Sunday 5 July 2020

General Knowledge in Indian History Part- 2

1. 1893- ൽ വാരണാസിയിൽ ജനിച്ച ദേശീയപ്രസ്ഥാനത്തിലെ പ്രമുഖ വിപ്ലവകാരി ആര്-  സചീന്ദ്ര സന്യാൽ 


2. ലാലാ ഹർദയാൽ, രാംപ്രസാദ് ബിസ്മിൽ എന്നിവർക്കൊപ്പം ചേർന്ന് സചീന്ദ്ര സന്യാൽ സ്ഥാപിച്ച വിപ്ലവസംഘടന ഏത്- ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷൻ (എച്ച്. ആർ.എ.) 


3. 1928- ൽ ഭഗത്സിങ്, ചന്ദ്രശേഖർ ആസാദ്, സുഖ്ദേവ് തുടങ്ങിയവർ ചേർന്ന് എച്ച്.ആർ.എ.യെ പരിഷ്കരിച്ച് രൂപം നൽകിയ പുതിയ വിപ്ലവസംഘടന ഏതായിരുന്നു- ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസാസിയഷൻ


4. ഏത് സംഘടനയുടെ പ്രവർത്തന ലക്ഷ്യങ്ങളും ചട്ടക്കൂടുമാണ് 'മഞ്ഞപേപ്പർ ഭരണഘടന' എന്ന് പ്രസിദ്ധമായത്- ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസാസിയഷന്റെ 


5. 1924 ഒക്ടോബറിൽ കാൻപുരിൽ നടന്ന ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസാസിയേഷൻ ഭരണഘടനാ രൂപവത്കരണ സമ്മേളനത്തിന്റെ  അധ്യക്ഷൻ ആരായിരുന്നു- സചീന്ദ്ര സന്യാൽ 


6. 'റെവല്യൂഷണറി' എന്നപേരിൽ ഹിന്ദുസ്ഥാൻ റിപ്പബ്ലിക്കൻ അസോസിയേഷന്റെ മാനിഫെസ്റ്റോ  എഴുതി തയ്യാറാക്കിയത് ആര്- സചീന്ദ്ര സന്യാൽ 


7. 1913- ൽ അനുശീലൻ സമിതിയുടെ ശാഖ പട്നയിൽ സ്ഥാപിച്ചതാര്- സചീന്ദ്ര സന്യാൽ 


8. ഗാന്ധിജിയുടെ 'യങ് ഇന്ത്യ'യിൽ 1920- മുതൽ 1924- വരെയുള്ള കാലയളവുകളിൽ ദേശീയപ്രസ്ഥാനത്തിന്റെ രീതികളെപ്പറ്റിയുള്ള പ്രസിദ്ധമായ ചർച്ചയിൽ ഗാന്ധിജിയുമായി സംവദിച്ചത് ആര്- സചീന്ദ്ര സന്യാൽ 


9. ഭഗത് സിങ്ങിന്റെ പ്രസിദ്ധമായ 'വൈ ഐ ആം ആൻ എതീസ്റ്റ്' എന്ന ലേഖനത്തിൽ പരാമർശിക്കപ്പെടുന്നത് ഏത് വിപ്ലവനേതാവിന്റെ വിശ്വാസങ്ങളാണ്- സചീന്ദ്ര സന്യാൽ 


10. 1942 ഫിബ്രവരിയിൽ ഖാരക്പുരിലെ ജയിലിൽ ക്ഷയ ബാധിതനായി മരണമടഞ്ഞ വിപ്ലവകാരി ആര്- സചീന്ദ്ര സന്യാൽ 


11. സെല്ലുലാർ ജയിലിലെ തടവു ശിക്ഷയ്ക്കിടെ 1922- ൽ സചീന്ദ്ര സന്യാൽ രചിച്ച കൃതിയേത്- ബന്ദിജീവൻ


12. 'സ്വാതന്ത്ര്യസമരത്തിലെ വിപ്ലവകാരികളുടെ ബൈബിൾ' എന്ന് വിശേഷിപ്പിക്കപ്പെട്ട കൃതിയേത്- ബന്ദി ജീവൻ 


