്ടൺ


31. തീ പിടിച്ചാൽ ഒരു വസ്തുവിനുണ്ടാകുന്ന മാറ്റം എന്താണെന്ന് അറിയാനായി സ്വന്തം വീടിന്റെ ധാന്യപ്പുരയ്ക്ക് തീയിട്ട ശാസ്ത്രജ്ഞൻ ആര്- തോമസ് ആൽവ എഡിസൺ


32. പവർ സ്റ്റേഷനിൽ ഉത്പാദിപ്പിക്കുന്ന വൈദ്യുതിയുടെ വോൾട്ടേജ്- 11 KV


33. ഷഡ്പദങ്ങൾക്ക് ജലോപരിതലത്തിൽ നടക്കാനും ഇരിക്കാനും സഹായകമായ ബലം- പ്രതലബലം (Surface Tension)  


34. കേശിക താഴ്ച്ച കാണിക്കുന്ന ദ്രാവകം- മെർക്കുറി 


35. കപ്പൽ വെള്ളത്തിൽ പൊങ്ങി നിൽക്കുന്നതിന് കാരണമായ ദ്രവബലം- പ്ലവക്ഷമബലം (Buoyant Force) 


36. സാധാരണ അന്തരീക്ഷമർദം- 760 mm of Hg 


37. കൃത്രിമ ഉപഗ്രഹങ്ങളുടെയും ബഹിരാകാശ വാഹനങ്ങളുടെയും മുഖ്യ ഊർജസ്രോതസ്സ്- സൗരോർജം 


38. ഒരു മൈക്രോഫോണിൽ നടക്കു ന്ന ഊർജ പരിവർത്തനം എന്ത്- ശബ്ദോർജം വൈദ്യുതോർജമായി മാറുന്നു 


39. ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുവിന്റെ പ്രവേഗം ഇരട്ടിയാക്കിയാൽ ഗതികോർജത്തിന് വരുന്ന മാറ്റം എന്ത്- ഗതികോർജം 4 മടങ്ങ് വർധിക്കും 


40. രണ്ടാം വർഗ ഉത്തോലകങ്ങൾക്ക് ഉദാഹരണം എന്ത്- പാക്ക് വെട്ടി, വിൽബാരോ, നാരങ്ങാഞെക്കി, ബോട്ടിൽ ഓപ്പണർ 


41. ഏറ്റവും കൂടിയ പലായന പ്രവേഗം- സൂര്യൻ (618 km/s) 


42. അത് ലറ്റുകൾ ഉപയോഗിക്കുന്ന ഷൂസിൽ സ്പെക്സ് ഘടിപ്പിച്ചിരിക്കുന്നതിന് കാരണം- ഘർഷണം കൂട്ടാൻ 


43. ബലത്തിന്റെ C.G.S. യുണിറ്റ്- ഡൈൻ (dyne) 


44. വിശിഷ്ടതാപധാരിത ഏറ്റവും കൂടുതലുള്ള മൂലകം- ഹൈഡ്രജൻ 


45. ഒരു വസ്തുവിലെ തന്മാത്രകളുടെ എല്ലാവിധ ചലനങ്ങളും ഇല്ലാതാക്കുന്ന ഊഷ്മാവാണ്- കേവലപൂജ്യം (Absolute Zero) 


46. അതിചാലകത കണ്ടെത്തിയത്- കമർലിങ് ഓൺസ് (1911) 


47. വളരെ ഉയർന്ന താപനിലയിൽ ചില ദ്രാവകങ്ങളുടെ വിസ്കോസിറ്റി പൂർണമായും ഇല്ലാതാകുന്ന പ്രതിഭാസം- അതിദ്രവത്വം (സൂപ്പർ ഫ്ലൂയിഡിറ്റി) 


