- ബയോളജി എന്ന വാക്ക് രൂപവത്കരിച്ചത് ജീൻ ലാമാർക്ക്.
- സ്വരാജ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് സത്യാർഥ പ്രകാശം എന്ന പുസ്തകത്തിൽ ദയാനന്ദ സരസ്വതി ആണെങ്കിലും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് ആദ്യമായി പ്രയോഗിച്ചത് ദാദാഭായ് നവറോജിയാണ്.
- കോൺഗ്രസ് വേദിയിൽ സ്വരാജ് എന്ന പദം ആദ്യമായി പരാമർശിക്കപ്പെട്ടത് 1906- ലെ കൽക്കട്ട സമ്മേളനത്തിലാണ്. ദാദാഭായ് നവറോജിയായിരുന്നു സമ്മേളന അധ്യക്ഷൻ.
3. കേരളത്തിലെ ആദ്യത്തെ തുറന്ന ജയിൽ- നെട്ടുകാൽത്തേരി (തിരുവനന്തപുരം ജില്ല)
- കേരളത്തിലെ രണ്ടാമത്തെ തുറന്ന ജയിൽ- ചീമേനി (കാസർകോട് ജില്ല)
4. ഇന്ത്യൻ നവോത്ഥാനത്തിന്റെ പിതാവ്- രാജാറാം മോഹൻ റോയ്
5. ലോകത്ത് നവോത്ഥാനത്തിന്റെ പിതാവ് എന്ന് വാഴ്ത്തപ്പെടുന്നത്- പെട്രാർക്ക്
6. കരയിൽ നിന്ന് കടലിലേക്ക് വീശുന്ന കാറ്റ്- കരക്കാറ്റ്
7. കടലിൽനിന്ന് കരയിലേക്ക് വീശുന്ന കാറ്റ്- കടൽക്കാറ്റ്
8. കേരള നവോത്ഥാനത്തിന്റെ പിതാവ്- ശ്രീ നാരായണഗുരു
- കേരളത്തിലെ മുസ്ലിം നവോത്ഥാനത്തിന്റെ പിതാവ്- വക്കം അബ്ദുൾ ഖാദർ മൗലവി
9. ബോംബെ ബോംബർ എന്നറിയപ്പെടുന്ന ക്രിക്കറ്റർ- സച്ചിൻ തെണ്ടുൽക്കർ
- മാസ്റ്റർ ബ്ലാസ്റ്റർ എന്നറിയപ്പെടുന്നതും സച്ചിനാണ്.
10. ഇന്ത്യയുടെ മെയിൻലാൻഡിൽ അല്ലാത്ത ഏക മേജർ തുറമുഖം- പോർട്ട് ബ്ലെയർ
- ആൻഡമാൻ നിക്കോബാറിലാണ് പോർട്ട് ബ്ലെയർ.
- ഇന്ത്യയിലെ 13-ാമത്തെ മേജർ തുറമുഖമാണിത്.
- ഇന്ത്യയിലെ ആദ്യത്തെ ഇ-പോർട്ട്- കൊച്ചി
11. ഒരു ദ്രാവകത്തിന്റെ താപനില കൂടുമ്പോൾ വിസ്കോസിറ്റിക്ക് എന്ത് സംഭവിക്കുന്നു- കുറയുന്നു
- വാതകത്തിന്റെ താപനില കൂടുമ്പോൾ വിസ്കോസിറ്റി കൂടുന്നു.
- ഒരു ദ്രാവകത്തിന്റെ മർദം കൂടുമ്പോൾ തിളനില കൂടുന്നു.
- ഡോ. അംബേദ്കറുടെ രാഷ്ട്രീയ ഗുരുവാണ് ജ്യോതിബ ഫുലെ.
- ഷെഡ്യൂൾഡ് കാസ്റ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് സൈമൺ കമ്മിഷനാണ്. 1935- ലെ ഗവ.ഓഫ് ഇന്ത്യ നിയമത്തിൽ ഇത് ഔപചാരികമായി ഉൾപ്പെടുത്തപ്പെട്ടു.
- രക്തസമ്മർദത്തിനെതിരെ ഉപയോഗിക്കുന്നത് സർപ്പഗന്ധി.
- സി. രാജഗോപാലാചാരിയാണ് ഇപ്രകാരം വിശേഷിപ്പിച്ചത്.
- പൊലീസ് ട്രെയിനിങ് കോളേജ് തിരുവനന്തപുരത്താണ്.