13. ഗദ്ദാർ ഗുഢാലോചന, കക്കോരി ട്രെയിൻ കവർച്ച എന്നിങ്ങനെ സ്വാതന്ത്ര്യസമര ചരിത്രത്തിലെ രണ്ട് പ്രധാന കേസുകളിൽ ബ്രിട്ടിഷുകാർ ശിക്ഷിച്ച ഇന്ത്യൻ വിപ്ലവകാരി ആര്- സചീന്ദ്ര സന്യാൽ 


14. സാമ്രാജ്യത്വശക്തികളായ ബ്രിട്ടിഷുകാർ ഇന്ത്യയെ എങ്ങനെ അവരുടെ തടവറയിലാക്കി എന്ന് വിവരിക്കുന്ന കൃതിയേത്- ബന്ദി ജിവൻ


15. ബ്രിട്ടീഷ് ഭരണത്തെ തകിടം മറിക്കാനുള്ള 1918- ലെ മെയിൻപുരി ഗൂഢാലോചന, 1925- ലെ കാക്കോരി ഗൂഢാലോചന എന്നിവയിൽ പങ്കാളിയായിരുന്ന പ്രമുഖ വിപ്ലവകാരി ആര്- രാംപ്രസാദ് ബിസ്മിൽ 


16. ദേശഭക്തി കവിതകൾ ഹിന്ദിയിലും ഉറുദുവിലും രാം, അഗ്യാത്, ബിസ്മിൽ എന്നീ തൂലികാനാമങ്ങളിൽ എഴുതിയതാര്- രാംപ്രസാദ് ബിസ്മിൽ 


17. 'മാതൃവേദി' എന്ന വിപ്ലവ സംഘടനയ്ക്ക് രൂപം നൽകിയത് ആര്- രാംപ്രസാദ് ബിസ്മിൽ 


18. 1918- ൽ ബ്രിട്ടീഷ് ഭരണത്തിനെതിരേയുള്ള 'ദേശവാസിയോം കെ നാം സന്ദശ്' എന്ന പ്രസിദ്ധമായ ലഘുലേഖ തയ്യാറാക്കി വിതരണം ചെയ്തതാര്- രാംപ്രസാദ് ബിസ്മിൽ 


19. 'ക്രാന്തി ഗീതാഞ്ജലി' എന്ന പ്രസിദ്ധമായ വിപ്ലവ കവിതാ സമാഹാരം ആരുടെതാണ്- രാംപ്രസാദ് ബിസ്മിൽ 


20. കാക്കോരി ഗൂഢാലോചന കേസിൽ ബ്രിട്ടീഷുകാർ 1927 ഡിസംബർ 19- ന് ഖരക്പുർ ജയിലിൽ വധശിക്ഷയ്ക്ക് വിധേയനാക്കിയ വിപ്ലവകാരി ആര്- രാംപ്രസാദ് ബിസ്മിൽ 


21. 'സ്വദേശി രംഗ്" ആരുടെ രചനയാണ്- രാംപ്രസാദ് ബിസ്മിൽ 


22. 1928- ൽ പുറത്തിറങ്ങിയ രാംപ്രസാദ് ബിസ്മിലിന്റെ ആത്മകഥയുടെ പേരെന്ത്- കാക്കോരി കെ ഷഹീദ്


23. 'മാസ്റ്റർ ദാ'എന്ന് ജനങ്ങൾ സ്നേഹപൂർവം വിളിച്ചിരുന്ന വിപ്ലവകാരിയായ സ്വാതന്ത്ര്യസമര സേനാനി ആര്- സൂര്യാ സെൻ 


24. 1930- ൽ വിപ്ലവകാരികൾ നടത്തിയ ചിറ്റഗോങ് ആയുധശാലാ റെയ്ഡ് നയിച്ചതാര്- സൂര്യാ സെൻ 


25. 'മനുഷ്യത്വമാണ് ഒരു വിപ്ലവകാരിക്ക് വേണ്ട പ്രത്യേക ഗുണം' ഇങ്ങനെ പ്രസ്താവിച്ചത് ആര്- സൂര്യാ സെൻ 


