Saturday 11 July 2020

General Knowledge About Kerala Part- 4

1. കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിൽ നിലവിൽ വന്ന വർഷമേത്-  2002


2. കേരള ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ അധ്യക്ഷനാര്- കേരള മുഖ്യമന്ത്രി 


3. സംസ്ഥാന സർക്കാരിന്റെ ഉടമസ്ഥതയിലുള്ള ബയോ-360 ലൈഫ് സയൻസസ് പാർക്ക് സ്ഥിതി ചെയ്യുന്നതെവിടെ- തിരുവനന്തപുരം


4. കേരളത്തിലെവിടെയാണ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജി സ്ഥിതിചെയ്യുന്നത്- തിരുവനന്തപുരം 


5. കേരള സർക്കാർ ഉടമസ്ഥതയിലുള്ള സ്ഥാപനമായ അനെർട്ട് ഏതു മേഖലയിലെ പ്രവർത്തനങ്ങളുടെ മേൽനോട്ടമാണ് വഹിക്കുന്നത്- പാരമ്പര്യേതര ഊർജ ഉറവിടങ്ങൾ


6. കാൻഫെഡ് എന്ന സ്ഥാപനം ഏതു മേഖലയിലെ പ്രവർത്തനങ്ങൾക്കാണ് ചുക്കാൻ പിടിക്കുന്നത്- അനൗപചാരിക വിദ്യാഭ്യാസം 


7. കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ മുൻഗാമിയായ സംഘടന ഏതായിരുന്നു- കേരള ഗ്രന്ഥശാലാ സംഘം 


8. പരിസ്ഥിതി സംരക്ഷണാർഥം വിവാഹാഘോഷങ്ങൾക്ക് ഗ്രീൻ പ്രോട്ടോക്കോൾ നടപ്പാക്കിയ ആദ്യത്തെ സംസ്ഥാനമാണ്- കേരളം 


9. ഏതു വർഷമാണിത് നടപ്പാക്കിയത്-  2017


10. ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റൽ സംസ്ഥാനമായി രാഷ്ട്രപതി പ്രണബ് മുഖർജി കേരളത്ത പ്രഖ്യാപിച്ച വർഷമേത്- 2016 (ഫെബ്രുവരി) 

11. കേരളത്തിൽ ഏറ്റവുമധികം ആദിവാസി ജനസംഖ്യയുള്ള പ്രദേശങ്ങളിലൊന്നായ അട്ടപ്പാടി ഏതു ജില്ലയിലാണ്- പാലക്കാട്


12. അട്ടപ്പാടി പ്രദേശത്തുകൂടി ഒഴുകുന്ന ഭവാനി നദിയുടെ പോഷകനദി ഏത്-  ശിരുവാണി


13. തമിഴ്നാട്ടിലെ കോയമ്പത്തൂർ നഗരത്തിലെ കുടിവെള്ള വിതരണത്തിനായി കേരളത്തിലെ പാലക്കാട് ജില്ലയിൽ പണികഴിപ്പിച്ചിരിക്കുന്ന അണക്കെട്ടേത്- ശിരുവാണി ഡാം 


14. ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിച്ച ആദ്യ സംസ്ഥാനമേത്-  കേരളം 


15. കേരള സംസ്ഥാനം ടൂറിസത്ത വ്യവസായമായി പ്രഖ്യാപിച്ച വർഷമേത്- 1986


16. സർക്കാർ സേവനങ്ങൾ ജനങ്ങൾക്ക് വേഗത്തിൽ ലഭ്യമാക്കാനുള്ള സംവിധാനമാണ് 'ഫ്രണ്ട്സ്' ഇതിന്റെ മുഴുവൻ രൂപമെന്ത്- ഫാസ്റ്റ് റിലയബിൾ ഇൻസ്റ്റൻറ് എഫിഷ്യൻറ് നെറ്റ്വർക്ക് ഫോർ ഡിബേഴ്സ്മെൻറ് ഓഫ് സർ വീസസ്' (FRIENDS) 


17. മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ വന്ന ആദ്യത്ത ഇന്ത്യൻ സംസ്ഥാനമേത്- കേരളം


18. 1974- ലെ ഏതു നിയമത്തിൻറ അടിസ്ഥാനത്തിലാണ് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് രൂപവത്കൃതമായത്- ജല മലിനീകരണ നിവാരണവും നിയന്ത്രണവും നിയമം

19. കേരള സംസ്ഥാന ജൈവ വൈവിധ്യ ബോർഡ് സ്ഥാപിതമായ വർഷമേത്- 2005 (ഫെബ്രുവരി) 


