Thursday, 2 July 2020

Current Affairs- 03/07/2020

1. പ്രഥമ Prof. P.C. Mahalanobis National Award in Official Statistics 2020- ന് അർഹനായത്- സി. രംഗരാജൻ (RBI മുൻ ഗവർണർ)


2. Times Higher Education- ന്റെ Young University Rankings 2020- ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ സ്ഥാപനം- IIT Ropar (62-ാം സ്ഥാനം)



3. 2020 ജൂലൈ മുതൽ Adarsh Police Station Scheme ആരംഭിക്കുന്ന സംസ്ഥാനം- ഛത്തീസ്ഗഢ്


4. COVID- 19 പ്രതിരോധത്തിനായി ലോകത്തിലെ ഏറ്റവും വലിയ Convalescent Plasma Therapy trial ആയ Project Platina ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര 


5. ഇന്ത്യയിലാദ്യമായി COVID- 19 പ്രതിരോധത്തിനായി Plasma bank ആരംഭിക്കുന്നത്- ന്യൂഡൽഹി


6. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി എല്ലാ ജനങ്ങൾക്കും രണ്ടാഴ്ച കൊണ്ട് സ്ക്രീനിംഗ് നടത്തുന്നതിനായി 'Kill Corona Campaign' ആരംഭിച്ച സംസ്ഥാനം- മധ്യപ്രദേശ്


7. COVID- 19 പ്രതിരോധത്തിന്റെ ഭാഗമായി 'Chase the Virus' Campaign ആരംഭിച്ച സംസ്ഥാനം- മഹാരാഷ്ട്ര


8. 3- വയസു മുതൽ 6- വയസുവരെയുള്ള കുട്ടികൾക്കായി വിക്ടേഴ്സ് ചാനലിൽ ആരംഭിക്കുന്ന വിനോദ വിജ്ഞാന പരിപാടി- കിളികൊഞ്ചൽ


9. കന്നുകാലി വളർത്തുന്നവരിൽ നിന്ന് നിശ്ചിത നിരക്കിൽ ചാണകം വാങ്ങി കന്നുകാലി വളർത്തൽ ലാഭകരമാക്കുന്നതിനായി 'Godhan Nyay Yojana' ആരംഭിച്ച സംസ്ഥാനം- ഛത്തീസ്ഗഢ്


10. ആത്മനിർഭർ ഭാരത് അഭിയാന്റെ ഭാഗമായി ഇന്ത്യയിൽ പുതിയ തൊഴിൽ സ്യഷ്ടിക്കുന്നതിനായി കേന്ദ്രസർക്കാർ ആരംഭിച്ച പദ്ധതി- PM Formalization of Micro food Processing Enterprises (PMFME)


11. 2020 ജൂണിൽ അന്തരിച്ച ലോകത്തിലെ ആദ്യ ഇസ്ലാമിക ബാങ്കിന്റെ (Dubai Islamic Bank) സ്ഥാപകൻ- Haj Saeed Bin Ahmed Al Lootah


12. July 1- National Doctors Day
  • Theme- 'Lessen the mortality of covid 19' 
  •  സ്വാതന്ത്ര്യസമര സേനാനിയും ബംഗാൾ മുഖ്യമന്ത്രിയുമായിരുന്ന ഡോ. ബിസി റോയിയുടെ ജന്മദിനമാണ് നാഷണൽ ഡോക്ടേഴ്സ് ദിനമായി ആചരിക്കുന്നത്
13. കോവിഡ്- 19 നിയന്ത്രണ കാലയളവിലും അതിനു ശേഷവും വ്യാജവാർത്തകളും സന്ദേശങ്ങളും കണ്ടെത്തി നിയന്ത്രിക്കുന്നതിനായി വിവര പൊതുജന സമ്പർക്ക വകുപ്പിന്റെ നേതൃത്വത്തിൽ ഫാക്ട് ചെക്ക് ഡിവിഷൻ ആരംഭിച്ച സംസ്ഥാനം- കേരളം 


14. Malawi പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയിച്ചത്- Lazarus Chakwera


15. ഇന്ത്യയിലെ ആദ്യ 'Lichen Park' സ്ഥാപിച്ചത്- ഉത്തരാഖണ്ഡ്  


16. അടുത്തിടെ പുറത്തിറക്കിയ World Justice Project Rule of Law Index 2020- ൽ ഇന്ത്യയുടെ സ്ഥാനം- 69 
  • ഒന്നാമത്- ഡെൻമാർക്ക് 
17. 2020 ജൂൺ 29- ന് സായുധ ആക്രമണത്തിന് വിധേയമാക്കപ്പെട്ടത് ഏത് രാജ്യത്തിന്റെ സ്റ്റോക്ക് എക്സ്ചേഞ്ച് കെട്ടിടമാണ്- പാകിസ്ഥാൻ