26. സ്വാതന്ത്ര്യ സമരകാലത്ത് വിപ്ലവ ചിന്തകളിൽ ആകൃഷ്ടനായി തൊഴിൽ ഉപേക്ഷിച്ച ഗണിതശാസ്ത്ര അധ്യാപകൻ ആരായിരുന്നു- സൂര്യാ സെൻ 


27. ചിറ്റഗോങ് സെൻട്രൽ ജയിലിൽ സൂര്യാ സെന്നിനെ വധശിക്ഷയ്ക്ക് വിധേയമാക്കിയതെന്ന്- 1934 ജനുവരി 12 


28. 'മരണം എന്റെ വാതിൽക്കൽ മുട്ടി വിളിക്കുന്നു. ഇപ്പോഴും എന്റെ ഒരേയൊരു സുവർണ സ്വപ്നം സ്വതന്ത്ര ഇന്ത്യ എന്നത് മാത്രമാണ്'- ആരുടെ അവസാന കുറിപ്പുകളായിരുന്നു ഇത്- സൂര്യാ സെൻ


29. 'ഇന്ത്യൻ സായുധവിപ്ലവത്തിന്റെ പിതാവ്' എന്ന് വിളിക്കപ്പെടുന്ന 19-ാം നൂറ്റാണ്ടിലെ സ്വാതന്ത്ര്യ സമര സേനാനിയാര്- വസുദേവ് ബൽവന്ത് ഫാഡ്കെ 


30. ബ്രിട്ടീഷുകാരിൽനിന്ന് പൂനെ പട്ടണം പിടിച്ചെടുത്ത് ദിവസങ്ങളോളം നിയന്ത്രിച്ച സായുധ സംഘത്തെ നയിച്ചതാര്- വി.ബി. ഫാഡ്കെ


31. യുവജനങ്ങളെ വിദ്യാഭ്യാസം ചെയ്യിക്കുന്നതിനായി ഫാഡ്കെ തുടക്കമിട്ട സ്ഥാപനം ഏത്- ഐക്യവർധിനി സഭ


32. ബ്രിട്ടീഷുകാർ ഇന്ത്യയെ ദ്രോഹിക്കുന്നതിനെപ്പറ്റി വ്യക്തമായ ആശയങ്ങൾ ഫാഡ്കക്ക് ലഭിച്ചത് ആരുടെ പ്രഭാഷണങ്ങൾ ശ്രവിച്ചതിൽ നിന്നാണ്- മഹാദേവ് ഗോവിന്ദ റാനഡെ


33. ഫാഡ്കയും സഹപ്രവർത്തകരും ചേർന്ന് 1860- ൽ രൂപവത്കരിച്ച സ്ഥാപനമേത്- പൂനെ നേറ്റീവ് ഇൻസ്റ്റിറ്റ്യൂഷൻ 


34. ഏത് സ്ഥാപനമാണ് പിന്നീട് മഹാരാഷ്ട്ര എജുക്കേഷൻ സൊസൈറ്റി എന്ന് പുനർനാമകരണം ചെയ്യപ്പെട്ടത്- പൂനെ നേറ്റിവ് ഇൻസ്റ്റിറ്റ്യൂഷൻ 


35. ഇന്ത്യയിൽ ആദ്യമായി 1883- ൽ ജയിലിൽ നിരാഹാര സമരം അനുഷ്ഠിച്ച് മരിച്ച സ്വാതന്ത്ര്യ സമര സേനാനി ആര്- വി.ബി. ഫാഡ്കെ


36. ഫാഡ്കയുടെ വിപ്ലവസമരങ്ങളിൽ നിന്ന് ആശയങ്ങൾ സ്വാംശീകരിച്ചിട്ടുള്ള ബങ്കിംചന്ദ്ര ചാറ്റർജിയുടെ പ്രസിദ്ധ കൃതിയേത്- ആനന്ദമഠം


37. ദേശീയ പ്രസ്ഥാനത്തിന്റെ പ്രചരണാർഥം 1905- ൽ ലണ്ടനിൽ 'ദി ഇന്ത്യൻ സാഷ്യാളജിസ്റ്റ്' എന്ന പ്രസിദ്ധീകരണം തുടങ്ങിയതാര്- ശ്യാംജി കൃഷ്ണ വർമ


