Sunday, 19 July 2020

General Knowledge Part- 26

1. ഗാന്ധിയൻ ആശയങ്ങൾ ഏറെ സ്വാംശീകരിച്ച നേതാവായിരുന്നു നെൽസൺ മണ്ഡേല. എന്നാൽ 'ആഫ്രിക്കൻ ഗാന്ധി' എന്നറിയപ്പെടുന്നത് ആരാണ്- കെന്നത്ത് കൗണ്ട


2. 2008 ജൂലായ് വരെ ഒരു രാജ്യത്തിന്റെ തീവ്രവാദിപ്പട്ടികയിലായിരുന്നു നെൽസൺ മൺഡേലയുടെ സ്ഥാനം. ഏതാണീ രാജ്യം- അമേരിക്ക 


3. നെൽസൺ മണ്ഡേലയുടെ ജന്മദിനമായ ജൂലായ് 18 'മൺഡേല ദിന'മായി ആചരിക്കാൻ ഐക്യരാഷ്ട് സംഘടനയുടെ പൊതുസഭ തീരുമാനിച്ച വർഷമേത്- 2009 നവംബർ 


4. 2013 ഡിസംബർ 5- ന് എത്രാമത്തെ വയസ്സിലാണ് നെൽസൺ മൺഡേല അന്തരിച്ചത്- 95-ാം വയസ്സിൽ 


5. ദക്ഷിണാഫ്രിക്ക ആദരപൂർവം മൺഡേലയെ അഭിസംബോധന ചെയ്തിരുന്ന സ്ഥാനപ്പേരേത്- മാഡിബ

6. മൺഡേലയുടെ പ്രസിദ്ധ ആത്മകഥയായ 'ലോങ് വാക് ടു ഫ്രീഡം' ആദ്യമായി പ്രസിദ്ധീകരിച്ച വർഷമേത്- 1994 


7. നെൽസൺ മൺഡേല തന്റെ ആത്മകഥ സമർപ്പിച്ചിരിക്കുന്നത് ആർക്കാണ്- തന്റെ ആറ് മക്കൾക്കും ചെറുമക്കൾക്കും സഹപ്രവർത്തകർക്കുമായി


8. 1948- മുതൽ 1991- വരെ ദക്ഷിണാഫ്രിക്കയിലെ വെള്ളക്കാരുടെ ഭരണകൂടം തുടർന്നുവന്ന നയം ഏത്പേരിലാണ് കുപ്രസിദ്ധം- വർണവിവേചനം


9. ആകെ എത്ര വർഷമാണ് നെൽസൺ മണ്ഡേല ജയിൽശിക്ഷ അനുഭവിച്ചത്- 27 വർഷം

10. 1964- മുതൽ 1982- വരെ നെൽസൺ മൺഡേലയെ തടവിൽ പാർപ്പിച്ചിരുന്ന ദ്വീപേത്-  റോബൻ ദ്വീപ്


11. ടേബിൾ ഉൾക്കടലിലെ ഒരു ദ്വീപാണ് റോബൻ ദ്വീപ്. ഏത് സമുദ്രത്തിലാണിത് സ്ഥിതിചെയ്യുന്നത്- അറ്റ്ലാന്റിക്ക് സമുദ്രം

12. റോബൻ ദ്വീപിൽ നിന്ന് കേവലം ഏഴ് കിലോമീറ്റർ  മാറി സ്ഥിതിചെയ്യുന്ന ദക്ഷിണാഫ്രിക്കയിലെ പ്രമുഖ നഗരമേത്- കേപ്ടൗൺ


13. റോബൻ ദ്വീപ് ജയിലിലെ തടവുപുള്ളി എന്ന നിലയ്ക്ക് മൺഡേലയുടെ നമ്പർ എത്രയായിരുന്നു- 466/64