18. Emirates ICC Elite Panel of Umpires- ലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി- നിതിൻ മേനോൻ
  • ഈ പാനലിലേക്ക് തിരഞ്ഞെടുക്കപ്പെടുന്ന മൂന്നാമത്തെ ഇന്ത്യൻ
19. Ireland- ന്റെ പുതിയ പ്രധാനമന്ത്രിയാകുന്നത്- Micheal Martin (Fianna Fail Party)


20. Press Trust of India (PTI)- യുടെ Board of Directors- ലേക്ക് നിയമിതനായ മലയാളി- എം. വി. ശ്രേയാംസ് കുമാർ


21. 2020 ജൂണിൽ അന്താരാഷ്ട്ര വനിതാ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ന്യൂസിലാന്റ് താരം- Rachel Priest


22. Times Higher Education, Asia University Rankings 2020- ൽ ഇന്ത്യയിൽ നിന്നും ഒന്നാമതെത്തിയ സ്ഥാപനം- Indian Institute of Science, Bengaluru (സ്ഥാനം- 36)


23. 2019- ലെ Swiss Bank നിക്ഷേപത്തിൽ ഇന്ത്യയുടെ സ്ഥാനം- 77 
  • ഒന്നാമത്- UK
24. ഇന്ത്യൻ മഹാസമുദ്രത്തിൽ Permanent military base വികസിപ്പിക്കുന്ന സേനാ വിഭാഗം- Islamic Revolutionary Guard Corps (IRGC, ഇറാൻ)


25. 2020 ജൂണിൽ ഇന്ത്യൻ നാവികസേനയിലേക്ക് കമ്മീഷൻ ചെയ്ത Advanced Torpedo Anti-Decoy System- Maareech


26. Kapu വിഭാഗത്തിലെ വനിതകൾക്ക് 15000 രൂപ ധനസഹായം ലഭ്യമാക്കുന്നതിനായി YSR Kapu Nestham പദ്ധതി ആരംഭിച്ച സംസ്ഥാനം- ആന്ധ്രാപ്രദേശ്


27. United National Arms Trade Treaty (UN-ATT)- ൽ അംഗമാകുന്ന രാജ്യം- ചൈന


28. COVID- 19 വ്യാപനം നിർണ്ണയിക്കുന്നതിനായി Serological Survey ആരംഭിക്കുന്നത്- ന്യൂഡൽഹി


29. 2020- ലെ സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (CMFRI) റിപ്പോർട്ട് പ്രകാരം 2019- ൽ രാജ്യത്ത് സമുദ്ര മത്സ്യ ഉൽപാദന നിരക്കിൽ ഒന്നാം സ്ഥാനം നേടിയ സംസ്ഥാനം- തമിഴ്നാട് 
  • ഗുജറാത്ത് രണ്ടാമത്
  • കേരളം മൂന്നാമത് 
  • സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്- കൊച്ചി
30. കേരളത്തിലെ 18-ാമത് വന്യ ജീവി സങ്കേതം- കരിമ്പുഴ 
  • മലപ്പുറം ജില്ലയിലെ ആദ്യ വന്യജീവി സങ്കേതം.
  • 2020 ജൂലൈ- 1 മുതൽ 7- വരെ കേരള സർക്കാർ സംഘടിപ്പിക്കുന്ന വന മഹോത്സവത്തോടനുബന്ധിച്ചാണ് കരിമ്പുഴ വന്യ ജീവി സങ്കേതത്തിന്റെ പ്രഖ്യാപനം 
31. സംസ്ഥാന വനമഹോത്സവത്തോടനുബന്ധിച്ച് ആരംഭിക്കുന്ന പ്രധിരോധശേഷി വർധിപ്പിക്കുന്നതി ലൂന്നിയ വനവത്കരണ പദ്ധതി- അതിജീവന വനം


32. വ്യാജവാർത്തകൾ നിയന്ത്രിക്കുന്ന തിനായി 'ഫാക്ട് ചെക്ക് ഡിവിഷൻ' ആരംഭിച്ച സംസ്ഥാനം- കേരളം

33. ഇന്റർനാഷണൽ പാർലമെന്റെറിസം ദിനമായാചരിക്കുന്നതെന്ന്- ജൂൺ 30

No comments:

Post a Comment