38. 'പസിഫിക് കോസ്റ്റ് ഹിന്ദുസ്ഥാൻ അസാസിയഷൻ' എന്ന് തുടക്കത്തിൽ അറിയപ്പെട്ട വിപ്ലവ സംഘടന ഏത്- ഗദ്ദാർ പാർട്ടി


39. ഗദ്ദാർപാർട്ടിയുടെ ഏത് മുഖപത്രമാണ് ബ്രിട്ടീഷ് ഭരണത്തിന്റെ ശത്രു അഥവാ അംഗ്രീസി രാജ് കാദുശ്മൻ' എന്ന മുഖവാക്യത്തോടെ പുറത്തിറങ്ങിയിരുന്നത്- ദി ഗദ്ദാർ


40. വിശ്വസാഹിത്യകാരൻ ലിയോ ടോൾസ്റ്റോയ് ഇന്ത്യയിലെ ഏത് വിപ്ലവകാരിക്ക് 1908- ൽ അയച്ച കത്താണ് 'എ ലൈറ്റർ ടു എ ഹിന്ദു' എന്ന പേരിൽ പ്രസിദ്ധം- താരക്നാഥ് ദാസിന്


41. ഇസ് ലാമിക നവീകരണ പ്രസ്ഥാനമായ ദിയോബന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യയെ ബ്രിട്ടീഷുകാരിൽ നിന്ന് മോചിപ്പിക്കാനായി 1913-20 കാലഘട്ടത്തിൽ നടന്ന രഹസ്യനീക്കങ്ങൾ ഏത് പേരിൽ അറിയപ്പെടുന്നു- സിൽക്ക് ലെറ്റർ ഗൂഢാലോചന 


42. ഒന്നാം ലോകമഹായുദ്ധക്കാലത്ത് കാബൂൾ ആസ്ഥാനമായി രൂപം കൊണ്ട് താത്കാലിക സ്വതന്ത്ര ഭാരതസർക്കാരിന്റെ പ്രധാനമന്ത്രി ആരായിരുന്നു- മൗലാന ബർക്കത്തുള്ള (മഹേന്ദ്ര പ്രതാപ് പ്രസിഡന്റ്)


43. ലണ്ടനിൽ 1905- ൽ ഇന്ത്യാ ഹൗസ് അഥവാ ഇന്ത്യൻ ഹോംറൂൾ സൊസൈറ്റിക്ക് രൂപം നൽകിയതാര്- ശ്യാംജി കൃഷ്ണ വർമ 


44. 'സേനാപതി'എന്ന ബിരുദമുണ്ടായിരുന്ന മഹാരാഷ്ട്രയിൽ നിന്നുള്ള സ്വാതന്ത്ര്യ സമരസേനാനി ആര്- പാണ്ഡുരംഗ മഹാദേവ ബാപത്ത്


45. കേവലം 18- വയസ്സും എട്ടുമാസവും പ്രായമുള്ളപ്പോൾ ബ്രിട്ടിഷുകാർ മരണ ശിക്ഷയ്ക്ക് വിധേയനാക്കിയ ഇന്ത്യൻ വിപ്ലവകാരി ആര്- ഖുദിറാം ബോസ് 


46. 1929- ൽ ലാഹോർ ജയിലിൽ 63- ദിവസത്തെ നിരാഹാരസമരം അനുഷ്ഠിച്ച് മരണമടഞ്ഞ 24- കാരനായിരുന്ന സ്വാതന്ത്ര്യസമര സേനാനി ആര്- ജതീന്ദ്രനാഥ ദാസ്


47. ഇംഗ്ലണ്ടിലെ കേംബ്രിജിൽ ജനിച്ച എഡിത്ത് എലെൻ ഗ്രേ ഏത് പേരിലാണ് ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രസിദ്ധ- നെല്ലി സെൻ ഗുപ്ത