14. മൺഡേലയുടെ സാന്നിധ്യത്തിൽ 2003 നവംബറിൽ കേപ്ടൗണിൽ നടത്തപ്പെട്ട ഒരു സംഗീത പരിപാടിക്ക് നൽകിയിരുന്ന പേരാണ് '46664 കൺസെർട്ട്'. ദക്ഷിണാഫ്രിക്കയിൽ ഏത് രോഗത്തിനെതിരേ നടന്ന ബോധവത്കരണ പരിപാടിയായിരുന്നു ഇത്- എയ്ഡ്സ്


15. മൺഡേല പോൾസ്മൂർ ജയിലിൽ കഴിഞ്ഞ കാലയളവ് ഏതായിരുന്നു- 1982-88


16. പോൾസ്മൂർ ജയിലിലെ തടവുകാരൻ എന്നനിലയിൽ മൺഡേലയ്ക്ക് നൽകിയിരുന്ന നമ്പർ ഏത്- 220/82


17. ദക്ഷിണാഫ്രിക്കയിലെ ഏത് നഗരത്തോട് ചേർന്നാണ് പോൾസ്മർ ജയിൽ സ്ഥിതിചെയ്യുന്നത്- കേപ്ടൗൺ


18. നെൽസൺ മൺഡേല 1988-90 കാലയളവിൽ ജയിൽവാസം അനുഭവിച്ചതെവിടെ- വിക്ടർ വെഴ്സസറ്റർ ജയിൽ 


19. മൺഡേല ജയിൽ മോചിതനായ വർഷമേത്- 1990 ഫെബ്രുവരി-11


20. മൺഡേല ജയിൽ മോചിതനാവുമ്പോൾ ദക്ഷിണാഫ്രിക്കയിലെ പ്രസിഡന്റ് ആരായിരുന്നു- ഫ്രഡറിക്ക് ഡി ക്ലർക്ക്


21. 'ഒരാൾ, ഒരു വോട്ട്' എന്ന മുദ്രാവാക്യമുയർത്തി ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ മുൻകൈ എടുത്ത് പ്രസിഡന്റാര്- ഫ്രഡറിക്ക് ഡി ക്ലർക്ക്


22. ജയിൽ മോചിതനായ നെൽസൺ മൺഡേല ഇന്ത്യ സന്ദർശിച്ച വർഷമേത്- 1990


23. ജയിൽമോചിതനായശേഷം ഇന്ത്യയിലെത്തിയ നെൽസൺ മൺഡേലയെ സ്വീകരിച്ച രാഷ്ട്രപതിയാര്-  ആർ. വെങ്കട്ടരാമൻ 


24. മൺഡേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് പദവി വഹിച്ച കാലയളവേത്-  1991-1997

25. മൺഡേല ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ ഉപാധ്യക്ഷസ്ഥാനത്തുണ്ടായിരുന്ന കാലയളവേത്- 2 തവണ (1952-58, 1985-91)


26. എല്ലാ ജനവിഭാഗങ്ങളെയും ഉൾപ്പെടുത്തി ദക്ഷിണാഫ്രിക്കയിലെ ആദ്യത്തെ പൊതുതിരഞ്ഞെടുപ്പ് നടന്ന വർഷമേത്- 1994 ഏപ്രിൽ-27


27. നെൽസൺ മൺഡേല ദക്ഷിണാഫ്രിക്കയുടെ ആദ്യത്തെ കറുത്തവർഗക്കാരനായ പ്രസിഡന്റായി ചുമതലയേറ്റ വർഷമേത്- 1994 മേയ്-10


28. നെൽസൺ മൺഡേലയുടെ മന്ത്രിസഭയിലെ  ആദ്യത്തെ ഡെപ്യൂട്ടി പ്രസിഡന്റ് ആരായിരുന്നു- ഫ്രഡറിക്ക് ഡി ക്ലർക്ക്


29. നെൽസൺ മൺഡേലയുടെ മന്ത്രിസഭയിൽ അംഗമായിരുന്ന ഇന്ത്യൻ വംശജനാര്- സത്യേന്ദ്രനാഥ മഹാരാജ്


30. ചേരിചേരാ പ്രസ്ഥാനത്തിന്റെ അധ്യക്ഷനായി മൺഡേല തിരഞ്ഞെടുക്കപ്പെട്ട വർഷമേത്- 1998 സെപ്റ്റംബർ


