2. നിലവിൽ കേന്ദ്രസർക്കാരിന്റെ ഏതു വകുപ്പിനു കീഴിലാണ് നാഷണൽ ബുക്ക് ട്രസ്റ്റിന്റെ പ്രവർത്തനം- മാനവ വിഭവശേഷി വികസന മന്ത്രാലയം
3. നാഷണൽ ബുക്ക് ട്രസ്റ്റ് ഉദ്ഘാടനം ചെയ്തതാര്- ഡോ. എസ്. രാധാകൃഷ്ണൻ
4. നാഷണൽ ബുക്ക് ട്രസ്റ്റിന്റെ ആദ്യത്തെ ചെയർമാനായിരുന്ന മലയാളിയാര്- ജോൺ മത്തായി
5. കാളിദാസകാവ്യമായ മേഘദൂതത്തിലെ വാക്യമായ 'ഏക്: സൂതേസഫലം' ഏതു സാംസ്കാരിക സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്- നാഷണൽ ബുക്ക് ട്രസ്റ്റ്
6. ഏതു സാംസ്കാരിക സ്ഥാപനത്തിന്റെ ലോഗോയിലാണ് ആൽമരം ആലേഖനം ചെയ്തിരിക്കുന്നത്- നാഷണൽ ബുക്ക് ട്രസ്റ്റ്
7. 1891- ൽ കൊൽക്കത്തയിൽ സ്ഥാപിതമായ ഇംപീരിയൽ റെക്കോഡ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു- നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ
8. 'വയം അഭിലേഖാനു രക്ഷാം' എന്നത് ഏതു സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്- നാഷണൽ ആർക്കൈവ്സ് ഓഫ് ഇന്ത്യ
9. നിലവിൽ നാഷണൽ ആർക്കെവ്സ് ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- ന്യൂഡൽഹി
10. 2003 ഫെബ്രുവരിയിൽ സ്ഥാപിതമായ നാഷണൽ മിഷൻ ഫോർ മാനുസ്ക്രിപ്റ്റ്സിന്റെ ആസ്ഥാനം എവിടെയാണ്- ന്യൂഡൽഹി
11. പുസ്തകങ്ങളുടെയും പൊതുരേഖകളുടെയും എണ്ണത്തിൽ ഇന്ത്യയിലെ ഏറ്റവും വലിയ ലൈബ്രറി ഏത്- നാഷണൽ ലൈബ്രറി ഒാഫ് ഇന്ത്യ
12. 1836- ൽ രൂപംകൊണ്ട കൽക്കട്ട പബ്ലിക് ലൈബ്രറി ഇപ്പോൾ ഏതു പേരിൽ അറിയപ്പെടുന്നു- നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ
13. കൊൽക്കത്തയിലെ ബെൽവി ദീർ എസ്റ്റേറ്റിൽ പ്രവർത്തിക്കുന്ന ദേശീയ സ്ഥാപനമേത്- നാഷണൽ ലൈബ്രറി ഓഫ് ഇന്ത്യ
14. സ്വാതന്ത്ര്യത്തിനു മുൻപുവരെ നാഷണൽ ലൈബ്രറി അറിയപ്പെട്ടിരുന്ന പേരെന്ത്- ഇംപിരിയൽ ലൈബ്രറി
15. സെൻട്രൽ റഫറൻസ് ലൈബ്രറി സ്ഥിതി ചെയ്യുന്നതെവിടെ- കൊൽക്കത്ത
16. 1951 ഒക്ടോബറിൽ പ്രവർത്തനമാരംഭിച്ച ഇന്ത്യയിലെ പ്രമുഖ ലൈബ്രറി ഏത്- ഡൽഹി പബ്ലിക് ലൈബ്രറി
17. 1951 ഒക്ടോബറിൽ സ്ഥാപിതമായ ഖുദാ ബക്ഷ് ഓറിയന്റൽ ലൈബ്രറി സ്ഥിതിചെയ്യുന്നതെവിടെ- പട്ന
18. മുഗൾ ഭരണകാലത്തെ രചനകളുടെ സൂക്ഷിപ്പിലൂടെ പ്രസിദ്ധമായ ഗ്രന്ഥശാല ഏത്- ഖുദാ ബക്ഷ് ഓറിയന്റൽ ലൈബ്രറി
19. പ്രസിദ്ധമായ ഡേവിഡ് സാസ്സുൺ ലൈബ്രറി ഇന്ത്യയിൽ എവിടെയാണ്- മുംബൈ
20. ഇന്ത്യയിലെ ഏറ്റവും പഴയ ലൈബ്രറികളിലൊന്നായ ബിബ്ലിയോതെക് പബ്ലിക് 1827- ൽ പുതുച്ചേരിയിൽ സ്ഥാപിച്ച വിദേശികളാര്- ഫ്രഞ്ചുകാർ
21. ഏതു ഫ്രഞ്ചുചിന്തകന്റെ പേരിലാണ് 1966- ൽ ബിബ്ലിയോതെക് പബ്ലിക് ലൈബ്രറി പുനർനാമകരണം ചെയ്തത്- റോമാൻ റോളണ്ട് ലൈബ്രറി
22. ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കമുള്ള ലൈബ്രറികളിലൊന്നായ, പതിനാറാം നൂറ്റാണ്ടിൽ സ്ഥാപിക്കപ്പെട്ട സരസ്വതി മഹൽ ലൈബ്രറി എവിടെയാണ്- തമിഴ്നാട്ടിലെ തഞ്ചാവൂർ
23. നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ സ്ഥാപിതമായതെന്ന്- 1949 ഓഗസ്റ്റ് 15
24. നാഷണൽ മ്യൂസിയം ഓഫ് ഇന്ത്യ സ്ഥിതി ചെയ്യുന്നതെവിടെ- ന്യൂഡൽഹി
25. ന്യൂഡൽഹിയിൽ നാഷണൽ മ്യൂസിയം സ്ഥാപിക്കാൻ ശുപാർശ ചെയ്ത കമ്മിറ്റിയേത്- സർ മൗറിസ് ഗെയർ കമ്മിറ്റി
26. നാഷണൽ മ്യൂസിയത്തിന്റെ ആദ്യത്തെ ഡയറക്ടറായി പ്രവർത്തിച്ച വനിതയാര്- ഗ്രേസ് മോർലി
27. ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിയമായി അറിയപ്പെടുന്നതേത്- ഇന്ത്യൻ മ്യൂസിയം
28. ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയം കൂടിയായ ഇന്ത്യൻ മ്യൂസിയം സ്ഥിതിചെയ്യുന്നതെവിടെ- കൊൽക്കത്തെ
29. 1814-ൽ നിലവിൽ വന്ന ഏതു സ്ഥാപനമാണ് ഇംപീരിയൽ മ്യൂസിയം എന്ന് മുൻപ് അറിയപ്പെട്ടിരുന്നത്- ഇന്ത്യൻ മ്യൂസിയം
30. നാലായിരത്തോളം വർഷം പഴക്കമുള്ള ഈജിപ്ഷ്യൻ മമ്മി സൂക്ഷിച്ചിട്ടുള്ള ഇന്ത്യയിലെ മ്യൂസിയമേത്- ഇന്ത്യൻ മ്യൂസിയം, കൊൽക്കത്ത
31. പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ മ്യൂസിയമേത്- അലഹാബാദ് മ്യൂസിയം, ഉത്തർ പ്രദേശ്
32. 1978- ൽ സ്ഥാപിതമായ നാഷണൽ കൗൺസിൽ ഓഫ് സയൻസ് മ്യൂസിയംസ് എവിടെയാണ് സ്ഥിതിചെയ്യുന്നത്- കൊൽക്കത്ത
33. ഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രത്തിന്റെ പൈതൃകം സംരക്ഷിക്കുന്ന നെഹ്റു മെമ്മോറിയൽ മ്യൂസിയം എവിടെയാണ്- ന്യൂഡൽഹി
34. 1965- ൽ ന്യൂഡൽഹിയിൽ ഇന്റർ നാഷണൽ ഡോൾസ് മ്യൂസിയം സ്ഥാപിച്ച മലയാളി ആര്- കെ.ശങ്കരപ്പിള്ള
35. 'ഇന്ത്യയിലെ പൊളിറ്റിക്കൽ കാർട്ടൂണിന്റെ പിതാവ് എന്നറിയപ്പെടുന്നതാര്- കെ.ശങ്കരപ്പിള്ള അഥവാ ശങ്കർ
36. 1957- ൽ ന്യൂഡൽഹിയിൽ ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് സ്ഥാപിച്ചതാര്- കെ.ശങ്കരപ്പിള്ള
37. ചിൽഡ്രൻസ് ബുക്ക് ട്രസ്റ്റ് ഉദ്ഘാടനം ചെയ്തതാര്- ഡോ. എസ്. രാധാകൃഷ്ണൻ
38. ഭരതനാട്യത്തിന്റെ ഉയർച്ചയ്ക്കായി 1936- ൽ ചെന്നെയിൽ 'കലാക്ഷേത്ര' സ്ഥാപിച്ച പ്രശസ്ത നർത്തകിയാര്- രുക്മിണി ദേവി അരുന്ധേൽ
39. കലാക്ഷേത്രയെ ദേശീയ പ്രാധാന്യമുള്ള സ്ഥാപനമാക്കി ഭാരത സർക്കാർ ഉയർത്തിയ വർഷമേത്- 1994
40. ദേശിയപ്രാധാന്യമുള്ള ചരിത്ര-സാംസ്കാരിക പതകങ്ങളെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യണ്ടത് രാഷ്ട്രത്തിന്റെ ഉത്തരവാദിത്യമാണെന്നു പ്രസ്താവിക്കുന്ന ഭരണഘടനാ അനുച്ഛദം ഏത്- അനുച്ഛേദം-49 (നിർദേശക തത്ത്വങ്ങൾ)