- ആധുനിക വൈദ്യശാസ്ത്രത്തിന്റെ (അലോപ്പതി) പിതാവ് എന്നറിയപ്പെടുന്നത് ഹിപ്പോ ക്രാറ്റസ്. എന്നാൽ, അലോപ്പതി എന്ന വാക്കിന്റെ ഉപജ്ഞാതാവ് സാമുവൽ ഹാനിമാൻ ആണ്.
- യങ് ഇറ്റലി പ്രസ്ഥാനത്തിന്റെ സ്ഥാപകൻ- മസ്സീനി
- ഹിന്ദുമതത്തിന്റെ കാൽവിൻ/ഹിന്ദുമതത്തിന്റെ മാർട്ടിൻ ലൂഥർ എന്നറിയപ്പെട്ടത് ദയാനന്ദ സരസ്വതി.
- ജപ്പാനിലേക്ക് ഇരുമ്പയിര് കയറ്റുമതി ചെയ്യുന്ന തുറമുഖം- വിശാഖപട്ടണം
- ഡോൾഫിൻ നോസ് എന്ന കുന്ന് സംരക്ഷിക്കുന്ന തുറമുഖം- വിശാഖപട്ടണം
20. ഫ്രഞ്ച് വിപ്ലവത്തിന്റെ പ്രവാചകൻ എന്നറിയപ്പെട്ടത്- റൂസ്സാ
- ഫ്രഞ്ച് വിപ്ലവത്തിന്റെ ശിശു എന്നറിയപ്പെട്ടത്- നെപ്പോളിയൻ ബോണപ്പാർട്ട്
21. താൽക്കാലിക കാന്തം നിർമിക്കാൻ ഉപയോഗിക്കുന്നത്- പച്ചിരുമ്പ്
- സ്ഥിരകാന്തം നിർമിക്കാൻ ഉപയോഗിക്കുന്ന ലോഹ സങ്കരമാണ് അൽനിക്കോ. അലുമിനിയം, നിക്കൽ, കോബാൾട്ട്, ഇരുമ്പ് എന്നിവയാണ് ഇതിലെ ഘടകലോഹങ്ങൾ.
22. അമേരിക്കൻ സ്വാതന്ത്ര്യം അംഗീകരിച്ച ഉടമ്പടി- 1783 സെപ്റ്റംബർ 3- ലെ പാരീസ് ഉടമ്പടി
- ഇതിൽ ഒപ്പുവച്ച ബ്രിട്ടീഷ് രാജാവ്- ജോർജ് മൂന്നാമൻ
- ആദ്യത്തെ അമേരിക്കൻ പ്രസിഡൻറ് തിരഞ്ഞെടുപ്പ് നടന്നത്- 1788-89
- 1989- ലെ ലോക്സഭാ തിരഞെഞ്ഞെടുപ്പ് മുതലാണ് ലോക്സഭയിലേക്കുള്ള വോട്ടിങ് പ്രായം 18 ആയത്.
- ഹൈഡ്രോളിക്ലിഫ്റ്റ്, ഹൈഡ്രോളിക് ബ്രേക് എന്നിവയുടെ അടിസ്ഥാന തത്ത്വവും പാസ്കൽ തത്ത്വമാണ്.
- ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സ്ഥാപകനാണിദ്ദേഹം.
- ആദ്യ കോൺഗ്രസ് പ്രസിഡൻറ് ഡബ്ല്യ സി. ബാനർജി.
- ഇന്ത്യക്കാരനല്ലാത്ത ആദ്യ കോൺഗ്രസ് പ്രസിഡന്റ് ജോർജ് യൂൾ.
- 1917- ൽ സെക്രട്ടറി ഓഫ് സ്റ്റേറ്റ് മൊണ്ടേഗു ആണ് ഓഗസ്റ്റ് പ്രഖ്യാപനം നടത്തിയത്. ഇത് പ്രകാരമാണ് ഇന്ത്യയിൽ ദ്വിഭരണം (ഡയാർക്കി) നടപ്പാക്കിയത്.
