1. 1942 ഓഗസ്റ്റിൽ ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനത്തെ നയിച്ച കോൺഗ്രസ് നേതാക്കളെ അറസ്റ്റു ചെയ്യാനായി ബ്രിട്ടീഷുകാർ രൂപം നൽകിയ രഹസ്യ പദ്ധതി ഏത്- ഓപ്പറേഷൻ തണ്ടർബോൾട്ട്
2. ഇന്ത്യൻ നേതാക്കളുമായി കൂടിയാലോചന നടത്താനുള്ള ഏത് ബ്രിട്ടീഷ് ദൗത്യം പരാജയപ്പെട്ടതിനെ തുടർന്നാണ് 'കോൺഗ്രസ് അപ്പം തരാനാണ് ആവശ്യപ്പെട്ടത് എന്നാൽ കിട്ടിയതോ കല്ലും'എന്ന് ഗാന്ധിജി അഭിപ്രായപ്പെട്ടത്- 1942- ലെ ക്രിപ്സ് മിഷൻ
3. 'ഹിന്ദുക്കളും മുസ്ലിങ്ങളും ഇന്ത്യയുടെ വായു ശ്വസിച്ചും ഗംഗയുടെയും യമുനയുടെയും ജലം പാനം ചെയ്തും ജീവിക്കുന്നു. ജീവിതത്തിലും മരണത്തിലും നാം ഒന്നാണ്'- ഇങ്ങനെ അഭിപ്രായപ്പെട്ടതാര്- സർ സയ്യദ് അഹമ്മദ് ഖാൻ
4. 'മഹത്തായ രണ്ട് വ്യവസ്ഥകളായ
ഹൈന്ദവതയുടെയും ഇസ്ലാമികതയുടെയും കൂടിച്ചേരലാണ് നമ്മുടെ മാതൃരാജ്യത്തിന്റെ ഏക പ്രതീക്ഷ'- ആരുടെ വാക്കുകളാണിവ- സ്വാമി വിവേകാനന്ദൻ
5. രണ്ടാം വട്ടമേശ സമ്മേളനത്തിൽ ഗാന്ധിജിയുടെ മുഖ്യ ഉപദേശകനായി പ്രവർത്തിച്ചതാര്- മദൻമോഹൻ മാളവ്യ
6. 19-ാം നൂറ്റാണ്ടിൽ ഫറാസി കലാപങ്ങൾ അരങ്ങേറിയ പ്രദേശമേത്- ബംഗാൾ
7. സ്ത്രീകളുടെ ഉന്നമനത്തിനായി 'ആര്യ മഹിളാ സഭ'എന്ന സംഘടന സ്ഥാപിച്ചതാര്- പണ്ഡിത രമാബായ്
8. കുമാരനാശാന്റെ ഏത് കവിതയിലെ വരികളാണ് 'സ്വാതന്ത്ര്യം തന്നെയമൃതം, സ്വാതന്ത്ര്യം തന്നെ ജീവിതം, പാരതന്ത്ര്യം മാനികൾക്കു മതിയെക്കാൾ ഭയാനകം'- ഒരു ഉദ്ബോധനം
9. ബ്രിട്ടീഷ് കോളനികളുടെ ഒന്നാം കോണ്ടിനെന്റൽ കോൺഗ്രസ് നടന്ന വർഷമേത്- 1774
10. അമേരിക്കൻ സ്വാതന്ത്ര്യസമരത്തിന്റ ഭാഗമായി മുഴങ്ങിക്കേട്ട 'പ്രാതിനിധ്യമില്ലാതെ നികുതിയില്ല' എന്ന മുദ്രാവാക്യത്തിന് രൂപം നൽകിയതാര്- ജെയിംസ് ഓട്ടിസ്
11. ചേരിചേരാ പ്രസ്ഥാനത്തിന് രൂപം നൽകാൻ തീരുമാനിച്ച സമ്മേളനം 1955- ൽ നടന്നതെവിടെ- ബാന്ദൂങ് (ഇൻഡൊനീഷ്യ)
