2. Office of the Registrar General's Sample Registration System (SRS) പുറത്തിറക്കിയ Special Bulletin on Maternal Mortality in India 2016-18 പ്രകാരം ഇന്ത്യയിലെ Maternal Mortality Rate- 113
3. മുസ്ലീങ്ങൾക്കായി തുറന്നു കൊടുത്ത ഇസ്താംബൂളിലെ ചരിത്ര പ്രധാനമായ ക്രിസ്തീയ ദേവാലയമേത്- ഹാഗിയ സോഫിയ പള്ളി
- ജസ്റ്റീനിയൻ- ഒന്നാമൻ 537- ൽ ക്രിസ്തീയ ദേവാലയമായി പണികഴിപ്പിച്ചതാണ്.
4. ഐ പി എൽ പതിമൂന്നാം എഡിഷൻ നടത്താൻ തീരുമാനിച്ചിരിക്കുന്ന വേദി ഏത്- യു.എ.ഇ
5. ദക്ഷിണേന്ത്യയിലെ ആദ്യ ഫോർവേ സ്വാപ് വൃക്ക മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തിയതെവിടെ- ആംസ്റ്റർ മിംസ് കോഴിക്കോട്
- വ്യത്യസ്ത രക്ത ഗ്രൂപ്പുള്ള ദാതാവും സ്വീകർത്താവും വൃക്കമാറ്റിവയ്ക്കലിന് വിധേയരാകുന്ന അവസ്ഥ.
6. ജൂലൈ- 25 ഏത് സാഹസികനായ പ്രകൃതി സ്നേഹിയുടെ 145- ാം ജൻമദിനമാണ്- ജിം കോർബറ്റ്
- ഉത്തരാഖണ്ഡിലെ ജിം കോർബറ്റ് ദേശീയോദ്യാനം അദ്ദേഹത്തിന്റെ സ്മരണയായി നിലനിൽക്കുന്നു.
7. ബ്രിക്സ് ചേംബർ ഓഫ് കൊമേഴ്സിന്റെ ഉപദേശകനായി നിയമിതനായതാര്- സഹിൽ സേത്ത്
8. നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപറേഷൻ ചെയർമാൻ ഒമാനേജിങ് ഡയറക്ടർ ആയി നിയമിതനായ വ്യക്തി- സുമിത് ദേബ്
9. SBI ജനറൽ ഇൻഷുറൻസ് കമ്പനിയുടെ എംഡി സി. ഇ. ഒ ആയി നിയമിതനായ വ്യക്തി- പ്രകാശ് ചന്ദ്ര കന്ദ്പാൽ
10. അന്താരാഷ്ട്ര ക്രിയേറ്റീവ് ഇക്കോണമി ഇയർ ആയി അടുത്തിടെ ഐക്യരാഷ്ട്ര സഭ അംഗീകരിച്ച വർഷം- 2021
11. Mukhya Mantri Ghar Ghar Ration Yojana (Door step ration delivery scheme)- ന് അടുത്തിടെ അംഗീകാരം നൽകിയ സംസ്ഥാനം- ഡൽഹി
12. നാഷണൽ ഫിനാൻഷ്യൽ റിപ്പോർട്ടിങ് അതോറിറ്റിയുടെ ടെക്നിക്കൽ അഡൈ്വസറി കമ്മിറ്റിയുടെ ചെയർമാനായി അടുത്തിടെ നിയമിതനായ വ്യക്തി- ആർ. നാരായണ സ്വാമി
13. നാഷണൽ കമ്പനി ഓഫ് ലോ ട്രിബ്യൂണലിന്റെ ആക്ടിങ് പ്രസിഡന്റായി 1 വർഷത്തേയ്ക്ക് കൂടി സേവന കാലാവധി നീട്ടികിട്ടിയ വ്യക്തി- BSV പ്രകാശ് കുമാർ
14. 2020 ജൂലൈയിൽ വിക്ഷേപിച്ച, ചൈന ആദ്യമായി വിജയകരമായി വിക്ഷേപിച്ച ചൊവ്വാ ദൗത്യ പേടകമേത്- ടിയാൻവെൻ- 1
- ദൗത്യത്തിന്റെ പേര്- സ്വർഗ്ഗീയ സത്യത്തിനായുള്ള അന്വേഷണം.