31. 1993- ലെ സമാധാനത്തിനുള്ള നൊബേൽ സമ്മാനം പങ്കിട്ടത് ആരെല്ലാം- നെൽസൺ മൺഡേല, ഫ്രഡറിക്ക് ഡി ക്ലർക്ക്


32. ഇന്ത്യയുടെ പരമോന്നത സിവിലിയൻ പുരസ്കാരമായ ഭാരതരത്നം നെൽസൺ മൺഡേലയ്ക്ക് നൽകി ആദരിച്ച വർഷമേത്- 1990


33. 'വിപ്ലവങ്ങളുടെ മാതാവ്' എന്നു വിളിക്കപ്പെടുന്നത് ഏതു വിപ്ലവമാണ്- ഫ്രഞ്ച് വിപ്ലവം


34. 'ഞാനാണ് രാഷ്ടം'എന്നു പ്രഖ്യാപിച്ച ഫ്രഞ്ചു ചക്രവർത്തി ആര്- ലൂയി പതിനാലാമൻ


35. 'എനിക്കുശേഷം പ്രളയം' എന്നു പറഞ്ഞ ഫ്രഞ്ചു ഭരണാധികാരി ആരായിരുന്നു- ലൂയി പതിനഞ്ചാമൻ


36. ഫ്രഞ്ചുവിപ്ലവകാലത്ത് ഫ്രാൻസിലെ ചക്രവർത്തി ആരായിരുന്നു- ലൂയി പതിനാറാമൻ


37. 1789- ലെ 'ടെന്നീസ് കോർട്ട് പ്രതിജ്ഞ' ഏതു വിപ്ലവത്തിനു മുന്നോടിയായി നടന്നതാണ്- ഫ്രഞ്ച് വിപ്ലവം


38. ഏതു വിപ്ലവത്തിന്റെ ഭാഗമായി ഉയർന്നുവന്ന മുദ്രാ വാക്യങ്ങളാണ് 'സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം' എന്നിവ- ഫ്രഞ്ചു വിപ്ലവം


39. 1789 ജൂലായ് 14- ന് ഏതു ജയിൽ വിപ്ലവകാരികൾ തകർത്തതാണ് ഫ്രഞ്ച് വിപ്ലവത്തിന്റെ ആരംഭമായി കണക്കാക്കപ്പെടുന്നത്- ബാസ്റ്റിൽ ജയിൽ


40. ഫ്രാൻസിലെ ദേശീയ അസംബ്ലി മനുഷ്യാവകാശ പ്രഖ്യാപനം പാസാക്കിയതെന്ന്- 1789 ഓഗസ്റ്റ് 12


41. ഏതു വിപ്ലവത്തിന്റെ ഭാഗമായാണ് ആയിരക്കണക്കിനു സ്ത്രീകൾ 'ഭക്ഷണം തരു' എന്ന മുദ്രാവാക്യമുയർത്തി രാജകൊട്ടാരത്തിലേക്ക് പ്രകടനം നടത്തിയത്- ഫ്രഞ്ച് വിപ്ലവം(1789 October)


42. പുതുതായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ കൺ വെൻഷൻ ഫ്രാൻസിനെ റിപ്പബ്ലിക്കായി പ്രഖ്യാപിച്ച വർഷമേത്- 1792 സെപ്റ്റംബർ


43. വിപ്ലവവിരോധികളെ വധിക്കാനായി ഫ്രഞ്ചു വിപ്ലവകാലത്ത് ഉപയോഗിച്ച ആയുധമേത്- ഗില്ലറ്റിൻ


44. ഫ്രഞ്ചുവിപ്ലവത്തിന്റെ ഭാഗമായി റോബിസ്പിയറുടെ നേതൃത്വത്തിൽ 'ഭീകരവാഴ്ച'നിലനിന്ന കാലയളവ് ഏത്- 1793 ജൂലൈ മുതൽ 1794 ജൂലൈ വരെ