- ഓഗസ്റ്റ് ഓഫർ മുന്നോട്ടുവച്ച വൈസ്രോയി- ലിൻലിത് ഗോ പ്രഭു
- ഓഗസ്റ്റ് വിപ്ലവം (ക്വിറ്റിന്ത്യാ സമരം) നടന്ന സമയത്ത് വൈസ്രായി- ലിൻലിത്ഗോ പ്രഭു
- ഇന്ത്യാ വിഭജനത്തോടെ കറാച്ചി തുറമുഖം പാകിസ്താന് ലഭിച്ചതിനാൽ അതിന് പരിഹാരമായി നിർമിച്ച തുറമുഖമാണ് കാണ്ട്ല
- ഇന്ത്യയിലാദ്യമായി സ്പെഷ്യൽ ഇക്കണോമിക് സോൺ സ്ഥാപിതമായ തുറമുഖമാണ് കാണ്ട്ല
- സ്വാതന്ത്ര്യാനന്തരം വികസിപ്പിച്ചെടുത്ത ആദ്യ മേജർ തുറമുഖം- കാണ്ട്ല
- ഇന്ത്യയിലെ വേലിയേറ്റ തുറമുഖം- കാണ്ട്ല
28. പൊൻമുടി സുഖവാസകേന്ദ്രം ഏത് ജില്ലയിലാണ്- തിരുവനന്തപുരം ജില്ല
- പൊൻമുടി അണക്കെട്ട് ഇടുക്കി ജില്ലയിലാണ്.
29. ഇന്ത്യയിൽ ഗവർണറായ ആദ്യ ബ്രിട്ടീഷുകാരൻ- റോബർട്ട് ക്ലൈവ്
- ബ്രിട്ടീഷിന്ത്യയിൽ ഗവർണറായ ആദ്യ ഇന്ത്യക്കാരൻ- എസ്.പി. സിൻഹ (ബിഹാറിൽ)
30. കോശത്തിന്റെ ന്യൂക്ലിയസ് കണ്ടുപിടിച്ചത്- റോബർട്ട് ബ്രൗൺ
- ആറ്റത്തിന്റെ ന്യൂക്ലിസ് കണ്ടുപിടിച്ചത്- ഏണസ്റ്റ് റൂഥർ ഫോർഡ്
- കോശം കണ്ടുപിടിച്ചത്- റോബർട്ട് ഹുക്ക്
- പാർട്ട് രണ്ടിലെ 5- മുതൽ 11- വരെയുള്ള അനുച്ഛേദങ്ങൾ പൗരത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നു.
- ഏറ്റവും കൂടുതൽ സ്റ്റേബിൾ ഐസോടോപ്പുകളുള്ള മൂലകം- ടിൻ (10)
- സ്റ്റേബിൾ ഐസോടോപ്പുകളും റേഡിയോ ഐസോടോപ്പുകളും പരിഗണിച്ചാൽ ഏറ്റവും കൂടുതൽ ഐസോടോപ്പുകളുള്ളത് സീസിസം, സെനൺ എന്നീ മൂലകങ്ങൾക്കാണ് (36)
33. റൗലറ്റ് നിയമം നടപ്പിലാക്കിയ വൈസ്രോയി- ചെംസ്ഫോർഡ് പ്രഭു
- റൗലറ്റ് നിയമം പിൻവലിച്ച വൈസ്രോയി- റീഡിങ് പ്രഭു
34. ജന്തുശാസ്ത്രത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കുന്നത് ആരെയാണ്- അരിസ്റ്റോട്ടിൽ
- പ്രയുക്ത ജന്തുശാസ്ത്രത്തിന്റെ പിതാവ്- കോൺറാഡ് ജസ്നർ
35. കേരള പൊലീസ് മ്യൂസിയം എവിടെയാണ്- കൊല്ലം
- കേരളത്തിലെ ആദ്യ ജയിൽ മ്യൂസിയം സ്ഥാപിതമായത് കണ്ണൂർ സെൻട്രൽ ജയിലിലാണ്.
- കേരളത്തിലെ ആദ്യത്ത ഹൈസെക്യൂരിറ്റി പ്രിസൺ- വിയ്യൂർ (തൃശ്ശൂർ ജില്ല)
- ജെന്റ്സ് ബ്യൂട്ടി പാർലർ ആരംഭിച്ച ആദ്യ ജയിൽ- കണ്ണൂർ സെൻട്രൽ പ്രിസൺ
36. തിരുനക്കര മൈതാനം ഏത് ജില്ലയിലാണ്- കോട്ടയം
- തിരുനക്കര ബീച്ച് തിരുവനന്തപുരം ജില്ലയിലെ വർക്കലയ്ക്കടുത്താണ്.
- മാനാഞ്ചിറ മൈതാനം- കോഴിക്കോട്
- പുത്തരിക്കണ്ടം മൈതാനം- തിരുവനന്തപുരം
- തേക്കിൻകാട് മൈതാനം- തൃശ്ശൂർ
No comments:
Post a Comment