Tuesday 21 July 2020

General Knowledge in Geography Part- 5

1. 0° രേഖാംശരേഖ അറിയപ്പെടുന്നത്- ഗ്രീനിച്ച് രേഖ (Prime Meridian)  


2. 180° രേഖാംശ രേഖയെ വിളിക്കുന്ന പേര്- അന്താരാഷ്ട്ര ദിനാങ്കരേഖ 


3. 0° അക്ഷാംശരേഖ അറിയപ്പെടുന്നത്- ഭൂമധ്യരേഖ 


4. ഭൂമധ്യരേഖ കടന്നുപോകുന്ന ഏക ഏഷ്യൻ രാജ്യം- ഇൻഡൊനീഷ്യ 


5. തെക്ക് അക്ഷാംശ രേഖ അറിയപ്പെടുന്നത്- ദക്ഷിണായന രേഖ 


6. ഗ്രീനിച്ചിൽ രാവിലെ 10 മണിയാകുമ്പോൾ ഇന്ത്യൻ സമയം എത്ര- 3.30 pm 


7. ഉത്തരായനരേഖ കടന്നുപോകുന്ന ഇന്ത്യൻ സംസ്ഥാനങ്ങളുടെ എണ്ണം- 8 


8. അന്താരാഷ്ട്ര ദിനാങ്കരേഖ കടന്നു പോകുന്ന കടലിടുക്ക് ഏത്- ബെറിങ് കടലിടുക്ക് 


9. വൻകര വിസ്ഥാപന സിദ്ധാന്തം ആവിഷ്കരിച്ചത് ആര്- ആൽഫ്രഡ് വേഗ് നർ 


10. ഒരുവർഷത്തിലെ ഞാറ്റുവേലകളുടെ എണ്ണം- 27


11. മാതൃ ഭൂഖണ്ഡം എന്ന പേരിൽ അറിയപ്പെട്ടിരുന്ന ഭൂഖണ്ഡം- പാൻജിയ 


12. പാൻജിയയെ ചുറ്റി ഉണ്ടായിരുന്ന മഹാസമുദ്രം- പന്തലാസ


13. ഫലകചലന സിദ്ധാന്തമനുസരിച്ച് വൻകരകളെയും സമുദ്രങ്ങളെയും ഉൾക്കൊള്ളുന്ന ഭാഗം ഏത്- Lithosphere


14. ഫലകചലന സിദ്ധാന്തമനുസരിച്ച് ഭൂമിയുടെ ഏത് മണ്ഡലം പിളർന്നാണ് ഭൂഖണ്ഡങ്ങൾ ഉണ്ടായത്- ശിലാമണ്ഡലം


15. ഫലകങ്ങൾ പരസ്പരം അകന്നു പോകുന്ന അതിരുകൾക്ക് പറയുന്ന പേര്- വിയോജക സീമ


16. ഫലകങ്ങൾ പരസ്പരം അടുക്കുന്ന സീമ- സംയോജക സീമ 


17. രണ്ട് ഫലകങ്ങൾ പരസ്പരം ഉരസി മാറുന്ന അതിരുകൾക്ക് പറയുന്ന പേര്- ചേദക സീമ  


18. ഭൂവൽക്കത്തിലെ വൻകരഭാഗങ്ങളുടെ മുകൾത്തട്ടിന് പറയുന്ന പേര്- സിയാൽ


19. ഭൂവൽക്കത്തിലെ സമുദ്രഭാഗം- സിമ 


20. സിയാലിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ- സിലിക്കൻ, അലൂമിനിയം 


21. സിമയിൽ അടങ്ങിയിരിക്കുന്ന ലോഹങ്ങൾ- സിലിക്കൺ, മഗ്നീഷ്യം 


22. ഭൂമിയുടെ പുറന്തോട് എന്നറിയപ്പെടുന്നത്- ഭൂവൽക്കം (Crust) 


23. ഭൂവൽക്കത്തിന് തൊട്ടുതാഴെ കാണപ്പെടുന്ന ഭാഗം- മാന്റിൽ


24. മാന്റിലിന്റെ താഴെയായി കാണപ്പെടുന്ന മണ്ഡലം- അകക്കാമ്പ് (Core) 