45. 'ഫ്രാൻസ് തുമ്മിയാൽ യൂറോപ്പിനാകെ ജലദോഷം പിടിക്കും' എന്ന് ഫ്രഞ്ചുവിപ്ലവത്തെപ്പറ്റി അഭിപ്രായപ്പെട്ട ഓസ്ട്രിയൻ ഭരണാധികാരി ആര്- മെറ്റേർണിക്ക്


46. 'ഫ്രഞ്ചുവിപ്ലവത്തിന്റെ പ്രവാചകൻ' എന്നു വിശേഷിപ്പിക്കപ്പെട്ട ചിന്തകനാര്- റൂസ്റ്റോ


47. 'മനുഷ്യൻ സ്വതന്ത്രനായി ജനിക്കുന്നു, എന്നാൽ എല്ലായിടത്തും അവൻ ചങ്ങലകളിലാണ്'. ആരുടെ വാക്കുകളാണിവ- റൂസോയുടെ 


48. മാനവസ്വാതന്ത്ര്യം എന്ന മഹത്തായ ആശയം ഉയർത്തിപ്പിടിക്കുന്ന റൂസ്സോയുടെ വിഖ്യാത കൃതിയേത്- ദ സോഷ്യൽ കോൺട്രാക്ട്


49. 'വോൾട്ടയർ' എന്ന തൂലികാനാമത്തിൽ അറിയപ്പെട്ട വിഖ്യാത ഫ്രഞ്ചുചിന്തകനാര്- ഫ്രാങ്കോയിസ് മേരി അറൗറ്റെ 


50. ഫ്രാൻസിലെ പുരോഹിതൻമാരുടെ ചൂഷണത്തെ പരിഹസിക്കുകയും യുക്തിചിന്ത, സമത്വം എന്നിവ  പ്രോത്സാഹിപ്പിക്കുകയും ചെയ്ത ചിന്തകനാര്- വോൾട്ടയർ


51. 'ജനങ്ങളാണ് പരമാധികാരികൾ' എന്നു പ്രഖ്യാപിച്ച ഫ്രഞ്ചു ചിന്തകനാര്- റൂസോ


52. 'ദ സ്പിരിറ്റ് ഓഫ് ലോ' എന്ന വിഖ്യാത കൃതി ഏതു ഫ്രഞ്ചു ചിന്തകന്റേതാണ്- മോണ്ടസ്ക്യൂ


53. ജനാധിപത്യം, റിപ്പബ്ലിക് എന്നിവയെ പ്രോത്സാഹിപ്പിച്ച ഫ്രഞ്ചു ചിന്തകനാര്- മോണ്ടസ്ക്യൂ


54. ഫ്രഞ്ചുവിപ്ലവത്തിനു ശേഷം ഫ്രാൻസിന്റെ ചക്രവർത്തിയായ ആരാണ് 'ഫ്രഞ്ചുവിപ്ലവത്തിന്റെ ശിശു' എന്നറിയപ്പെടുന്നത്- നെപ്പോളിയൻ ബോണപ്പാർട്ട്


55. 'റൊട്ടിയില്ലെങ്കിൽ കേക്ക് തിന്നുകൂടേ' എന്ന് ജനങ്ങളുടെ ദാരിദ്ര്യത്തെ പരിഹസിച്ച ലൂയി പതിനാറാമൻ ചക്രവർത്തിയുടെ രാജ്ഞിയാര്- മേരി അന്റോയിനറ്റ്


56. ഫ്രഞ്ചുവിപ്ലവത്തിന്റെ ഓർമയ്ക്കായി തലസ്ഥാനമായ ശ്രീരംഗപട്ടണത്ത് സ്വാതന്ത്ര്യമരം (ട്രീ ഓഫ് ലിബർട്ടി) നടുകയും ഫ്രഞ്ച് ക്ലബ്ബായ ജാക്കോബിനിൽ അംഗമാവുകയും ചെയ്ത ഇന്ത്യൻ ഭരണാധികാരിയാര്- ടിപ്പുസുൽത്താൻ

No comments:

Post a Comment