12. ഭൗമശാസ്ത്ര പരമായ അടിസ്ഥാന വിവരങ്ങൾ ഭാരതസർക്കാരിന് ലഭ്യമാക്കുന്ന സുപ്രധാന സ്ഥാപനമേത്- ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ
13. 'കേരളത്തിന്റെ കെട്ടുറപ്പ്' എന്നത് ഏത് പൊതുമേഖലാ സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്- മലബാർ സിമെന്റ്സ് ലിമിറ്റഡ്
14. 'ഓളപ്പരപ്പിലെ ഒളിമ്പിക്സ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിലെ ജലമേള ഏത്- നെഹ്റുട്രോഫി വള്ളംകളി
15. 'ഹരിജനങ്ങൾക്കുവേണ്ടി മാത്രം സമരം ചെയ്യുന്ന സ്വാമി' എന്നറിയപ്പെട്ടതാര്- ആനന്ദതീർഥൻ
16. കേരളത്തിലെ ആദ്യത്തെ സ്വകാര്യ ജലവൈദ്യുത പദ്ധതി ഏത്- മണിയാർ (പത്തനംതിട്ട)
17. വിദ്യുച്ഛക്തി ഭരണഘടനയുടെ ഏഴാം പട്ടികയിലെ ഏത് ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്- കൺകറൻറ് ലിസ്റ്റ്
18. കേന്ദ്ര ഭൂജലബോർഡ് അഥവാ സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിന്റെ ആസ്ഥാനം സ്ഥിതി ചെയ്യുന്നതെവിടെ- ഹരിയാണയിലെ ഫരീദാബാദ്
19. കൽക്കരി ഖനനവുമായി ബന്ധപ്പെട്ടുള്ള ലോകത്തിലെ ഏറ്റവും വലിയ പൊതുമേഖലാ സ്ഥാപനമേത്- കോൾ ഇന്ത്യ ലിമിറ്റഡ്
20. സൗരയൂഥത്തിന് പുറത്തുള്ള ഭീമാകാരമായ പ്രപഞ്ച പദാർഥ സഞ്ചയം ഏത് പേരിലാണ് അറിയപ്പെടുന്നത്- ഊർട്ട് മേഘപടലം
21. പരിക്രമണ കാലം കുറവായ വാൽ നക്ഷത്രങ്ങളുടെയെല്ലാം പ്രഭവകേന്ദ്രമായി അറിയപ്പെടുന്ന, നെപ്റ്റ്യൂൺ ഗ്രഹത്തിന്റെ സഞ്ചാരപഥത്തിന് പുറത്തുള്ള പ്രദേശമേത്- ക്യൂപ്പർ ബെൽറ്റ്
22. കേരളത്തിൽനിന്ന് കണ്ടത്തിയിട്ടുള്ള ഏറ്റവും ഭാരം കൂടിയ ഉൽക്കാശില 1914- ൽ ലഭിച്ചത് എവിടെ നിന്നുമാണ്- കുറ്റിപ്പുറം
24. അന്തരീക്ഷത്തിന്റെ സ്ട്രാറ്റോസ്ഫിയർ പാളിയിൽ കാണപ്പെടുന്ന ഏതിനം മേഘങ്ങളാണ് 'മുത്തുകളുടെ അമ്മ' എന്നറിയപ്പെടുന്നത്- നാക്രിയസ് മേഘങ്ങൾ
25. ബഹിരാകാശത്തു നിന്ന് ഭൂമിയിലേക്ക് പതിക്കുന്ന ഉൽക്കകൾ കത്തിച്ചാമ്പലാവുന്ന അന്തരീക്ഷ പാളി ഏത്- മിസോസ്ഫിയർ പാളി