25. പ്രാഥമികശില/ശിലകളുടെ മാതാവ് എന്നറിയപ്പെടുന്നത്- ആഗ്നേയ ശില 


26. മാഗ്മ തണുത്തുറഞ്ഞ് ഉണ്ടാകുന്ന ശിലകൾ- ആഗ്നേയശിലകൾ 


27. ആഗ്നേയശിലകൾക്ക് ഉദാഹരണങ്ങൾ- ബസാൾട്ട്, ഗ്രാനൈറ്റ് 


28. ബസാൾട്ടിന്റെ അപക്ഷയംമൂലമുണ്ടാകുന്ന മണ്ണ്- കറുത്ത പരുത്തിമണ്ണ് (റിഗർ) 


29. പെട്രോളിയം, കൽക്കരി എന്നിവ കാണപ്പെടുന്ന ശിലകൾ- അവസാദശിലകൾ 


30. ശിലാതൈലം എന്നറിയപ്പെടുന്ന വസ്തു- പെട്രോൾ 


31. ഫോസിലുകൾ കാണപ്പെടുന്ന ശിലകൾ- അവസാദശിലകൾ  


32. ഭൗമോപരിതലത്തിൽ ഏറ്റവും കൂടുതലുള്ള മൂലകം- ഓക്സിജൻ


33. കേരളത്തിൽ ഏറ്റവും കൂടുതൽ കാണുന്ന ശിലകൾ- കായാന്തരിത ശിലകൾ 


34. ജനസംഖ്യാ സംബന്ധമായ സ്ഥിതി വിവരങ്ങൾ പ്രതിപാദിക്കുന്ന ശാസ്ത്രശാഖ- ഡെമോഗ്രാഫി  


35. ഫോസിലുകളെക്കുറിച്ചുള്ള പഠനം- പാലിയന്റോളജി 


36. ഭൂമിയുടെ ആന്തരിക ഘടനയെക്കുറിച്ചും ആന്തരിക വസ്തുക്കളെക്കുറിച്ചുമുള്ള പഠനം- ജിയോളജി 


37. ഭൗമാന്തർഭാഗത്ത് അതീവ താപത്താൽ ഉരുകി തിളച്ചു കിടക്കുന്ന ശിലാദ്രവ്യം- മാഗ്മ  


38. ഭൗമോപരിതലത്തിലെത്തുന്ന മാഗ്മ  തണുത്തുറഞ്ഞുണ്ടാകുന്ന ശിലാദ്രവ്യം- ലാവ


39. ഇന്ത്യയിൽ ലാവാ പീഠഭൂമിക്ക് ഉദാഹരണം- ഡെക്കാൻ പീഠഭൂമി 


40. ഇന്ത്യയിലെ ഏക സജീവ അഗ്നി പർവതം- ആൻഡമാനിലെ ബാരൻ ദ്വിപുകൾ


41. ക്രാക്കത്താവ അഗ്നിപർവതം സ്ഥിതിചെയ്യുന്ന രാജ്യം- ഇൻഡൊനീഷ്യ 


42. ലോകത്തിൽ ഏറ്റവും കൂടുതൽ അഗ്നിപർവതങ്ങൾ കാണപ്പെടുന്നത്- പസിഫിക് സമുദ്രത്തിന് ചുറ്റുമുള്ള അസ്ഥിരമേഖലയിൽ 


43. ഭൂമിക്കടിയിൽ നിന്ന് മുകളിലേക്ക് ചീറ്റിത്തെറിക്കുന്ന ചൂടുനീരുറവകളാണ്- ഗെയ്സറുകൾ 


44. ഗെയ്സറുകളുടെ സഹായത്തോടെ വൈദ്യുതി ഉത്പാദിപ്പിക്കുന്ന രീതി- ജിയോ തെർമൽ എനർജി 


45. ജിയോ തെർമൽ വൈദ്യുതി ഉത്പാദിപ്പിക്കുന്ന മണികരൻ ഏത് സംസ്ഥാനത്തിലാണ്- ഹിമാചൽപ്രദേശ് 