20. നിലമ്പൂരിലെ തേക്കിൻ കാടുകളിലൂടെ ഒഴുകിയെത്തുന്ന കേരളത്തിലെ പ്രധാന നദിയേത്- ചാലിയാർ


21. വിനോദസഞ്ചാര കേന്ദ്രമായ ഇല്ലിക്കൽ കല്ല് ഏതു ജില്ലയിലാണ്- കോട്ടയം 


22. ഏതു നദിയുടെ ഇരു പാർശ്വങ്ങളിലുമായാണ് തിരുവനന്തപുരം ജില്ലയിലെ പേപ്പാറ വന്യ ജീവിസങ്കേതം സ്ഥിതി ചെയ്യുന്നത്- കരമനയാർ 


23. കേരളത്തിലെ ഏതു ജില്ലയിലാണ് കണ്വതീർഥ ബീച്ച് സ്ഥിതിചെയ്യുന്നത്- കാസർകോട്


24. കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിലവിൽ വന്ന വർഷമേത്- 1974 സെപ്റ്റംബർ 12  


25. സ്കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കുന്ന ഏജൻസി ഏത്- എസ്.സി.ഇ.ആർ.ടി. (ദി സ്റ്റേറ്റ് കൗൺസിൽ ഓഫ് എജുക്കഷണൽ റിസർച്ച് ആൻഡ് ടെയിനിങ്)


26. കേരള സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ നിലവിൽ വന്നതെന്ന്- 1993 ഡിസംബർ 3


27. കേരളത്തിലെ പ്രഥമ ഭരണ പരിഷ്കാര കമ്മിഷൻ നിലവിൽ വന്ന വർഷമേത്- 1957


28. പ്രഥമ സംസ്ഥാന ഭരണ പരിഷ്കാര കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു- ഇ.എം.എസ്. നമ്പൂതിരിപ്പാട് 


29. 1965- ൽ നിലവിൽ വന്ന രണ്ടാം സംസ്ഥാന ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ ആരായിരുന്നു- എം.കെ. വെള്ളോടി 


30. 1997- ലെ മൂന്നാം സംസ്ഥാന ഭരണപരിഷ്കാര കമ്മിഷന്റെ  അധ്യക്ഷൻ ആരായിരുന്നു- ഇ.കെ. നായനാർ 


31. നിലവിലുള്ള നാലാം സംസ്ഥാന ഭരണപരിഷ്കാര കമ്മിഷന്റെ  അധ്യക്ഷനാര്- വി.എസ്. അച്യുതാനന്ദൻ 


32. കേരള ഔദ്യോഗിക ഭാഷാ നിയമം പാസാക്കിയ വർഷമേത്- 1969


33. സൈലന്റ് വാലി ദേശീയോദ്യാനം സ്ഥാപിതമായ വർഷമേത്- 1984


34. ശിലായുഗ സംസ്കാരത്തിന്റെ ഭാഗമായ ഗുഹാ ചിത്രങ്ങൾ കണ്ടെത്തിയിട്ടുള്ള കേരളത്തിലെ വന്യ ജീവിസങ്കേതം ഏത്- ശെന്തുരുണി വന്യ ജീവിസങ്കേതം (കൊല്ലം) 


35. തെൻമല അണക്കെട്ടിന്റെ  ജല സംഭരണിയും അതിനു ചുറ്റുമുള്ള വനങ്ങളും ഉൾപ്പെട്ട കേരളത്തിലെ വന്യ ജീവിസങ്കേതം ഏത്- ശെന്തുരുണി 


36. ശബരിമല ക്ഷേത്രം, മംഗളാദേവി ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നത് ഏത് കടുവാ സങ്കേതത്തിനുള്ളിലാണ്- പെരിയാർ 


37. കേരളത്തിലെ ഏത് ദേശീയോദ്യാനത്തിനുള്ളിലാണ് ലക്കം വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്- ഇരവികുളം ദേശീയോദ്യാനം 


38. കാലടി നേച്ചർ സ്റ്റഡി സെറ്റർ ഭരണ-സംരക്ഷണച്ചുമതല നിർവഹിക്കുന്ന കേരളത്തിലെ സംരക്ഷിതപ്രദേശം ഏത്- മംഗളവനം പക്ഷിസങ്കേതം  


39. ശ്രീലങ്കയിലെ ആദം മലനിരകളിലെ സസ്യജനുസ്സുകളുമായി അടുത്ത ബന്ധമുള്ള സസ്യജാലങ്ങൾ കാണപ്പെടുന്ന കേരളത്തിലെ വന്യ ജീവിസങ്കേതം ഏത്- നെയ്യാർ വന്യ ജീവിസങ്കേതം 