48. സ്വാതന്ത്ര്യാനന്തരം കിഴക്കൻ പാകിസ്താനിലെ (ബംഗ്ലാദേശ്) ഹിന്ദു ന്യൂനപക്ഷങ്ങളുടെ താത്പര്യങ്ങൾ സംരക്ഷിക്കാനായി പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റു  ചുമതലപ്പെടുത്തിയത് ആരെ- നെല്ലി സെൻ ഗുപ്തയെ


49. കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട മൂന്നാമത്തെ വനിതയാര്- നെല്ലി സെൻ ഗുപ്തയെ


50. നെല്ലി സെൻ ഗുപ്ത കോൺഗ്രസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വർഷമേത്- 1933


51. കോൺഗ്രസ് പ്രസിഡന്റായ രണ്ടാമത്തെ യുറോപ്യൻ വംശജയായ വനിതയാര്- നെല്ലി സെൻ ഗുപ്ത


52. ലണ്ടനിൽ പഠിക്കാനെത്തിയ ഏത് യുവ വിപ്ലവകാരിയെ വിവാഹം കഴിച്ചാണ് നെല്ലി സെൻ ഗുപ്ത ഇന്ത്യയിലെത്തിയത്- ജതീന്ദ്ര മോഹൻ സെൻ ഗുപ്ത 


53. 'ദേശപ്രിയ'എന്ന അപര നാമത്തിൽ അറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി ആര്- ജതീന്ദ്ര മോഹൻ സെൻഗുപ്ത 


54. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ച ശേഷം നെല്ലി സെൻഗുപ്ത ശിഷ്ട കാലം ചെലവഴിച്ചത് എവിടെ- ചിറ്റഗോങ് (ബംഗ്ലാദേശ്)


55. ഇന്ത്യയിലെയും ദക്ഷിണേഷ്യയിലെ തന്നെയും ആദ്യത്തെ വനിതാ സർജൻ ആരായിരുന്നു- കാദംബിനി ഗാംഗുലി


56. 1878- ൽ കൽക്കത്ത സർവകലാശാലയുടെ പ്രവേശനപ്പരീക്ഷ പാസായ ആദ്യത്തെ വനിതയാര്- കാദംബിനി ഗാംഗുലി 


57. ഇന്ത്യയിലെ ആദ്യത്തെ ബിരുദധാരികളായ വനിതകളായി അറിയപ്പെടുന്നത് ആരെല്ലാം- കാദംബിനി ഗാംഗുലി, ചന്ദ്രമുഖി ബാസു 


58. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ  ഏത് വർഷത്ത സമ്മേളനത്തിലാണ് കാദംബിനി ഗാംഗുലി പങ്കെടുത്തത്- 1889- ൽ


59. ബംഗാൾ വിഭജനത്തിനെതിരേ പ്രതിഷേധിക്കാൻ 1906- ൽ കൽക്കത്തയിൽ 'വനിതാ കോൺഫറൻസ് സംഘടിപ്പിച്ചതാര്- കാദംബിനി ഗാംഗുലി


60. ബംഗാളിലെ വനിതാ വിപ്ലവകാരികളുടെ സംഘടനയായിരുന്ന 'ഛാത്രി സംഘ'ത്തിന്റെ നേതാവ് ആരായിരുന്നു- ബീനാ ദാസ്


61. 1932 ഫെബ്രുവരിയിൽ ബംഗാൾ ഗവർണറായിരുന്ന സ്റ്റാൻലി ജാക്സണ് നേരേ വെടിയുതിർത്ത വനിതാ വിപ്ലവകാരി ആര്- ബിനാ ദാസ്


62. ബീനാ ദാസ് ബംഗാളിയിൽ രചിച്ച ആത്മകഥാംശമുള്ള കൃതികളേവ- ശ്രിംഖാൽ ജൻകാർ, പിത്രിദാൻ  


63. 'രക്തർ അക്ഷര അഥവാ രക്താക്ഷരങ്ങൾ' എന്ന ആത്മകഥ എഴുതിയ ബംഗാളിലെ വനിതാ വിപ്ലവകാരി ആര്- കമലാദാസ് ഗുപ്ത

No comments:

Post a Comment