48. ഒരു മാധ്യമത്തിന്റെ സഹായമില്ലാതെ താപം പ്രസരിക്കുന്ന രീതി- വികിരണം 


49. SONAR- ൽ പ്രയോജനപ്പെടുത്തിയിരിക്കുന്ന ശബ്ദ വിശേഷമാണ്- എക്കോലൊക്കേഷൻ


50. ചെവിക്ക് കേൾവി തകരാറുണ്ടാക്കുന്ന ശബ്ദം- 120 dp- ക്ക് മുകളിൽ 


51. ശബ്ദത്തിന്റെ വേഗം ഏറ്റവും കുറഞ്ഞ മാധ്യമം- വാതകം 


52. പുസ്തകം കണ്ണാടിക്ക് മുന്നിൽ പിടിക്കുമ്പോൾ വായിക്കാൻ സാധിക്കാത്തതിന് കാരണം- പാർശ്വിക വിപര്യയം 


53. കോൺകേവ് ലെൻസിൽ രൂപപ്പെടുന്ന പ്രതിബിംബം- മിഥ്യയും നിവർന്നതും (Virtual and erect) 


54. ആന്തരിക അവയവങ്ങളുടെ ചിത്രങ്ങൾ എടുക്കാൻ ഉപയോഗിക്കുന്ന കിരണം- സോഫ്റ്റ് എക്സ് റേ  


55. സൂര്യനിൽനിന്നുള്ള അൾട്രാവയലറ്റ് കിരണങ്ങളെ ആഗിരണം ചെയ്യുന്ന അന്തരീക്ഷ വായുവിലെ പാളി- ഓസോൺ പാളി 


56. പ്രകാശത്തിന്റെ തരംഗ സിദ്ധാന്തം ആവിഷ്കരിച്ചത്- ക്രിസ്റ്റ്യൻ ഹൈജൻസ് 


57. ചന്ദ്രനിൽ ആകാശത്തിന്റെ നിറം- കറുപ്പ് (ചന്ദ്രനിൽ അന്തരീക്ഷമില്ലാത്തതിനാൽ പ്രകാശത്തിന്റെ വിസരണം സാധ്യമാകുന്നില്ല) 


58. അപവർത്തനാങ്കം (Refractive Index) ഏറ്റവും കൂടിയ പദാർഥം- വജ്രം


59. ഗ്യാലക്സികൾ തമ്മിലുള്ള ദൂരം അളക്കാനുള്ള യൂണിറ്റ്- പാർസെക് 

60. Law of Inertia എന്നറിയപ്പെടുന്നത് ന്യൂട്ടൻറ എത്രാമത്തെ ചലന നിയമമാണ്- ഒന്ന് 


61. ഒരു നോട്ടിക്കൽ മൈൽ എത്ര കിലോമീറ്ററാണ്- 1.852 km


62. SI യൂണിറ്റ് സമ്പ്രദായത്തിലെ അടിസ്ഥാന അളവുകൾ- 7


63. ദ്രവ്യത്തിൻറെ മൂന്നാമത്തെ അവസ്ഥ ഏതാണ്- വാതകം (Gas)  


64. അന്താരാഷ്ട്ര ഭൗതികശാസ്ത്ര വർഷമായി ആചരിച്ചത്- 2005


65. ആകാശഗോളങ്ങളുടെ ഭൗതിക സ്വഭാവങ്ങളെക്കുറിച്ചുള്ള പഠനം- ആസ്ട്രോഫിസിക്സ്


66. ദൃശ്യപ്രകാശത്തിൽ വിസരണം കൂടുതൽ സംഭവിക്കുന്ന നിറം- വയലറ്റ് 


67. കള്ളനോട്ട് തിരിച്ചറിയാൻ വേണ്ടി ഉപയോഗിക്കുന്ന പ്രകാശ കിരണം- അൾട്രാവയലറ്റ് കിരണം 


68. എക്കോ ലൊക്കേഷൻ എന്ന പ്രതിഭാസം ഉപയോഗിച്ച് ഇരപിടിക്കുന്ന ജീവി- വവ്വാൽ


69. 'ഇന്ത്യൻ എഡിസൻ' എന്നറിയപ്പെടുന്നത്- ജി. ഡി നായിഡു

No comments:

Post a Comment