26. അന്തരീക്ഷ പാളികളിൽ ശൈത്യം ഏറ്റവും കൂടുതലായി അനുഭവപ്പെടുന്നതേത്- മിസോസ്ഫിയർ
27. ഭൂമിയുടെ ധ്രുവപ്രദേശങ്ങളിൽ ദൃശ്യമാകുന്ന വർണ പ്രതിഭാസങ്ങളായ 'അറോറകൾ' കാണപ്പെടുന്ന അന്തരീക്ഷപാളി ഏത്- തെർമോസ്ഫിയർ
28. ചാർജുള്ള കണികകൾ അഥവാ അയോണുകൾ അധികമായി കാണപ്പെടുന്ന 'അയണോസ്ഫിയർ' ആണ് ദീർഘദൂര വാർത്താ വിനിമയത്തിന് സഹായകമായ റേഡിയോ തരംഗങ്ങളെ ഭൂമിയിലേക്ക് പ്രതിഫലിപ്പിക്കുന്നത്. അന്തരീക്ഷത്തിന്റെ ഏത് പാളിയിലാണ് ഇത് കാണപ്പെടുന്നത്- തെർമോസ്ഫിയർ
29. പ്രധാനപ്പെട്ട ഹരിത ഗൃഹവാതകങ്ങൾ ഏതെല്ലാമാണ്- കാർബൺഡൈഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ്, ജലബാഷ്പം
30. ഭൂമിയിലെ ജീവമേഖലയെ കുറിക്കാൻ ‘ജൈവമണ്ഡലം'എന്ന പദം ആദ്യമായി മുന്നോട്ടുവെച്ചതാര്- എഡ്വർഡ് സ്യൂസ്സ്
31. അവശിഷ്ട മണ്ണിന് ഏറ്റവും പ്രധാനപ്പെട്ട ഉദാഹരണം ഏത്- ലാറ്ററൈറ്റ് മണ്ണ്
32. മഴത്തുള്ളികൾ, ജലം, ഭൂഗുരുത്വം, എന്നിവയുടെ കൂട്ടായ പ്രവർത്തനത്തിലൂടെ കുന്നുകളുടെ അടിവാരങ്ങളിൽ അടിഞ്ഞു കൂടിയുണ്ടാവുന്ന മണ്ണ് ഏത് പേരിലറിയപ്പെടുന്നു- കൊളുവിയം
33. അപക്ഷിപ്ത ശിലാ സമുച്ചയങ്ങളുടെ പ്രവാഹം കേരളത്തിൽ പ്രാദേശികമായി ഏത് പേരിൽ അറിയപ്പെടുന്നു- ഉരുൾപൊട്ടൽ
34. സരഡ്രത അഥവാ ജലത്തെ ഉൾക്കൊള്ളാനുള്ള ശേഷി ഏറ്റവും കൂടുതലുള്ള മണ്ണിനം ഏത്- കളിമണ്ണ്
35. നദികൾ കുത്തനെയുള്ള താഴ്വരകളിലൂടെ ഒഴുകുന്നത് നദീതാഴ്വരയുടെ പരിണാമത്തിലെ ഏത് ഘട്ടത്തെ സൂചിപ്പിക്കുന്നു- യൗവ്വനകാലഘട്ടം
36. സൂര്യപ്രകാശത്തെ ആശ്രയിക്കാതെ രാസ സംയുക്തങ്ങളെ വിഘടിപ്പിച്ച് ഊർജം ഉത്പാദിപ്പിക്കുന്ന ഉത്പാദകർക്ക് ഉദാഹരണമേത്- സൾഫർ ബാക്ടീരിയ
37. അന്തരീക്ഷ വായുവിലെ 70- മുതൽ 80 ശതമാനം വരെ ഓക്സിജനെയും പ്രദാനം ചെയ്യുന്ന ജീവി വർഗമേത്- സമുദ്രത്തിലെ ആൽഗകളും സസ്യപ്ലവകങ്ങളും
38. ഡെസ്മിഡുകൾ, ഗോൾഡൻ ആൽഗകൾ, സയാനോ ബാക്ടീരിയകൾ എന്നിവ എന്തിന് ഉദാഹരണങ്ങളാണ്- സസ്യപ്ലവകങ്ങൾ