40. ചാമ്പൽ മലയണ്ണാൻ, നക്ഷത്ര ആമകൾ എന്നിവ കൂടുതലായി കാണപ്പെടുന്ന കേരളത്തിലെ വന്യ ജീവിസങ്കേതമേത്- ചിന്നാർ 


41. കേരളത്തിലെ മഴനിഴൽ പ്രദേശമായ ഇടുക്കിയിലെ ചിന്നാറിലൂടെ ഒഴുകുന്ന പ്രധാന നദിയേത്- പാമ്പാർ 


42. കോഴിക്കോട് ജില്ലയിലെ മലബാർ വന്യ ജീവിസങ്കേതത്തിലൂടെ ഒഴുകുന്ന പ്രധാന നദിയേത്- കുറ്റ്യാടിപ്പുഴ 


43. മുത്തങ്ങ, തോൽപ്പെട്ടി എന്നിവ ഏതു വന്യ ജീവിസങ്കേതത്തിന്റെ  ഭാഗങ്ങളാണ്- വയനാട് വന്യ ജീവിസങ്കേതം 


44. ഏഷ്യയിലെ ഏറ്റവും വലിയ തേക്കുമരമായ 'കന്നിമരം' സംരക്ഷിക്കപ്പെടുന്നത് ഏതു വന്യ ജീവി സങ്കേതത്തിലാണ്- പറമ്പിക്കുളം 


45. കേരളത്തിലെ പ്രശസ്ത പക്ഷി നിരീക്ഷകനായ കെ.കെ.നീലകണ്ഠന്റെ പേരിൽ അറിയപ്പെടുന്ന സംരക്ഷിത പ്രദേശം ഏത്- ചൂലന്നൂർ മയിൽസങ്കേതം  


46. കേരളത്തിലെ അന്തർദേശീയ ചലച്ചിത്രമേള സംഘടിപ്പിക്കുന്ന സ്ഥാപനമേത്- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി


47. തിരുവനന്തപുരത്തെ പാലോട്ടുള്ള ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന് ഏതു ദേശീയനേതാവിന്റെ പേരാണ് നൽകിയിരിക്കുന്നത്- ജവാഹർലാൽ നെഹ്റുവിന്റെ  


48. വംശനാശഭീഷണി നേരിടുന്ന സസ്യങ്ങളുടെ ജനിതക ശേഖരം സൂക്ഷിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന കേരളത്തിലെ ഗവേഷണ സ്ഥാപനം ഏത്- ജവാഹർ ലാൽ നെഹ്റു ട്രോപ്പിക്കൽ ബൊട്ടാണിക് ഗാർഡൻ ആൻഡ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് 


49. തിരുവനന്തപുരത്തെ ട്രോപ്പിക്കൽ ബാട്ടാണിക് ഗാർഡൻ സ്ഥാപിതമായ വർഷമേത്- 1979


50. മലയാള സിനിമയുടെ വികസനം ലക്ഷ്യമിട്ട് ചലച്ചിത്ര അക്കാദമിക്ക് രൂപം നൽകിയ വർഷമേത്- 1998


51. കേരള സംസ്ഥാന ടെലിവിഷൻ അവാർഡ്, ജെ.സി.ഡാനിയേൽ അവാർഡ് എന്നിവ പ്രഖ്യാപിക്കുന്ന സ്ഥാപനമേത്- കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി


52. കൊച്ചിയിൽ സ്ഥിതി ചെയ്യുന്ന ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമാണ് 'സുഗന്ധഭവൻ' എന്നറിയപ്പെടുന്നത്- ഇന്ത്യൻ സ്പൈസസ് ബോർഡ്


53. 1947- ലെ റബ്ബർ ആക്ടിനു കീഴിൽ രൂപം കൊണ്ട് ഏതു സ്ഥാപനത്തിന്റെ ആസ്ഥാനമാണ് കോട്ടയം- റബ്ബർ ബോർഡ്


54. 1902- ൽ വ്യാവസായികാടിസ്ഥാനത്തിലുള്ള ആദ്യത്തെ റബ്ബർത്തോട്ടം ഇന്ത്യയിൽ തുടങ്ങിയത് കേരളത്തിൽ എവിടെയാണ്- തട്ടേക്കാട് 


55. റബ്ബർ ബോർഡ് സ്ഥാപിക്കപ്പെട്ട വർഷം ഏത്- 1947

No comments:

Post a Comment