46. ചലിക്കുന്ന മഞ്ഞുമലകൾ എന്നറിയപ്പെടുന്നത്- ഗ്ലേസിയറുകൾ 


47. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള ഗ്ലേസിയർ- സിയാചിൻ ഗ്ലേസിയർ 


48. ഭൂമിയിലെ മൂന്നാംധ്രുവം എന്നറിയപ്പെടുന്നത്- സിയാചിൻ 


49. ഏറ്റവും ഉയരത്തിലുള്ള യുദ്ധ ഭൂമി സ്ഥിതിചെയ്യുന്നത്- സിയാച്ചിൻ ഗ്ലേസിയറിൽ 


50. ഇന്ത്യയിൽ ധാതുക്കളുടെ കലവറ എന്നറിയപ്പെടുന്ന പീഠഭൂമി- ഛോട്ടാ നാഗ്പുർ പീഠഭൂമി


51. ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി എന്നറിയപ്പെടുന്നത്- താർ മരുഭൂമി 


52. ആരവല്ലി പർവതനിരയിലെ ജൈനതീർഥാടനകേന്ദ്രം- ദിൽ വാര ക്ഷേത്രം (മൗണ്ട് ആബു, രാജസ്ഥാൻ) 


53. ആരവല്ലി നിരയുടെ താഴ്വരയിൽ സ്ഥിതിചെയ്യുന്ന നഗരം- അജ്മീർ


54. എലിഫന്റാ ദ്വീപുകൾ സ്ഥിതി ചെയ്യുന്ന സംസ്ഥാനം- മഹാരാഷ്ട്ര 


55. റഷ്യൻ സഹായത്തോടെ തമിഴ്നാട്ടിൽ നിർമിച്ച ആണവനിലയം- കൂടംകുളം 


56. ചാമുണ്ഡി ഹിൽസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം- കർണാടക 


57. ജോഗ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന നദി- ശരാവതി 


58. ഗോവയുടെ ജീവരേഖ എന്നറിയപ്പെടുന്ന നദി- മണ്ഡോവി 


59. കാസിരംഗ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്ന സംസ്ഥാനം- അസം


60. വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ കവാടം എന്നറിയപ്പെടുന്നത്- അസം


61. ദുർഗാപുർ സ്റ്റീൽ പ്ലാൻന്റിന്റെ  നിർമാണവുമായി സഹകരിച്ച രാജ്യം- ബ്രിട്ടൺ 


62. പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന മുൻ ഫ്രഞ്ച് അധീന പ്രദേശം- ചന്ദ്രനഗർ 


63. ഇതിഹാസങ്ങളുടെ നാട് എന്ന റിയപ്പെടുന്നത്- ഗുജറാത്ത്  


64. കപ്പൽ പൊളിക്കൽ കേന്ദ്രമായ അലാങ് ഏത് സംസ്ഥാനത്താണ്- ഗുജറാത്ത് 


65. ധവളവിപ്ലവത്തിന്റെ പിതാവ്- വർഗീസ് കുര്യൻ 


66. ഇന്ത്യയിലെ ഏക വേലിയേറ്റ തുറമുഖം- കാണ്ട്ല 


67. സർദാർ പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളം സ്ഥിതിചെയ്യുന്നത്- അഹമ്മദാബാദ്


68. ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനം- രാജസ്ഥാൻ 


69. തെഹ് രി  ഡാം സ്ഥിതിചെയ്യുന്ന നദി- ഭാഗീരഥി 


70. ഉത്തരാഖണ്ഡിൽ കുംഭ മേള നടക്കുന്ന സ്ഥലം- ഹരിദ്വാർ  


71. ഇന്ത്യയുടെ കൽക്കരി നഗരം എന്നറിയപ്പെടുന്നത്- ധൻബാദ് 


72. രാജ്മഹൽ ഹിൽസ് സ്ഥിതിചെയ്യുന്ന സംസ്ഥാനം- ജാർഖണ്ഡ് 


73. ലൂഷായ് ഹിൽസ് എന്നറിയപ്പെട്ടിരുന്ന സംസ്ഥാനം- മിസാറം

No comments:

Post a Comment