16. കോവിഡ്- 19 വ്യാപനത്തെത്തുടർന്ന് വാർഷിക ജനറൽ അസംബ്ലി വെർച്വലായി നടത്താൻ തീരുമാനിച്ച അന്താരാഷ്ട സംഘടന ഏത്- ഐക്യരാഷ്ട്രസഭ
17. ബ്രിക്സ് അന്താരാഷ്ട്ര ട്രെയ്ഡ് മിനിസ്റ്റേഴ്സ് വിർച്വൽ മീറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചതാര്- പീയുഷ് ഗോയൽ
18. ആദ്യ ഗുൽബെൻകിയൻ പ്രസ് ഫോർ ഹ്യൂമാനിറ്റി ലഭിച്ചതാർക്ക്- ഗ്രേറ്റ് തുൻബെർഗ്
- ലോകത്ത് ഏറ്റവും സ്വാധീനം ചെലുത്തിയ പരിസ്ഥിതി പ്രവർത്തകയാണ് 17 വയസ്സുകാരിയായ ഗ്രറ്റ
19. Covid ചികിത്സയുടെ ചെലവുകൾ നേരിടുന്നതിന് പുതുതായി കൊണ്ട് വന്ന ഇൻഷുറൻസ് പദ്ധതി- കൊറോണ കവച് പോളിസി
20. 2020 English premier League കിരീടം നേടിയ ടീം ഏത്- ലിവർപൂൾ
21. DRDO വികസിപ്പിച്ച നാഗ് വിഭാഗം മിസൈലുകൾ വിജയകരമായി പരീക്ഷിച്ചു. എന്താണ് ഈ മിസൈലുകൾക്ക് നൽകിയ പേര്- ധ്രുവാസ്ത്ര
22. ദേശീയ അന്വേഷണ ഏജൻസി (National Investigation Agency-NIA) രൂപംകൊണ്ട വർഷം- 2009
- കേരളത്തിൽ ഇപ്പോൾ വിവാദമായിരിക്കുന്ന സ്വർണ കള്ളക്കടത്ത് കേസ് അന്വേഷിക്കുന്നത് എൻ.ഐ.എ ആണ്. ദേശ സുരക്ഷയെ ബാധിക്കുന്ന കേസുകളാണ് പ്രധാനമായും എൻ.ഐ.എ അന്വേഷിക്കുന്നത്. കേന്ദ്ര ആഭ്യന്തരവകുപ്പിനു കീഴിലുള്ള ഈ ഏജൻസിയുടെ ആസ്ഥാനം ന്യൂഡൽഹിയാണ്.
- NIA- യുടെ ആദ്യ ഡയറക്ടർ ജനറൽ മലയാളികൂടിയായ രാധാവിനോദ് രാജു ആയിരുന്നു.
- ഇപ്പോഴത്തെ ഡയറക്ടർ ജനറൽ വൈ.സി. മോദി
23. റേവ അൾട്രാ മെഗാ സോളാർ പ്രോജക്ട് (Rewa Ultra Mega Solar Project) ഏതു സംസ്ഥാനത്താണ്- മധ്യപ്രദേശ്
- 1590 ഹെക്ടറിൽ സ്ഥിതി ചെയ്യുന്ന ഈ സൗരോർജ പാർക്കിൽ 500 ഹെക്ടർ സ്ഥലത്ത് 250 മെഗാവാട്ട് വീതമുള്ള മൂന്നു സൗരോർജ ഉത്പാദന യൂണിറ്റുകളാണുള്ളത്. 4500 കോടി രൂപയാണ് നിർമാണച്ചെലവ്.
24. മലബാർ എക്സർസൈസ് (Exercise Malabar) എന്താണ്- ഇന്ത്യ, യു.എസ്.എ, ജപ്പാൻ എന്നീ രാജ്യങ്ങളുടെ നാവിക സേനകൾ ചേർന്ന് ബംഗാൾ ഉൾക്കടലിൽ നടത്തുന്ന ത്രിരാഷ്ട്ര വാർഷിക
സൈനിക അഭ്യാസം.
- 1992- ൽ ഇന്ത്യയും യു.എസും ചേർന്ന് തുടങ്ങിയ പരിശീലനത്തിൽ 2015- ൽ ജപ്പാൻ കുടി പങ്കുചേർന്നു.
- 2020 ഒടുവിൽ നടക്കുന്ന പരിശീലനത്തിൽ പങ്കുചേരാൻ ഓസ്ട്രേലിയയെകൂടി ക്ഷണിക്കുമെന്ന് ഇന്ത്യൻ നാവികസേന അറിയിച്ചു.
26. ഇന്ത്യൻ ഹോക്കിയുടെ ഭരണ സമിതിയായ Hockey India- യുടെ പുതിയ പ്രസിഡന്റ്- ഗ്യാനേന്ദ്രാ നിഗോംബം
- മുഷ്താഖ് അഹമ്മദ് രാജിവെച്ച ഒഴിവിലാണ് ഉപാധ്യക്ഷനായിരുന്ന മണിപ്പൂരുകാരനായ ഗ്യാനേനന്ദ്രോ പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടത്.
27. ദക്ഷിണഭാരത ഹിന്ദി പ്രചാര സഭയുടെ ട്രസ്റ്റി ബോർഡ് ചെയർമാനായി നിയമിതനായ മലയാളി- എം.എസ്. മുരളീധരൻ
- 1918- ൽ മഹാത്മാഗാന്ധിയാണ് ചെന്നൈയിലെ ടി നഗറിൽ സഭ സ്ഥാപിച്ചത്.
- 1948- ൽ മരണംവരെ ഗാന്ധിജി സഭയുടെ സ്ഥാപക അധ്യക്ഷനായി പ്രവർത്തിച്ചു.
29. തുർക്മെനിസ്ഥാനിലെ ഇന്ത്യൻ സ്ഥാനപതിയായി നിയമിക്കപ്പെട്ട മലയാളി- ഡോ. വിധു പി. നായർ
- ഹേമന്ത് ഹരിശ്ചന്ദ്ര കോടൽവാർ ആണ് ചെക്ക് റിപ്പബ്ലിക്കിലെ (Czechia) പുതിയ ഇന്ത്യൻ സ്ഥാനപതി
30. ലോക യുവജന നൈപുണിദിനം (World Youth Skills Day) എന്നായിരുന്നു- ജൂലായ് 15
- 2014- ലാണ് ദിനാചരണത്തിനുള്ള തീരുമാനം യു.എൻ. പൊതുസഭ കൈക്കൊണ്ടത്.
No comments:
Post a Comment