41. നമ്മുടെ വൈവിധ്യമാർന്നതും സമ്പന്നവുമായ സാംസ്കാരിക പൈതൃകത്തെ വിലമതിക്കുകയും സംരക്ഷിക്കുകയും ചെയ്യണമെന്നു പ്രസ്താവിക്കുന്ന ഭരണഘടനാ അനുച്ഛേദം ഏത്- അനുച്ഛദം- 51 എ (എഫ്) മൗലിക കർത്തവ്യങ്ങൾ
42. ദേശീയ പ്രാധാന്യമുള്ള സാംസാരിക സ്ഥാപനങ്ങളെ പ്രതിപാദിക്കുന്ന ഭരണഘടനയുടെ ഷെഡ്യൂളേത്- ഏഴാം ഷെഡ്യൂൾ
43. ദേശീയ പ്രാധാന്യമുള്ള സാംസാരിക സ്ഥാപനങ്ങൾ ഭരണഘടനയുടെ ഏതു ലിസ്റ്റിൽ ഉൾപ്പെടുന്ന വിഷയമാണ്- യുണിയൻ ലിസ്റ്റ്
44. രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദേശം ചെയ്ത ആദ്യത്ത വനിതയാര്- രുക്മിണി ദേവി അരുന്ധേൽ
45. 1949- ൽ മൃണാളിനി സാരാഭായ്, വിക്രം സാരാഭായ് എന്നിവർ ചേർന്ന് സ്ഥാപിച്ച നൃത്ത വിദ്യാലയം ഏത്- ദർപ്പണ അക്കാദമി
46. ദർപ്പണ അക്കാദമി എവിടെയാണ് സ്ഥിതിചെയ്യുന്നത്- അഹമ്മദാബാദ്, ഗുജറാത്ത്
47. 1990- ൽ പ്രശസ്ത ഒഡീസി നർത്തകിയായ പ്രാതിമാ ഗൗരി ബെംഗളൂരുവിൽ സ്ഥാപിച്ച നൃത്ത വിദ്യാലയം ഏത്- നൃത്യഗ്രാമം
48. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷമേത്- 1861
49. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- ന്യൂഡൽഹി
50. ആർക്കിയോളജിക്കൽ സർവേയുടെ സ്ഥാപകനും ആദ്യത്ത ഡയറക്ടർ ജനറലും ആരായിരുന്നു- അലക്സാണ്ടർ കണ്ണിങ്ഹാം
51. 'പ്രത്കീർത്തി മപാവൃണു' എന്ന ത് ഏത് ദേശീയ സ്ഥാപനത്തിന്റെ ആപ്തവാക്യമാണ്- ആർക്കിയോളജിക്കൽ സർവ ഓഫ് ഇന്ത്യ
52. ആന്ത്രോപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യ രൂപംകൊണ്ട വർഷമേത്- 1945
53. ആന്ത്രാപ്പോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- കൊൽക്കത്ത്
54. 1916 ജൂലായിൽ രൂപം കൊണ്ട സുവോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- കൊൽക്കത്ത
55. 1890 ഫെബ്രുവരിയിൽ സ്ഥാപിതമായ ബൊട്ടാണിക്കൽ സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ- കൊൽക്കത്ത
56. ജിയാളജിക്കൽ സർവേ ഓഫ് ഇന്ത്യ സ്ഥാപിതമായ വർഷമേത്- 1851
57. ജിംയാളജിക്കൽ സർവ ഓഫ് ഇന്ത്യയുടെ ആസ്ഥാനമെവിടെ- കൊൽക്കത്ത
58. മാപ്പുകൾ തയ്യാറാക്കാൻ അധികാരപ്പെട്ട ഇന്ത്യയിലെ സ്ഥാപനമേത്- സർവ ഓഫ് ഇന്ത്യ
59. ഇന്ത്യയിൽ പ്രവർത്തനം തുടരുന്ന ഏറ്റവും പഴക്കമുള്ള സർക്കാർ ഏജൻസികളിലൊന്നായ സർവേ ഓഫ് ഇന്ത്യ സ്ഥാപിക്കപ്പെട്ട വർഷമേത്- 1767
60. സർവേ ഒാഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- ദഹാദൂൺ
61. 1981-ൽ രൂപം കൊണ്ട ഫോറസ്റ്റ് സർവേ ഓഫ് ഇന്ത്യയുടെ ആസ്ഥാനം എവിടെയാണ്- ദെഹ്റാദുൺ
No comments:
Post a Comment