39. സുനാമിയെ തടഞ്ഞു നിർത്തുന്ന സസ്യവിഭാഗങ്ങളേവ- കണ്ടൽക്കാടുകൾ
40. സസ്യങ്ങളിലെ സഹായക വർണങ്ങൾ എന്നറിയപ്പെടുന്നത് ഏതെല്ലാം- ഹരിതകം ബി, കരോട്ടിൻ, സാന്തോഫിൽ
41. മോണയില കുഴികളിൽ പല്ലിനെ ഉറപ്പിച്ചു നിർത്തുന്ന കാൽസ്യം അടങ്ങിയ യോജക കല ഏത്- സിമന്റം
42. അന്നജത്തെ ഭാഗികമായി മാൾട്ടോസ് എന്ന പഞ്ചസാരയാക്കുന്ന ഉമിനീരിലെ രാസാഗ്നി ഏത്- സലൈവറി അമിലേസ്
43. ആഹാരത്തിലെ പ്രോട്ടീനുകളെ ഭാഗികമായി പെപ്റ്റോണുകളാക്കുന്ന ആമാശയരസത്തിലെ എൻസൈമേത്- പെപ്സിൻ
44. കൊഴുപ്പിനെ ഭാഗികമായി ദഹിപ്പിക്കുന്ന ആമാശയത്തിലെ എൻസൈം ഏത്- ഗാസ്ട്രിക്ക് ലിപ്പോസ്
45. ആമാശയത്തിൽ ഹൈഡ്രോക്ലോറിക് ആസിഡ് നിർമിക്കുന്ന ആമാശയഭിത്തിയിലെ കോശങ്ങളേവ- ഓക്സിന്റിക്ക് കോശങ്ങൾ
46. ഭക്ഷണത്തിലെ ദഹിച്ച പോഷകങ്ങൾ ആഗിരണം ചെയ്യപ്പെടുന്ന ചെറുകുടലിലെ ഭാഗമേത്- വില്ലസ്സുകൾ
47. ദഹനപ്രക്രിയ പൂർണമാകാൻ ശരീരത്തിന് ഏതാണ്ട് എത്ര സമയമാണ് വേണ്ടിവരുന്നത്- നാല് മുതൽ അഞ്ച് മണിക്കൂർ വരെ
48. രക്തത്തിന്റെ 55 ശതമാനത്തോളം വരുന്ന ഇളം മഞ്ഞനിറമുള്ള ദ്രാവകഭാഗം ഏത്- പ്ലാസ്മ
49. ഹൃദയത്തെ ആവരണം ചെയ്ത് കാണപ്പെടുന്ന ഇരട്ട സ്തരമേത്- പെരികാർഡിയം
50. ധമനികൾ, സിരകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന നേർത്ത കുഴലുകളേവ- ലോമികകൾ
51. കൃത്രിമ പേസ് മേക്കറിന്റെ കണ്ടത്തലിന് പിന്നിൽ പ്രവർത്തിച്ച അമേരിക്കൻ എൻജിനീയറാര്- വിൽസൺ ഗ്രേറ്റ് ബാച്ച്
52. ഒരു വൈദ്യുത സെൽ പോലെ പ്രവർത്തിക്കുന്നതിനാൽ 'പേസ് മേക്കർ' എന്നറിയപ്പെടുന്ന ഹൃദയഭാഗമേത്- സൈനോ ഏട്രിയൽ നോഡ്
53. മനുഷ്യശരീരത്തിലെ പ്രതിരോധ വ്യവസ്ഥയിലെ ഏറ്റവും വലിയ അവയവം ഏത്- പ്ലീഹ
54. 'ശരീരത്തിലെ ആയുധപ്പുര'എന്ന് വിശേഷിപ്പിക്കപ്പെടുന്ന അവയവം ഏത്- പ്ലീഹ
55. വർത്തമാനകാലം കടന്നുപോകുന്ന ഭൂമിയുടെ പ്രായത്തിലെ യുഗമേത്- ഹോളോസീൻ യുഗം
No comments:
Post a Comment